For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും 2നേരം സാലഡ്;ഒതുങ്ങിയ അരക്കെട്ടും വയറും ഫലം

|

അമിതവണ്ണം എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. ഇതിന്‍റെ ചുവട് പിടിച്ച് പല രോഗങ്ങളും നിങ്ങളെ ബാധിക്കുന്നുണ്ട്. കൊളസ്ട്രോൾ, പ്രമേഹം, ബിപി എന്നിവയെല്ലാം അമിതവണ്ണത്തിന്‍റെ കൂടെ ഉണ്ടാവുന്നതാണ്. എന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി വ്യായാമവും ഡയറ്റും എല്ലാമായി മുന്നിലേക്ക് പോവുന്നവരാണ് പലരും. എന്നാൽ ഇനി അമിതവണ്ണവും തടിയും കുടവയറും എല്ലാം ഇല്ലാതാക്കുന്നതിന് നമുക്ക് സാലഡുകൾ കഴിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

Most read:106 കിലോയിൽ നിന്ന് 58ലേക്ക്, അനു തടി കുറച്ച രഹസ്യംMost read:106 കിലോയിൽ നിന്ന് 58ലേക്ക്, അനു തടി കുറച്ച രഹസ്യം

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ഇനി സാലഡുകൾ ശീലമാക്കാവുന്നതാണ്. എങ്ങനെയെല്ലാം ഇത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏതൊക്കെ സാലഡുകൾ ആണ് സഹായിക്കുന്നത് എന്ന് നോക്കാം. ഇത് അമിതവണ്ണത്തിന് മാത്രമല്ല മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഏതൊക്കയാണ് സാലഡുകൾ എന്ന് നമുക്ക് നോക്കാം.

ചീര കാബേജ് സാലഡ്

ചീര കാബേജ് സാലഡ്

ചീരയും കാബേജും ചേർന്നൊരു സാലഡ് നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കണം എന്നുള്ളത് പലർക്കും അറിയുകയില്ല. അരക്കപ്പ് ചെറുതായി അരിഞ്ഞ ചീര ഇല, അരക്കപ്പ് കാബേജ്, അൽപം വാൾനട്ട്, അരക്കപ്പ് കാരറ്റ്, രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടീസ്പൂൺ വെളുത്തുള്ളി, അൽപം കുരുമുളക്, ഉപ്പ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. എല്ലാ പച്ചക്കറികളും നല്ലതു പോലെ കഴുകി വൃത്തിയാക്കുക, ഇതെല്ലാം നല്ലതു പോലെ ഒരു പാത്രത്തിൽ മിക്സ് ചെയ്ത് ഒരു ബൗളിൽ ഇട്ട് ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ്.

മുളപ്പിച്ച പയർവർഗ്ഗങ്ങൾ

മുളപ്പിച്ച പയർവർഗ്ഗങ്ങൾ

മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കൊണ്ട് സാലഡ് ഉണ്ടാക്കി കഴിക്കുന്നത് എന്തുകൊണ്ടും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. മുളപ്പിച്ച പയർ വർഗ്ഗങ്ങൾ, അരക്കപ്പ് തക്കാളി, രണ്ട് ടീസ്പൂൺ മല്ലിയില, അരക്കപ്പ് ഉലുവ ഇല, ഒരു പച്ചമുളക് അരിഞ്ഞത്,അൽപം കായം, ഒരു സ്പൂൺ വെളിച്ചെണ്ണ, ഉപ്പ് എന്നിവയാണ് ആവശ്യം. മുകളിൽ പറഞ്ഞ എല്ലാ വസ്തുക്കളും ഒരുമിച്ച് മിക്സ് ചെയ്ത് ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി അതിൽ പച്ചമുളകും കായവും എല്ലാം വഴറ്റിയെടുക്കുക. ഇതിലേക്ക് ബാക്കി ഉള്ള എല്ലാം മിക്സ് ചെയ്ത് സാലഡ് ആക്കി കഴിക്കാവുന്നതാണ്.

കാപ്സിക്കം, ബീൻസ് സാലഡ്

കാപ്സിക്കം, ബീൻസ് സാലഡ്

കാപ്സിക്കം, ബീന്‍സ് സാലഡ് തയ്യാറാക്കി കഴിക്കുന്നത് എല്ലാം നിങ്ങൾക്ക് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അരക്കപ്പ് മുളപ്പിച്ച ബീൻസ്, അരക്കപ്പ് കാപ്സിക്കം, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത്, ഒരു ടീസ്പൂണ്‍ സോയസോസ്, അര ടീസ്പൂൺ ചില്ലി സോസ്, അരടീസ്പൂൺ പഞ്ചസാര, അൽപം ഓയിൽ, സവാള ചെറുതായി അരിഞ്ഞത് അൽപം ഇവയാണ് ആവശ്യമുള്ള സാധനങ്ങൾ. തയ്യാറാക്കുന്നത് ഒരു പാത്രത്തിൽ സോയ സോസ്, വിനാഗിരി, മുളക് പൊടി, പീനട്സ് എന്നിവ എല്ലാം നല്ലതു പോലെ മിക്സ് ചെയ്ത് വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ വെളുത്തുള്ളി ഇട്ട് ഇത് വഴറ്റിയെടുക്കുക. ബീൻസ് മുളപ്പിച്ചതും കാപ്സിക്കവും എല്ലാം ഇതിലേക്ക് മിക്സ് ചെയ്യുക. ശേഷം സവാള അരിഞ്ഞതപം മാറ്റി വെച്ച സോയ സോസ് മിശ്രിതവും ചേർത്ത് മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്.

വെജിറ്റബിൾ സ്പ്രൗട്ട് സാലഡ്

വെജിറ്റബിൾ സ്പ്രൗട്ട് സാലഡ്

അരക്കപ്പ് മുളപ്പിച്ച വിവിധ തരം കടലകൾ, ഒരു കപ്പ് കാപ്സിക്കം, ഒരു കപ്പ് സവാള, അര ടീസ്പൂൺ നാരങ്ങ നീര്, അരക്കപ്പ് തൈര്, അൽപം ഉപ്പ്, തൈര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഒരു ബൗൾ എടുത്ത് അതിലേക്ക് നാരങ്ങ നീര്, ഉപ്പ്, കുരുമുളക് എന്നിവ മിക്സ് ചെയ്ത് മുകളിൽ പറഞ്ഞ എല്ലാ വസ്തുക്കളും ഇതിലേക്ക് ചേർക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തെ ചെറുക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്ന കാര്യത്തിന് ഏറ്റവും മികച്ചതാണ് വെജിറ്റബിൾ സ്പ്രൗട്ട് സാലഡ്.

ബ്രോക്കോളി ചോളം സാലഡ്

ബ്രോക്കോളി ചോളം സാലഡ്

ആരോഗ്യസംരക്ഷണത്തിന് വേണ്ടി ബ്രോക്കോളി ചോളം സാലഡ് കഴിക്കാവുന്നതാണ്. ഇത് അമിതവണ്ണത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഒന്നരക്കപ്പ് ചോളം, മൂന്ന് കപ്പ് ബ്രോക്കോളി, അരക്കപ്പ് സവാള ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ഉപ്പ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഒരു പാനിൽ അൽപം ഒലീവ് ഓയിൽ ചൂടാക്കി ഇതിലേക്ക് അൽപം സവാള എടുത്ത് ഇതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേർത്ത് ചൂടാക്കാവുന്നതാണ്. ഇത് ചൂടോടെ തന്നെ കഴിക്കാവുന്നതാണ്.

തണ്ണിമത്തൻ സാലഡ്

തണ്ണിമത്തൻ സാലഡ്

തണ്ണിമത്തൻ സാലഡ് എന്തുകൊണ്ടും നിങ്ങളുടെ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലേക്ക് അൽപം കർപ്പൂര തുളസി ഇല അരിഞ്ഞതും, ഒരു ചെറിയ സവാളഅരിഞ്ഞതും അൽപം ഒലീവ് ഓയിലും അൽപം കുരുമുളക് പൊടിയും ആണ് ആവശ്യമുള്ളത്. ഇവ എല്ലാം നല്ലതു പോലെ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല അമിതവണ്ണത്തേയും ശരീരത്തിലെ കൊഴുപ്പിനേയും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഈ സാലഡ് സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ഇത്തരം സാലഡ് കഴിക്കുന്നതിന് മുൻപ് ഇത് ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി അൽപം വ്യത്യസ്തമായ പച്ചക്കറികൾ ആണ് തിരഞ്ഞെടുക്കേണ്ടത്. പ്രോട്ടീൻറെ അളവ് ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പ് ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. കൃത്യമായി അറിഞ്ഞ് വേണം ഇത്തരം സാലഡ് കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

English summary

Best Weight Loss Salad Recipes

Here in this article we are discussing about the best weight loss salad recipes. Read on.
X
Desktop Bottom Promotion