For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഊര്‍ജ്ജം വളര്‍ത്തും ഈ ഇന്ത്യന്‍ സൂപ്പര്‍ ഫുഡുകള്‍; നേട്ടം പലത്‌

|

എന്താണ് ഒരു ഭക്ഷണത്തെ സൂപ്പര്‍ഫുഡ് ആക്കുന്നത്? സംശയമില്ല, അത് നല്‍കുന്ന പോഷകമൂല്യവും ഊര്‍ജവും തന്നെയാണ്. വയറു നിറച്ച് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും നിങ്ങളെ ക്ഷീണിതനും അലസനുമാക്കിയേക്കാം. അതിനാല്‍ നിങ്ങളുടെ ഇഷ്ടവിഭവങ്ങള്‍ കൊണ്ട് നിങ്ങളുടെ വയറു നിറയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. ആവശ്യത്തിന് ഊര്‍ജം നല്‍കുന്ന ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഊര്‍ജത്തിന്റെ ഏക ഉറവിടം ഭക്ഷണമാണ്.

Most read: അധികം കഴിച്ചാല്‍ അയമോദകവും വരുത്തും ഈ ദോഷഫലങ്ങള്‍

ഊര്‍ജം നല്‍കുന്ന നിരവധി ഇന്ത്യന്‍ സൂപ്പര്‍ഫുഡുകളുണ്ട്. ഈ സൂപ്പര്‍ഫുഡുകള്‍ നിങ്ങളുടെ ഊര്‍ജ്ജം തര്‍ക്ഷണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഈ സൂപ്പര്‍ഫുഡുകള്‍ അണുബാധകളെ ചെറുക്കാനുള്ള പ്രതിരോധ സംവിധാനവും മെച്ചപ്പെടുത്തുന്നു. ചിലത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തിന് ഊര്‍ജം പകരുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില ഇന്ത്യന്‍ സൂപ്പര്‍ഫുഡുകള്‍ ഇതാ.

വാഴപ്പഴം

വാഴപ്പഴം

ബോഡി ബില്‍ഡര്‍മാരും കായികതാരങ്ങളും കൂടുതലായ വാഴപ്പഴം കഴിക്കാന്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? ഇത് ഒരു മികച്ച ഊര്‍ജ്ജ സ്രോതസ്സാണ്. വാഴപ്പഴത്തില്‍ പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി-6 എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം സുസ്ഥിര ഊര്‍ജ്ജവും പേശികളുടെ പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നു. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, പഞ്ചസാരയുടെ ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ പഞ്ചസാരയില്‍ നിന്നുള്ള ഊര്‍ജ്ജം കൂടുതല്‍ നേരം ഉപയോഗപ്പെടുത്തുന്നു.

ഓട്‌സ്

ഓട്‌സ്

നാരുകളാല്‍ സമ്പന്നമാണ് ഓട്സ്. വൈറ്റമിന്‍ ബി, മാംഗനീസ്, ഇരുമ്പ് എന്നിവയ്ക്കൊപ്പം ഉയര്‍ന്ന നാരുകളും കൂടി ചേരുമ്പോള്‍ നിങ്ങള്‍ സ്വയം ഊര്‍ജ്ജസ്വലരാകുന്നു. ഓട്സ് ഒരു ജനപ്രിയ പ്രഭാതഭക്ഷണമാണ്. ഓട്സില്‍ ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, അതിനാലാണ് ജിമ്മില്‍ പോകുന്നവര്‍ക്ക് ഇത് ഒരു മികച്ച ഭക്ഷണമാണ്.

Most read:വേനല്‍ച്ചൂടിനെ അതിജീവിക്കാം, ശരീരം തണുപ്പിക്കാം; ഇവ കഴിക്കൂ

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങില്‍ ഫൈബറും സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദീര്‍ഘനേരം ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. ഇതില്‍ മാംഗനീസ് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കൂടുതല്‍ കാര്യക്ഷമമായ ഊര്‍ജ്ജ ഉല്‍പാദനത്തിന് പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഒരു വലിയ ഊര്‍ജ്ജ സ്രോതസ്സ് എന്നതിനുപുറമെ, മധുരക്കിഴങ്ങില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മധുരക്കിഴങ്ങ് നിങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന പ്രതിദിന മൂല്യത്തിന്റെ 238% വിറ്റാമിന്‍ എ നല്‍കും.

ആപ്പിള്‍

ആപ്പിള്‍

ആപ്പിളില്‍ ഉയര്‍ന്ന നാരുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് സുസ്ഥിര ഊര്‍ജ്ജം നല്‍കുന്നു. മാത്രമല്ല, ആപ്പിള്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനത്തെ മന്ദീഭവിപ്പിക്കുകയും സുസ്ഥിര ഊര്‍ജ്ജത്തെ കൂടുതല്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.

Most read:ഉയരം കൂടാന്‍ തൂങ്ങിക്കിടന്നാല്‍ മതിയോ? ഇതിനു പിന്നിലെ വസ്തുത ഇതാ

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഈ ലിസ്റ്റിലെ മറ്റ് ഭക്ഷണങ്ങളെപ്പോലെ ഡാര്‍ക്ക് ചോക്ലേറ്റ് അത്ര ആരോഗ്യകരമാകണമെന്നില്ല. എന്നിരുന്നാലും, ഇത് ഒരു മികച്ച ഊര്‍ജ്ജ സ്രോതസ്സാണ്. മില്‍ക് ചോക്ലേറ്റിനേക്കാള്‍ ആരോഗ്യകരമാണ് ഡാര്‍ക് ചോക്‌ളേറ്റ്. ഡാര്‍ക്ക് ചോക്ലേറ്റില്‍ പഞ്ചസാര കുറവാണ്. കൊക്കോയുടെ ഉയര്‍ന്ന സാന്ദ്രത അതിന്റെ ഗുണങ്ങള്‍ നല്‍കുന്നു. ഊര്‍ജം വര്‍ധിപ്പിക്കുന്ന ആന്റിഓക്സിഡന്റായ ഫ്‌ളേവനോയ്ഡുകള്‍ കൊക്കോയില്‍ കൂടുതലാണ്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിലേക്കും പേശികളിലേക്കും ഓക്‌സിജന്റെ വിതരണം മെച്ചപ്പെടുത്തുകയും അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ചീര

ചീര

പോഷക സാന്ദ്രമായതും ഇരുമ്പിന്റെ ഉയര്‍ന്ന അംശം ഉള്ളതുമായ ചീര ഒരു മികച്ച ഊര്‍ജ്ജ സ്രോതസ്സാണ്. ഇരുമ്പിന്റെ അഭാവമുണ്ടായാല്‍ ശരീരം കാണിക്കുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് ക്ഷീണമാണ്. ചീരയിലെ ഇരുമ്പ് ചുവന്ന രക്താണുക്കളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കോശങ്ങളിലേക്ക് ഓക്‌സിജന്‍ കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നു. അങ്ങനെ ക്ഷീണത്തിനെതിരെ പോരാടുന്നു.

Most read:അപകടകരം, വായിലെ അര്‍ബുദം; ഈ മാറ്റം ശീലിച്ചാല്‍ രക്ഷ

ബദാം

ബദാം

ശരീരത്തിന് ഊര്‍ജം പകരാന്‍ സഹായിക്കുന്ന ആരോഗ്യകരമായ പോഷകങ്ങള്‍ അടങ്ങിയതാണ് ബദാം. അവയില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പെട്ടെന്നുള്ള ഊര്‍ജ്ജം നല്‍കുന്നു. ഉയര്‍ന്ന അളവിലുള്ള ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ബദാമില്‍ അടങ്ങിയിരിക്കുന്ന മാംഗനീസും വിറ്റാമിന്‍ ബിയും ക്ഷീണത്തെ ചെറുക്കാന്‍ സഹായിക്കുന്നു.

തൈര്

തൈര്

ലാക്ടോസ്, ഗാലക്ടോസ് തുടങ്ങിയ ലളിതമായ പഞ്ചസാരകള്‍ അടങ്ങിയതാണ് തൈര്. ഇത് നിങ്ങള്‍ക്ക് ഉടനടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. തൈരിലെ പ്രോട്ടീന്‍ കാര്‍ബോഹൈഡ്രേറ്റിന്റെ ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇത് കൂടുതല്‍ നേരം ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നു. കോശങ്ങള്‍ ഇന്ധനത്തിനായി ഉപയോഗിക്കുന്ന അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റിന്റെ രൂപീകരണത്തിന് സഹായിക്കുന്ന വിറ്റാമിന്‍ ബി 2, ബി 12 എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് തൈര്.

Most read:പതിവായി ച്യൂയിംഗ് ഗം ചവച്ചാലുള്ള ഈ ഗുണങ്ങള്‍ അറിയാമോ

മുട്ട

മുട്ട

ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന മുട്ട ഒരു സൂപ്പര്‍ഫുഡ് ആണ്. മുട്ടയില്‍ ധാരളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, ഇത് ഊര്‍ജ്ജത്തിന്റെ സ്ഥിരമായ ഒഴുക്ക് പ്രോല്‍സാഹിപ്പിക്കുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളിലൊന്നാണ് ലൂസിന്‍, ഇത് കൊഴുപ്പ് വിഘടിപ്പിച്ച് ഊര്‍ജ്ജ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുന്നു. കൂടാതെ, മുട്ടയില്‍ വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഊര്‍ജത്തിനായി ഭക്ഷണം വിഘടിപ്പിക്കാന്‍ സഹായിക്കുന്നു.

തേങ്ങാ വെള്ളം

തേങ്ങാ വെള്ളം

ഊര്‍ജവും പോഷകങ്ങളും നിറഞ്ഞ ജലത്തിന്റെ ഏറ്റവും സ്വാഭാവികമായ രൂപമാണ് തേങ്ങവെള്ളം. ഈ ഓര്‍ഗാനിക് വെള്ളം ശരീരത്തില്‍ നിന്ന് സ്വാഭാവികമായി വിഷവസ്തുക്കളെ കഴുകിക്കളയുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ജലാംശത്തോടെ നിലനിര്‍ത്തുകയും ചെയ്യും.

Most read:നിങ്ങളറിയാതെ നിങ്ങളുടെ ആയുസ്സ് കുറയ്ക്കും ഈ മോശം ശീലങ്ങള്‍

സോയാബീന്‍

സോയാബീന്‍

വിറ്റാമിന്‍ ബി, ഫോസ്ഫറസ്, കോപ്പര്‍ എന്നിവയാല്‍ സമ്പന്നമായ സോയാബീന്‍ നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച ഭക്ഷണമാണ്. ഊര്‍ജം നല്‍കുന്ന ഇന്ത്യന്‍ സൂപ്പര്‍ഫുഡുകളില്‍ ഒന്നായി സോയാബിനിനെ കണക്കാക്കുന്നു

English summary

Best Indian Superfoods That Provide Energy in Malayalam

Food is the only source of energy, and today we will take a look at the best Indian superfoods that provide energy sources to fuel the body.
Story first published: Saturday, April 30, 2022, 12:55 [IST]
X
Desktop Bottom Promotion