For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍

|

ഇന്നത്തെ കാലത്ത് നമ്മുടെ പ്രതിരോധശേഷി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം നാമെല്ലാവരും നന്നായി മനസ്സിലാക്കിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ പ്രതിവിധികളും മറ്റു പല മാര്‍ഗങ്ങളും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഓര്‍ഗാനിക് ആയ എല്ലാത്തിനും ആളുകള്‍ ഇപ്പോള്‍ തിരയുകയാണ്. ആയുര്‍വേദ ഔഷധങ്ങള്‍ക്ക് വിവിധ ആരോഗ്യ ഗുണങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ബ്രഹ്‌മി. ബ്രഹ്‌മിയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്.

Most read: ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂMost read: ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബ്രഹ്‌മി അത്യുത്തമമാണ്. ഓര്‍മ്മയുടെ മൂന്ന് വശങ്ങളെ ഇത് വര്‍ദ്ധിപ്പിക്കുന്നു. മനസ്സിനെ ശാന്തമാക്കുകയും ഉത്കണ്ഠ ഒഴിവാക്കുകയും ചെയ്യുന്ന ഗുണങ്ങളും ബ്രഹ്‌മിക്കുണ്ട്. രാവിലെ പതിവായി ബ്രഹ്‌മി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശക്തമായ ആന്റിഓക്സിഡന്റ്

ശക്തമായ ആന്റിഓക്സിഡന്റ്

നല്ല ആന്റി ഓക്സിഡന്റായ പ്രോട്ടീനുകള്‍ ബ്രഹ്‌മിയില്‍ അടങ്ങിയിട്ടുണ്ട്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നറിയപ്പെടുന്ന ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കോശ നാശത്തില്‍ നിന്ന് ആന്റിഓക്സിഡന്റുകള്‍ ശരീരത്തെ സംരക്ഷിക്കുന്നു. അങ്ങനെ വിവിധ രോഗങ്ങളില്‍ നിന്ന് ബ്രഹ്‌മി നമ്മെ സംരക്ഷിക്കുന്നു.

ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുന്നു

ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കുന്നു

നീണ്ടുനില്‍ക്കുന്ന അമിതമായ ഉത്കണ്ഠയും ഭയവും സമ്മര്‍ദ്ദവും നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് പാനിക് ഡിസോര്‍ഡര്‍, ഒബ്‌സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ തുടങ്ങിയ നിരവധി ഉത്കണ്ഠാ രോഗങ്ങളിലേക്ക് നയിച്ചേക്കാം. പണ്ടുകാലം മുതല്‍ക്കേ ആയുര്‍വേദ വിദഗ്ധര്‍ ഒരു നാഡി ടോണിക്ക് ആയി ബ്രഹ്‌മി ഉപയോഗിക്കുന്നു. ഉത്കണ്ഠയും അനുബന്ധ ലക്ഷണങ്ങളും കുറയ്ക്കുന്നതിന് ബ്രഹ്‌മി കഴിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ട്രെസ് ലെവലുകള്‍ ഗണ്യമായി കുറയ്ക്കാനും ബ്രഹ്‌മി ഫലപ്രദമാണ്.

Most read:മഴക്കാലത്ത് ചുമയും ജലദോഷവും തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍Most read:മഴക്കാലത്ത് ചുമയും ജലദോഷവും തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍

ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍

ബാഹ്യ രോഗങ്ങളെ ചെറുക്കാനുള്ള നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് വീക്കം. ചിലപ്പോള്‍, വിട്ടുമാറാത്ത വീക്കം പ്രമേഹം, കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. ബ്രഹ്‌മിയുടെ ഒരു ഗുണം ഇതിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട് എന്നതാണ്. ഇത് വീക്കം നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.

ഓര്‍മ്മശക്തി കൂട്ടുന്നു

ഓര്‍മ്മശക്തി കൂട്ടുന്നു

ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ട ന്യൂറോ ഡിജെനറേറ്റീവ് രോഗമാണ് അല്‍ഷിമേഴ്സ്. അല്‍ഷിമേഴ്സ് രോഗത്തിനും വൈജ്ഞാനിക വൈകല്യമുള്ള മറ്റ് രോഗങ്ങള്‍ക്കും ബ്രഹ്‌മി ഒരു മികച്ച ന്യൂറോ-പ്രൊട്ടക്റ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്‌മി തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read:ആസ്ത്മ ലക്ഷണം പരിഹരിക്കും ഈ ഹെര്‍ബല്‍ ചായകള്‍Most read:ആസ്ത്മ ലക്ഷണം പരിഹരിക്കും ഈ ഹെര്‍ബല്‍ ചായകള്‍

ഉറക്കമില്ലായ്മയ്ക്ക് പരിഹാരം

ഉറക്കമില്ലായ്മയ്ക്ക് പരിഹാരം

ശാരീരികവും മാനസികവുമായ വിശ്രമത്തിനും നമ്മെ പുനരുജ്ജീവിപ്പിക്കാനും ഉറക്കം അത്യന്താപേക്ഷിതമാണ്. തിരക്കേറിയ ജീവിതം, സമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവ നമ്മുടെ ഉറക്ക രീതിയെ തടസ്സപ്പെടുത്തുന്നു, ഇത് ഉറക്കമില്ലായ്മയിലേക്കും മറ്റ് ഉറക്ക തകരാറുകളിലേക്കും നയിക്കുന്നു. ബ്രഹ്‌മിയുടെ ഉപഭോഗം ശരീരത്തെ ശാന്തമാക്കുന്നു. ഇത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഫലപ്രദമായി കുറയ്ക്കുന്നു. ബ്രഹ്‌മി ഉറക്കത്തെ പ്രേരിപ്പിക്കുകയും ഉറക്കമില്ലായ്മ തടയുകയും ചെയ്യുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദവും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും നിങ്ങളില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. അത്തരം രോഗികള്‍ ഹൃദ്രോഗം, ഹൃദയാഘാതം, ഹൃദയസ്തംഭനം മുതലായവയ്ക്ക് കൂടുതല്‍ ഇരയാകുന്നു. ബ്രഹ്‌മിക്ക് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ഗുണങ്ങളുണ്ട്.

എ.ഡി.എച്ച്.ഡി ലക്ഷണങ്ങള്‍ കുറയ്ക്കുന്നു

എ.ഡി.എച്ച്.ഡി ലക്ഷണങ്ങള്‍ കുറയ്ക്കുന്നു

അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി) ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോര്‍ഡര്‍ ആണ്. അത് ഹൈപ്പര്‍ ആക്റ്റിവിറ്റി, ഇംപള്‍സിവ്നസ് തുടങ്ങിയ സ്വഭാവസവിശേഷതകള്‍ കാണിക്കുന്നു. ചില ഗവേഷണ പഠനങ്ങള്‍ കാണിക്കുന്നത് ബ്രഹ്‌മിയുടെ ആരോഗ്യ ഗുണങ്ങളില്‍ ഒന്ന് എഡിഎച്ച്ഡി ലക്ഷണങ്ങള്‍ കുറയ്ക്കുന്നു എന്നതാണ്.

Most read:തൊണ്ടയിലെ കാന്‍സറിന് ശമനം നല്‍കാന്‍ ആയുര്‍വേദം പറയും പരിഹാരം ഇത്Most read:തൊണ്ടയിലെ കാന്‍സറിന് ശമനം നല്‍കാന്‍ ആയുര്‍വേദം പറയും പരിഹാരം ഇത്

മുടിക്ക് നല്ലത്

മുടിക്ക് നല്ലത്

മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും താരന്‍ തടയുകയും ചെയ്യുന്ന ഒന്നാണ് ബ്രഹ്‌മി. അതിനാല്‍ത്തന്നെ മിക്ക ഹെയര്‍ ഓയിലിന്റെയും ഒരു സാധാരണ ഘടകമാണ് ബ്രഹ്‌മി.

മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

* പ്രമേഹം നിയന്ത്രിക്കുന്നതില്‍ ബ്രഹ്‌മി ഫലപ്രദമാണ്.

* ബ്രഹ്‌മി ന്യൂറോ-പ്രൊട്ടക്റ്റീവ് ആണ്. ഇത് മാനസിക പ്രകടനം, ഏകാഗ്രത, ജാഗ്രത, ഓര്‍മ്മശക്തി എന്നിവ ഫലപ്രദമായി വര്‍ദ്ധിപ്പിക്കുന്നു.

* ബ്രഹ്‌മിയില്‍ അടങ്ങിയിരിക്കുന്ന ബാക്കോസൈഡുകള്‍ മുറിവ് ഉണക്കുന്നത് ത്വരിതപ്പെടുത്തുന്നു.

* ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ അറിയപ്പെടുന്ന ഒരു അത്ഭുത സസ്യമാണ് ബ്രഹ്‌മി.

* ഇത് ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നു.

* ആസ്ത്മാ രോഗികള്‍ക്ക് ഉപയോഗപ്രദം

ചില ആളുകള്‍ക്ക് ഇതുപോലുള്ള പാര്‍ശ്വഫലങ്ങള്‍

ചില ആളുകള്‍ക്ക് ഇതുപോലുള്ള പാര്‍ശ്വഫലങ്ങള്‍

* വരണ്ട വായ, ഓക്കാനം, ക്ഷീണം, മയക്കം, അതിസാരം, വയറുവേദന

ബ്രഹ്‌മി കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഗര്‍ഭിണികള്‍ക്ക് ഇത് ശുപാര്‍ശ ചെയ്യുന്നില്ല എന്നതാണ്. ഗര്‍ഭകാലത്ത് ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യവിദഗ്ധര്‍ കരുതുന്നില്ല. നിങ്ങള്‍ ഏതെങ്കിലും മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍, ചിലതരം മരുന്നുകളുമായി ഇത് ഇടപഴകാന്‍ സാധ്യതയുള്ളതിനാല്‍, ബ്രഹ്‌മി കഴിക്കുന്നതിനുമുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.

കഴിക്കേണ്ട അളവ്

കഴിക്കേണ്ട അളവ്

ആയുര്‍വേദ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, ഭക്ഷണത്തോടൊപ്പം ദിവസവും 2-3 ഗ്രാം ബ്രഹ്‌മി പൊടി കഴിക്കുന്നത് സുരക്ഷിതമാണ്. മുതിര്‍ന്നവര്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ബ്രഹ്‌മി പൊടിയുടെ കഷായം പ്രതിദിനം 25 - 50 മില്ലി എന്ന അളവില്‍ കഴിക്കാം. ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ബ്രഹ്‌മി വളരെ ചെറിയ അളവില്‍, തേന്‍, നെയ്യ്, കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് നല്‍കാം. ഇത് കുട്ടികളില്‍ തലച്ചോറിന്റെ ശക്തിയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പ്രമേഹം, സന്ധിവാതം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ നിലവിലുണ്ടെങ്കില്‍, ബ്രഹ്‌മി പൊടിയോ സപ്ലിമെന്റുകളോ കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

Most read:ദീര്‍ഘശ്വാസം നല്‍കും നീണ്ടുനില്‍ക്കുന്ന ആരോഗ്യ ഗുണങ്ങള്‍Most read:ദീര്‍ഘശ്വാസം നല്‍കും നീണ്ടുനില്‍ക്കുന്ന ആരോഗ്യ ഗുണങ്ങള്‍

English summary

Benefits of Having Brahmi in Empty Stomach in Malayalam

Brahmi is a therapeutic herb commonly used as a memory enhancer, aphrodisiac and a health tonic. Here are the benefits of having brahmi in empty stomach.
Story first published: Tuesday, June 21, 2022, 10:40 [IST]
X
Desktop Bottom Promotion