For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ത്രിദോഷങ്ങളെ വേരോടെ തൂത്തെറിയും; ഉത്തമം ഈ വഴികള്‍

|

ആയുര്‍വേദം അനുസരിച്ച് ശരീരത്തിന്റെ ആരോഗ്യം വാതം, പിത്തം, കഫം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇവയെ ത്രിദോഷങ്ങള്‍ എന്ന് പൊതുവേ പറയുന്നു. നമ്മുടെ ശരീരത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത് ഈ ത്രിദോഷത്തിലെ ഏറ്റക്കുറച്ചിലുകളാണ്. ഇവ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്‍കുന്നു. അതിനാല്‍, ശരീരത്തില്‍ ഇവയുടെ ശരിയായ ബാലന്‍സ് നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഈ മൂന്ന് ഘടകങ്ങളുടെയും സന്തുലിതാവസ്ഥ തകരാറിലാണെങ്കില്‍, നിങ്ങള്‍ക്ക് ഗുരുതരമായ നിരവധി രോഗങ്ങള്‍ പിടിപെട്ടേക്കാം.

Most read: ശ്വാസകോശം ദീര്‍ഘനാളത്തേക്ക് തളരും; കോവിഡ് വന്നുമാറിയാല്‍ ജീവിതം മാറ്റണം

വാതം, പിത്തം, കഫം എന്നിവയുടെ പൊരുത്തക്കേട് കാരണം ശരീരത്തില്‍ പലര്‍ക്കും വിട്ടുമാറാത്ത രോഗങ്ങള്‍ സംഭവിക്കുന്നു. ആയുര്‍വേദ പ്രകാരം കഫ ദോഷത്തില്‍ 28 രോഗങ്ങളും പിത്ത ദോഷത്തില്‍ 40 രോഗങ്ങളും വാത ദോഷത്തില്‍ 80 തരം രോഗങ്ങളും ഉണ്ട്. നെഞ്ചിന്റെ മുകള്‍ ഭാഗത്താണ് കഫം പ്രശ്‌നം ഉണ്ടാകുന്നത്. അതേസമയം, പിത്തത്തിന്റെ പ്രശ്‌നം നെഞ്ചിനടിയിലും അരക്കെട്ടിലും സംഭവിക്കുന്നു. ഇതല്ലാതെ, അരയുടെയും കൈകളുടെയും താഴത്തെ ഭാഗത്തുമാണ് വാതത്തിന്റെ പ്രശ്‌നം ഉണ്ടാകുന്നത്. ഈ ത്രിദോഷ പ്രശ്‌നം പരിഹരിക്കാന്‍ ചില യോഗാ ആസനങ്ങള്‍, പ്രാണായാമം എന്നിവയ്ക്ക് സാധിക്കും. അത്തരം ചില കാര്യങ്ങള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

ത്രിദോഷം മൂലമുണ്ടാകുന്ന രോഗങ്ങള്‍

ത്രിദോഷം മൂലമുണ്ടാകുന്ന രോഗങ്ങള്‍

കഫ ദോഷത്താല്‍ നിങ്ങള്‍ക്ക് ഈ രോഗങ്ങള്‍ വന്നേക്കാം: അമിതവണ്ണം, തൈറോയ്ഡ്, ജലദോഷം, ചുമ, തിമിരം, കേള്‍വിക്കുറവ്, കണ്ണുകളില്‍ ചുവപ്പ്, കറുത്ത പാടുകള്‍

പിത്ത ദോഷങ്ങള്‍

പിത്ത ദോഷങ്ങള്‍

പതിവായി എക്കിള്‍, മഞ്ഞപ്പിത്ത പ്രശ്‌നം, ചര്‍മ്മം, നഖങ്ങള്‍, കണ്ണുകള്‍ എന്നിവയില്‍ മഞ്ഞനിറം, പെട്ടെന്നുള്ള ദേഷ്യം, ശരീരത്തില്‍ കഠിനമായ ചൂട് അനുഭവപ്പെടുന്നു, വായ, തൊണ്ട പ്രശ്‌നം, ബോധക്ഷയം അല്ലെങ്കില്‍ തലകറക്കം

Most read:രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്

വാത ദോഷങ്ങള്‍

വാത ദോഷങ്ങള്‍

അസ്ഥികളില്‍ അയവ്, അസ്ഥികള്‍ ചുരുങ്ങല്‍ അല്ലെങ്കില്‍ പൊട്ടല്‍, മലബന്ധ പ്രശ്‌നം, വായയുടെ രുചി കയ്‌പേറിയതായിത്തീരുന്നു, അവയവങ്ങളില്‍ തണുപ്പും മരവിപ്പും, ശരീരം കൂടുതല്‍ വരണ്ടതാകുന്നു, സൂചി കുത്തുന്ന പോലെ വേദന, കൈകാല്‍ വിരലുകളില്‍ പെട്ടെന്നുള്ള വേദന

വാത, പിത്ത, കഫ രോഗങ്ങള്‍ക്കുള്ള യോഗാസനങ്ങള്‍

വാത, പിത്ത, കഫ രോഗങ്ങള്‍ക്കുള്ള യോഗാസനങ്ങള്‍

യോഗമുദ്രാസനം, മണ്ഡൂകാസനം, ഉഷ്ത്രാസനം, ഭുജംഗാസനം, മര്‍ക്കടാസനം, ഉത്തനപാദാസനം തുടങ്ങിയ യോഗാസനങ്ങള്‍ ചെയ്യുന്നത് വാതം, പിത്തം, കഫം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളെ ചികിത്സിക്കാന്‍ സഹായിക്കും.

യോഗമുദ്രാസനം

കാലുകള്‍ നീട്ടി നിവര്‍ന്നിരിക്കുക. വലതു കാല്‍ മടക്കി ഇടത്തെ തുടയുടെ മുകളിലും ഇടതുകാല്‍ മടക്കി വലത്ത തുടയുടെ മുകളിലും വയ്ക്കുക. കൈകള്‍ പുറകിലേക്ക് കൊണ്ടുവന്ന് വലത്തെ കൈയുടെ കുഴയില്‍ ഇടതുകൈ കൊണ്ട് പിടിക്കുക. ഈ നിലയില്‍ നിവര്‍ന്നിരുന്ന് ദീര്‍ഘശ്വാസം എടുക്കുകയും ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് നെറ്റി തറയില്‍ മുട്ടിക്കാന്‍ ശ്രമിക്കുക. വീണ്ടും ശ്വാസമെടുത്തുകൊണ്ട് നിവരുകയും വിട്ടുകൊണ്ട് താഴുകയും ചെയ്യുക. മൂന്നോ നാലോ തവണ ഇതുപോലെ ആവര്‍ത്തിക്കുക. കാലുകള്‍ തിരിച്ചുവച്ചും ഇതുപോലെ ചെയ്യേണ്ടതാണ്.

Most read:കര്‍ക്കിടകത്തില്‍ ശരീരം വിഷമയമാകും; ഭക്ഷണ ശ്രദ്ധ പ്രധാനം

ഭുജംഗാസനം

ഭുജംഗാസനം

വയറ് തറയില്‍ തൊടുന്ന വിധത്തില്‍ കമിഴ്ന്ന് കിടക്കുക. കാലുകള്‍ നിവര്‍ത്തി വയ്ക്കുക. കൈകള്‍ തോളിനു താഴെ പിടിക്കുക. ശ്വാസം അകത്തേക്ക് എടുത്ത ശേഷം പതിയെ നെഞ്ച് ഉയര്‍ത്തുക. ഇടുപ്പ് പൊക്കിളിനടുത്തേക്ക് ഉയര്‍ത്തിയ ശേഷം ഇടുപ്പ് അയയ്ക്കുക. തോളുകള്‍ പുറകുവശത്തിനു വിപരീതമായി നിര്‍ത്തുക. വശങ്ങളിലെ പേശികളെ മുന്നോട്ടായുക. നട്ടെല്ല് മുഴുവനായി ആയാസം കൊടുക്കുക. 15 -30 മിനിറ്റ് ചെയ്ത ശേഷം നന്നായി ശ്വസിക്കുക. പുറകുവശം തറയിലേക്ക് വിട്ട ശേഷം പതിയെ ശ്വാസം പുറത്തേക്ക് വിടുക.

പ്രാണായാമങ്ങള്‍

പ്രാണായാമങ്ങള്‍

പ്രാണായാമങ്ങള്‍ ശരീരത്തിലെ ശരിയായ രക്തചംക്രമണം നിലനിര്‍ത്തുന്നു, ഇത് നമ്മുടെ അവയവങ്ങള്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. സൂര്യനമസ്‌കാരത്തോടെ ദിവസം ആരംഭിക്കുക. നല്ല ഫലങ്ങള്‍ക്കായി കപാല്‍ഭതി, അനുലോമ വിലോമം, ഭസ്തിക തുടങ്ങിയ പ്രാണായാമങ്ങളും ചെയ്യുക. ഒരു വ്യക്തി ദിവസവും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ കപാല്‍ഭതി പ്രാണായാമം ചെയ്യുന്നത് നല്ലതാണ്. നിങ്ങളുടെ ശരീരം ശീലമാകുമ്പോള്‍ എല്ലാ ആഴ്ചയും പ്രാണായാമങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുക.

Most read:മോണയില്‍ നിന്ന് പതിവായി രക്തം വരാറുണ്ടോ? സൂക്ഷിക്കണം ഇത്

ത്രിദോഷപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ഒഴിവാക്കുക

ത്രിദോഷപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ഒഴിവാക്കുക

വാതം, പിത്തം, കഫം എന്നിവ വ്യത്യസ്ത രോഗങ്ങളാണ്. അവയുടെ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് അവയെ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഈ മൂന്നില്‍ ഏതെങ്കിലും നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍, ഇനിപ്പറയുന്ന കാര്യങ്ങള്‍ ഒഴിവാക്കുക-

കഫ രോഗം- ഈ രോഗം ബാധിച്ച ആളുകള്‍ നെയ്യ്, വെണ്ണ മുതലായവയ്ക്ക് പുറമേ പുളിച്ചതും തണുത്തതുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.

വാതരോഗം- ഈ രോഗം ബാധിച്ച ആളുകള്‍ പുളിപ്പുള്ള വസ്തുക്കള്‍ക്ക് പുറമേ തണുത്തതും ഉരുളക്കിഴങ്ങ്, കടല, കാബേജ്, നാരങ്ങ തുടങ്ങിയവയും കഴിക്കരുത്.

പിത്ത രോഗം- ഈ രോഗം ബാധിച്ച ആളുകള്‍ ചൂടുള്ള വസ്തുക്കള്‍ കഴിക്കരുത്. കൂടാതെ എണ്ണമയമുള്ള വസ്തുക്കളും കഴിക്കാന്‍ പാടില്ല.

വാതദോഷത്തിന്‌ വീട്ടുവൈദ്യം

വാതദോഷത്തിന്‌ വീട്ടുവൈദ്യം

* മഞ്ഞള്‍പ്പൊടിയും ഉണങ്ങിയ ഇഞ്ചിപ്പൊടിയും വെള്ളത്തില്‍ കലക്കി കുടിക്കുക

* വെളുത്തുള്ളി ഒരു അണുനാശിനിയാണ്. ദിവസവും 1-2 അല്ലി വെളുത്തുള്ളി കഴിക്കുക.

* ചുരയ്ക്ക ജ്യൂസ് കുടിക്കുക

* പിയേഴ്‌സ് കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും

* വാതരോഗം ബാധിച്ചവര്‍ രാത്രിയില്‍ തൈര് കഴിക്കരുത്. ഉച്ചയ്ക്ക് കഴിക്കാം.

Most read:ലൈംഗികാരോഗ്യം, രോഗപ്രതിരോധശേഷി; ദുരിയാന്‍ എന്ന അത്ഭുത പഴം

പിത്ത ദോഷത്തിന്‌ വീട്ടുവൈദ്യം

പിത്ത ദോഷത്തിന്‌ വീട്ടുവൈദ്യം

* അസിഡിറ്റി പ്രശ്‌നമുണ്ടെങ്കില്‍, വെളുത്തുള്ളി അരിഞ്ഞ് നെയ്യില്‍ വറുത്ത് കഴിക്കുക

* ചൂടുവെള്ളത്തില്‍ മഞ്ഞള്‍, ഉലുവ, ഇഞ്ചി പൊടി എന്നിവ ചേര്‍ത്ത് കുടിക്കുക

* കറ്റാര്‍വാഴ, ചുരയ്ക്ക ജ്യൂസ്, ഗോതമ്പ് പുല്ല് എന്നിവ പിത്ത രോഗങ്ങളെ ചികിത്സിക്കാന്‍ ഉത്തമമാണ്

കഫ ദോഷത്തിന്‌ വീട്ടുവൈദ്യം

കഫ ദോഷത്തിന്‌ വീട്ടുവൈദ്യം

* ആവി പിടിക്കുന്നത് ജലദോഷം, ചുമ പ്രശ്‌നങ്ങള്‍ ഒഴിവാക്കും

* ത്രികൂട പൊടി ഉപയോഗിക്കുന്നത് ഫലപ്രദമാണ്

* ആഴ്ചയില്‍ ഒരു ദിവസം ലിക്വിഡ് ഡയറ്റ് ശീലിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ അധിക കഫത്തെ സന്തുലിതമാക്കാനും നീക്കം ചെയ്യാനും സഹായിക്കും.

* കൊഴുപ്പ് കുറഞ്ഞ പാല്‍ തിളപ്പിച്ച് ഒരു ടീസ്പൂണ്‍ മഞ്ഞള്‍ അല്ലെങ്കില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കാം.

* ആപ്പിള്‍, പിയര്‍, തണ്ണിമത്തന്‍, മാതളനാരങ്ങ, ആപ്രിക്കോട്ട്, ക്രാന്‍ബെറി തുടങ്ങിയവ കഴിക്കാം.

തേന്‍ ഒഴികെ, മറ്റ് മധുരപലഹാരങ്ങള്‍ ഒഴിവാക്കണം. ശരീരത്തില്‍ നിന്ന് അധിക കഫം പുറന്തള്ളാന്‍, ദിവസവും ഒരു ടീസ്പൂണ്‍ തേന്‍ കഴിക്കാം.

* ഹെര്‍ബല്‍ ടീയും സൂപ്പുകളും കഴിക്കുക

Most read:ഈ സമയത്തെല്ലാം വെള്ളം കുടിക്കണം; ഇല്ലെങ്കില്‍ ശരീരം പണിതരും

English summary

Best Yoga Poses To Cure Doshas in Malayalam

The problem of Tridosha can be corrected with yoga asanas, pranayama and home remedies. Read on to know more.
X