Just In
Don't Miss
- Sports
IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റില്‍ ടോസ് ഇംഗ്ലണ്ടിനൊപ്പം, ആദ്യം ബാറ്റ് ചെയ്യും
- News
കൊമോഡോ ഡ്രാഗൺസ്, ചീറ്റകൾ... ഗുജറാത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൃഗശാല സ്ഥാപിക്കാൻ അംബാനി
- Movies
വഞ്ചിക്കുന്നെങ്കില് മിഷേലിനെ അല്ലല്ലോ, പൊളിച്ചടുക്കിയിട്ട് എന്തുകിട്ടി? തുറന്നടിച്ച് അശ്വതി
- Automobiles
ടാറ്റ സഫാരി vs സഫാരി അഡ്വഞ്ചർ എഡിഷൻ; പ്രധാന മാറ്റങ്ങൾ ഇങ്ങനെ
- Travel
ചോറ്റാനിക്കര മകം തൊഴല്‍ 26ന്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍
- Finance
സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വീഞ്ഞ് നോക്കും ഇനി നിങ്ങളുടെ വൃക്കയുടെ ആരോഗ്യം
വെള്ളം കുടിച്ച് നിങ്ങളുടെ വൃക്ക ആരോഗ്യകരമായി നിലനിര്‍ത്തുക എന്ന് കേട്ടിട്ടുണ്ടാകും. ഇതിനര്‍ത്ഥം നിങ്ങള്‍ ശരിയായ അളവില്‍ വെള്ളം കുടിക്കുക എന്നതാണ്. എല്ലാവരും ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്നു പറയപ്പെടുന്നു. എന്നാല്‍ എല്ലാവരും വ്യത്യസ്തരായതിനാല്‍, ദൈനംദിന ജല ആവശ്യങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടും. പ്രായം, കാലാവസ്ഥ, വ്യായാമത്തിന്റെ തീവ്രത, അതുപോലെ തന്നെ ഗര്‍ഭം, മുലയൂട്ടല്‍, അസുഖം എന്നിവയിലെ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ക്ക് എത്രമാത്രം വെള്ളം ആവശ്യമുള്ളത് എന്നു കണക്കാക്കുന്നത്.
Most read: പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാ
നിങ്ങളുടെ ശരീരഭാരത്തിന്റെ 60 - 70% വെള്ളത്തില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങളുടെ ശരീരത്തിന്റെ ഓരോ ഭാഗവും ശരിയായി പ്രവര്‍ത്തിക്കാന്‍ ഇത് ആവശ്യമാണ്. നിങ്ങളുടെ രക്തത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ മൂത്രത്തിന്റെ രൂപത്തില്‍ നീക്കംചെയ്യാന്‍ വൃക്കകളെ സഹായിക്കുന്നത് വെള്ളമാണ്. നിങ്ങളുടെ വൃക്കകളിലേക്ക് രക്തം സ്വതന്ത്രമായി സഞ്ചരിക്കാനും അവശ്യ പോഷകങ്ങള്‍ നല്‍കാനും നിങ്ങളുടെ രക്തക്കുഴലുകള്‍ തുറന്നിടാനും വെള്ളം സഹായിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം സംഭവിക്കുകയാണെങ്കില്‍, ഈ ഡെലിവറി സിസ്റ്റം പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാകുന്നു. നേരിയ നിര്‍ജ്ജലീകരണം നിങ്ങളെ ക്ഷീണിതരാക്കുകയും സാധാരണ ശാരീരിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. കഠിനമായ നിര്‍ജ്ജലീകരണം വൃക്ക തകരാറിലേയ്ക്ക് നയിച്ചേക്കാം. വെള്ളം കുടിച്ച് കിഡ്നിയുടെ ആരോഗ്യം മെച്ചപ്പെടുത്താമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നിങ്ങളുടെ വൃക്കയ്ക്ക് ആരോഗ്യം പകരുന്ന ചില പാനീയങ്ങളുണ്ട്, അവ നമുക്കു നോക്കാം.

സിട്രസ് ജ്യൂസുകള്‍
സ്വാഭാവികമായും സിട്രേറ്റ് കൂടുതലുള്ള സിട്രസ് ജ്യൂസുകളായ നാരങ്ങാവെള്ളം, ജ്യൂസ് എന്നിവ വൃക്കയിലെ കല്ല് തടയുന്നതിനുള്ള ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, പഞ്ചസാരയുടെ അളവ് കൂടുതലുള്ള ജ്യൂസുകള്‍ സൂക്ഷിക്കുക, കാരണം അമിത പഞ്ചസാര വൃക്കയിലെ കല്ലിന് അപകടസാധ്യത വര്‍ദ്ധിപ്പിക്കും. മിതമായ തോതില്‍ മാത്രം പഞ്ചസാര ഉപയോഗിക്കുക. ശരീരത്തിലെ മറ്റ് ധാതുക്കളുമായി കാല്‍സ്യം ബന്ധിക്കുന്നത് സിട്രേറ്റ് തടഞ്ഞേക്കാം.

സിട്രസ് ജ്യൂസുകള്‍
ഈ ബന്ധിത പ്രക്രിയ വൃക്കയില്‍ സംഭവിക്കുകയാണെങ്കില്‍, വൃക്കയിലെ കല്ലുകളിലേക്ക് നയിക്കുന്ന പരലുകള്‍ രൂപപ്പെടുത്താം. ഇതിനകം ഉള്ള പരലുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ നിന്ന് സിട്രേറ്റ് തടയുന്നു, അത് വലുതായിത്തീരുന്നതിനെ തടയുന്നു. ഏകദേശം പത്തില്‍ ഒരാള്‍ക്ക് അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ വൃക്ക കല്ല് ഉണ്ടാകും. ജലാംശം നിലനിര്‍ത്തുകയും നാരങ്ങ അടിസ്ഥാനമായുള്ള പാനീയങ്ങള്‍ കുടിക്കുക വഴി വൃക്കയിലെ കല്ലുകള്‍ തടയാന്‍ ശ്രദ്ധിക്കുക.
Most read: കോവിഡ് 19: കൈയുറകള്‍ സൂക്ഷിച്ച് ഉപയോഗിക്കാം

വൈന്‍
ആശ്ചര്യപ്പെടേണ്ട, സത്യമായ കാര്യമാണ്. വീഞ്ഞ് ഉപയോഗം നിങ്ങളുടെ വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മിതമായ വീഞ്ഞ് ഉപഭോഗം വൃക്കകളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും വൃക്കരോഗമുള്ളവരുടെ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ദേശീയ വൃക്ക ഫൗണ്ടേഷന്റെ സമ്മേളനത്തില്‍ അവതരിപ്പിച്ച പഠനം ശരിവയ്ക്കുന്നു.

വൈന്‍
വീഞ്ഞിന്റെ സംരക്ഷണ ഗുണങ്ങളെക്കുറിച്ച് പറയുമ്പോള്‍, മിതത്വം പ്രധാനമാണ്. ഒട്ടും വൈന്‍ കുടിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു ഗ്ലാസ് വൈന്‍ എങ്കിലും കുടിക്കുന്നവരില്‍ വൃക്കരോഗ സാധ്യത 37 ശതമാനം കുറവാണെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ഹൃദയ സംബന്ധ രോഗങ്ങള്‍ക്കുള്ള സാധ്യത 29 ശതമാനം കുറവാണെന്നും കണ്ടെത്തി.

ക്രാന്‍ബെറി ജ്യൂസ്
ക്രാന്‍ബെറി ജ്യൂസ് നിങ്ങളുടെ മൂത്രനാളത്തിനും വൃക്ക ആരോഗ്യത്തിനും നല്ലതാണ്. മൂത്രനാളിയിലെ അണുബാധകള്‍ക്ക് കാരണമാകുന്ന ഇ കോളി ബാക്ടീരിയകളെ തടയാന്‍ കഴിയുന്ന സംയുക്തങ്ങള്‍ ക്രാന്‍ബെറി ജ്യൂസില്‍ അടങ്ങിയിരിക്കുന്നു. മൂത്രനാളിയില്‍ (മൂത്രസഞ്ചി ഉള്‍പ്പെടെ) ബാക്ടീരിയകള്‍ പ്രവേശിക്കുകയും വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അണുബാധ ഉണ്ടാകുന്നു. ഇത് മൂത്രനാളിയിലെ ചുവപ്പ്, വീക്കം, വേദന എന്നിവയ്ക്ക് കാരണമാകുന്നു.
Most read: കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരം

ക്രാന്‍ബെറി ജ്യൂസ്
മിക്ക അണുബാധയും മൂത്രസഞ്ചിയില്‍ തന്നെ തുടരുന്നു, പക്ഷേ വേഗത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ അവര്‍ക്ക് മൂത്രനാളിയിലേക്കും വൃക്കയിലേക്കും സഞ്ചരിക്കാം. ഇത് പൈലോനെഫ്രൈറ്റിസ് എന്ന ഗുരുതരമായതും വേദനാജനകവുമായ വൃക്ക അണുബാധയ്ക്ക് കാരണമാകുന്നു. പതിവായി യൂറിനല്‍ ഇന്ഫക്ഷന് ഉള്ള യുവതികളില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ദിവസവും ഒരു ഗ്ലാസ് ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നത് രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. ഉണങ്ങിയ ക്രാന്‍ബെറി, ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവയുള്‍പ്പെടെ മറ്റ് ക്രാന്‍ബെറി ഉല്പന്നങ്ങളുടെ ഉപഭോഗവും ഗുണം ചെയ്യും. ഇതൊരു വിദേശി ആണെന്നതിനാല്‍ ഇന്ത്യയില്‍ സുലഭമായി കാണാറില്ല.

വെള്ളം
ജീവിതത്തിന് അനിവാര്യമാണ് വെള്ളം. വിഷവസ്തുക്കള്‍ പുറന്തള്ളുക, പോഷകങ്ങള്‍ കടത്തുക, ശരീര താപനില നിയന്ത്രിക്കുക എന്നിങ്ങനെയുള്ള പല സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ഇത് നിങ്ങളുടെ ശരീരത്തില്‍ നിര്‍വഹിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കകള്‍ക്ക് രക്തത്തില്‍ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും ഫില്‍ട്ടര്‍ ചെയ്യുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തപ്പോള്‍ നിര്‍ജ്ജലീകരണവും വൃക്കയിലെ കല്ലുകളും ഉണ്ടാകുന്നു.
Most read: കോവിഡ് 19: പുറത്തിറങ്ങിയാല്‍ ഇവ മറക്കരുത്

വെള്ളം
വേനല്‍ക്കാലത്ത് പ്രത്യേകിച്ച്, ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. വിയര്‍പ്പ്, വ്യായാമം, ചൂട് എന്നിവ മൂലം ശരീരത്തിലെ ജലനഷ്ടത്തിന് കാരണമാകുന്നു. ശരീരത്തില്‍ വെള്ളം കുറവായതിനാല്‍ മൂത്രം ഉത്പാദനം കുറയുന്നു. ഇത് കല്ല് ഉണ്ടാക്കുന്ന ധാതുക്കള്‍ വൃക്കകളിലും മൂത്രനാളികളിലും ബന്ധിപ്പിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.