For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേങ്ങവെള്ളം എപ്പോഴും കുടിക്കാം, പക്ഷേ രാത്രി കുടിച്ചാലുള്ള ഫലം ഇതാണ്

|

തേങ്ങാവെള്ളം ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ല. രുചിക്ക് പുറമെ ആരോഗ്യത്തിനും ഇത് ഗുണകരമാണ്. തേങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും മുടിക്കും ചര്‍മ്മത്തിനും വളരെ നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തി നല്ല ആരോഗ്യം നിലനിര്‍ത്താന്‍ തേങ്ങാവെള്ളം നിങ്ങളെ സഹായിക്കുന്നു. ഇതിന് ഹൈഡ്രേറ്റിംഗ്, ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് ഫലപ്രദമാണ്.

Most read: ആരോഗ്യത്തിന്റെ താക്കോല്‍; രാവിലെ വെറുംവയറ്റില്‍ ഡ്രൈ ഫ്രൂട്‌സ് കഴിച്ചാലുള്ള നേട്ടങ്ങള്‍Most read: ആരോഗ്യത്തിന്റെ താക്കോല്‍; രാവിലെ വെറുംവയറ്റില്‍ ഡ്രൈ ഫ്രൂട്‌സ് കഴിച്ചാലുള്ള നേട്ടങ്ങള്‍

എന്നാല്‍ നിങ്ങള്‍ക്കറിയാമോ, രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് തേങ്ങാവെള്ളം കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന്? രാത്രിയിലോ ഉറങ്ങാന്‍ പോകുന്നതിനു മുമ്പോ തേങ്ങാവെള്ളം കുടിക്കുന്നത് അസുഖങ്ങളെ നേരിടാനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. തേങ്ങാവെള്ളത്തിന് സ്വാഭാവിക മോയ്‌സ്ചറൈസിംഗ്, ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ജലാംശം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രാത്രിയില്‍ തേങ്ങാവെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ചില നേട്ടങ്ങള്‍ ഇതാ.

ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കുന്നു

ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് തേങ്ങാവെള്ളം വളരെയേറെ ഗുണം ചെയ്യും. നിങ്ങളുടെ രക്തസമ്മര്‍ദ്ദം സ്വാഭാവികമായി കുറയ്ക്കണമെങ്കില്‍ രാത്രിയില്‍ തേങ്ങാവെള്ളം കുടിക്കുക. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നിങ്ങള്‍ മരുന്നോ മറ്റോ കഴിക്കുകയാണെങ്കില്‍ തേങ്ങാവെള്ളം കഴിക്കരുത്. ഇത് വിപരീത ഫലമുണ്ടാക്കും.

വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദം

വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദം

വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. വൃക്കരോഗമുള്ളവര്‍ വൈകുന്നേരങ്ങളില്‍ തേങ്ങാവെള്ളം കഴിച്ചാല്‍ രാത്രി മുഴുവന്‍ തേങ്ങാവെള്ളത്തിന്റെ പോഷകമൂല്യം ശരീരത്തില്‍ നന്നായി ആഗിരണം ചെയ്യപ്പെടും. ഇത് ശരീരത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.

Most read:രാത്രി ഉറക്കം കുറവാണോ? ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നത് ഇങ്ങനെMost read:രാത്രി ഉറക്കം കുറവാണോ? ഉറക്കക്കുറവ് നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നത് ഇങ്ങനെ

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം തടയുന്നു

വേനല്‍ക്കാലത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് നിര്‍ജ്ജലീകരണം. രാത്രി ഉറക്കത്തില്‍ നമ്മുടെ ശരീരം വിശ്രമിക്കുന്നു, മണിക്കൂറുകളോളം ഇത് നീണ്ടുനില്‍ക്കും. നാം ഉണര്‍ന്നിരിക്കുമ്പോള്‍ ഇടയ്ക്കിടെ വെള്ളം കുടിക്കും. എന്നിരുന്നാലും, ഉറങ്ങുമ്പോള്‍ നമ്മള്‍ കുടിക്കില്ല. കിടക്കുന്നതിന് മുമ്പ് തേങ്ങാവെള്ളം കുടിച്ചാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകില്ല. കൂടാതെ, തേങ്ങാവെള്ളം നമ്മുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം നിലനിര്‍ത്തുന്നു

ഹൃദയാരോഗ്യം നിലനിര്‍ത്തുന്നു

തേങ്ങാവെള്ളത്തില്‍ ഇലക്ട്രോലൈറ്റുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംരക്ഷണത്തിന് ഉത്തമമായ പോഷകങ്ങളാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തണമെങ്കില്‍ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് തേങ്ങാവെള്ളം കുടിക്കുക.

Most read:തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍Most read:തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍

മൂത്രാശയ അണുബാധയില്‍ നിന്ന് സംരക്ഷണം

മൂത്രാശയ അണുബാധയില്‍ നിന്ന് സംരക്ഷണം

മൂത്രാശയ അണുബാധ തടയാന്‍ നിങ്ങളെ തേങ്ങാവെള്ളം സഹായിക്കും. മൂത്രത്തിലൂടെ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിന് തേങ്ങാവെള്ളം കഴിക്കാം.

വിഷാശം നീക്കാന്‍

വിഷാശം നീക്കാന്‍

തേങ്ങാവെള്ളം ശരീരത്തിന് ജലാംശം നല്‍കാനും ഇതിലെ ഇലക്ട്രോലൈറ്റുകള്‍ നമ്മുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. നിത്യേന കഴിക്കുന്ന ജങ്ക് ഫുഡ് കാരണം എണ്ണിയാലൊടുങ്ങാത്ത ഫുഡ് ടോക്സിനുകള്‍ നമ്മുടെ ശരീരത്തില്‍ കെട്ടിക്കിടക്കുന്നുണ്ടാകും. ഉറങ്ങാന്‍ പോകുന്നതിനുമുമ്പോ രാത്രിയിലോ ഒരു ഗ്ലാസ് തേങ്ങാവെള്ളം കഴിക്കുന്നത് ശരീരത്തിലെ എല്ലാ വിഷവസ്തുക്കളെയും ശുദ്ധീകരിക്കും. ഇത് ഒരു ഡിറ്റോക്‌സ് പാനീയമായി പ്രവര്‍ത്തിക്കുന്നു.

Most read:യാത്രക്കിടെ ഛര്‍ദ്ദി നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നോ? ആയുര്‍വേദ പരിഹാരം ഇത്Most read:യാത്രക്കിടെ ഛര്‍ദ്ദി നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നോ? ആയുര്‍വേദ പരിഹാരം ഇത്

വൃക്കയില്‍ കല്ല് ഉള്ളവര്‍ക്ക് പരിഹാരം

വൃക്കയില്‍ കല്ല് ഉള്ളവര്‍ക്ക് പരിഹാരം

കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ ദിവസവും കുറഞ്ഞത് 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ അത്തരത്തിലുള്ള ഒരാളാണെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ തേങ്ങാവെള്ളം ഉള്‍പ്പെടുത്താന്‍ മറക്കരുത്. രാത്രിയില്‍ തേങ്ങാവെള്ളം കുടിക്കുന്നത് അതിന്റെ പോഷകമൂല്യം രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. അതുവഴി തേങ്ങാവെള്ളം കിഡ്‌നി സ്റ്റോണ്‍ ഉള്ളവരുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

English summary

Benefits of Drinking Coconut Water Before Bed in Malayalam

Do you know coconut water is even more effective when you consume it at night. Read on the benefits of drinking coconut water before bed.
Story first published: Friday, July 22, 2022, 10:51 [IST]
X
Desktop Bottom Promotion