Just In
Don't Miss
- Movies
ഏയര്ഹോസ്റ്റസാവാന് അനുഭവിച്ച കഷ്ടപാടുകളെ കുറിച്ച് അലക്സാന്ഡ്ര
- News
അമേരിക്കയിൽ പുതുയുഗ പിറവി; ജോ ബൈഡൻ അധികാരത്തിലേക്ക്.. ചരിത്രം കുറിച്ച് കമല ഹാരിസും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില് ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില് ഉള്പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല് എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മനോരോഗമോ ഉത്കണ്ഠ? അശ്വഗന്ധ സഹായിക്കും
ലോകാരോഗ്യസംഘടനയുടെ കണക്കുകള് പ്രകാരം ഇന്ത്യയിലെ വലിയൊരു വിഭാഗം ജനത മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ്. എല്ലായ്പ്പോഴും ജീവിതത്തില് സന്തോഷവാന്മാരായി ഇരിക്കണമെന്നാണ് മിക്കവരും ആഗ്രഹിക്കുന്നത്. എന്നാല് ജോലി സമ്മര്ദ്ദങ്ങളും ജീവിത പ്രശ്നങ്ങളുമെല്ലാമായി മാനസിക പിരിമുറുക്കങ്ങളുടെ കൂട്ടിലാണ് പലരും. ഇത്തരത്തിലുള്ള സമ്മര്ദ്ദങ്ങളെ അതിജീവിക്കാന് യോഗ, ആയുര്വേദം, ധ്യാനം തുടങ്ങി പഴമയുടെ ചികിത്സയിലേക്ക് മടങ്ങാനാണ് മിക്കവര്ക്കും താല്പര്യം.
Most read: പ്രമേഹമോ? ഹൃദയാഘാതവും സ്ട്രോക്കും തൊട്ടരികെ
ആയുര്വേദത്തെ ഇഷ്ടപ്പെടുന്നവര്ക്കായി നിങ്ങളുടെ ഉത്കണ്ഠയും വിഷാദവുമകറ്റാന് സഹായിക്കുന്ന വഴി അശ്വഗന്ധയിലുണ്ട്. പുരാണ ഔഷധ ഗ്രന്ഥങ്ങളില്ത്തന്നെ അശ്വഗന്ധയുടെ ആരോഗ്യഗുണങ്ങളെപ്പറ്റി ഏറെ പ്രതിപാദിച്ചിട്ടുണ്ട്. സമ്മര്ദ്ദമല്ല, മറിച്ച് അതിനോടുള്ള മനോഭാവമാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. ആദ്യം മാറ്റേണ്ടതും അതുതന്നെയാണ്.

എന്താണ് ഉത്കണ്ഠ
നിങ്ങള്ക്ക് പരിചിതമല്ലാത്ത ചുറ്റുപാടില് ഒറ്റയ്ക്കായാല് നിങ്ങളില് അമിതമായ വിയര്പ്പും ശരീരത്തിന് ചൂടും ഹൃദയമിടിപ്പിലെ മാറ്റവും നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളൊരു ഇന്റര്വ്യൂവില് പങ്കെടുക്കുമ്പോള് കൈകള് വിയര്ക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ? ഒരു പ്രധാന കാര്യത്തിന് ശരീരം സ്വയം സ്വാഭാവികമായി തയ്യാറെടുക്കുമ്പോഴുള്ള അനുഭവങ്ങളാണ് ഇവ. നിങ്ങളുടെ പ്രകടനം മെച്ചപ്പെട്ടു വരുമ്പോള് ശരീരം സ്വയം അതുമായി താദാത്മ്യം പ്രാപിക്കുന്നതും നിങ്ങള്ക്കറിയാനാവും. നിങ്ങളുടെ ശ്വാസോച്ഛ്വാസം സാധാരണ നിലയില് ആകുകയും ഹൃദയം മിടിക്കുന്നതിന്റെ തീവ്രത കുറയുകയും ചെയ്യും.

ഉത്കണ്ഠ രോഗമാകുന്നതെങ്ങനെ
ഇത്തരം ഉത്കണ്ഠ ചിലരില് കൂടുതലാവാറുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ഉത്കണ്ഠാകുലരാകുന്നത് ചെറിയൊരു രോഗമാകുന്നു. മതിയായ കാരണമില്ലാതെ തുടര്ച്ചയായി ഉത്കണ്ഠാകുലരാവുന്നത് കാരണം അത്തരക്കാരുടെ പ്രതിദിന പ്രവൃത്തികള് മുടങ്ങിപ്പോകുന്നു. വിട്ടുമാറാത്ത അസുഖങ്ങള് അവരെ പിടികൂടുന്നു. യുക്തിഹീനമായ ഒരു വസ്തുവിനെയോ സ്ഥലത്തിനെയോ കുറിച്ചോര്ത്ത് ആശങ്കാകുലരാകുന്നു ഇവര്. നിങ്ങളുടെ ഉത്കണ്ഠകള് നിയന്ത്രിക്കുന്നതില് നിങ്ങള് പരാജയപ്പെടുകയും അത് നിങ്ങളുടെ പ്രതിദിന പ്രവര്ത്തനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെങ്കില് നിങ്ങള്ക്ക് ഉത്കണ്ഠാ രോഗമാണ് ഉറപ്പിക്കാവുന്നതാണ്.

കൂടുതലും സ്ത്രീകള്
സമ്മര്ദ്ദത്തെയും ഉത്കണ്ഠയെയും കുറിച്ചുള്ള ആഗോള ഡാറ്റ സൂചിപ്പിക്കുന്നത് ഈ രണ്ട് മാനസികാരോഗ്യ അവസ്ഥകളും ഭയാനകമായി വര്ദ്ധിക്കുന്നു എന്നാണ്. ഗ്ലോബല് ബര്ഡന് ഓഫ് ഡിസീസ് സ്റ്റഡീസ് കണക്കുകള് അനുസരിച്ച് അടുത്തിടെ 284 ദശലക്ഷം ആളുകള് ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠാ രോഗം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഈ കണക്കുകള് ഇതിനെ ഏറ്റവും സാധാരണമായ ന്യൂറോ ഡെവലപ്മെന്റല് ഡിസോര്ഡറാക്കി മാറ്റി. ഉത്കണ്ഠാ രോഗം ബാധിച്ചവരില് 179 ദശലക്ഷം സ്ത്രീകളും 105 ദശലക്ഷം പുരുഷന്മാരുമാണ്.

എന്തുകൊണ്ട് അശ്വഗന്ധ
മെഡിക്കല് സയന്സില് ഉത്കണ്ഠ, വിഷാദം എന്നീ രണ്ട് അവസ്ഥകള്ക്കും പരിഹാരമുണ്ടെങ്കിലും ജീവിതശൈലീ പരിഷ്കരണങ്ങളും അശ്വഗന്ധ പോലുള്ള ആയുര്വേദ പരിഹാരങ്ങളും നിങ്ങള്ക്ക് ഫലം ചെയ്യുന്നതാണ്. സമ്മര്ദ്ദവും ഉത്കണ്ഠയും സംബന്ധിച്ച അസുഖം, ഇവ രണ്ടും നമ്മുടെ സമയം കളയുന്നവയാണ്. അശ്വഗന്ധ ഇലയിലെ ജലത്തില് നിന്ന് ട്രൈത്തിലീന് ഗ്ലൈക്കോള് ഘടകം നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതായി സമീപകാല ഗവേഷണങ്ങള് കാണിക്കുന്നു. നല്ല ഉറക്കം സമാധാനപരമായ മനസ്സിന് അത്യാവശ്യമാണ്.

അശ്വഗന്ധ എങ്ങനെ സഹായിക്കുന്നു?
നേരത്തെ പറഞ്ഞതുപോലെ സമ്മര്ദ്ദവും ഉത്കണ്ഠയും നേരിടാന് വിവിധ മാര്ഗങ്ങളുണ്ട്. ശ്വസന വ്യായാമങ്ങള്, ധ്യാനം അങ്ങനെ മറ്റ് നിരവധി കാര്യങ്ങള്. എന്നാല് ചില സമയങ്ങളില് ഈ സ്വാശ്രയ വിദ്യകള് പ്രവര്ത്തിച്ചേക്കില്ല. ചില ആളുകള് വൈദ്യസഹായം തേടുകയും ചിലര് സ്വാഭാവിക പരിഹാരങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നു. എന്നാല് ആയുര്വേദത്തിന്റെ സഹായം തേടുമ്പോള് നിങ്ങളിലെ സമ്മര്ദ്ദവും ഉത്കണ്ഠയും അകറ്റി ആശ്വാസം ലഭിക്കുന്നു. സമ്മര്ദ്ദം ഒഴിവാക്കാന് സഹായിക്കുന്ന ധാരാളം ഔഷധസസ്യങ്ങള് ആയുര്വേദത്തിലുണ്ടെങ്കിലും അവയില് ഏറ്റവും ഫലപ്രദമായത് അശ്വഗന്ധയാണ്.

അഡ്രിനാലിന് പ്രവര്ത്തനം സന്തുലിതമാക്കുന്നു
സമ്മര്ദ്ദം ലഘൂകരിക്കാനും ഉത്കണ്ഠ നിയന്ത്രിക്കാനും അശ്വഗന്ധ സഹായിക്കുന്നുവെന്ന് അവകാശപ്പെടുന്ന വിവിധ പഠനങ്ങളുണ്ട്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വര്ദ്ധിപ്പിക്കാന് സഹായിക്കുന്ന നിരവധി ചികിത്സാ ഗുണങ്ങള് ഇതിനുണ്ട്. ഔഷധ, ചികിത്സാ ഗുണങ്ങള് കൂടാതെ പ്രകൃതിയില് അഡാപ്റ്റോജെനിക് ആയി അശ്വഗന്ധ കണക്കാക്കപ്പെടുന്നു. ശരീരത്തിന്റെ അഡ്രിനാലിന് പ്രവര്ത്തനങ്ങള് സന്തുലിതമാക്കുന്നതിനും നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നതിനും അശ്വഗന്ധ സഹായിക്കുന്നു. സമ്മര്ദ്ദകരമായ സാഹചര്യവുമായി നന്നായി പൊരുത്തപ്പെടാനും ഉത്കണ്ഠയെ നേരിടാനും ഇവയെല്ലാം സഹായിക്കുന്നു.

കോര്ട്ടിസോളിന്റെ അളവ് ക്രമപ്പെടുത്തുന്നു
ഉത്കണ്ഠയിലേക്ക് നയിക്കുന്ന ഹോര്മോണ് അസന്തുലിതാവസ്ഥ നിയന്ത്രിക്കാനും കോര്ട്ടിസോളിന്റെ അളവ് വര്ദ്ധിപ്പിക്കാനും ഈ സസ്യം സഹായിക്കുന്നു. ഇത് ഊര്ജ്ജം വര്ദ്ധിപ്പിക്കുകയും സമ്മര്ദ്ദകരമായ സാഹചര്യത്തില് കോര്ട്ടിസോളിന്റെ ഉത്പാദന വര്ധനവ് തടയുകയും ചെയ്യുന്നു. വിട്ടുമാറാത്ത ഉത്കണ്ഠയോ സമ്മര്ദ്ദമോ അനുഭവിക്കുന്ന ആളുകളില് ഇന്ദ്രിയങ്ങളെ ശാന്തമാക്കാനും നല്ല ഉറക്കത്തെ സഹായിക്കാനും ഇത് സഹായിക്കുന്നു.

സ്വയം ചികിത്സ പാടില്ല
വിട്ടുമാറാത്ത പിരിമുറുക്കവും ഉത്കണ്ഠയും അനുഭവിക്കുന്ന ആളുകള്ക്ക് ഗുളികകളുടെ രൂപത്തിലാണ് അശ്വഗന്ധ നല്കുന്നത്. പൊതുവേ അശ്വഗന്ധ ഗുളികകള് ഏതെങ്കിലും പ്രമുഖ ആയുര്വേദ സ്റ്റോറുകളില് ലഭ്യമാണ്. എന്നാല് നിങ്ങളുടെ അസുഖം ചികിത്സിക്കാനായി ആദ്യം ഒരു ഡോക്ടറെ സന്ദര്ശിക്കുന്നതാണ് നല്ലത്. ഡോക്ടറുടെ അല്ലെങ്കില് വൈദ്യന്റെ ഉപദേശമില്ലാതെ ഒരിക്കലും ഗുളിക കഴിക്കരുത്.