Just In
Don't Miss
- News
കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി
- Sports
ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Movies
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
ച്യവനപ്രാശം 100 ദിവസം കഴിച്ചാല്‍...
ശരീരത്തിന് ആരോഗ്യവും യൗവനയും നില നിര്‍ത്താന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി പല വഴികളും പരീക്ഷിയ്ക്കുന്നതവാണ് സ്ത്രീ പുരുഷ, പ്രായഭേദമന്യേ ആളുകള്‍
ആരോഗ്യവും യൗവനവുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്നു പറഞ്ഞാല്‍ തെറ്റില്ല. ആരോഗ്യമുള്ള ശരീരത്തിലേ യൗവനത്തുടിപ്പു കാണൂ. കാരണം ശരീരത്തിനു ലഭിയ്ക്കുന്ന ആരോഗ്യം ചര്‍മത്തേയും സ്വാധീനിയ്ക്കുന്നുണ്ട്. ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്.
ആരോഗ്യവും യൗവനവുമെല്ലം നില നിര്‍ത്താന്‍ ആയൂര്‍വേദം പറയുന്ന പല വഴികളുമുണ്ട്. ഇതില്‍ ഒന്നാണ് ച്യവനപ്രാശവും പാലും. പൗരാണിക കാലം മുതല്‍ ഉപയോഗിച്ചിരുന്ന ച്യവനപ്രാശം ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയതാണ്. ചര്‍മത്തിനും ഒപ്പം ശരീരത്തിനും. യൗവനം നില നിര്‍ത്താന്‍
ച്യവനപ്രാശം പുരാണങ്ങളില്‍ പറയുന്നത് ച്യവന മഹര്‍ഷി കണ്ടു പിടിച്ചതു മാത്രമെന്നല്ല, അദ്ദേഹത്തെ യൗവന യുക്തനാക്കി നില നിര്‍ത്തിയതു കൂടിയാണെന്നാണ്. ശുദ്ധമായ 49 ആയുര്‍വേദ മരുന്നുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നതു കൂടിയാണ്.
ച്യവനപ്രാശത്തിന്റെ ചെറിയ കയ്പിനു കാരണം നെല്ലിക്കയാണ്. ഇതിലെ പ്രധാന ചേരുവയും ഇതാണ്. ഇത് ആരോഗ്യത്തിനൊപ്പം ചര്‍മത്തിനും ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. അകാല നര പോലുളള പ്രശ്നങ്ങള്‍ ഒഴിവാക്കാനും നെല്ലിക്ക ഏറെ നല്ലതാണ്.
ദിവസവും കിടക്കുന്നതിനു മുന്‍പ് 1 ടീസ്പൂണ്‍ ച്യവനപ്രാശം കഴിയ്ക്കുന്നത് ആരോഗ്യവും ചെറുപ്പവും ഒരുപോലെ നല്കുന്ന ഒന്നാണ്. ഇതിനൊപ്പം ഒരു ഗ്ലാസ് പാലും കുടിയ്ക്കണം. എന്നാലേ ഈ ലേഹത്തിന്റെ പൂര്‍ണമായ ഗുണം ലഭിയ്ക്കൂ എന്നു പറയാം.
ദിവസവും ഒരു ടീസ്പൂണ്‍ ച്യവനപ്രാശവും ഒപ്പം 1 ഗ്ലാസ് ഇളം ചൂടുപാലും കുടിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ.

എല്ലിന്റെ ആരോഗ്യത്തിന്
ച്യവനപ്രാശവും ഒപ്പം പാലും കുടിയ്ക്കുന്നത് എല്ലിന്റ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. നെല്ലിക്ക പോലുള്ള ച്യവനപ്രാശത്തിന്റെ ചേരുവയില്‍ കാല്‍സ്യം ധാരാളമുണ്ട്. ഇതുപോലെ പാലും കാല്‍സ്യം സമ്പുഷ്ടമാണ്. ഇവയെല്ലാം എല്ലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ശരീരത്തിന് പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി ലഭിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ച്യവനപ്രാശവും പാലും. ച്യവനപ്രാശത്തിലെ വൈറ്റമിന്‍ സി ശരീരത്തിനു പ്രതിരോധ ശേഷി നല്കുന്നു. ആന്റിഓക്സിന്റുകളാല്‍ സമ്പുഷ്ടമാണ് ച്യവനപ്രാശം. പാലും ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന ഒന്നു തന്നെയാണ്. ഇതിലെ നെല്ലിക്ക വൈറ്റമിന്‍ സിയുടെ പ്രധാന ഉറവിടമാണ്അലര്ജി, ആസ്തമ പ്രശ്നങ്ങള്‍ക്കുള്ള സിദ്ധൗഷധമാണ് ച്യവനപ്രാശമെന്നു പറയാം. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ഇത്തരം പ്രശ്നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്. ഇത് ലംഗ്സിനെ ശക്തിപ്പെടുത്തുന്നു.

ബ്രെയിന്‍ എനര്‍ജറ്റൈസര്‍
ബ്രെയിന്‍ എനര്‍ജറ്റൈസര്‍ ആയി ഇതു പ്രവര്‍ത്തിയ്ക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഈ ലേഹ്യവും ഒപ്പം പാലും കോമ്പോ. ഓര്മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കും സഹായിക്കുന്ന പല മരുന്നുകളും ചേര്‍ന്ന ഒന്നാണിത്. കുട്ടികളില്‍ പഠന പരമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുളള ഏറ്റവും നല്ലൊരു വഴിയാണ് ച്യവനപ്രാശം, ഒപ്പം പാലും

ദഹനേന്ദ്രിയ ആരോഗ്യത്തിനും
ച്യവനപ്രാശം ദഹനേന്ദ്രിയ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.ഗ്യാസ്, അസിഡിറ്റി, മലബന്ധം, മനംപിരട്ടല്‍, വയറിളക്കം തുടങ്ങിയ പല തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ച്യവനപ്രാശം കഴിയ്ക്കുന്നത്.ഇതിലെ നെല്ലിക്കയടക്കമുളള ചേരുവകള്‍ നാരുകളാല്‍ സമ്പുഷ്ടമാണ്.

ശരീരത്തില്‍ അയേണ്‍ അംശം
ശരീരത്തില്‍ അയേണ്‍ അംശം, രക്തത്തിന്റെ അളവു കൂട്ടാനുള്ള നല്ലൊരു വഴി കൂടിയാണിത്. വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം. നെല്ലിക്കയും ഇതില്‍ ചേര്‍ത്തിരിയ്ക്കുന്ന ചില മരുന്നുകളും അയേണ്‍ സമ്പുഷ്ടമാണ്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും ഇതിലെ ചേരുവകള്‍ സഹായിക്കുന്നു. നല്ലൊരു അയേണ്‍ സിറപ്പിന്റെ ഗുണം നല്‍കും, ദിവസവും ഇതു പാലിനൊപ്പം കഴിച്ചാല്‍.

ചര്‍മത്തിന്റെ ആരോഗ്യത്തിന്
ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഇത്. ചെറുപ്പം നല്കാന് ഏറെ ഗുണകരം. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മത്തിന് രക്തത്തുടിപ്പുണ്ടാകാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനും ഏറെ ഫലപ്രദം. തിളങ്ങുന്ന ചര്‍മത്തിനും നിറത്തിനുമുള്ള നല്ലൊരു വഴി കൂടിയാണിത്.

ഇത് ആരോഗ്യകരമായി തൂക്കം കൂടാന്‍
ഇത് ആരോഗ്യകരമായി തൂക്കം കൂടാന്‍ നല്ലതാണ്. മരുന്നുകള്‍ കൂട്ടി ചേരുവയാക്കാന്‍ വേണ്ട ക്ലാരിഫൈഡ് ബട്ടര്‍ മാത്രമേ ച്യവനപ്രാശത്തില്‍ ഉപയോഗിയ്ക്കുന്നുള്ളൂ. ഇതുകൊണ്ടു തന്നെ ഇത് തടി കൂട്ടുമെന്ന ഭയം അസ്ഥാനത്താണ്.

ഇത് അടുപ്പിച്ച് 100 ദിവസം
ച്യവനപ്രാശത്തിന് ശരിയായ ഗുണം ലഭിയ്ക്കണമെങ്കില്‍ ഇത് അടുപ്പിച്ച് 100 ദിവസം കഴിയ്ക്കണം എന്നതാണ് കണക്ക്. രാവിലെ പ്രാതലിന് 20 മിനിറ്റു മുന്‍പും രാത്രി അത്താഴ ശേഷവും കഴിയ്ക്കാം. 2 നേരവും കഴിച്ചു പാലും കുടിയ്ക്കണം. എന്നാലേ ഗുണം ലഭിയ്ക്കൂ.