Latest Updates
-
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം
ആര്‍ത്തവ വിരാമമുണ്ടാക്കുന്ന ഹോട്ട്ഫ്‌ളാഷ് : ഈ ഭക്ഷണങ്ങള്‍ അപകടം
ആര്‍ത്തവ വിരാമം എന്നത് ഒരു സ്ത്രീയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട് ആര്‍ത്തവ വിരാമം. ഈ ഘട്ടത്തില്‍ സ്ത്രീ ശരീരത്തില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഫലമായാണ് ഹോട്ട്ഫ്‌ളാഷസ് ഉണ്ടാവുന്നത്. ശരീരത്തില്‍ അതിഭയങ്കരമായ ചൂട് അനുഭവപ്പെടുന്ന അവസ്ഥയാണ് ഇത്. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന്റെ പ്രധാന കാരണം. പലപ്പോഴും ഇത് ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് പലരും തേടുന്നത്.
വ്യായാമം ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനുള്ള മികച്ച ഒരു മാര്‍ഗ്ഗമാണ്. സ്ത്രീകളില്‍ ഹോട്ട്ഫ്‌ളാഷ് കുറവായി അനുഭവപ്പെടുന്നവര്‍ പലപ്പോഴും വ്യായാമം ചെയ്യുന്നവരാണ്. പ്രത്യേകിച്ച് 40-ന് ശേഷം ഈ പ്രതിസന്ധികളിലേക്ക് ശരീരം കടക്കുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ഈ പ്രശ്‌നങ്ങളില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനും വളരെ വലിയ പങ്കാണ് ഉള്ളത്. കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ചിലത് ഒഴിവാക്കിയാല്‍ തന്നെ ഹോട്ട്ഫ്‌ളാഷ് എന്ന പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം, ഏതൊക്കെ ഒഴിവാക്കണം എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ഹോട്ട് ഫ്‌ളാഷ് ഉള്ളപ്പോള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവയില്‍ വരുന്നതാണ് സംസ്‌കരിച്ച ഭക്ഷണങ്ങള്‍. ഉരുളക്കിഴങ്ങും, ചിപ്സും കുക്കികളും ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണം രുചിയുടെ കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ ഇവയില്‍ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ ചൂട് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം

എരിവുള്ള ഭക്ഷണങ്ങള്‍
എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ആരോഗ്യ പ്രതിസന്ധികളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ചില പ്രതിസന്ധികളിലേക്ക് ഈ എരിവ് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഹോട്ട്ഫ്‌ളാഷസ് ഒഴിവാക്കാന്‍ ആര്‍ത്തവ വിരാമത്തിന് ശേഷം അധികം എരിവുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഫാസ്റ്റ് ഫുഡ്
ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് വളരെയധികം അപകടമുണ്ടാക്കുന്നതാണ്. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള വെല്ലുവിളികളും ഉയര്‍ത്തുന്നു. അമിത വണ്ണം, പ്രമേഹം, പ്രഷര്‍ എന്നിവയിലേക്ക് ഇത് എത്തിക്കുന്നു. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പലപ്പോഴും ആര്‍ത്തവ വിരാമം പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നത് ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൂലമാണ്. ഇതിനെ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പച്ചക്കറികളും മറ്റും കഴിക്കുന്നതിന് ശ്രദ്ധിക്കുക.

മദ്യം
മാനസിക സമ്മര്‍ദ്ദവും ആര്‍ത്തവ വിരാമത്തിന്റെ അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് വേണ്ടി പലരും പലപ്പോഴും പലരും മദ്യപിക്കാറുണ്ട്. എന്നാല്‍ ഇത് അത്ര നല്ല അവസ്ഥയല്ല നിങ്ങള്‍ക്കുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യമായി ഇത് ഹോട്ട്ഫ്‌ളാഷസ് വര്‍ദ്ധിപ്പിക്കുന്നു. ദിവസവും മദ്യപിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യതയും വളരെ കൂടുതലാണ്. ഇത് പലപ്പോഴും പലരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.

കഫീന്‍
കഫീന്‍ കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. കഫീന്റെ ഉപയോഗം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതില്‍ ശ്രദ്ധിക്കേണ്ടത് പരമാവധി ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ചോ അതിന് ശേഷമോ നിങ്ങള്‍ കഫീന്‍ ഒഴിവാക്കുന്നതിനാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങളോട് പൊരുത്തപ്പെടുന്നതിന് പലപ്പോഴും കഫീന് സാധിക്കാതെ വരുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ ഹോട്ട്ഫ്‌ളാഷസ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

കൊഴുപ്പുള്ള മാംസം
നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ പലര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ ഈ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കൊഴുപ്പ് കൂടുതലുള്ളവ. കാരണം ഇത് ശരീരത്തിലെ സെറാടോണിന്റെ അളവ് കുറക്കുന്നു. ഇത് കുറയുമ്പോള്‍ അത് നിങ്ങളുടെ ദേഷ്യവും സങ്കടവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയിലേക്ക്എത്തുന്നു. അതുകൊണ്ട് പരമാവധി നോണ്‍ വെജിറ്റേയന്‍ വാങ്ങിക്കുമ്പോള്‍ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ഹോട്ട്ഫ്‌ളാഷസ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയെ കാണിക്കുന്നു. ഇനി ഹോട്ട്ഫ്‌ളാഷസിനെ പരിഹരിക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വിറ്റാമിന്‍ സി
ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ഹോട്ട്ഫ്‌ളാഷസിനെ കുറക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. രോഗപ്രതിരോധ ശേഷി കുറക്കുന്നതിനും ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കുന്നതിനും വിറ്റാമിന്‍ സി സഹായിക്കുന്നു. അതോടൊപ്പം തന്നെ ഓട്‌സ് പോലുള്ള ഭക്ഷണങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കണം. വാര്‍ദ്ധക്യത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടിയാണ് ഓട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് പറയുന്നത്. ഇത് ഹോട്ട് ഫ്‌ളാഷസിനെ കുറക്കുന്നു.

കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍
എള്ള് ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കാം. ഭക്ഷണത്തില്‍ എള്ള് ചേര്‍ക്കുന്നതിനും ആരോഗ്യത്തിന് ഗുണകരമായ രീതിയിലും നിങ്ങള്‍ക്ക് എള്ള് ചേര്‍ക്കാം. കൂടാതെ പയറ് വര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും ഹോട്ട്ഫ്‌ളാഷസ് എന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിനും പയര്‍ വര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു. കൂടാതെ ചിയ സിഡ്, ആവക്കാഡോ, മത്തി, ആരോഗ്യകരമായ എണ്ണകള്‍ എന്നിവയെല്ലാം നിങ്ങളുടെ ഹോട്ട്ഫ്‌ളാഷസിനെ കുറക്കുന്നതാണ്.



Click it and Unblock the Notifications











