For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യം മുടങ്ങുമ്പോഴുള്ള ബുദ്ധിമുട്ട് അറിയാമോ?

|

മദ്യം കിട്ടാതെ തൃശ്ശൂരില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയുമായാണ് ഇന്ന് കേരളം ഉണര്‍ന്നത്. എന്താ, മദ്യം കുടിച്ചാലും കുടിച്ചില്ലെങ്കിലും അത്രകണ്ട് ഗുരുതരമാണോ? അതെ, മദ്യം സ്ഥിരമായി കഴിക്കുന്ന ഒരാള്‍ക്ക് പെട്ടെന്ന് ഒരു ദിവസം മദ്യം ശരീരത്തിലെത്താതെ വന്നാല്‍ അത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ തന്നെ താളം തെറ്റിക്കുന്നു.

Most read: കൊറോണക്കാലത്ത് കരുതിയിരിക്കാം ഈ ശ്വാസകോശ രോഗങ്ങളെMost read: കൊറോണക്കാലത്ത് കരുതിയിരിക്കാം ഈ ശ്വാസകോശ രോഗങ്ങളെ

ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ നിങ്ങള്‍ അമിതമായി മദ്യം കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ പെട്ടെന്ന് അത് നിര്‍ത്തുകയോ ഗുരുതരമായി വെട്ടിക്കുറയ്ക്കുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇതിനെ ആല്‍ക്കഹോള്‍ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം (Alcohol Withdrawal Syndrome) എന്ന് വിളിക്കുന്നു. ഇതിന്റെ രോഗലക്ഷണങ്ങള്‍ മിതമായത് മുതല്‍ ഗുരുതരമായത് വരെയാകാം.

എന്താണ് ഇതിന് കാരണം?

എന്താണ് ഇതിന് കാരണം?

നിങ്ങളുടെ സിസ്റ്റത്തില്‍ വിഷാദരോഗം പരത്താനുള്ള ശക്തി മദ്യത്തിനുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും നിങ്ങളുടെ ന്യൂറോണുകള്‍ സന്ദേശങ്ങള്‍ കൈമാറുന്ന രീതി മാറ്റുകയും ചെയ്യുന്നു. ദിനേന മദ്യം കഴിക്കുന്ന ഒരാളില്‍ കാലക്രമേണ, അയാളുടെ കേന്ദ്ര നാഡീവ്യൂഹം മദ്യത്തോട് പൊരുത്തപ്പെടുന്നു. ഇത് നിങ്ങളുടെ തലച്ചോറിനെ കൂടുതല്‍ ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലും നിങ്ങളുടെ ന്യൂറോണുകളില്‍ കൂടുതലായി സമ്മര്‍ദ്ദം ചെലുത്തുന്നു. മദ്യത്തിന്റെ അളവ് പെട്ടെന്ന് കുറയുമ്പോള്‍, നിങ്ങളുടെ മസ്തിഷ്‌കം ഈ പ്രധാന അവസ്ഥയില്‍ തുടരും. അതാണ് പിന്‍വാങ്ങലിന് കാരണമാകുന്നത്.

എന്താണ് ലക്ഷണങ്ങള്‍?

എന്താണ് ലക്ഷണങ്ങള്‍?

ഇത്തരം അസുഖം ബാധിച്ചവര്‍ക്ക് മദ്യം കിട്ടാതെ വരുമ്പോള്‍ കൈ വിറ അനഭവപ്പെടുന്നതായി പലരും കേട്ടിട്ടുണ്ടാവും. ഇതിന്റെ ലക്ഷണങ്ങള്‍ സൗമ്യത മുതല്‍ ഗുരുതരമായത് വരെയാകാം. അത് നിങ്ങള്‍ എത്രത്തോളം മദ്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

* ഉത്കണ്ഠ

* വിറയ്ക്കുന്ന കൈകള്‍

* തലവേദന

* ഓക്കാനം

* ഛര്‍ദ്ദി

* ഉറക്കമില്ലായ്മ

* അമിതമായി വിയര്‍ക്കല്‍ഇത്തരം അസുഖം ബാധിച്ചവര്‍ക്ക് മദ്യം കിട്ടാതെ വരുമ്പോള്‍ കൈ വിറ അനഭവപ്പെടുന്നതായി പലരും കേട്ടിട്ടുണ്ടാവും. ഇതിന്റെ ലക്ഷണങ്ങള്‍ സൗമ്യത മുതല്‍ ഗുരുതരമായത് വരെയാകാം. അത് നിങ്ങള്‍ എത്രത്തോളം മദ്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

* ഉത്കണ്ഠ

* വിറയ്ക്കുന്ന കൈകള്‍

* തലവേദന

* ഓക്കാനം

* ഛര്‍ദ്ദി

* ഉറക്കമില്ലായ്മ

* അമിതമായി വിയര്‍ക്കല്‍

Most read:കൊവിഡ് 19; ഹൈ ബി.പി ഉള്ളവരും സുരക്ഷിതരല്ലMost read:കൊവിഡ് 19; ഹൈ ബി.പി ഉള്ളവരും സുരക്ഷിതരല്ല

എന്താണ് ലക്ഷണങ്ങള്‍?

എന്താണ് ലക്ഷണങ്ങള്‍?

മദ്യമില്ലാതെ രണ്ടു ദിവസം പിന്നിടുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മതിഭ്രമം സംഭവിക്കാന്‍ തുടങ്ങുന്നു. ഇവ കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ്. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് ഇല്ലാത്ത കാര്യങ്ങള്‍ കാണാനോ അനുഭവിക്കാനോ കേള്‍ക്കാനോ കഴിയുന്നു. അത് പാരമ്യത്തില്‍ എത്തുന്നത് മദ്യമില്ലാതെ 48 മുതല്‍ 72 മണിക്കൂര്‍ വരെ തുടര്‍ന്നാലാണ്. ഡെലീരിയം ട്രെമന്‍സ് എന്ന മനസിനെ താളം തെറ്റിക്കുന്ന കഠിനമായ ലക്ഷണങ്ങളാണിവ.

ഡെലിറിയം ട്രെമെന്‍സ്

ഡെലിറിയം ട്രെമെന്‍സ്

കഠിനമായ മദ്യം പിന്‍വലിക്കലിനെ ഡിലീരിയം ട്രെമെന്‍സ്(ഡി.ടി) എന്ന് വിളിക്കുന്നു, ഇത് നിങ്ങള്‍ മദ്യം കൂടാതെ കഴിഞ്ഞ് രണ്ട് മുതല്‍ നാല് ദിവസത്തിനുള്ളില്‍ സംഭവിക്കാം. നിങ്ങള്‍ക്ക് പോഷകാഹാരക്കുറവുള്ളവരാണെങ്കിലും ഡിടികള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഈ അസുഖം വികസിപ്പിക്കുന്നവരില്‍ 20 പേരില്‍ ഒരാള്‍ മരിക്കുന്നു. ഇത് ജീവന് ഭീഷണിയായതിനാല്‍, ഈ ലക്ഷണങ്ങളുള്ള ഒരാള്‍ക്ക് അടിയന്തിര സഹായം ലഭിക്കേണ്ടത് പ്രധാനമാണ്. ഡിലൈറിയം ട്രെമെന്‍സിന്റെ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:

* കഠിനമായ ആശയക്കുഴപ്പം

* മതിഭ്രമം

* അക്രമണോത്സുകത

* പനി

* ക്രമരഹിതമായ ഹൃദയമിടിപ്പ്)

* രക്തസമ്മര്‍ദ്ദത്തില്‍ അപകടകരമായ മാറ്റങ്ങള്‍

* അമിതമായ വിയര്‍പ്പ്

* മാനസികാവസ്ഥയിലെ ദ്രുത മാറ്റങ്ങള്‍

* സ്പര്‍ശനം, വെളിച്ചം, അല്ലെങ്കില്‍ ശബ്ദം എന്നിവയോട് സംവേദനക്ഷമത

ഈ ലക്ഷണങ്ങള്‍ അതിവേഗം വഷളാകാം. രോഗലക്ഷണങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതിനും ഒരുപക്ഷേ അയാളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി ഡിലീരിയം ട്രെമെന്‍സുള്ള ഒരു വ്യക്തിയെ എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ട്.

രോഗനിര്‍ണയം എങ്ങനെ?

രോഗനിര്‍ണയം എങ്ങനെ?

നിങ്ങള്‍ക്ക് മദ്യപാനം നിര്‍ത്തി അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടനെ ഡോക്ടറെ സമീപിക്കുക. നിങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ച് ഡോക്ടര്‍ ചര്‍ച്ച ചെയ്യും. ശരിയായ വൈദ്യസഹായം ഉപയോഗിച്ച്, മദ്യം പിന്‍വലിക്കല്‍ ലക്ഷണങ്ങള്‍ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാം. മദ്യപാനം നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും, വിട്ടുമാറാത്ത മദ്യപാനശീലമുള്ളവര്‍ക്കും ചികിത്സകള്‍ ലഭ്യമാണ്.

Most read:കുട്ടികളിലെ അസുഖങ്ങളും കൊറോണ ഭീതിയുംMost read:കുട്ടികളിലെ അസുഖങ്ങളും കൊറോണ ഭീതിയും

ചികിത്സ

ചികിത്സ

നിങ്ങള്‍ക്ക് ആവശ്യമായ ചികിത്സയെക്കുറിച്ച് ഡോക്ടര്‍ പറയും. നിങ്ങളെ സഹായിക്കാനുള്ള അന്തരീക്ഷം ഒരുക്കിത്തരുന്നു.

* ശാന്തമായ സ്ഥലം

* വെളിച്ചം ക്രമീകരണം

* ആളുകളുമായി പരിമിതമായ സമ്പര്‍ക്കം

* ക്രിയാത്മകവും പിന്തുണയുള്ളതുമായ അന്തരീക്ഷം

* ആരോഗ്യകരമായ ഭക്ഷണവും വെള്ളവും

* നിങ്ങളുടെ രക്തസമ്മര്‍ദ്ദം, പള്‍സ് അല്ലെങ്കില്‍ ശരീര താപനില ഉയരുകയോ അല്ലെങ്കില്‍ ഭ്രമം പോലുള്ള ഗുരുതരമായ ലക്ഷണങ്ങളുണ്ടെങ്കിലോ ഉടന്‍ വൈദ്യസഹായം തേടുക.

* ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളെ ചികിത്സിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിച്ചേക്കം.

English summary

Alcohol Withdrawal: Symptoms, Treatment and Prevention

If you drink heavily for a long time, you might have problems when you stop or cut back how much alcohol you drink. This is called alcohol withdrawal, and symptoms can range from mild to serious.
Story first published: Friday, March 27, 2020, 13:04 [IST]
X
Desktop Bottom Promotion