For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19: വരാനുള്ളത് നിര്‍ണായക ഘട്ടങ്ങള്‍

|

ലോകമെങ്ങും ഭീതിവിതച്ച് കൊറോണ വൈറസ് മരണ നിരക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം കുറവാണെങ്കിലും രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ രാജ്യം ഇനി നിര്‍ണായക ഘട്ടങ്ങളെയാണ് നേരിടാന്‍ പോകുന്നത്. കൊറോണ വൈറസ് എന്ന നോവല്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ ഇന്ത്യയില്‍ രണ്ടാം ഘട്ടത്തിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചിട്ടുണ്ട്.

Most read: കൊറോണ: സ്വയം ടെസ്റ്റ് ചെയ്യേണ്ടത് എപ്പോള്‍

കോവിഡ് 19 വ്യാപനത്തിന് നാല് ഘട്ടങ്ങള്‍

കോവിഡ് 19 വ്യാപനത്തിന് നാല് ഘട്ടങ്ങള്‍

1. Imported Cases : വിദേശത്തു നിന്ന് വന്നവരില്‍ മാത്രം രോഗം

2. Local Transmission : വിദേശത്തു നിന്ന് വന്നവരുമായി ഇടപഴകിയവരില്‍ രോഗം

3. Communtiy Transmission : രോഗം വ്യാപിച്ചു കഴിഞ്ഞ് ആരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത അവസ്ഥ

4. Epidemic : അനിയന്ത്രിതമായി രോഗം പൊട്ടിപുറപ്പെടുന്ന അവസ്ഥ

കൊവിഡ് 19 ന്റെ കാര്യത്തില്‍ ഇന്ത്യ സ്റ്റേജ് - 2 അഥവാ ലോക്കല്‍ ട്രാന്‍സ്മിഷനില്‍ എത്തിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യ ഇപ്പോള്‍ രണ്ടാം ഘട്ടത്തിലാണ്, മൂന്നാം ഘട്ടത്തിലേക്ക് വൈറസ് പോകുന്നത് തടയാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നുണ്ട്.

അടുത്ത രണ്ടാഴ്ച ഏറെ കരുതല്‍

അടുത്ത രണ്ടാഴ്ച ഏറെ കരുതല്‍

അടുത്ത രണ്ടാഴ്ച നിര്‍ണായക ഘട്ടങ്ങളിലൂടെയാണ് ഇന്ത്യ കടന്നു പോകാന്‍ പോകുന്നത്. ഏവരും സ്വയം ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ചൈനയിലും ഇറ്റലിയിലും പടര്‍ന്ന പോലെ ക്രമാതീതമായി വ്യാപിക്കും. സ്റ്റേജ് മൂന്നിലും നാലിലും എത്തിനില്‍ക്കുന്ന പല രാജ്യങ്ങളിലും അസുഖം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഈ ഘട്ടങ്ങളില്‍ ഇരട്ടിയിലധികമായി വര്‍ധിച്ചിരുന്നു. ഇന്ത്യയില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 145 ല്‍ അധികമാണ്. ഇനി തീവ്രമായി ശ്രദ്ധിച്ചേ പറ്റൂ.

Most read: കൊറോണ വൈറസ്: ആളുകളില്‍ നിന്ന് എത്ര അകലം പാലിക്കണം

തടയണം, ഓരോരുത്തരും

തടയണം, ഓരോരുത്തരും

ഇറ്റലിയില്‍ സംഭവിച്ചതു പോലെയുള്ള അവസ്ഥ നമ്മുടെ രാജ്യത്തും വന്നുചേരാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും വിചാരിക്കണം.

* കോവിഡ്19 രോഗബാധ ഉള്ള വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും വീട്ടുകാരുമായി സമ്പര്‍ക്കം ഇല്ലാതെ 14 ദിവസം ഹോം ഐസൊലേഷനില്‍ കഴിയണം. യാത്ര ചെയ്യാന്‍ പാടില്ല. വിദേശത്ത് നിന്ന് വീട്ടില്‍ വന്നവര്‍ ബന്ധുക്കളുമായും സ്വന്തം വീട്ടുകാരുമായും അടുത്ത് ഇടപഴകാന്‍ പാടില്ല.

തടയണം, ഓരോരുത്തരും

തടയണം, ഓരോരുത്തരും

*സാമൂഹിക ദൂരം: ഏകദേശം ഒരു മീറ്റര്‍ അകലം പാലിച്ചു മറ്റുള്ളവര്‍ ആയി ഇടപെടുക. ആള്‍ക്കൂട്ടത്തിനിടയില്‍ പോകരുത്. ആള്‍ക്കൂട്ട ചടങ്ങുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.

തടയണം, ഓരോരുത്തരും

തടയണം, ഓരോരുത്തരും

*ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ കൈമടക്കു കൊണ്ടോ തൂവാല കൊണ്ടോ ടിഷ്യൂ പേപ്പര്‍ കൊണ്ടോ മുഖം മറയ്ക്കണം. ആള്‍കൂട്ടത്തില്‍ ഇരുന്നു വായടച്ചു പോലും ചുമക്കരുത്. തുപ്പല്‍, മൂക്കിലെ സ്രവം എന്നിവ കൈയില്‍ ആയാല്‍ കൈ വൃത്തിയായി കഴുകണം.

തടയണം, ഓരോരുത്തരും

തടയണം, ഓരോരുത്തരും

രോഗിയുടെ ശരീര സ്രവങ്ങള്‍ വായുവിലൂടെ മറ്റൊരാളുടെ മൂക്കില്‍ എത്തിയാലോ അല്ലെങ്കില്‍ ലിഫ്റ്റ് ബട്ടണ്‍, എസ്‌കലേറ്ററിന്റെ കൈവരി എന്നീ എല്ലാവരും തൊടുന്ന സ്ഥലങ്ങളില്‍ തൊട്ട് സ്വന്തം വായിലും മൂക്കിലും സ്പര്‍ശിക്കുന്നവര്‍ക്കോ ആണ് രോഗം പടരുക. അതിനാല്‍ എല്ലാവരും ഇത്തരം സ്ഥലങ്ങളില്‍ സ്പര്‍ശിച്ചാല്‍ പെട്ടെന്ന് കൈ കഴുകുക. കൈ കഴുകി കഴിഞ്ഞു മാത്രമേ മുഖത്തോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ തൊടാന്‍ പാടുള്ളൂ.

തടയണം, ഓരോരുത്തരും

തടയണം, ഓരോരുത്തരും

* കൈ വൃത്തിയായി കഴുകുന്നത് എങ്ങനെയെന്ന് ഇതിനകം എല്ലാവരും പഠിച്ചിട്ടുണ്ടാകും. കൈ കഴുകുമ്പോള്‍ ഹാന്‍ഡ്‌വാഷ് ഉപയോഗിച്ച് കൈയുടെ ഉള്‍ഭാഗം, പുറംഭാഗം, വിരലുകള്‍ക്ക് ഇടയില്‍, നഖം, തള്ളവിരല്‍, കൈക്കുഴ എന്നിവ കഴുകണം. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഇതേ രീതിയില്‍ തന്നെയാവണം.

Most read: കൊറോണ: ജിമ്മില്‍ പോകുന്നത് സുരക്ഷിതമോ?

തടയണം, ഓരോരുത്തരും

തടയണം, ഓരോരുത്തരും

പൊതു സ്ഥാപനങ്ങളില്‍ എല്ലാവരും തൊടുന്ന ഇടങ്ങളായ വാതില്‍പിടി, കസേരയുടെ കൈ പോലുള്ളവ അണുനാശിനി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കേണ്ടതാണ്. എല്ലാ ഓഫീസ് ജീവനക്കാര്‍ക്കും കൈ കഴുകാന്‍ ഹാന്‍ഡ് വാഷും ആവശ്യത്തിന് വെള്ളവും ഉറപ്പാക്കുക.

English summary

4 Stages of Covid 19 You Should Know

India has a 30-day window to halt the beginning of community transmission, say experts. Read to know more about the different stages of covid 19.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X