For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

43% ഇന്ത്യക്കാരും വിഷാദരോഗികള്‍; റിപ്പോര്‍ട്ട്

|

ഇന്നത്തെ തിരക്കിട്ട ലോകത്ത് ജീവിക്കുന്നവരെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുന്ന ഒരുതരം അവസ്ഥയാണ് വിഷാദരോഗം. പ്രശസ്തരായ പലരും വിഷാദരോഗത്തിന് അഥവാ ഡിപ്രഷന് അടിമപ്പെട്ടവരായിരുന്നുവെന്ന് വാര്‍ത്തകള്‍ നിങ്ങള്‍ കണ്ടുകാണും. ലിംഗഭേദമില്ലാതെ എല്ലാവരിലും കണ്ടുവരുന്ന ഒരുതരം മാനസികാവസ്ഥയാണിത്. ജീവിതത്തില്‍ തിരക്കുകള്‍ കൂടിവരുന്ന കാലത്ത് വിഷാദരോഗികളുടെ എണ്ണവും ലോകത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. അത്തരത്തിലൊരു വാര്‍ത്തയാണ് അടുത്തിടെ നമ്മുടെ രാജ്യത്തുനിന്ന് പുറത്തുവന്നത്.

Most read: വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാMost read: വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാ

പഠനം പറയുന്നത്

പഠനം പറയുന്നത്

കൊറോണ വൈറസ് മഹാമാരിക്കുശേഷം ഡിപ്രഷന്‍ എന്ന അസുഖം സമൂഹത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 43 ശതമാനം ഇന്ത്യക്കാരും വിഷാദരോഗത്തിന് അടിമകളാണെന്നാണ് പുതിയ പഠനം പറയുന്നത്. സ്മാര്‍ട്ട്-ടെക് പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്ഫോമായ GOQii നടത്തിയ പഠനറിപ്പോര്‍ട്ടാണ് അടുത്തിടെ പുറത്തുവിട്ടത്. പതിനായിരത്തിലധികം ആളുകളെ ഇതിനായി സംഘം തിരഞ്ഞെടുത്ത് സര്‍വേ നടത്തി. പഠനമനുസരിച്ച്, 26 ശതമാനം പേര്‍ നേരിയ വിഷാദരോഗം അനുഭവിക്കുന്നുവെന്നും 11 ശതമാനം പേര്‍ മിതമായ വിഷാദരോഗം അനുഭവിക്കുന്നുവെന്നും ആറ് ശതമാനം പേര്‍ വിഷാദരോഗത്തിന്റെ കടുത്ത ലക്ഷണങ്ങള്‍ നേരിടുന്നവരാണെന്നും കണ്ടെത്തി.

വിഷാദത്തിനു കാരണം

വിഷാദത്തിനു കാരണം

കോവിഡ് മഹാമാരിയും ലോക്ഡൗണുമൊക്കെ അപ്രതീക്ഷിതമായ തിരിച്ചടികളാണ് പലര്‍ക്കും സമ്മാനിച്ചത്. ഇത് ആളുകളുടെ മാനസികാരോഗ്യത്തെ കാര്യമായിത്തന്നെ ബാധിച്ചു. ലോക്ക്ഡൗണ്‍ ആശങ്കകള്‍, ഉത്കണ്ഠ, തൊഴില്‍നഷ്ടം, രോഗഭീതി, മൊത്തത്തിലുള്ള അസ്ഥിരമായ അന്തരീക്ഷം എന്നിവ സമ്മര്‍ദ്ദ നില ഉയരാനുള്ള കാരണമായി പഠനം പറയുന്നു. നിലവിലെ ജീവിതശൈലിയിലെ മാറ്റം വളരെയധികം സമ്മര്‍ദ്ദം ആളുകളില്‍ സൃഷ്ടിച്ച് പതിയെ വിഷാദരോഗത്തിന് വഴിവയ്ക്കുന്നു. 43 ശതമാനം ഇന്ത്യക്കാരും നിലവില്‍ വിഷാദരോഗത്തിന് അടിമകളാണെന്നും അത് നേരിടാന്‍ തയാറെടുക്കുകയാണെന്നും പഠനസംഘം വെളിപ്പെടുത്തി.

Most read:തണുപ്പടിച്ചാലും കണ്ണ് ഡ്രൈ ആകുമോ?Most read:തണുപ്പടിച്ചാലും കണ്ണ് ഡ്രൈ ആകുമോ?

മാനസികാരോഗ്യത്തിലെ മാറ്റങ്ങള്‍

മാനസികാരോഗ്യത്തിലെ മാറ്റങ്ങള്‍

പഠനത്തിനായി നിരീക്ഷിച്ചവരുടെ പ്രവര്‍ത്തനങ്ങളിലെ താല്‍പ്പര്യം, വിശപ്പ്, ഉറക്കചക്രം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, ഊര്‍ജ്ജ നില എന്നിവ ഉള്‍പ്പെടെ ഒരു വ്യക്തിയുടെ ദൈനംദിന ദിനചര്യയുടെ ഒമ്പത് വശങ്ങള്‍ കണക്കിലെടുത്തു. കൊറോണ വൈറസിന്റെ വ്യാപനവും അതിന്റെ പ്രത്യാഘാതങ്ങളും രാജ്യത്തുടനീളമുള്ള ആളുകളില്‍ മാനസികാരോഗ്യത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്ന് പഠനം നിരീക്ഷിച്ചു. ഉയര്‍ന്ന സമ്മര്‍ദ്ദത്തിന്റെ കാരണം വര്‍ദ്ധിച്ചുവരുന്ന അനിശ്ചിതത്വമാണ്. ഇത്തരം അവസ്ഥ സമീകൃതാഹാരം, ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഉചിതമായ ഉറക്ക രീതി എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുമെന്നും സംഘം വ്യക്തമാക്കി.

ഡിപ്രഷന്‍

ഡിപ്രഷന്‍

തലച്ചോറിനും നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പ്രവര്‍ത്തനവ്യതിയാനമാണ് വിഷാദരോഗത്തിന് കാരണം. ഒരാളുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ ദൈനംദിന പ്രവര്‍ത്തികളെ നിയന്ത്രിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണിത്. ഒരു വ്യക്തിയുടെ ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം എന്നിവയെ കാര്യമായി ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്ന ഘട്ടത്തിലെത്തുന്നത്. വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ സമ്മര്‍ദ്ദങ്ങള്‍, ഇഷ്ടപ്പെട്ടവരുടെ സ്‌നേഹം നഷ്ടപ്പെടല്‍, സാമ്പത്തിക പ്രതിസന്ധി, കൗമാരക്കാരിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ ഒരാളെ വിഷാദ രോഗത്തിലേക്ക് നയിച്ചേക്കാം.

Most read:എട്ടു മണിക്കൂറിലധികം ഉറങ്ങുന്നവരാണോ? അപകടംMost read:എട്ടു മണിക്കൂറിലധികം ഉറങ്ങുന്നവരാണോ? അപകടം

വിഷാദരോഗ ലക്ഷണങ്ങള്‍

വിഷാദരോഗ ലക്ഷണങ്ങള്‍

വിഷാദരോഗം ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുന്നു, പക്ഷേ ചില സാധാരണ സൂചനകളും ലക്ഷണങ്ങളും ഇത് കാണിക്കുന്നു. ഈ ലക്ഷണങ്ങള്‍ ജീവിതത്തിലെ മാറ്റങ്ങളുടെ ഭാഗമാകുമെന്നത് ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ലക്ഷണങ്ങളുണ്ടെങ്കില്‍ അവ ശക്തവും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായിരിക്കും.

  • നിരാശയും നിസ്സഹായതയും
  • ദൈനംദിന പ്രവര്‍ത്തനങ്ങളിലെ താല്‍പര്യക്കുറവ്
  • ഉറക്കക്കുറവ്
  • പെട്ടന്നുള്ള ദേഷ്യം അല്ലെങ്കില്‍ കാരണമില്ലാതെ ദേഷ്യപ്പെടല്‍
  • ആക്രമണ മനോഭാവം
  • ഉത്സാഹക്കുറവും സങ്കടവും കരച്ചിലും
  • ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടല്‍
  • കുറ്റബോധം
  • ആത്മഹത്യാ പ്രവണത
  • ഭാവിയെക്കുറിച്ച് അനിശ്ചിതത്വം
  • ചെയ്യുന്ന കാര്യങ്ങളില്‍ ഉന്മേഷക്കുറവും അതൃപ്തിയും
  • വിഷാദവും ആത്മഹത്യയും

    വിഷാദവും ആത്മഹത്യയും

    ആത്മഹത്യയ്ക്ക് ഒരു പ്രധാന അപകട ഘടകമാണ് വിഷാദരോഗം. വിഷാദത്തോടൊപ്പം ജീവിക്കുന്ന കഠിനമായ നിരാശയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയായി ആത്മഹത്യയെ തിരഞ്ഞെടുക്കുന്നു. വിഷാദരോഗമുള്ള ഒരാള്‍, ആത്മഹത്യാപരമായ എന്തെങ്കിലും സംസാരമോ പെരുമാറ്റമോ പ്രകടിപ്പിക്കും.

    വിഷാദം കുറയ്ക്കാന്‍

    വിഷാദം കുറയ്ക്കാന്‍

    എല്ലാ ആളുകളും പലതരം സമ്മര്‍ദ്ദങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. ചിലരില്‍ അത് കൈകാര്യം ചെയ്യാനാവാത്ത ഘട്ടത്തിലെത്തുമ്പോള്‍ വിഷാദരോഗത്തിന്റെ പിടിയില്‍പ്പെടുന്നു. സമ്മര്‍ദ്ദവും വിഷാദവും കുറയ്ക്കാനായി നിങ്ങള്‍ക്ക് വ്യായാമശീലം വളര്‍ത്തുക, ഭക്ഷണം ശ്രദ്ധിക്കുക, നല്ല ഉറക്കം നേടുക, ലഹരി ഉപേക്ഷിക്കുക, ആരോഗ്യകരമായ ജീവിതശൈലി നയിക്കുക, സാമൂഹികമായി സജീവമാകുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

    ചികിത്സ

    ചികിത്സ

    വളരെ ഗൗവരവമേറിയതും കൃത്യമായ ചികിത്സ ആവശ്യമുള്ളതുമായ രോഗാവസ്ഥയാണ് വിഷാദരോഗം. വിഷാദരോഗം വര്‍ധിക്കുകയും ക്രമേണ അത് ചികില്‍സിച്ച് മാറ്റാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുകയും ചെയ്താല്‍ ആ വ്യക്തിയുടെ ശാരീരിക, മാനസിക, സ്വഭാവ രീതികളെ ജീവിതകാലം മുഴുവന്‍ മോശമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറും. എത്രയും നേരത്തെ ചികിത്സ കിട്ടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രോഗമുക്തി. നിങ്ങളുടെ അടുപ്പക്കാരില്‍ ആരെങ്കിലും വിഷാദരോഗ ലക്ഷണങ്ങള്‍ കാണിക്കുന്നുവെങ്കില്‍ ഉടനെ അവരെ കൗണ്‍സിലിങ്ങിനു വിധേയരാക്കുക.

    Most read:കൈവിറയലില്‍ തുടങ്ങുന്ന പാര്‍ക്കിന്‍സണ്‍സ് രോഗംMost read:കൈവിറയലില്‍ തുടങ്ങുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം

English summary

43 per cent Indians suffering from depression: Study

Stress levels have been on the rise with 43 per cent Indians suffering from depression, according to a new study. Read on.
Story first published: Wednesday, November 11, 2020, 11:29 [IST]
X
Desktop Bottom Promotion