For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2023- ആരോഗ്യ വര്‍ഷമാക്കാം: ആയുരാരോഗ്യം കൂട്ടും ഇവയെല്ലാം

|

കൊവിഡ് എന്ന മഹാമാരി ആരോഗ്യത്തെ എത്രത്തോളം ബാധിച്ചു എന്നത് നാം രണ്ട് മൂന്ന് കൊല്ലം കൊണ്ട് മനസ്സിലാക്കി. കാരണം അത്രത്തോളം മരണങ്ങളും ആരോഗ്യപ്രതിസന്ധികളും പ്രശ്‌നങ്ങളും ശാരീരിക അവശതകളും എല്ലാം ഇതിനിടയില്‍ ഉണ്ടായി. രോഗപ്രതിരോധ ശേഷി ഇല്ലാത്തവരേയും ഉള്ളവരേയും ഒരുപോലെ കൊവിഡ് ബാധിച്ചു. എന്നാല്‍ കൊവിഡിന് ശേഷം ആളുകള്‍ വളരെയധികം ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങി. ആരോഗ്യം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ന് പലരും ബോധവാന്‍മാരാണ്. എന്നാല്‍ എങ്ങനെ എന്നതിനനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പുതുവര്‍ഷത്തിന് ആരോഗ്യത്തോടെ തുടക്കമിടാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതാണ് ഈ ലേഖനം.

Health Resolutions

ഓരോ പുതുവര്‍ഷത്തിലും ഓരോ പുത്തന്‍ ശീലങ്ങള്‍ പലരും ആരംഭിക്കുന്നു. എന്നാല്‍ ഇത് പകുതിയാവുമ്പോഴേക്ക് തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം ശീലങ്ങള്‍ ഇനി ഉപേക്ഷിക്കാതെ വര്‍ഷം മുഴുവന്‍ കൊണ്ട് നടക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്തൊക്കെ പുതുവര്‍ഷ പ്രതിഞ്ജകളാണ് ആരോഗ്യം കാക്കുന്നതിന് വേണ്ടി നമുക്ക് എടുക്കാന്‍ സാധിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

എന്തുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കണം

എന്തുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കണം

മുന്‍വര്‍ഷങ്ങളിലെ പോലെ കൊവിഡ് തരംഗത്തിനുള്ള സാധ്യതയില്ലെങ്കിലും കൊവിഡ് എന്ന മഹാമാരി ചെറിയ രീതിയില്‍ തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നാം ആദ്യം തന്നെ ആരംഭിച്ചിരിക്കണം. Omicron BF.7 ന് നേരിയ ലക്ഷണങ്ങളാണെങ്കിലും ഇത് പകരുന്നത് വളരെ എളുപ്പത്തിലാണ് എന്നാണ് പറയപ്പെടുന്നു. 2022 രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമ്പോള്‍ 2023-ലേക്ക് നാം കടക്കുന്നു. ഈ വര്‍ഷം ആരോഗ്യത്തിന് വേണ്ടി നമ്മളെന്തൊക്കെയാണ് എടുക്കേണ്ട പ്രതിഞ്ജകള്‍ എന്നതാണ് ഇന്നത്തെ ചര്‍ച്ച.

ഡയറ്റുകള്‍ ശ്രദ്ധിച്ചെടുക്കുക

ഡയറ്റുകള്‍ ശ്രദ്ധിച്ചെടുക്കുക

നാം ഓരോ ദിവസവും ഓരോ തരത്തിലുള്ള ഡയറ്റിന് പുറകേ പായുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഇത് തുടക്കത്തില്‍ വളരെയധികം ആവേശം നിറക്കുന്നതാണെങ്കിലും പിന്നീട് അത്ര കണ്ട് പ്രവര്‍ത്തിക്കണം എ്ന്നില്ല. മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് നിങ്ങള്‍ക്ക് തടി കുറക്കണം ശരീരം ഒതുക്കണം എന്നുണ്ടെങ്കിലും കൃത്യമായ ഒരു ഡയറ്റ് മാത്രം ഡയറ്റീഷ്യന്റെ സഹായത്തോടെ പിന്തുടരുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ നാരുകളും പ്രോട്ടീനുകളും മറ്റ് അവശ്യ പോഷകങ്ങളും ചേര്‍ത്ത് പതിവായി വ്യായാമം ചെയ്തുകൊണ്ട് ഒരു നിശ്ചിത കാലയളവിലേക്ക് ആരോഗ്യകരമായ ഡയറ്റ് എടുക്കുന്നതിന് ശ്രദ്ധിക്കണം.

സമ്മര്‍ദ്ദം വേണ്ട

സമ്മര്‍ദ്ദം വേണ്ട

ഇന്നത്തെ കാലത്ത് പലരിലും സമ്മര്‍ദ്ദം എന്നത് കൂടെക്കൂടിയ ഒന്നാണ്. ജോലിയിലും കുടുംബത്തിലും വൈവാഹഹിക ജീവിതത്തിലും എല്ലാം സമ്മര്‍ദ്ദം കൂടുതലുള്ള ഒരു അവസ്ഥയിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ നിങ്ങളുടെ തടി കൂട്ടുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് പലപ്പോഴും സമ്മര്‍ദ്ദമാണ്. 2023-ലേക്ക് കടക്കുമ്പോള്‍ 2022-ലെ സമ്മര്‍ദ്ദത്തെ അവിടെ ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ചില സമയങ്ങളില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ഒരാള്‍ക്ക് തടി വര്‍ദ്ധിപ്പിക്കാം. എന്നാല്‍ അമിതമായി കഴിക്കുന്നതിന്റെ പിന്നിലെ കാരണം പലപ്പോഴും സമ്മര്‍ദ്ദമാണ് എന്നാണ മനസ്സിലാക്കേണ്ടത്. മനസ്സമാധാനത്തെ തടസ്സപ്പെടുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുന്നത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, നിങ്ങളുടെ മാനസികാരോഗ്യത്തിനും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരും

യോഗയും പ്രാണായാമവും

യോഗയും പ്രാണായാമവും

ഇത് നിങ്ങള്‍ എല്ലായ്‌പ്പോഴും ഏത് കാലത്തും പിന്തുടരേണ്ട ഒന്നാണ്. യോഗയും പ്രാണായാമവും ചെയ്യുന്നതിന് തുടക്കം കുറിക്കൂ. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ട എന്നതാണ് സത്യം. ഇത് സമ്മര്‍ദ്ദവും ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. യോഗ, പ്രാണായാമം, ധ്യാനം എന്നിവ 2023-ലെ ആരംഭത്തിന് തന്നെ തുടക്കം കുറിക്കുന്നു. യോഗയുടെ പതിവ് പരിശീലനം നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ ചിന്തകള്‍ നന്നായി കൈകാര്യം ചെയ്യാനും അങ്ങനെ മാനസികാവസ്ഥയില്‍ കാര്യമായ മാറ്റം വരുത്തുന്നതിനും സാധിക്കുന്നു. പലപ്പോഴും ഏത് രോഗത്തേയും നിസ്സാരമായി കൈകാര്യം ചെയ്യുന്നതിന് യോഗക്ക് സാധിക്കുന്നു.

സ്‌ക്രീന്‍ ടൈം കുറയ്ക്കുക

സ്‌ക്രീന്‍ ടൈം കുറയ്ക്കുക

ഇത് പലര്‍ക്കം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഗാഡ്ജെറ്റുകളില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും വിട്ടുനില്‍ക്കുക എന്നത് പലരെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം സമയത്ത് അതായത് പുതുവര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ജോലിയുടെ കാര്യത്തിന് വേണ്ടിയല്ലാതെ ഫോണും ലാപ്‌ടോപും ഉപയോഗിക്കുന്നില്ല എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. ഈ പുതുവര്‍ഷം 2023-ല്‍ ഇപ്രകാരം ഒന്ന് ശീലിച്ച് നോക്കൂ. ഇത് നിങ്ങളുടെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതോടൊപ്പം നിങ്ങള്‍ക്ക് കൂടുതല്‍ സമയം കുടുംബത്തില്‍ ചിലവാക്കുന്നതിനും സാധിക്കുന്നു. മനസ്സിന്റെ സമാധാനത്തിനും നിങ്ങള്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്.

ഒരു ഹോബി ശീലിക്കുക

ഒരു ഹോബി ശീലിക്കുക

2023-ല്‍ നിങ്ങള്‍ക്ക് എപ്പോഴും എന്തെങ്കിലും ചെയ്യുന്നതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുക. ഒരു ഹോബി ശീലിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല മനസ്സിനും നല്ലതാണ്. ആധുനിക കാലത്ത് പലര്‍ക്കും ഹോബി ഇല്ല. ഇവരെല്ലാം മൊബൈലും ലാപടോപുമായി സമയം കളയുന്നു. എന്നാല്‍ 2023-നെ ആഘോഷമാക്കുന്നതിനും ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും വേണ്ടി നിങ്ങള്‍ക്ക് എപ്പോഴും ഇഷ്ടടപ്പെടുന്ന തരത്തിലുള്ള ഒരു ഹോബി ശീലിക്കുക. ഇത് നിങ്ങള്‍ക്ക് ആരോഗ്യവും മനസമാധാനവും നല്‍കുന്നു. അപ്പോള്‍ പുതുവര്‍ഷത്തില്‍ ഇത്തരം കാര്യങ്ങള്‍ ഒന്ന് ശീലിക്കാന്‍ ശ്രമിക്കൂ.

തണുപ്പില്‍ ദഹനം കുറയും; കാരണം അറിഞ്ഞ് കഴിക്കണം ഇനി മുതല്‍തണുപ്പില്‍ ദഹനം കുറയും; കാരണം അറിഞ്ഞ് കഴിക്കണം ഇനി മുതല്‍

ശരീരത്തിലെ 72,000 നാഡികളേയും ശുദ്ധീകരിക്കും നാഡിശുദ്ധി പ്രാണായാമംശരീരത്തിലെ 72,000 നാഡികളേയും ശുദ്ധീകരിക്കും നാഡിശുദ്ധി പ്രാണായാമം

English summary

7 Best Health Resolutions for 2023 For Your Health And Overall Well-being

Here in this article we have listed some health new year resolutions for 2023 for your health and well being in malayalam. Take a look.
X
Desktop Bottom Promotion