For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും കറിവേപ്പില ചായ കുടിച്ചാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

|

എല്ലാ ഇന്ത്യന്‍ വീടുകളിലും, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ അധികമായി ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ചേരുവകളിലൊന്നാണ് കറിവേപ്പില. കറികള്‍ക്ക് അതിശയകരമായ സുഗന്ധവും രുചിയും ചേര്‍ക്കാന്‍ മിക്കവരും ഈ ഇലകള്‍ ഉപയോഗിക്കുന്നു. എന്നിരുന്നാലും, കറിവേപ്പില ഈ ഒരു കാര്യത്തിനു മാത്രമല്ല, നിങ്ങളുടെ ആരോഗ്യത്തെ പരിഹാലിക്കാനും ഉപയോഗിക്കാവുന്നതാണ്. കറിവേപ്പില നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതകരമായ ചില ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതിന്റെ ഫലങ്ങള്‍ എളുപ്പത്തില്‍ നേടാനായി നിങ്ങള്‍ ചെയ്യേണ്ടത് കറിവേപ്പില ചായ കുടിക്കുക എന്നതാണ്.

Most read: ബ്രൊക്കോളി ജ്യൂസ് അടിച്ച് കുടിച്ചിട്ടുണ്ടോ? ഗുണങ്ങള്‍ പലതാണ്Most read: ബ്രൊക്കോളി ജ്യൂസ് അടിച്ച് കുടിച്ചിട്ടുണ്ടോ? ഗുണങ്ങള്‍ പലതാണ്

മലബന്ധം, പ്രമേഹം, പ്രഭാത രോഗം, വയറിളക്കം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ സാധാരണ ആരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ഉപയോഗിക്കുന്ന ഒരു പ്രതിവിധിയാണ് കറിവേപ്പില ചായ. ഈ പ്രകൃതിദത്തമായ കറിവേപ്പില ചായ വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാം. കറിവേപ്പില ചായ തയ്യാറാക്കുന്ന വിധവും അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും അറിയാന്‍ ലേഖനം വായിക്കൂ.

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനം മെച്ചപ്പെടുത്തുന്നു

കറിവേപ്പിലയ്ക്ക് പോഷകഗുണങ്ങളും ദഹന എന്‍സൈമുകളും ഉണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഇത് നിങ്ങളുടെ മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുകയും അതുവഴി ദഹനത്തെ സഹായിക്കുകയും ചെയ്യും. മലബന്ധവും ഗ്യാസും പരിഹരിക്കുന്നതുമുതല്‍ മുതല്‍ വയറിളക്കം വരെ ചികിത്സിക്കാനായി നിങ്ങള്‍ക്ക് കറിവേപ്പില ചായ കുടിക്കാവുന്നാതണ്.

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു

പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായ ചായയാണ് കറിവേപ്പില ചായ. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കറിവേപ്പില കഴിക്കുന്നത് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കുന്നു. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ടാങ് സെന്റര്‍ ഫോര്‍ ഹെര്‍ബല്‍ മെഡിസിന്‍ റിസര്‍ച്ചിലെ ഗവേഷകര്‍ കണ്ടെത്തിയത്, കറിവേപ്പില ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് 45% കുറയ്ക്കാം എന്നാണ്. അതിനാല്‍, ഈ ചായ നിങ്ങളുടെ പ്രമേഹത്തെ ചികിത്സിക്കാന്‍ നന്നായി പ്രവര്‍ത്തിക്കും.

Most read:രോഗപ്രതിരോധ ശേഷി നേടാം, സീസണല്‍ രോഗങ്ങള്‍ തടയാം; ഈ സൂപ്പര്‍ഫുഡുകള്‍ ഗുണകരംMost read:രോഗപ്രതിരോധ ശേഷി നേടാം, സീസണല്‍ രോഗങ്ങള്‍ തടയാം; ഈ സൂപ്പര്‍ഫുഡുകള്‍ ഗുണകരം

രാവിലെയുള്ള ഓക്കാനം തടയുന്നു

രാവിലെയുള്ള ഓക്കാനം തടയുന്നു

ഗര്‍ഭിണികള്‍ക്ക് കറിവേപ്പില ചായ കുടിക്കുന്നത് മോണിംഗ് സിക്ക്‌നസ് തടയാനും ഓക്കാനം കുറയ്ക്കാനും സഹായിക്കും. അല്ലെങ്കില്‍, നിങ്ങള്‍ക്ക് മോഷന്‍ സിക്ക്‌നസ് അഥവാ ചലന രോഗമുണ്ടെങ്കില്‍ യാത്രയ്ക്ക് മുമ്പോ യാത്രയ്ക്കിടയിലോ ഒരു കപ്പ് കറിവേപ്പില ചായ കഴിക്കുന്നത് നിങ്ങളുടെ ഓക്കാനം കുറയ്ക്കാന്‍ സഹായിക്കും. കറിവേപ്പില ചായ കുടിക്കുന്നത് ഛര്‍ദ്ദി, ഓക്കാനം, മോണിംഗ് സിക്ക്‌നസ് എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും.

ശക്തമായ ആന്റിഓക്സിഡന്റ്

ശക്തമായ ആന്റിഓക്സിഡന്റ്

ജേര്‍ണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, കറിവേപ്പിലയ്ക്ക് ഫിനോളിക്സും ആന്റിഓക്സിഡന്റ് ഗുണങ്ങളും ഗണ്യമായ തോതില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍, കറിവേപ്പില ചായ നിങ്ങളുടെ ചര്‍മ്മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ സഹായിക്കും. ഇതിലെ ആന്റിഓക്സിഡന്റ് ഉള്ളടക്കം ശരീരത്തെ ഏതെങ്കിലും തരത്തിലുള്ള അണുബാധകളില്‍ നിന്നും വീക്കത്തില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു.

Most read:ഉറക്ക തകരാറ് പരിഹരിച്ച് നല്ല ഉറക്കം നല്‍കും ഈ യോഗാസനങ്ങള്‍Most read:ഉറക്ക തകരാറ് പരിഹരിച്ച് നല്ല ഉറക്കം നല്‍കും ഈ യോഗാസനങ്ങള്‍

സമ്മര്‍ദ്ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദം കുറയ്ക്കുന്നു

കറിവേപ്പിലയ്ക്ക് മനോഹരമായ സുഗന്ധമുണ്ട്. അത് നിങ്ങളുടെ ഞരമ്പുകളെ വിശ്രമിക്കാനും സമ്മര്‍ദ്ദം ഒഴിവാക്കി നിങ്ങളെ ശാന്തമാക്കാനും സഹായിക്കും. അതിനാല്‍, നിങ്ങള്‍ക്ക് ജോലിസ്ഥലത്തോ മറ്റോ നിങ്ങളുടെ സമ്മര്‍ദ്ദവും പിരിമുറുക്കവും ഒഴിവാക്കാന്‍ ഒരു കപ്പ് കറിവേപ്പില ചായ കുടിക്കുക.

മുടിക്ക് മികച്ചത്

മുടിക്ക് മികച്ചത്

കറിവേപ്പിലയില്‍ ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടിക്ക് മികച്ചതാണ്. താരന്‍, മുടി കൊഴിച്ചില്‍ തുടങ്ങിയ മുടി പ്രശ്നങ്ങളെ അകറ്റി നിര്‍ത്താന്‍ കറിവേപ്പില ചായ നിങ്ങളെ സഹായിക്കുന്നു.

Most read:സ്തനാര്‍ബുദം ചെറുത്ത് തോല്‍പിക്കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് ശക്തിMost read:സ്തനാര്‍ബുദം ചെറുത്ത് തോല്‍പിക്കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് ശക്തി

 തടി കുറക്കുന്നു

തടി കുറക്കുന്നു

കറിവേപ്പില നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും കറിവേപ്പില ചായ സഹായിക്കുന്നു.

 കറിവേപ്പില ചായ ഉണ്ടാക്കുന്ന വിധം

കറിവേപ്പില ചായ ഉണ്ടാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍ - കറിവേപ്പില, വെള്ളം, തേന്‍, നാരങ്ങ (രുചിക്കനുസരിച്ച്)

തയാറാക്കുന്ന വിധം

* ഏകദേശം 30-40 കറിവേപ്പില എടുക്കുക.

* ഒരു പാനില്‍ ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.

* ഇനി ഈ വെള്ളത്തിലേക്ക് കറിവേപ്പില ചേര്‍ക്കുക, കുറച്ച് മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക.

* ഈ ചായ അരിച്ചെടുക്കുക. രുചിക്കനുസരിച്ച് തേനും നാരങ്ങയും ചേര്‍ക്കുക.

* നന്നായി ഇളക്കി ചായ ആസ്വദിച്ച് കഴിക്കുക.

ഈ ചായ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നതാണ് നല്ലത്.

Most read:സന്ധിവാതങ്ങള്‍ പലതരം; മുട്ടിനെ ബാധിച്ചാല്‍ പിന്നെ വിട്ടുമാറില്ലMost read:സന്ധിവാതങ്ങള്‍ പലതരം; മുട്ടിനെ ബാധിച്ചാല്‍ പിന്നെ വിട്ടുമാറില്ല

English summary

Benefits Of Drinking Curry Leaf Tea Daily in Malayalam

Curry leaves tea have some amazing benefits for your health. Here are the benefits of drinking curry leaf tea daily in malayalam.
Story first published: Thursday, September 22, 2022, 10:54 [IST]
X
Desktop Bottom Promotion