Just In
- 4 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 9 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 10 hrs ago
കൊളസ്ട്രോളില് വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള് കൂട്ടാന് കഴിക്കേണ്ട ഭക്ഷണം ഇത്
- 11 hrs ago
ദിവസം മുഴുവന് ഉന്മേഷം നിലനിര്ത്താന് അഞ്ച് പാനീയങ്ങള്
Don't Miss
- Movies
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
- News
കര്ത്തവ്യപഥില് കേരളത്തിന്റെ പെണ്കരുത്ത്; അഭിമാനമുയര്ത്തി കാര്ത്ത്യായനിയമ്മയും നഞ്ചിയമ്മയും
- Sports
2018ല് ഗില്ലിനൊപ്പം ലോകകപ്പ് ടീമില് കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ആരോഗ്യത്തിന്റെ താക്കോല്; രാവിലെ വെറുംവയറ്റില് ഡ്രൈ ഫ്രൂട്സ് കഴിച്ചാലുള്ള നേട്ടങ്ങള്
ഡ്രൈ ഫ്രൂട്ട്സ് നല്കുന്ന നിരവധി ആരോഗ്യ ഗുണങ്ങള് കാരണം ഇതിനെ ഒരു സൂപ്പര് ഫുഡ് എന്ന് വിളിക്കുന്നു. പോഷകമൂല്യത്തിന്റെ കാര്യത്തില് ഏറ്റവും മികച്ച ഭക്ഷണമാണ് ഡ്രൈ ഫ്രൂട്സ്. ചെറിയ അളവില് കഴിച്ചാല് തന്നെ ഡ്രൈ ഫ്രൂട്സ് ഒരു വ്യക്തിയുടെ ശരീരത്തിന് സമൃദ്ധമായി പോഷണം നല്കുന്നു. അതിനാല്, ദൈനംദിന ഭക്ഷണത്തില് ഡ്രൈ ഫ്രൂട്സ് ഉള്പ്പെടുത്താന് ആരോഗ്യ വിദഗ്ധര് തന്നെ ശുപാര്ശ ചെയ്യുന്നു.
Most
read:
രാത്രി
ഉറക്കം
കുറവാണോ?
ഉറക്കക്കുറവ്
നിങ്ങളുടെ
ഹൃദയത്തെ
തകര്ക്കുന്നത്
ഇങ്ങനെ
ഡ്രൈ ഫ്രൂട്ട്സ് ഒഴിഞ്ഞ വയറ്റില് കഴിക്കുന്നത് അതിന്റെ ഗുണങ്ങള് വര്ദ്ധിപ്പിക്കുന്നു. ധാതുക്കള്, പ്രോട്ടീന്, നാരുകള്, വിറ്റാമിനുകള് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഡ്രൈ ഫ്രൂട്ട്സ്. ഇത് ഒരു വ്യക്തിയുടെ ഊര്ജ്ജ നിലയും സ്റ്റാമിനയും വര്ദ്ധിപ്പിക്കാന് സഹായിക്കുന്നു. രാവിലെ ഒഴിഞ്ഞ വയറ്റില് ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല് ലഭിക്കുന്ന നേട്ടങ്ങള് ഇതാ.

പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നു
ഡ്രൈ ഫ്രൂട്സില് അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള് നിങ്ങളുടെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നു. ഇവ നിങ്ങളെ ആരോഗ്യത്തോടെ നിലനിര്ത്തുകയും രോഗങ്ങളില് നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് കുതിര്ത്ത ബദാം, കശുവണ്ടി എന്നിവ സ്തനാര്ബുദത്തെ തടയാന് സഹായിക്കുന്നു. പിസ്ത ശ്വാസകോശത്തിലെ മുഴകളുടെ വളര്ച്ച ചെറുക്കുന്നു. ശരീരത്തിലെ ക്യാന്സര് കോശങ്ങളെ പ്രതിരോധിക്കാന് ബ്രസീല് നട്സും വാല്നട്ടും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന് സഹായിക്കുന്നു
മിതമായ അളവില് കഴിക്കുമ്പോള് ഡ്രൈ ഫ്രൂട്സ് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസ് നിലനിര്ത്താനും സഹായിക്കുന്നു. ഡ്രൈ ഫ്രൂട്ട്സ് സ്ഥിരമായി കഴിക്കുന്നവര്ക്ക് കൊഴുപ്പ്, പഞ്ചസാര, നല്ല മെറ്റബോളിസത്തിന് ആവശ്യമായ കൂടുതല് പോഷകങ്ങള് എന്നിവ ലഭിക്കുന്നു. ഉണക്കമുന്തിരി ഇരുമ്പ്, പൊട്ടാസ്യം, കാല്സ്യം എന്നിവയുടെ കലവറയാണ്. അതേസമയം ഉണങ്ങിയ ആപ്രിക്കോട്ടില് വിറ്റാമിന് എ, മഗ്നീഷ്യം, കാല്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ വലിയ തോതില് അടങ്ങിയിരിക്കുന്നു.
Most
read:തുമ്മല്
നിര്ത്താനാകുന്നില്ലേ
?
പരിഹാരം
ഈ
വീട്ടുവൈദ്യങ്ങള്

ഹീമോഗ്ലോബിന് നില മെച്ചപ്പെടുത്തുന്നു
ഉണക്കമുന്തിരി, പ്ളം എന്നിവയില് ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് വിളര്ച്ചയുള്ള രോഗികള്ക്ക് വളരെയേറെ ഗുണം ചെയ്യും. ഡ്രൈ ഫ്രൂട്സിലെ വിറ്റാമിന് ബി, ഫോസ്ഫറസ്, ചെമ്പ് തുടങ്ങിയ ധാതുക്കള്, ശരീരത്തിലെ രക്തകോശങ്ങളുടെയും ഹീമോഗ്ലോബിന്റെയും പുനരുജ്ജീവനം വര്ദ്ധിപ്പിക്കുന്ന അപൂരിത കൊഴുപ്പുകള് നല്കുന്നു. കശുവണ്ടി പോലുള്ള ഡ്രൈ ഫ്രൂട്സ് ഹൃദ്രോഗങ്ങളെ തടയുന്ന കൊളസ്ട്രോള് മെച്ചപ്പെടുത്തുന്നു.

ചര്മ്മത്തിന്റെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നു
ആരോഗ്യമുള്ള ചര്മ്മം മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ പ്രതിഫലനമാണ്. ആരോഗ്യകരമായ തിളങ്ങുന്ന ചര്മ്മത്തിനായി നിങ്ങളെ ഉള്ളില് നിന്ന് ഫിറ്റ് ആകാന് ഡ്രൈ ഫ്രൂട്സും നട്സും അത്ഭുതകരമായ ഫലങ്ങള് നല്കുന്നു. ശരീരത്തില് നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും തിളങ്ങുന്ന ചര്മ്മം നല്കുകയും ചെയ്യുന്ന പോഷകങ്ങള് അവയിലുണ്ട്.
Most
read:യാത്രക്കിടെ
ഛര്ദ്ദി
നിങ്ങള്ക്ക്
പ്രശ്നമാകുന്നോ?
ആയുര്വേദ
പരിഹാരം
ഇത്

ഉത്കണ്ഠയെ ചെറുക്കുന്നു
ഡ്രൈ ഫ്രൂട്ട്സ് ബീറ്റാ കരോട്ടിന്റെ ആസന്നമായ ഉറവിടമാണ്, ഇത് നിങ്ങളുടെ ഉത്കണ്ഠയും വിഷാദവും പ്രതിരോധിക്കുന്ന ഒരു ആന്റിഓക്സിഡന്റാണ്. ഒരു വ്യക്തിക്ക് വൈറ്റമിന് ഡിയുടെ കുറവുണ്ടാകുമ്പോള് വിഷാദരോഗം പോലുള്ള ലക്ഷണങ്ങള് ഉണ്ടാകുന്നു, ആ കുറവ് ഡ്രൈ ഫ്രൂട്ട്സിലൂടെ നികത്താനാകും.

ഡ്രൈ ഫ്രൂട്സ് കഴിക്കാനുള്ള ഏറ്റവും നല്ല മാര്ഗം
ഏതെങ്കിലും തരത്തിലുള്ള ഡ്രൈ ഫ്രൂട്ട്സ് അല്ലെങ്കില് നട്സ് കഴിക്കുന്നതിനുള്ള ഏറ്റവും പോഷകപ്രദമായ രീതി, അവ രാത്രി മുഴുവന് കുതിര്ത്തുവച്ച് രാവിലെ കഴിക്കുക എന്നതാണ്. ധാന്യങ്ങളിലും പയര്വര്ഗങ്ങളിലും കാണപ്പെടുന്ന ഫൈറ്റിക് ആസിഡ് നട്സിലുണ്ട്. നട്സ് അസംസ്കൃത രൂപത്തില് കഴിക്കുന്നത്, ഫൈറ്റിക് ആസിഡ് ദഹനനാളത്തില് പറ്റിപ്പിടിച്ച് കുടലില് ആഗിരണം ചെയ്യാന് കഴിയാതെ പോകുന്നു. എന്നാല് അത് കുതിര്ത്ത് കഴിക്കുന്നതിലൂടെ ഫൈറ്റിക് ആസിഡ് ശരിയായി ആഗിരണം ചെയ്യപ്പെടുന്നു.
Most
read:മഴക്കാലത്ത്
വയറ്
കേടാകുന്നത്
പെട്ടെന്ന്;
വയറിന്റെ
ആരോഗ്യത്തിന്
ചെയ്യേണ്ടത്

എപ്പോള് കഴിക്കണം
രാവിലെ നിങ്ങള് ഫ്രഷ് അപ്പ് ചെയ്ത് ചൂടുവെള്ളം കുടിക്കുക. കട്ടിയുള്ള ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഡ്രൈ ഫ്രൂട്ട്സ് എല്ലാം ഒരുമിച്ച് കഴിക്കാം. ഇത് ഏറ്റവും ഫലപ്രദമാകണമെങ്കില് ഒഴിഞ്ഞ വയറ്റില് വേണം ഇവ കഴിക്കാന്. ഒരേസമയം വ്യത്യസ്ത ധാതുക്കളുടെ സംയോജനം ലഭിക്കാന് നിങ്ങള്ക്ക് രണ്ടോ മൂന്നോ ഇനം നട്സ് കഴിക്കാം.

കുതിര്ത്ത ബദാം
മാംഗനീസ്, വൈറ്റമിന് ഇ, പ്രോട്ടീന്, നാരുകള്, ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ബദാം. ബദാമിന്റെ ഗുണങ്ങള് വര്ദ്ധിപ്പിക്കുന്നതിന്, രാത്രി മുഴുവന് വെള്ളത്തില് കുതിര്ത്ത് രാവിലെ ഇത് കഴിക്കുക. ബദാം തൊലി കളഞ്ഞ് കഴിക്കുക, കാരണം അതില് ടാനിന് അടങ്ങിയിട്ടുണ്ട്. പോഷകങ്ങള് ആഗിരണം ചെയ്യുന്നത് തടയാന് ടാനിന് കാരണമാകും. ശരിയായ അളവില് പോഷകാഹാരം നല്കാനും ദിവസം മുഴുവന് നിങ്ങള്ക്ക് ഊര്ജ്ജം നല്കാനും ബദാം സഹായിക്കുന്നു.
Most
read:ക്ഷീണം,
ഉറക്കമില്ലായ്മ;
അമിത
വ്യായാമം
ശരീരത്തിന്
ദോഷം
ചെയ്യുന്നത്
പലവിധം

കശുവണ്ടി
കശുവണ്ടിയില് ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ് ആരോഗ്യമുള്ള ഹൃദയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കശുവണ്ടിപ്പരിപ്പ് കൊളസ്ട്രോളില് നിന്ന് മുക്തമാണ്, ഇത് ഹൃദയത്തിന്റെ പ്രവര്ത്തനം വര്ദ്ധിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങള് നല്കാന് സഹായിക്കുന്നു. കശുവണ്ടി വെറും വയറ്റില് കഴിക്കുന്നത് ധാരാളം ഊര്ജ്ജം നല്കുന്നതിന് സഹായിക്കുന്നു, ഇത് ഒരു വ്യക്തിയെ ദിവസം മുഴുവന് ദീര്ഘനേരം വിശപ്പില്ലാതെ നിലനിര്ത്തുന്നു. അതിനാല് ദിവസവും 4-5 കശുവണ്ടിപ്പരിപ്പ് വെറും വയറ്റില് കഴിക്കുന്നത് നല്ലതാണ്.

വാല്നട്ട്
വാല്നട്ടില് ഹൃദയാരോഗ്യകരമായ കൊഴുപ്പും ഉയര്ന്ന ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വാല്നട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗം, ക്യാന്സര് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. ഒരു പാത്രം വെള്ളത്തില് 2-4 വാല്നട്ട് രാത്രി മുഴുവന് മുക്കിവയ്ക്കുക, രാവിലെ ഇത് പൊളിച്ച് വൃത്തിയാക്കി വെറുംവയറ്റില് കഴിക്കുക.
Most
read:ഗ്യാസ്
കാരണം
വയറുവേദന
മാത്രമല്ല
തലവേദനയും
വരും,
ലക്ഷണങ്ങളും
പരിഹാരവും
ഇതാ

ഉണക്കമുന്തിരി
ഇരുമ്പിന്റെയും വൈറ്റമിന് ബിയുടെയും ഉയര്ന്ന ഉറവിടമാണ് ഉണക്കമുന്തിരി. വിളര്ച്ച, അതായത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ കുറവ് പരിഹരിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. കുതിര്ത്ത ഉണക്കമുന്തിരി കഴിക്കുന്ന സമയം വളരെ പ്രധാനമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്, അവ കഴിക്കാന് ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ ഒഴിഞ്ഞ വയറ്റില് കഴിക്കുന്നതാണ്. ഒഴിഞ്ഞ വയറ്റില് ഉണക്കമുന്തിരി കഴിക്കുന്നത് രക്തസമ്മര്ദ്ദവും രക്തത്തിലെ പഞ്ചസാരയും ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.