മൂത്രത്തിന്റെ നിറം മാറ്റവും രക്തവും സൂചിപ്പിക്കുന്ന അപകടം

മൂത്രാശയത്തിന്റെ ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന് മൂത്രാശയം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന് മൂത്രനാളി വഹിക്കുന്ന പങ്ക് നിസ്സാരമല്ലെന്ന് നമുക്കറിയാം. രക്തത്തില്‍ നിന്ന് അധിക മാലിന്യങ്ങളും മറ്റും പുറന്തള്ളിയതിന് ശേഷം ഇത് ശരീരത്തിലെ അധിക ദ്രാവകത്തേയും ശുദ്ധീകരിക്കുന്നു. ആരോഗ്യകരമായ മൂത്രസഞ്ചി വളരെ അനിവാര്യമാണ്. എന്നാല്‍ മറ്റ് ചില കാരണങ്ങളാല്‍ ഇതിന്റെ ആരോഗ്യം നശിക്കുന്നു. പക്ഷേ മൂത്രാശയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

Ways To Keep Your Bladder Healthy

ആവശ്യമുള്ളപ്പോള്‍ മൂത്രമൊഴിക്കുക

പലരും മടിക്കുന്ന ഒരു കാര്യമാണ് അത്. മൂത്രം പിടിച്ച് വെക്കുന്ന സാഹചര്യം ഏതായാലും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. മൂത്രം പിടിച്ച് വെക്കുന്നത് നിങ്ങളുടെ മൂത്രാശയത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുകയും അത് വഴി അണുബാധ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും 3-4 മണിക്കൂര്‍ കൂടുമ്പോഴെങ്കിലും മൂത്രമൊഴിക്കാന്‍ ശ്രദ്ധിക്കണം.

Ways To Keep Your Bladder Healthy

തിടുക്കത്തില്‍ മൂത്രമൊഴിക്കരുത്

പലരും ചെയ്യുന്ന ഒരു കാര്യമാണ് തിടുക്കത്തില്‍ മൂത്രമമൊഴിക്കുന്നത്. മൂത്രസഞ്ചി പൂര്‍ണമായും ശൂന്യമാക്കാതിരിക്കുന്നത് നിങ്ങളുടെ മൂത്രാശയ അണുബാധയുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ ഒന്നാണ് മൂത്രസഞ്ചി പൂര്‍ണമായും ശൂന്യമാക്കാന്‍ ശ്രദ്ധിക്കണം എന്നത്. ഇത്തരം കാര്യങ്ങള്‍ അല്‍പം അപകടകരമായതാണ് അശ്രദ്ധയോടെ വിട്ടാല്‍.

Ways To Keep Your Bladder Healthy

മലമൂത്ര വിസര്‍ജനത്തിന് ശേഷം

പലരും ചെയ്യുന്ന പ്രധാന തെറ്റുകളില്‍ ഒന്നാണ മലമൂത്ര വിസര്‍ജനത്തിന് ശേഷം പിന്നില്‍ നിന്ന് മുന്നിലേക്ക് തുടക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് നിങ്ങളില്‍ അണുബാധ വര്‍ദ്ധിപ്പിക്കുന്നു. മലവിസര്‍ജ്ജനത്തിന് ശേഷം നിങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ തുടയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മൂത്രനാളിയിലെ അണുബാധയെ അകറ്റി നിര്‍ത്തുന്നതിന് വേണ്ടി മുന്നില്‍ നിന്ന് പിന്നിലേക്ക് തുടക്കുന്നതിന് ശ്രദ്ധിക്കണം.

Ways To Keep Your Bladder Healthy

ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുക

മൂത്രാശയ അണുബാധയെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ് ലൈംഗിക പ്രവര്‍ത്തനത്തിന് ശേഷം മൂത്രമൊഴിക്കുക എന്നത്. സ്ത്രീകളില്‍ പലരും ഇതിനെ പിന്തുടരാത്തത് അവരില്‍ ബാക്ടീരിയയെ കുടലില്‍ നിന്നോ സ്വകാര്യ ഭാഗത്ത് നിന്നോ മൂത്രനാളിയിലേക്ക് എത്തിക്കുന്നു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇത്തരം കാര്യങ്ങള്‍ പാലിക്കേണ്ടതാണ്.

Ways To Keep Your Bladder Healthy

പെല്‍വിക് ഫ്‌ലോര്‍ വ്യായാമം

പെല്‍വിക് ഫ്‌ലോര്‍ വ്യായാമം കെഗല്‍ വ്യായാമങ്ങള്‍ എന്നും അറിയപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാവുന്ന അസ്വസ്ഥതകളെ നമുക്ക് പ്രതിരോധിക്കുന്നതിനും ബ്ലാഡറിന്റെ ശക്തി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. പലപ്പോഴും ചില സ്ത്രീകളിലെങ്കിലും ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പെല്‍വിക് ഫ്‌ലോര്‍ വ്യായാമം ചെയ്യാവുന്നതാണ്. ഇത് മൂത്രാശയത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്ന പേശികളെ ശക്തിപ്പെടുത്തുകയും അതുവഴി അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

Ways To Keep Your Bladder Healthy

വെള്ളം കുടിക്കുക

ഇക്കാര്യത്തില്‍ പലരും അല്‍പം പുറകിലേക്കായിരിക്കും. എന്നാല്‍ വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനും പല വിധത്തിലുള്ള അണുബാധയെ തടയുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളെ ഓരോ മണിക്കൂറിലും മൂത്രമൊഴിക്കാന്‍ സഹായിക്കുന്നു. ഇടക്കിടെ മൂത്രമൊഴിക്കുന്നത് അണുബാധയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പൂര്‍ണമായ വിടുതല്‍ നല്‍കുന്നതിനും സഹായിക്കുന്നു.

Ways To Keep Your Bladder Healthy

പുകവലിക്കുന്നവര്‍ ശ്രദ്ധിക്കണം

പുകവലിക്കുന്നവരെങ്കില്‍ ഇവരിലും മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ട് വരുന്നുണ്ട്. പുകവലി മൂത്രാശയത്തെ പ്രകോപിപ്പിക്കുകയും മൂത്രാശയ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പം മൂത്രാശയത്തിന്റ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.

Ways To Keep Your Bladder Healthy

കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കണം

കഴിക്കുന്ന ഭക്ഷണവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മൂത്രാശയ പ്രശ്നങ്ങളുള്ള ആളുകള്‍ പ്രത്യേകിച്ച് സോഡ, കൃത്രിമ മധുരപലഹാരങ്ങള്‍, മസാലകള്‍, സിട്രസ് പഴങ്ങള്‍, ജ്യൂസുകള്‍ തുടങ്ങിയ ചില ഭക്ഷണപാനീയങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു. ഇത്തരം അവസ്ഥകള്‍ പരമാവധി ഒഴിവാക്കുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ പാനീയങ്ങളും ഭക്ഷണങ്ങളും പൂര്‍ണമായും ഒഴിവാക്കണം.

bladder health

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

മുകളില്‍ പറഞ്ഞ അവസ്ഥകള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്. എന്നാല്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ അല്‍പം കൂടി ഗുരുതരമാണ്. ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല. മൂത്രം പിടിച്ച് വെക്കാന്‍ സാധിക്കാതെ വരുന്നത്, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂത്രം പോവുന്നത്, അടിയന്തിരമായി മൂത്രമൊഴിക്കാന്‍ തോന്നുന്നത്, മൂത്രത്തിന്റെ നിറം മാറ്റം, മൂത്രത്തില്‍ രക്തം കാണപ്പെടുന്നത്, മൂത്രമൊഴിക്കുമ്പോഴും അതിന് ശേഷവും വേദന അനുഭവപ്പെടുന്നത്, മൂത്രസഞ്ചി പൂര്‍ണമായും ശൂന്യമാകാത്തത് പോലെയുള്ള തോന്നല്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം അപകടം ഉണ്ടാക്കുന്നതാണ് എന്നതാണ് സത്യം.

Ways To Keep Your Bladder Healthy

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion