For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്റെ ആയുസ്സ് കുറക്കും മഹാരോഗങ്ങള്‍: പ്രതിരോധം ഇപ്രകാരം

|

പുരുഷന്‍മാരില്‍ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ചില രോഗങ്ങള്‍ ഉണ്ട്. പുരുഷന്‍മാരില്‍ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ സത്രീകളിലും ഈ രോഗങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് തന്നെയാണ്. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരില്‍ ഈ രോഗങ്ങള്‍ അപകടാവസ്ഥ കൂടുതലാക്കുന്നു. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയില്‍ പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെട്ടിരിക്കുകയാണ്. പക്ഷേ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ പലപ്പോഴും പുരുഷന്‍മാരുടെ ആയുസ്സ് വളരെ കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ജീവിതം കുറച്ച് കൂടി സമ്മര്‍ദ്ദം നിറഞ്ഞതാണ്.

Lungs

അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണശീലങ്ങള്‍, അമിതമായ മദ്യപാനം, പുകവലി, സമ്മര്‍ദ്ദം എന്നിവയെല്ലാം ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. പുരുഷന്‍മാരില്‍ സാധാരണയായയി കാണപ്പെടുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നും അവയെ എങ്ങനെ പ്രതിരോധിക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്.

 പ്രോസ്റ്റേറ്റ് കാന്‍സര്‍

പ്രോസ്റ്റേറ്റ് കാന്‍സര്‍

നല്ലൊരു ശതമാനം പുരുഷന്‍മാരിലും ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ കാണപ്പെടുന്നതാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. ഇത് സാധാരണമായ ക്യാന്‍സറുകളില്‍ ഒന്നായാണ് കണക്കാക്കുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് ക്യാന്‍സര്‍ സാധ്യതയും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിനുള്ള സാധ്യത മനസ്സിലാക്കുന്നതിന് വേണ്ടി നമുക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സ്‌ക്രീനിംഗ് തിരഞ്ഞെടുക്കാവുന്നതാണ്. ഇത് കൂടാതെ മലാശയത്തിന്റെ പരിശോധനയും പ്രധാനപ്പെട്ടതാണ്.

കോളോ-റെക്ടല്‍ ക്യാന്‍സര്‍

കോളോ-റെക്ടല്‍ ക്യാന്‍സര്‍

ഇന്നത്തെ കാലത്ത് പുരുഷന്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയക്കേണ്ട ഒരു രോഗാവസ്ഥായാണ് കോളോ-റെക്ടല്‍ ക്യാന്‍സര്‍ എന്നത്. ഇതിന്റെ കാരണങ്ങള്‍ എന്ന് പറയുന്നത് പൊണ്ണത്തടി, ഉദാസീനമായ ജീവിത ശൈലി, അമിതമായി മാംസത്തിന്റെ ഉപയോഗം, പാരമ്പര്യമായി ക്യാന്‍സര്‍ ഉണ്ടാവുന്നത് എല്ലാം ഇത്തരത്തില്‍ ഉള്ള അവസ്ഥകളെ ക്ഷണിച്ച് വരുത്തുന്നു. 45 വയസ്സ് മുതല്‍ സ്ഥിരമായി സ്‌ക്രീനിംഗ് നടത്തുന്നത് ഈ ക്യാന്‍സറുകള്‍ നേരത്തെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നുണ്ട്. അത് മാത്രമല്ല ഇതോടൊപ്പം സിഗ്മോയിഡോസ്‌കോപ്പി, കൊളോനോസ്‌കോപ്പി, കൂടാതെ CT സ്‌കാന്‍ പോലുള്ള മറ്റ് ഇമേജിംഗ് ടെസ്റ്റുകള്‍ എന്നിവയും നടത്തുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നിയാല്‍ ഡോക്ടറെ കാണുന്നതിന് ഒട്ടും മടിക്കേണ്ടതില്ല.

ശ്വാസകോശ അര്‍ബുദം

ശ്വാസകോശ അര്‍ബുദം

ശ്വാസകോശാര്‍ബുദം സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇത് മാത്രമല്ല പുകവലിക്കുന്നവരിലാണ് രോഗാവസ്ഥ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും. ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം എന്നത് എപ്പോഴും എത്രയും പെട്ടെന്ന് തന്നെ പുകവലി നിര്‍ത്തുക എന്നതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് വിധേനയും രോഗാവസ്ഥയെ ചെറുക്കുന്നതിന് വേണ്ടിയുള്ള പ്രതിരോധം ആദ്യം മുതല്‍ തന്നെ എടുക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

ഹൃദ്രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം

ഹൃദ്രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം

ജീവിത ശൈലിമാറ്റങ്ങളാണ് മുകളില്‍ പറഞ്ഞ മൂന്ന് രോഗങ്ങളുടേയും മൂല കാരണം. ഇത് പലപ്പോഴും പലരും തിരിച്ചറിയുന്നില്ല. രോഗനിര്‍ണയം നടത്താന്‍ വൈകുന്നതിന്റെ ഫലമായി രോഗാവസ്ഥ മൂര്‍ച്ഛിക്കുമ്പോഴാണ് രോഗത്തെ കുറിച്ച് പലരും ബോധവാന്‍മാരാവുന്നത്. 25% ഹൃദയാഘാതവും ഇപ്പോള്‍ 40 വയസ്സിന് താഴെയുള്ള പുരുഷന്മാരെയാണ് കൂടുതല് കീഴടക്കുന്നത്. പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാരമ്പര്യം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, മദ്യപാനം തുടങ്ങിയ ഘടകങ്ങളാണ് പുരുഷന്‍മാരില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തിക്കുന്നത്. ഇവരില്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാവുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാര്‍ എന്തുകൊണ്ടും സ്വയം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇടക്കിടക്ക് ഒരു ചെക്കപ് നടത്തുന്നതിന് ശ്രദ്ധിക്കണം.

ആരോഗ്യ പരിശോധനകള്‍ മുടക്കരുത്

ആരോഗ്യ പരിശോധനകള്‍ മുടക്കരുത്

എല്ലാ വര്‍ഷവും നടത്തുന്ന ആരോഗ്യ പരിശോധനകള്‍ മുടക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കാതിരിക്കുന്നതിനും രോഗത്തെ കൃത്യസമയത്ത് നിര്‍ണയിക്കപ്പെടുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന്റെ അവസ്ഥയെക്കുറിച്ചും എന്തെങ്കിലും അസ്വാഭാവികതയുണ്ടെങ്കില്‍ ഇത് തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ഇത്തരം പരിശോധനകള്‍ നടത്തിയാല്‍ രോഗവും അതിന്റെ ഗുരുതരാവസ്ഥയും എത്രയും വേഗം പരിഹരിക്കാന്‍ കഴിയും.

ആരോഗ്യകരമായ ജീവിത ശൈലി പ്രധാനം

ആരോഗ്യകരമായ ജീവിത ശൈലി പ്രധാനം

എപ്പോഴും ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വ്യായാമവും ഭക്ഷണവും മാത്രമല്ല മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പയര്‍, പരിപ്പ്, വിത്തുകള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ശാരീരിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ജങ്ക് ഫുഡ് പോലുള്ളവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളില്‍ എല്ലാം അല്‍പം ശ്രദ്ധ പതിപ്പിച്ചാല്‍ മുകളില്‍ പറഞ്ഞ തരത്തിലുള്ള രോഗാവസ്ഥകളെയെല്ലാം തന്നെ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കുന്നു.

കൊളസ്‌ട്രോള്‍ ലെവല്‍ ഗുരുതരമെങ്കില്‍ പുറംവേദന വിട്ടുമാറില്ലകൊളസ്‌ട്രോള്‍ ലെവല്‍ ഗുരുതരമെങ്കില്‍ പുറംവേദന വിട്ടുമാറില്ല

most read:മൂത്രത്തിന്റെ നിറം മാറ്റവും രക്തവും സൂചിപ്പിക്കുന്ന അപകടം

English summary

6 Tips To Reduce The Risk Of Cancers, Heart Disease, Hypertension And Diabetes In Men

Here in this article we are sharing the tips to reduce the risk of cancers, heart disease, hypertension and diabetes in men in malayalam. Take a look.
Story first published: Thursday, December 15, 2022, 18:22 [IST]
X
Desktop Bottom Promotion