For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാലത്ത് ശരീരം ചൂടാക്കാന്‍ 10 ഭക്ഷണങ്ങള്‍

|

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ ശരീരത്തെ ആരോഗ്യത്തടെ നിലനിര്‍ത്താന്‍ സഹായിക്കുന്നത്. അതിനാല്‍, ഓരോ കാലാവസ്ഥയ്ക്കനുസരിച്ചും ഭക്ഷണക്രമത്തില്‍ നിങ്ങള്‍ മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. പ്രത്യേകിച്ച് താപനില കുറയുകയും തണുത്ത കാലാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്ന ശൈത്യകാലത്ത്. പല രോഗങ്ങളും തലപൊക്കുന്ന കാലം കൂടിയാണ് തണുപ്പുകാലം. ഈ കാലത്ത് ശരീരത്തിന് പോഷകത്തോടൊപ്പം ചൂടും ആവശ്യമാണ്.

Most read: രോഗങ്ങള്‍ തൊടില്ല നിങ്ങളെ; രാവിലെ ഇത് കുടിക്കൂMost read: രോഗങ്ങള്‍ തൊടില്ല നിങ്ങളെ; രാവിലെ ഇത് കുടിക്കൂ

കൂടാതെ ആരോഗ്യത്തെ കെടുത്തുന്ന വൈറസുകളില്‍ നിന്ന് രക്ഷനേടാന്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതും പ്രധാനമാണ്. അതിനാല്‍, ശൈത്യകാലത്ത് നിങ്ങളുടെ ശരീരം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നമുക്കു നോക്കാം. ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീര താപനില വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ഉയര്‍ത്തുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങില്‍ സാധാരണ ഉരുളക്കിഴങ്ങിനേക്കാള്‍ കൂടുതല്‍ അന്നജവും പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവ അടങ്ങിയ മധുരക്കിഴങ്ങ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മലബന്ധം ഭേദമാക്കുന്നതിനും സഹായിക്കുന്നു. കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്.

ഈന്തപ്പഴം

ഈന്തപ്പഴം

നല്ല ആരോഗ്യം, പ്രതിരോധശേഷി എന്നിവ നിലനിര്‍ത്താന്‍ ആവശ്യമായ ഇരുമ്പ്, പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയതാണ് ഈന്തപ്പഴം. ശൈത്യകാലം പലതരം അസുഖങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍, ദിവസവും ഈന്തപ്പഴം കഴിക്കുന്നത് തീര്‍ച്ചയായും നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും.

Most read:രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ആയുര്‍വേദ വഴികള്‍ ഇവMost read:രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ആയുര്‍വേദ വഴികള്‍ ഇവ

നട്‌സ്

നട്‌സ്

ശൈത്യകാലത്ത് നിങ്ങളുടെ നാഡീവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ ന്ടസ് ഗുണം ചെയ്യുന്നു. വിറ്റാമിന്‍ ഇ, ഒമേഗ കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ നട്‌സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ഓട്‌സ്

ഓട്‌സ്

ആരോഗ്യകരമായ പ്രഭാതഭക്ഷണം എന്നതിലുപരി, ശൈത്യകാലത്ത് പ്രധാനമായും കഴിക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് ഓട്‌സ്. ധാരാളം പോഷകങ്ങള്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന സിങ്ക് ഇതില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ ഹൃദയം, മികച്ച ദഹനം, മലബന്ധം തടയാന്‍ എന്നിവയ്ക്ക് ലയിക്കുന്ന നാരുകളുമുണ്ട്. ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതുമൂലം മലബന്ധം പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത് ഒഴിവാക്കാന്‍ ഓട്‌സ് നിങ്ങളെ സഹായിക്കും.

Most read:അലര്‍ജി അടുക്കില്ല; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂMost read:അലര്‍ജി അടുക്കില്ല; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

ബ്രൊക്കോളിയും കോളിഫ്‌ളവറും

ബ്രൊക്കോളിയും കോളിഫ്‌ളവറും

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശൈത്യകാലത്ത് പ്രതിരോധശേഷിക്ക് ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിലൂടെ നിങ്ങളുടെ പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു. തണുപ്പിനെ നേരിടാനും നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്താനും ഈ പച്ചക്കറികള്‍ സഹായിക്കും.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴത്തില്‍ ധാരാളം വിറ്റാമിന്‍ ബി, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തൈറോയ്ഡ്, അഡ്രീനല്‍ ഗ്രന്ഥികള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഈ ഗ്രന്ഥികള്‍ ശരീര താപനില നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കുന്നവയാണ്. ആരോഗ്യപരമായ മറ്റ് ആനുകൂല്യങ്ങളും വാഴപ്പഴം നിങ്ങള്‍ക്ക് നല്‍കുന്നു. വാഴപ്പഴത്തിന് നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും കഴിവുണ്ട്.

Most read:എളുപ്പത്തില്‍ സിക്‌സ് പാക്ക് ബോഡി നേടാം; ഇവ ശ്രദ്ധിച്ചാല്‍ മതിMost read:എളുപ്പത്തില്‍ സിക്‌സ് പാക്ക് ബോഡി നേടാം; ഇവ ശ്രദ്ധിച്ചാല്‍ മതി

ഇഞ്ചി ചായ

ഇഞ്ചി ചായ

ശൈത്യകാലത്ത് ചൂടുള്ള ഇഞ്ചി ചായ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ ഊഷ്മളതയോടെ നിലനിര്‍ത്തും. ദഹന ആരോഗ്യത്തിന് ഇഞ്ചി നല്ലതാണെന്നും തെര്‍മോജെനിസിസിനെ ഉത്തേജിപ്പിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഒരു ഡയഫോറെറ്റിക് കൂടിയായതിനാല്‍ നിങ്ങളുടെ ശരീരത്തെ അകത്ത് നിന്ന് ചൂടാക്കാന്‍ സഹായിക്കും. ഇഞ്ചി ചായ കുടിക്കുന്നതിലൂടെ മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു.

കോഫി

കോഫി

കാപ്പിയിലെ കഫീന്‍ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു, ഇത് നിങ്ങളുടെ ശരീര താപനില ഉയര്‍ത്താനും സഹായിക്കുന്നു. അതിനാല്‍ ശൈത്യകാലത്ത് ശരീരത്തില്‍ ഊഷ്മളത നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കാപ്പി കുടിക്കാം.

Most read:ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ; കാന്‍സര്‍ തടയാംMost read:ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ; കാന്‍സര്‍ തടയാം

റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റ്, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ ഇരുമ്പിന്റെ നല്ല ഉറവിടമാണ്. നിങ്ങളുടെ ശരീരത്തിലുടനീളം ഓക്‌സിജന്‍ കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് ഇരുമ്പ്. ഇരുമ്പ് കുറവുള്ള ആളുകള്‍ക്ക് കൈകളും കാലുകളും തണുത്തതായി തോന്നാം അല്ലെങ്കില്‍ എളുപ്പത്തില്‍ ക്ഷീണം അനുഭവപ്പെടും. റെഡ് മീറ്റ് കഴിക്കുന്നതിലൂടെ വിറ്റാമിന്‍ ബി 12 ശരീരത്തിന് ലഭിക്കുന്നു. ഇത് ആരോഗ്യകരമായ ഞരമ്പുകള്‍ക്കും ശക്തമായ രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നു.

വെള്ളം

വെള്ളം

ഈ ശൈത്യകാലത്ത് നിങ്ങളുടെ ശരീരം ഊഷ്മളമാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു ലളിതമായ മാര്‍ഗം വെള്ളം കുടിക്കുക എന്നതാണ്. വെള്ളം നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ മികച്ച രീതിയില്‍ നിലനിര്‍ത്തുകയും നിങ്ങളുടെ ആന്തരിക താപനില നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read:വിഷാദം ഒന്നല്ല, പലതരം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ?Most read:വിഷാദം ഒന്നല്ല, പലതരം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ?

English summary

Best Foods To Eat In Winter Season To Stay Healthy And Fit

There are a variety of winter foods that are not only healthy but tasty as well that can help you stay warm and provide you with nutrients that are necessary for winter. Take a look.
X
Desktop Bottom Promotion