Just In
- 2 hrs ago
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- 4 hrs ago
ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല് ഇത്, മാറിയാല്‍ ദോഷം
- 7 hrs ago
വീട്ടില്‍ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- 9 hrs ago
ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍
Don't Miss
- News
ശവ സംസ്കാരത്തിന് തൊട്ടുമുമ്പ് 102കാരി മുത്തശി കണ്ണുതുറന്നു; ഞെട്ടലില്‍ ബന്ധുക്കള്‍, സംഭവിച്ചത്
- Sports
ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ഹൃദയാരോഗ്യം കാത്തില്ലെങ്കില്‍ മരണം പെട്ടെന്ന്; സഹായകമാകും ഈ വിറ്റാമിനുകള്‍
ചില അവയവങ്ങള്‍ ഇല്ലാതെ ആളുകള്‍ക്ക് ജീവിക്കാന്‍ കഴിയും. എന്നാല്‍ ഹൃദയം ഇല്ലാതെ ജീവനില്ല. അതിനാല്‍, ഹൃദയാരോഗ്യത്തിനായി നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യണം. ഇന്നത്തെ കാലത്ത്, ലോകമെമ്പാടുമുള്ള സാധാരണ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ഹൃദ്രോഗങ്ങള്‍. ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് പോഷകങ്ങള്‍ ലഭിക്കും. എന്നാല്‍, അതല്ലാതെ പോഷക സപ്ലിമെന്റുകളും നിങ്ങളെ ഇതിനായി സഹായിക്കും.
Most
read:
വെരിക്കോസ്
വെയിന്‍
സുരക്ഷിതമായി
ചെറുക്കാം
ഈ
വ്യായാമങ്ങളിലൂടെ
ഏറ്റവും മികച്ച വിറ്റാമിനുകള്‍ കഴിച്ച് ആരോഗ്യം നിലനിര്‍ത്തേണ്ടത് നിങ്ങളുടെ കടമയാണ്. ഹൃദയാരോഗ്യം കാക്കുന്ന വിറ്റാമിനുകള്‍ ആരോഗ്യത്തോടെയും ഊര്‍ജസ്വലതയോടെയും സന്തോഷകരമായ ജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില മികച്ച വിറ്റാമിനുകളെ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് പരിചയപ്പെടാം.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍
നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനായി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താനും രക്തയോട്ടം ആരോഗ്യകരമാക്കാനും സഹായിക്കുന്ന ഏറ്റവും അവശ്യ പോഷകങ്ങളാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. അതിനാല്‍, ഈ ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന്റെ നിയന്ത്രണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. നിങ്ങളുടെ ഹൃദയത്തിന് ഏറ്റവും മികച്ച വിറ്റാമിനുകളാണ് ഒമേഗ 3. നിങ്ങള്‍ക്ക് ഈ ഫാറ്റി ആസിഡുകള്‍ പ്രധാനമായും മൂന്ന് രൂപങ്ങളില്‍ കണ്ടെത്താം. ഇതില്‍ ആല്‍ഫ-ലിനോലെനിക് ആസിഡ് എന്നത് മനുഷ്യശരീരത്തില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടാത്ത ഒരു അവശ്യ ഫാറ്റി ആസിഡാണ്. അതിനാല്‍ നിങ്ങള്‍ അത് ബാഹ്യമായി നേടണം. മറ്റുള്ളവയായ DHA, EPA എന്നിവയും നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.

CoQ10
ശരീരത്തില്‍ സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കുന്ന ഹൃദയാരോഗ്യത്തിന്റെ ശക്തികേന്ദ്രമായ Coenzyme Q10 എന്ന പേരിലുള്ള CoQ10 നിങ്ങളില്‍ മിക്കവര്‍ക്കും അറിയാം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കല്‍, ഇലക്ട്രോണ്‍ സഞ്ചാരം, ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റല്‍ എന്നിങ്ങനെ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഇത് നിങ്ങളെ സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് ഹൃദയത്തെയും ശരീരത്തെയും തടയുന്ന ഒരു ആന്റിഓക്സിഡന്റായും ഇത് പ്രവര്‍ത്തിക്കുന്നു. ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ ഇതിന്റെ സ്വാഭാവിക ഉല്പാദനം കുറയുന്നു, അതിനാല്‍ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് നിങ്ങള്‍ക്ക് ഇത് ബാഹ്യമായി ആവശ്യമാണ്.
Most
read:നായ
കടിച്ചാല്‍
ആദ്യ
മണിക്കൂര്‍
നിര്‍ണായകം;
ഈ
പ്രഥമ
ശുശ്രൂഷ
വേഗം
ചെയ്യണം

ഫോളിക് ആസിഡ്
ഫോളിക് ആസിഡ് എന്നും വിളിക്കപ്പെടുന്ന വിറ്റാമിന്‍ ബി 9, രക്തപ്രവാഹത്തില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ട ഒരു തരം അമിനോ ആസിഡായ ഹോമോസിസ്റ്റൈന്‍ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് നിര്‍ണായകമായ ധാതുക്കളില്‍ ഒന്നാണ്. സാധാരണയായി, ഹൃദയത്തിനായുള്ള മികച്ച വിറ്റാമിനുകള്‍ പയര്‍, ബ്രോക്കോളി, മുളപ്പിച്ച ഭക്ഷണം എന്നിവയില്‍ കാണപ്പെടുന്നു. എന്നാല്‍ വിപണിയില്‍ ലഭ്യമായ സപ്ലിമെന്റുകളില്‍ നിന്നോ വിറ്റാമിനുകളില്‍ നിന്നോ നിങ്ങള്‍ക്ക് അവ ലഭിക്കും.

വൈറ്റമിന്‍ സിയും വിറ്റാമിന്‍ ഇയും
ഹൃദ്രോഗികള്‍ക്ക് മള്‍ട്ടിവിറ്റമിന്‍ ആവശ്യമാണെങ്കില്‍ ഡോക്ടറുമായി ബന്ധപ്പെടുക. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച വിറ്റാമിനുകളായ വിറ്റാമിന്‍ സി, ഇ തുടങ്ങിയ എല്ലാ വിറ്റാമിനുകളും ഇങ്ങനെ ലഭിക്കും. രക്തക്കുഴലുകളിലെ ട്രൈഗ്ലിസറൈഡുകളും ചീത്ത കൊളസ്ട്രോളും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനാല്‍ ഹൃദ്രോഗികള്‍ക്ക് വിറ്റാമിന്‍ സി ശുപാര്‍ശ ചെയ്യുന്നു. വിറ്റാമിന്‍ ഇ ഓക്സിഡേറ്റീവ് പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും പ്രായമായവരിലും മധ്യവയസ്കരായ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദ്രോഗം കുറയ്ക്കുകയും ചെയ്യുന്നു.
Most
read:മനസ്
നിയന്ത്രിക്കാം,
ശ്രദ്ധയും
കൂട്ടാം;
ഈ
യോഗാമുറകള്‍
അഭ്യസിച്ചാലുള്ള
നേട്ടം

മഗ്നീഷ്യം
ശരിയായി പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ ശരീരത്തിന് മഗ്നീഷ്യം ആവശ്യമാണ്. കുറഞ്ഞ മഗ്നീഷ്യം നിങ്ങളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്ലേക്ക്, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്തസമ്മര്‍ദ്ദം 12 പോയിന്റ് വരെ കുറയ്ക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താനും മഗ്നീഷ്യം സഹായിക്കുമെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്.

വിറ്റാമിന്‍ ഡി
എല്ലുകളെ സംരക്ഷിക്കുന്നതിലൂടെയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കുന്നതിലൂടെയും വിറ്റാമിന്‍ ഡി നിങ്ങളുടെ ഹൃദയത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. സൂര്യപ്രകാശം (അഞ്ച് മുതല്‍ 10 മിനിറ്റ് വരെ, ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ), വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ (മുട്ട, ചീസ് ട്യൂണ, ഫോര്‍ട്ടിഫൈഡ് പാല്, ധാന്യങ്ങള്‍, ജ്യൂസുകള്‍) കഴിക്കുകയോ സപ്ലിമെന്റ് കഴിക്കുകയോ ചെയ്യുന്നതിലൂടെ വിറ്റാമിന്‍ ഡിയുടെ അളവ് വര്‍ദ്ധിപ്പിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്ട്രോക്കുകള്‍ തടയാനും പ്രമേഹ സാധ്യത കുറയ്ക്കാനും വിറ്റാമിന്‍ ഡി സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
Most
read:അറിയുമോ
കൂണ്
കഴിച്ചാലുള്ള
ഈ
പ്രത്യാഘാതങ്ങള്‍?
ദോഷം
പലവിധം