For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുരയ്ക്ക ജ്യൂസ് ദിവസവുമെങ്കില്‍ ശരീരത്തിലെ മാറ്റം അത്ഭുതം

|

ജ്യൂസുകള്‍ നിങ്ങളുടെ ശരീരത്തിന് പല വിധത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുവെന്ന് നിങ്ങള്‍ക്കറിയാമല്ലോ? ജ്യൂസുകള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ഊര്‍ജ്ജം നിറയ്ക്കുകയും നിങ്ങളുടെ സിസ്റ്റം വൃത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള പോഷകാഹാര വിദഗ്ധര്‍ പറയുന്നത്, നിങ്ങള്‍ പഴങ്ങളേക്കാള്‍ കൂടുതല്‍ പച്ചക്കറികള്‍ കഴിക്കണമെന്നാണ്. അത്തരത്തിലുള്ള ഒരു മികച്ച ജ്യൂസാണ് ചുരയ്ക്ക ജ്യൂസ്.

Most read: പോസ്റ്റ് കോവിഡ് മുടികൊഴിച്ചിലിന് പ്രതിവിധി ഈ ഭക്ഷണങ്ങള്‍Most read: പോസ്റ്റ് കോവിഡ് മുടികൊഴിച്ചിലിന് പ്രതിവിധി ഈ ഭക്ഷണങ്ങള്‍

വൈവിധ്യമാര്‍ന്ന ഈ പച്ചക്കറിയില്‍ ഏകദേശം 92% വെള്ളവും ധാതുക്കളും നിറഞ്ഞതാണ്. ഇത് നിങ്ങളുടെ ശരീരത്തെ ജലാംശം നഷ്ടപ്പെടാതെ നിലനിര്‍ത്തുന്നു. വിറ്റാമിന്‍ സി, കെ, കാല്‍സ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുകയും ചെയ്യുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഈ ജ്യൂസ് പ്രയോജനകരമാണ്. ജ്യൂസ് കുടിക്കാനുള്ള ഏറ്റവും നല്ല സമയം രാവിലെയാണ്. ചുരയ്ക്ക ജ്യൂസ് കുടിക്കുന്നതിന്റെ ചില അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്നു നോക്കൂ.

ശരീരം തണുപ്പിക്കുന്നു

ശരീരം തണുപ്പിക്കുന്നു

ചുരയ്ക്ക ജ്യൂസ് നിങ്ങളുടെ ശരീരം തണുപ്പിക്കുന്ന കിടിലന്‍ പാനീയമാണ്. പ്രത്യേകിച്ച്, ഇത് വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരം ജലാംശം നിലനിര്‍ത്തുന്നു. ഇത് നിങ്ങളുടെ വയറിനെ തണുപ്പിക്കുകയും ശരീരത്തിലെ ചൂട് കുറയ്ക്കുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് നിങ്ങള്‍ വളരെയധികം വിയര്‍ക്കുന്നതിനാല്‍, ചുരയ്ക്ക ജ്യൂസ് പതിവായി കുടിക്കുന്നത് ജലനഷ്ടം നികത്താന്‍ സഹായിക്കുന്നു. മൂക്കിലൂടെയുള്ള രക്തസ്രാവം, മുഖക്കുരു അല്ലെങ്കില്‍ അള്‍സര്‍ പോലുള്ള ഏത് തരത്തിലുള്ള ചൂടു സംബന്ധമായ അസുഖങ്ങള്‍ക്കും മികച്ച പ്രതിവിധിയാണ് ചുരയ്ക്ക ജ്യൂസ്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ചുരയ്ക്ക ജ്യൂസ്. ഇതില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നില്‍ക്കാന്‍ സഹായിക്കുന്നു, കൂടാതെ ഇതില്‍ കലോറിയും കുറവാണ്. വിറ്റാമിന്‍ സി വിറ്റാമിന്‍ ബി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, അയണ്‍, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Most read:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71ാം പിറന്നാള്‍; ഫിറ്റ്‌നസ് രഹസ്യം ഇതാണ്Most read:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71ാം പിറന്നാള്‍; ഫിറ്റ്‌നസ് രഹസ്യം ഇതാണ്

മൂത്രാശയ അണുബാധകള്‍ ചികിത്സിക്കുന്നു

മൂത്രാശയ അണുബാധകള്‍ ചികിത്സിക്കുന്നു

ചുരയ്ക്ക ജ്യൂസ് കുറച്ച് നാരങ്ങാനീരില്‍ കലര്‍ത്തി കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധകള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ്. വയറുവേദനയെ ശമിപ്പിക്കും മലബന്ധം ഭേദമാക്കാനും വയറിളക്കത്തെ ചികിത്സിക്കാനും ഈ ജ്യൂസ് നിങ്ങളെ സഹായിക്കുന്നു. വെള്ളവും ഫൈബറും ധാരാളമായി അടങ്ങിയ ചുരയ്ക്ക ജ്യൂസ് നിങ്ങളുടെ ദഹനനാളത്തെ വൃത്തിയാക്കാനും മലവിസര്‍ജ്ജനം സുഗമമാക്കാനും സഹായിക്കുന്നു. വയറിളക്കം മാറാന്‍, ചുരയ്ക്ക ജ്യൂസില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് കുടിക്കുക. ഈ മിശ്രിതം ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആയുര്‍വേദ പ്രകാരം ദഹനത്തിന് ഉത്തമമാണ് ചുരയ്ക്ക ജ്യൂസ്.

ഹൃദയാരോഗ്യം വളര്‍ത്തുന്നു

ഹൃദയാരോഗ്യം വളര്‍ത്തുന്നു

നിങ്ങളുടെ ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്താന്‍ ചുരയ്ക്ക ജ്യൂസ് സഹായിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ ചുരയ്ക്ക ജ്യൂസ് പതിവായി കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഹൃദയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുകയും ചെയ്യുന്നു.

Most read:സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍Most read:സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍

സമ്മര്‍ദ്ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദം കുറയ്ക്കുന്നു

ചുരയ്ക്ക ജ്യൂസില്‍ നല്ല അളവില്‍ കോളിന്‍ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദ്ദം, വിഷാദം, മറ്റ് മാനസിക വൈകല്യങ്ങള്‍ എന്നിവ തടയാനും സഹായിക്കുന്ന ഒരു തരം ന്യൂറോ ട്രാന്‍സ്മിറ്ററാണ് ഇത്. ഇത് കുടിക്കുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം നീക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മികച്ച ഹെല്‍ത്ത് ഡ്രിങ്ക്

മികച്ച ഹെല്‍ത്ത് ഡ്രിങ്ക്

വ്യായാമത്തിന് ശേഷം കുടിക്കാവുന്ന മികച്ച ഒരു ഹെല്‍ത്ത് ഡ്രിങ്കാണ് ചുരയ്ക്ക ജ്യൂസ്. ഇതിലെ സ്വാഭാവിക പഞ്ചസാരയുടെ സാന്നിധ്യം ഗ്ലൂക്കോസ് അളവ് പുനസ്ഥാപിക്കുന്നതിനും നിങ്ങളുടെ ശരീരത്തില്‍ വ്യായാമത്തിനിടെ നഷ്ടപ്പെട്ട കാര്‍ബോഹൈഡ്രേറ്റുകള്‍ നിറയ്ക്കുന്നതിനും സഹായിക്കുന്നു. പ്രോട്ടീനും മറ്റ് പോഷകങ്ങളും കൊണ്ട് സമ്പന്നമായതിനാല്‍, ചിരയ്ക്ക ജ്യൂസ് നിങ്ങളുടെ പേശികളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു.

Most read;പതിവായി തലകറക്കം വരാറുണ്ടോ? കാരണം അറിഞ്ഞ് അപകടം തടയൂMost read;പതിവായി തലകറക്കം വരാറുണ്ടോ? കാരണം അറിഞ്ഞ് അപകടം തടയൂ

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

ചുരയ്ക്ക ജ്യൂസ് എപ്പോഴും ഫ്രഷ് ആയി തയാറാക്കി വേണം കഴിക്കാന്‍. കൂടാതെ, മറ്റ് പച്ചക്കറികളുമായി കലര്‍ത്താതെ ചുരയ്ക്ക ജ്യൂസ് മാത്രം കഴിക്കാനും ശ്രദ്ധിക്കുക. എന്നിരുന്നാലും, സുഗന്ധം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് നെല്ലിക്ക, ഇഞ്ചി, തുളസിയില, കുറച്ച് റോക്ക് സാള്‍ട്ട് എന്നിവ ചേര്‍ക്കാം.

English summary

Benefits of Drinking Bottle Gourd Juice Daily in Malayalam

There are numerous health benefits associated with bottle gourd. Take a look.
X
Desktop Bottom Promotion