For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ; കാന്‍സര്‍ തടയാം

|

ലോകത്തിലെ രണ്ടാമത്തെ പ്രധാന മരണകാരണമാണ് കാന്‍സര്‍. 2018ല്‍ ഏകദേശം 9.6 ദശലക്ഷം ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കാന്‍സര്‍ കേസുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ ജീവിതശൈലിയും ഭക്ഷണശീലവും തന്നെയാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

Most Read: വിഷാദം ഒന്നല്ല, പലതരം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ?Most Read: വിഷാദം ഒന്നല്ല, പലതരം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ?

പാക്കേജ് ചെയ്ത ഭക്ഷണം, മായം ചേര്‍ന്ന ഭക്ഷണം എന്നിവ ശരീരത്തെ അസന്തുലിതമാക്കി ആരോഗ്യവുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. നിങ്ങള്‍ കഴിക്കുന്ന ചില ആഹാരസാധനങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ ശരീരത്തില്‍ കാന്‍സര്‍ വളര്‍ത്തുന്നവയാകാം. ഇതാ, അത്തരം ചില ഭക്ഷണസാധനങ്ങള്‍ ഒന്നു നോക്കൂ.

മൈക്രോവേവ് പോപ്‌കോണ്‍

മൈക്രോവേവ് പോപ്‌കോണ്‍

പോപ്‌കോണ്‍ തയ്യാറാക്കുന്ന മൈക്രോവേവ് ബാഗില്‍ പി.എഫ്.ഒ.എ എന്ന ഘടകം നിറഞ്ഞിട്ടുണ്ട്. ഇത് പാന്‍ക്രിയാസ്, വൃക്ക, കരള്‍, മൂത്രസഞ്ചി എന്നിവയുമായി ബന്ധപ്പെട്ട കാന്‍സറിന് കാരണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബാഗില്‍ പാകം ചെയ്യുമ്പോള്‍, PFOA കോട്ടിങ് പോപ്‌കോണുകളില്‍ പറ്റിപ്പിടിക്കുകയും കഴിക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തില്‍ എത്തുകയും ചെയ്യുന്നു. മറ്റ് രീതിയില്‍ തയാറാക്കുന്ന പോപ്‌കോണ്‍ എന്നാല്‍ ഈ പ്രശ്‌നത്തിന് കാരണമാകുന്നില്ല.

മദ്യം

മദ്യം

മദ്യം അമിതമായാല്‍ ശരീരത്തിന് ഹാനികരമാണെന്ന് അറിയാമല്ലോ? അമിതമായ മദ്യപാനം നിങ്ങളുടെ കരളിനെ നശിപ്പിക്കുകയും വൃക്കകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിതമായ മദ്യപാനം വായ, അന്നനാളം, കരള്‍, വന്‍കുടല്‍, മലാശയം എന്നിവയുടെ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Most read:തണുപ്പുകാലത്ത് നെല്ലിക്ക കഴിച്ചാല്‍ ശരീരത്തിലെ മാറ്റങ്ങള്‍Most read:തണുപ്പുകാലത്ത് നെല്ലിക്ക കഴിച്ചാല്‍ ശരീരത്തിലെ മാറ്റങ്ങള്‍

പൊട്ടാറ്റോ ചിപ്‌സ്

പൊട്ടാറ്റോ ചിപ്‌സ്

പൊട്ടാറ്റോ ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ് പോലുള്ള ലഘുഭക്ഷണങ്ങള്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ മനുഷ്യ ശരീരത്തിന് പ്രശ്‌നം സൃഷ്ടിക്കുന്ന ഉപ്പും പൂരിത കൊഴുപ്പും അടങ്ങിയതാണ് ഇവ. ഉയര്‍ന്ന താപനിലയില്‍ വേവിച്ച ഈ ഭക്ഷണത്തില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുവായ അക്രിലാമൈഡ് അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തു സിഗരറ്റിലും കാണപ്പെടുന്നു എന്നും മനസിലാക്കുക.

പ്രോസസ്സ് ചെയ്ത മാംസം

പ്രോസസ്സ് ചെയ്ത മാംസം

പുകയില്‍ വേവിക്കുന്നതും സംസ്‌കരിച്ചതുമായ മാംസവും കാന്‍സറിനു കാരണമാകുന്ന ഭക്ഷണമാണ്. ഇത്തരം മാംസത്തില്‍ ധാരാളം നൈട്രേറ്റുകള്‍ ഉപയോഗിക്കുന്നതിനാല്‍ അവ കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയിലെ ഉയര്‍ന്ന കൊഴുപ്പ് നിങ്ങളുടെ ഹൃദയത്തിനും ദഹനവ്യവസ്ഥയ്ക്കും ദോഷകരമായി കണക്കാക്കപ്പെടുന്നു. ചെറിയ അളവില്‍ നല്ല രീതിയില്‍ പാകം ചെയ്ത മാംസം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

Most read:പല്ലിന്റെ കാര്യം പോക്കാ, ഈ 5 ശീലങ്ങള്‍ നിര്‍ത്തൂMost read:പല്ലിന്റെ കാര്യം പോക്കാ, ഈ 5 ശീലങ്ങള്‍ നിര്‍ത്തൂ

സോഡ/ സോഫ്റ്റ് ഡ്രിങ്ക്

സോഡ/ സോഫ്റ്റ് ഡ്രിങ്ക്

സോഡ ആരോഗ്യത്തിന് ദോഷകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അമിതമായി കഴിക്കുമ്പോള്‍ അത് കൊലയാളിയായി മാറുന്നു. സോഡയിലും സോഫ്റ്റ് ഡ്രിങ്കുകളിലും അമിതമായ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സര്‍ കോശങ്ങള്‍ വളര്‍ത്തുകയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പോഷകമൂല്യങ്ങള്‍ ഒട്ടുമില്ലാത്ത ഇത്തരം പാനീയങ്ങളില്‍ കൃത്രിമ രാസവസ്തുക്കളും കളറും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കഴിക്കുന്നത് നിങ്ങളെ കൂടുതല്‍ അപകടത്തിലാക്കുന്നു.

ടിന്നിലടച്ച ഭക്ഷണം

ടിന്നിലടച്ച ഭക്ഷണം

ടിന്നിലടച്ച ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ഇവയില്‍ അപകടകരമായ കെമിക്കലായ ബി.പി.എ അടങ്ങിയിട്ടുണ്ട്. ഇവ കാന്‍സറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ബി.പി.എ പതുക്കെ ശരീരത്തിന് കാന്‍സര്‍ വളര്‍ത്താനുള്ള കാരണമാവുകയും ചെയ്യുന്നു.

Most read:ജ്യൂസോ പച്ചയ്‌ക്കോ, പച്ചക്കറി എങ്ങനെ കഴിക്കണം?Most read:ജ്യൂസോ പച്ചയ്‌ക്കോ, പച്ചക്കറി എങ്ങനെ കഴിക്കണം?

അച്ചാര്‍

അച്ചാര്‍

അച്ചാറിലെ നൈട്രേറ്റ്, ഉപ്പ്, കൃത്രിമ കളറിംഗ് എന്നിവ ആമാശയത്തെയും വന്‍കുടലിനെയും ബാധിക്കുന്ന ദഹനനാള കാന്‍സറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ നെഞ്ചെരിച്ചിലിനും അള്‍സറിനും കാരണമാകുന്നു. അച്ചാര്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെങ്കില്‍, സുരക്ഷിതമായിരിക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയവ കഴിക്കുക.

വളര്‍ത്തിയെടുത്ത സാല്‍മണ്‍

വളര്‍ത്തിയെടുത്ത സാല്‍മണ്‍

സാല്‍മണ്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതുതന്നെ. എന്നാല്‍ വളര്‍ത്തിയെടുത്ത സാല്‍മണ്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരം സാല്‍മണില്‍ നിങ്ങളെ കാന്‍സറിനു വിധേയമാക്കുന്ന അര്‍ബുദ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ മാസത്തില്‍ ഒന്നില്‍ കൂടുതല്‍ കഴിക്കരുതെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

Most read:വെള്ളയോ തവിട്ടോ ? അരിയില്‍ മികച്ചത് ഏത് ?Most read:വെള്ളയോ തവിട്ടോ ? അരിയില്‍ മികച്ചത് ഏത് ?

English summary

Cancer Causing Foods We Consume Regularly

Lets see some food items that directly expose your to cancer and should be avoided. Take a look.
X
Desktop Bottom Promotion