For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണത്തം ഉണര്‍ത്തും ഈ ആഹാരങ്ങള്‍

|

പുരുഷന്മാരുടെ വൃഷണങ്ങളിലും സ്ത്രീകളുടെ അണ്ഡാശയത്തിലും ഉല്‍പാദിപ്പിക്കുന്ന ഒരു സ്റ്റിറോയിഡ് ഹോര്‍മോണാണ് ടെസ്റ്റോസ്റ്റിറോണ്‍. പുരുഷ ശരീരത്തിലെ പ്രധാന ലൈംഗിക ഹോര്‍മാണായ ടെസ്റ്റോസ്റ്റിറോണ്‍ രോമ വളര്‍ച്ചയ്ക്കും മസിലുകള്‍ രൂപപ്പെടുന്നതിനും നല്ല സെക്‌സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്. ആണ്‍കുട്ടികളില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ പേശി വളര്‍ച്ചയ്ക്കും, ആഴത്തിലുള്ള ശബ്ദത്തിനും, മുടിയുടെ വളര്‍ച്ച തുടങ്ങിയ ശാരീരിക വ്യതിയാനങ്ങളിലും പ്രധാന പ്രേരകങ്ങളിലൊന്നാണ് ടെസ്റ്റോസ്റ്റിറോണ്‍. അതിനാല്‍ ഇത് നമ്മുടെ ശരീരത്തില്‍ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

Most read: പാലും പഴവും ഒന്നിച്ച് കഴിക്കരുത്; അപകടംMost read: പാലും പഴവും ഒന്നിച്ച് കഴിക്കരുത്; അപകടം

ടെസ്റ്റോസ്റ്റിറോണ്‍ എന്താണെന്നും അത് നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും കൃത്യമായി കണ്ടെത്തുക. നിങ്ങളുടെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ കുറവ് പ്രതിഫലിക്കുന്നത് മുകളില്‍ പറഞ്ഞ ഗുണങ്ങളെ ഗണ്യമായ രീതിയില്‍ താഴ്ത്തിയായിരിക്കും. എന്നാല്‍ വിഷഷമിക്കേണ്ട, ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് ആവശ്യമുള്ള ബൂസ്റ്റ് നല്‍കാന്‍ സഹായിക്കും. നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് സ്വാഭാവികമായി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്തൊക്കെ ആഹാര സാധനങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വായിക്കാം.

തേന്‍

തേന്‍

തേനില്‍ പ്രകൃതിദത്ത ധാതുവായ ബോറോണ്‍ അടങ്ങിയിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു ഘടകമാണിത്. മാത്രമല്ല, ശക്തമായ അസ്ഥികള്‍ നിര്‍മ്മിക്കുന്നതിനും പേശികള്‍ കെട്ടിപ്പടുക്കുന്നതിനും ഒപ്പം ചിന്താശേഷിയും പേശികളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപയോഗപ്രദമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിന് ഉപയോഗപ്രദമാകുന്ന അല്ലിസിന്‍ എന്ന സംയുക്തം വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നു. അഡ്രീനല്‍ ഗ്രന്ഥിയില്‍ ഉത്പാദിപ്പിക്കപ്പെടുന്നവയാണ് കോര്‍ട്ടിസോളും ടെസ്റ്റോസ്റ്റിറോണും. നിങ്ങളുടെ ശരീരം സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ അത് കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിക്കുന്നു, ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം ഉള്‍പ്പെടെയുള്ള മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നു. അതിനാല്‍, നിങ്ങളുടെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ അഡ്രീനല്‍ ഗ്രന്ഥി കൂടുതല്‍ ഫലപ്രദമായി ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കാന്‍ വെളുത്തുള്ളി നിങ്ങളെ സഹായിക്കുന്നു.

Most read:ഇഞ്ചി ദിനവും ഇങ്ങനെ; തടി താനേ കുറയുംMost read:ഇഞ്ചി ദിനവും ഇങ്ങനെ; തടി താനേ കുറയും

മുട്ട

മുട്ട

പ്രോട്ടീന്‍, കൊളസ്‌ട്രോള്‍, വിറ്റാമിന്‍ ഡി, ഒമേഗ 3 എന്നിവയുടെ അതിശയകരമായ ഉറവിടമാണ് മുട്ട. ഇവയെല്ലാം ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. വൈവിധ്യമാര്‍ന്ന സംയുക്തങ്ങള്‍ അടങ്ങിയ മുട്ട ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല, അവയിലെ പ്രോട്ടീന്‍ പേശികള്‍ വളര്‍ത്തുന്നതിനും സഹായിക്കുന്നു.

ബദാം

ബദാം

നിങ്ങളുടെ ശരീരത്തില്‍ സിങ്ക് കുറവാണെങ്കില്‍ ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നതിനായി ചില പ്രധാന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് പിറ്റിയൂട്ടറി ഗ്രന്ഥിയെ തടയുന്നു. സിങ്ക് സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഇവ പരിഹരിക്കാവുന്നതാണ്. ബദാമില്‍ വലിയ അളവില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു.

Most read:മഴക്കാല രോഗങ്ങള്‍ക്ക് വിടനല്‍കാം ഇവയിലൂടെMost read:മഴക്കാല രോഗങ്ങള്‍ക്ക് വിടനല്‍കാം ഇവയിലൂടെ

ഓയ്‌സറ്റര്‍

ഓയ്‌സറ്റര്‍

ഓയ്‌സറ്റര്‍ സാധാരണയായി ലൈംഗിക ഉത്തേജനത്തിന് പേരുകേട്ടതാണ്. സിങ്കും ടെസ്റ്റോസ്റ്റിറോണും തമ്മിലുള്ള ബന്ധം മുകളില്‍ പറഞ്ഞല്ലോ, ഓയ്‌സ്റ്ററില്‍ മികച്ച അളവില്‍ സിങ്ക് അടങ്ങിയിരിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ ആരോഗ്യകരമായ ഉല്‍പാദനത്തിന് വഴിയുമൊരുക്കുന്നു.

ചീര

ചീര

ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നായി ചീരയെ പണ്ടുമുതലേ കണക്കാക്കുന്നു. മഗ്‌നീഷ്യത്തിന്റെ പ്രകൃതിദത്തമായ ഉറവിടമാണ് ചീര, ഇത് ടെസ്റ്റോസ്റ്റിറോണ്‍ അളവുകളുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മികച്ച ടെസ്റ്റോസ്റ്റിറോണ്‍ ബൂസ്റ്ററുകളായ വിറ്റാമിന്‍ ബി 6, അയണ്‍ എന്നിവയും ചീരയില്‍ അടങ്ങിയിട്ടുണ്ട്.

Most read:രക്തക്കുറവ്: ശരീരം കാണിക്കും ലക്ഷണങ്ങള്‍Most read:രക്തക്കുറവ്: ശരീരം കാണിക്കും ലക്ഷണങ്ങള്‍

ഓട്‌സ്

ഓട്‌സ്

ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് പ്രധാനമായ ബി വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് ഓട്‌സ്. ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തില്‍ നേരിട്ടുള്ള പങ്ക് വഹിക്കുന്ന ഒരു ബി വിറ്റാമിനാണ് വിറ്റാമിന്‍ ബി 6. ഇത് ഈസ്ട്രജന്റെ ഉല്‍പാദനത്തെ കുറച്ച് അതുവഴി ടെസ്റ്റോസ്റ്റിറോണ്‍ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്നു. പലതരം ബി വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് ഓട്‌സ്, അതിനാല്‍ ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിപ്പിക്കുന്ന മികച്ച ഭക്ഷണങ്ങളില്‍ ഒന്നാണ് ഓട്‌സ്.

നാരങ്ങ

നാരങ്ങ

വെളുത്തുള്ളി പോലെ നാരങ്ങയും സിട്രസ് പഴങ്ങളും നിങ്ങളുടെ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു, അതായത് ടെസ്റ്റോസ്റ്റിറോണ്‍ കൂടുതല്‍ എളുപ്പത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നു. മാത്രമല്ല, അവയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്, ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് ആവശ്യമാണ്, മാത്രമല്ല ഈസ്ട്രജന്‍ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

Most read:രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂMost read:രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂ

സാല്‍മണ്‍

സാല്‍മണ്‍

ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ മികച്ചതാണ് സാല്‍മണ്‍. അതില്‍ മഗ്‌നീഷ്യം, വിറ്റാമിന്‍ ബി, ഒമേഗ 3 എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മാത്രമല്ല, ടെസ്റ്റോസ്റ്റിറോണ്‍ പ്രവര്‍ത്തനരഹിതമാക്കുന്ന 'സെക്‌സ് ഹോര്‍മോണ്‍ ബൈന്‍ഡിംഗ് ഗ്ലോബുലിന്‍' അളവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് കുറഞ്ഞാല്‍ നിങ്ങളുടെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ കൂടുതല്‍ സ്വാധീനം ചെലുത്തും.

ട്യൂണ

ട്യൂണ

വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടമാണ് ട്യൂണ. ഗവേഷകരുടെ അഭിപ്രായത്തില്‍ വിറ്റാമിന്‍ ഡി ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 90% വരെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ബീജങ്ങളുടെ എണ്ണം നിലനിര്‍ത്താനും വിറ്റാമിന്‍ ഡി ഗുണം ചെയ്യുന്നു. ഈ വിറ്റാമിന്‍ ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ട്യൂണ.

Most read:സുഖനിദ്ര ദിനവും; കഴിക്കേണ്ടത് ഇവ മാത്രംMost read:സുഖനിദ്ര ദിനവും; കഴിക്കേണ്ടത് ഇവ മാത്രം

English summary

Best Foods to Boost Testosterone

Do you have low testosterone? Several foods might be helpful for increasing your testosterone. Take a look.
X
Desktop Bottom Promotion