For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിലെ അപകടം ഗുരുതരം: പരിഹാരം ഈ പഴങ്ങള്‍

ഏതൊക്കെ പഴങ്ങളാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

|

നമ്മുടെ ശരീരത്തില്‍ മുറിവെന്തെങ്കിലും ആയാല്‍ അധികം രക്തനഷ്ടം സംഭവിക്കാതെ രക്തം കട്ടപിടിക്കുന്നത് സാധാരണമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. ഇതിന്റെ ഫലമായി ശരീരത്തിന് അധികം രക്തം നഷ്ടം സംഭവിക്കാതിരിക്കുകയും രോഗപ്രതിരോധസംവിധാനത്തിന്റെ ഫലമായി കോശങ്ങളെ ഒന്നിച്ച് ചേര്‍ക്കുന്നതിനും ഈ പ്രക്രിയ സഹായിക്കുന്നു. പിന്നീട് ഇവ കുറച്ച് സമയത്തിന് ശേഷം സാധാരണ അവസ്ഥയിലേക്ക് എത്തുന്നു. എന്നാല്‍ ചിലരില്‍ ഈ രക്ത കട്ടകള്‍ അലിഞ്ഞ് പോവാതെ നില്‍ക്കുന്നു. ഇവ പലപ്പോഴും ധമനികളില്‍ തടസ്സം സൃഷ്ടിക്കുന്നതിനും അത് വഴി ഹൃദയത്തിലേക്കും മസ്തിഷ്‌കത്തിലേക്കും ഉള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയും അതിലൂടെ ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.

ഇത് വളരെ അപകടകരമായ മാറുന്ന ഒരു അവസ്ഥയാണ്. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളെയാണ് നാം തേടേണ്ടത്. ഭക്ഷണക്രമത്തിലൂടെ ഒരു പരിധി വരെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. രക്തം കട്ട പിടിക്കുന്നത് അലിയിക്കുന്നതിന് വേണ്ടി മരുന്ന് കഴിക്കുന്നവരുണ്ട്. എന്നാല്‍ ചില പഴങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അത്തരത്തില്‍ ചില പഴങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നാം പറയുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ഏതൊക്കെ പഴങ്ങളാണ് നിങ്ങളില്‍ രക്തം കട്ട പിടിക്കുന്ന പ്രശ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. രക്തം കട്ടപിടിക്കുന്നതിനെ അലിയിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സസ്യാധിഷ്ഠിത സംയുക്തങ്ങളാണ് ബ്രോമെലിനും റൂട്ടിനും. റൂട്ടിന്റെ മികച്ച ഉറവിടങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കുമ്പോള്‍ ഇനി പറയുന്ന പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അതില്‍ വരുന്നതാണ് ആപ്പിള്‍, ഓറഞ്ച്, നാരങ്ങ തുടങ്ങിയവ. ഉള്ളിയും ഇതേ ഗുണങ്ങൾ നല്കുന്നു. ആരോഗ്യത്തിനും രകതം കട്ടപിടിക്കുന്നതിനും പ്രതിരോധം വർധിപ്പിക്കുന്നതിനും ഈ ഭക്ഷണങ്ങൾ ശരീരത്തെ സഹായിക്കുന്നു.

പ്രതിരോധം നല്കുന്നു

പൈനാപ്പിള്‍ കഴിക്കുന്നവരിലും ബ്രോമെലിന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇതിലെ പ്രോട്ടീന്‍-ദഹിപ്പിക്കുന്ന എന്‍സൈം പ്രോ-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളുടെ രൂപീകരണത്തിന് പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്. ഇത് കൂടാതെ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ലൈഫ് സയന്‍സസ് ജേണലില്‍ പ്രത്യക്ഷപ്പെട്ട ആദ്യകാല ഗവേഷണഫല പ്രകാരം രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്ന ഫൈബ്രിന്‍ നീക്കം ചെയ്യുന്നതിനും ഇവ സഹായിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. പഴങ്ങള്‍ കൂടാതെ ചില ഭക്ഷണങ്ങളും രക്തം കട്ട പിടിക്കുന്നതിനെ പ്രതിരോധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടത് തന്നെയാണ് എന്ന കാര്യം മറക്കാതിരിക്കുക.

മറ്റ് ഭക്ഷണങ്ങള്‍

മറ്റ് ഭക്ഷണങ്ങള്‍

രക്തം കട്ട പിടിക്കുന്നതിനെ പ്രതിരോധിക്കുന്ന മറ്റ് ചില ഭക്ഷണങ്ങള്‍ ഉണ്ട്. പഴങ്ങള്‍ കൂടാതെ തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവ വളരെയധികം സഹായിക്കുന്നു. രക്തം നേര്‍പ്പിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനുണ്ടാക്കുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു. ചീരയാണ് ഇത്തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ വരുന്നത്. ഇത് കൂടാതെ വെളുത്തുള്ളി, കിവി, മുന്തിരി, റെഡ് വൈന്‍ എന്നിവയും രക്തം കട്ട പിടിക്കുന്നതിനെ പ്രതിരോധിക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

രക്തം കട്ടപിടിക്കുന്നത് എങ്ങനെ തടയാം?

രക്തം കട്ടപിടിക്കുന്നത് എങ്ങനെ തടയാം?

രക്തം കട്ടപിടിക്കുന്നത് തടയുന്നത് തടയുന്നതിന് പ്രകൃതിദത്ത വഴികളില്‍ വരുന്നതാണ് കുര്‍ക്കുമിന്‍. ഇത് രക്തം കട്ട പിടിക്കുന്നത് തടയുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇതിലുള്ള ആന്റിഓക്സിഡന്റും ആന്റി-കാര്‍സിനോജെനികും ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ഇതിന് വേണ്ടി മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇഞ്ചിയും ഉത് പോലെ തന്നെ ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ളതാണ്. ഇതിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് കൂടാതെ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ ഉറക്കക്കുറവ് പലപ്പോഴും ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നു. ഇതോടൊപ്പം ഉദാസീനമായ ജീവിതശൈലിയും രക്തം കട്ടപിടിക്കുന്നതിന് കാരണമാകും.

ശ്രദ്ധിക്കാം

കൂടുതല്‍ നേരം ഒരേ സ്ഥലത്ത് ഇരിക്കുന്നത് രക്തം കട്ടപിടിക്കുന്നതിലേക്കും രക്തം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ശ്വാസകോശത്തിലോ ഹൃദയത്തിലോ പള്‍മണറി എംബോളിസം എന്നറിയപ്പെടുന്ന ഹൃദയത്തിലോ തങ്ങിനില്‍ക്കാനും ഇടയാക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ശരീരം ചില ലക്ഷണങ്ങളെ പുറത്തേക്ക് കാണിക്കുന്നു. ശ്വാസം മുട്ടല്‍, കഴുത്ത്, നെഞ്ച്, പുറം, കൈ എന്നിവയില്‍ അസ്വസ്ഥത, നെഞ്ച് വേദന എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

തിമിരം വരുന്നത് ആര്‍ക്കെല്ലാം: മുന്‍കൂട്ടി അറിയാം ലക്ഷണങ്ങള്‍ പരിഹാരവുംതിമിരം വരുന്നത് ആര്‍ക്കെല്ലാം: മുന്‍കൂട്ടി അറിയാം ലക്ഷണങ്ങള്‍ പരിഹാരവും

ആയുരാരോഗ്യത്തിനും ആയുസ്സിനും ഈ പഴങ്ങള്‍ ധാരാളംആയുരാരോഗ്യത്തിനും ആയുസ്സിനും ഈ പഴങ്ങള്‍ ധാരാളം

നിരാകരണം: ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നുറുങ്ങുകളും നിര്‍ദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശമായി കണക്കാക്കരുത്. നിങ്ങളുടെ ജീവിത ശൈലിയില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നല്ലൊരു ആരോഗ്യ വിദഗ്ധനെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

English summary

Best Fruits To Dissolve Blood Clots Naturally In Malayalam

Best Fruits To Dissolve Blood Clots Naturally In Malayalam
Story first published: Friday, October 21, 2022, 10:10 [IST]
X
Desktop Bottom Promotion