For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടു, തണുത്ത വെള്ളം കലര്‍ത്തി കുളിയ്ക്കുമ്പോള്‍

ചൂടു, തണുത്ത വെള്ളം കലര്‍ത്തി കുളിയ്ക്കുമ്പോള്‍

|

കുളി ശരീരത്തിനും മനസിലും ഒരു പോലെ തണുപ്പും ഉന്മേഷവുമെല്ലാം നല്‍കുന്ന ഒന്നാണ്. നമ്മുടെ വൃത്തി പാഠങ്ങളില്‍ ഒന്നു കൂടിയാണ് ഇത്. ദിവസവും രണ്ടു നേരം കുളിയ്ക്കുന്നതാണു കൂടുതല്‍ നല്ലതെന്നു പറയാം. പ്രത്യേകിച്ചും നല്ല ചൂടുള്ളപ്പോള്‍.

കുളിയ്ക്കുന്നതിനെ സംബന്ധിച്ചും പല കാഴ്ചപ്പാടുകളുമുണ്ട്. ചിലര്‍ തണുത്ത വെള്ളത്തില്‍ കുളിയ്ക്കും, ചിലര്‍ ചൂടുവെള്ളത്തില്‍, ചിലര്‍ രണ്ടു കൂടി കലര്‍ത്തി. നല്ല ചൂടുള്ള കാലാവസ്ഥയില്‍ നല്ലപോലെ തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നവരും നല്ല തണുപ്പുള്ളപ്പോള്‍ നല്ല ചൂടു വെള്ളത്തില്‍ കുളിയ്ക്കുന്നവരുമെല്ലാമുണ്ട്.

കുളിയ്ക്കു പുറകില്‍ വൃത്തി മാത്രമല്ല, ആരോഗ്യ പരമായ ചില യാഥാര്‍ത്ഥയങ്ങളുണ്ടെന്നു കൂടിയാണ് വാസ്തവം. കുളി ആരോഗ്യം നല്‍കണമെങ്കില്‍, ആരോഗ്യം കളയാതിരിയ്ക്കണമെങ്കില്‍ ചില പ്രത്യേക ചിട്ടകളും കൂടി വേണ്ടതാണ്. ഇതെക്കുറിച്ചറിയൂ, കുളിയ്ക്കു പുറകിലെ ആരോഗ്യപരമായ രഹസ്യങ്ങെക്കുറിച്ച്. കുളി എങ്ങനെ ആരോഗ്യം നല്‍കും എന്നതിനെ കുറിച്ച്.

കുളിയ്ക്കുന്നത്

കുളിയ്ക്കുന്നത്

കുളിയ്ക്കുന്നത് ശരീരത്തിന് ഒരു റിഫ്രഷിംഗ് തെറാപ്പി കൂടുതാണ്. കുളി ചര്‍മത്തിനു തൊട്ടു താഴെയുള്ള നാഡീയുടെ അറ്റങ്ങളെ ഉത്തേജിപ്പിയ്ക്കുന്നു. ഇതു കൂടുതല്‍ ഊര്‍ജത്തിനു കാരണമാകുന്നു. കുളിയ്ക്കുമ്പോള്‍ ഉന്മേഷം അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണ്. അല്ലാതെ വെള്ളം ദേഹത്തു വീഴുമ്പോഴല്ല.

ചൂടു കൂടിയ നാടുകളില്‍

ചൂടു കൂടിയ നാടുകളില്‍

ചൂടു കൂടിയ നാടുകളില്‍ ദിവസവും തല കുളിയ്ക്കുന്ന ശീലമുള്ളവരുണ്ട്. വിയര്‍ക്കും പൊടിയുമെല്ലാമാണ് ഇത്തരം കാരണങ്ങള്‍ക്കു പുറകില്‍. എന്നാല്‍ ആരോഗ്യപരമായി നോക്കിയാല്‍ രണ്ടു ദിവസത്തിലൊരിക്കല്‍ തല കുളിച്ചാല്‍ മതി എന്ന കണക്കാണ് പറയാനാകുക.

കുളിയ്ക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും

കുളിയ്ക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും

കുളിയ്ക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും ശ്രദ്ധിയ്ക്കുക. ചൂടു കാലത്ത് തണുത്ത വെള്ളത്തിലും തണുത്ത കാലത്തു ചൂടു വെള്ളത്തിലും കുളിയ്ക്കുന്നതാണ് പലരുടേയും ശീലം. എന്നാല്‍ ഏതു കാലമെങ്കിലും അന്തരീക്ഷ താപവുമായി ചേര്‍ന്ന വെള്ളത്തില്‍, അതായത് പുറത്തെ അന്തരീക്ഷവുമായി ചേര്‍ന്ന വെള്ളത്തില്‍ കുളിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു വേണം, പറയാന്‍. തണുപ്പാറിയ വെള്ളമാണ് കുളിയ്ക്കുവാന്‍ കൂടുതല്‍ നല്ലതെന്നു പറയാം. കൂടുതല്‍ തണുത്ത വെള്ളത്തിലും കൂടുതല്‍ ചൂടുവെള്ളത്തിലും കുളിയ്ക്കുന്നത് ചര്‍മത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. ഇത് ചര്‍മം വരണ്ടു പോകുന്നതിനും മൊരി, തലയിലെങ്കില്‍ താരന്‍ പോലുള്ളവ വരുത്തി വയ്ക്കും.

കൂടുതല്‍ ചൂടും കൂടുതല്‍ തണുപ്പുമുള്ള വെളളം

കൂടുതല്‍ ചൂടും കൂടുതല്‍ തണുപ്പുമുള്ള വെളളം

നമ്മുടെ ശരീരത്തിന്റെ ടെംപറേച്ചറിനേക്കാല്‍ കൂടുതല്‍ ചൂടും കൂടുതല്‍ തണുപ്പുമുള്ള വെളളം നല്ലതല്ല. ഇത് ചര്‍മത്തിലെ നാച്വറല്‍ മോയിസ്ചറൈസര്‍ ഇല്ലാതാക്കും.

ചൂടു വെള്ളവും തണുത്ത വെള്ളവും

ചൂടു വെള്ളവും തണുത്ത വെള്ളവും

ചൂടു വെള്ളവും തണുത്ത വെള്ളവും ചേര്‍ത്തു കുളിയ്ക്കുന്നതു ദോഷമാണ് എന്ന രീതിയില്‍ പ്രചാരങ്ങളുണ്ട്. എന്നാല്‍ ഇതില്‍ ആരോഗ്യപരമായ ദോഷങ്ങള്‍ ഇല്ലെന്നു പറയാം. ഇത് ആരോഗ്യത്തിനു ദോഷകരമല്ലെന്നാണ് വാസ്തവം. പണ്ടു കാലത്ത് നമ്മുടെ പൂര്‍വികര്‍ ഇത്തരം രീതികളിലാണ് കുളിയ്ക്കാറ്. ഇപ്പോഴത്തെ കാലത്ത് ഗീസറിലും വെള്ളം വരുന്നത്. ഇതേ രീതിയിലാണ്. തണുത്ത വെള്ളം ഗീസറില്‍ എത്തി ഇത് ചൂടാവുകയാണ് നല്ലത്.

കൂടുതല്‍ സമയം

കൂടുതല്‍ സമയം

കൂടുതല്‍ സമയം എടുത്തു കുളിയ്ക്കുന്നതും നല്ലതല്ല. മാക്‌സിമം 40 മിനിറ്റു നേരം എടുത്തു കുളിയ്ക്കാം. ഇതില്‍ കൂടുതല്‍ എടുത്താല്‍ ചര്‍മത്തിലെ നാച്വറല്‍ മോയിസ്ചറൈന്‍ നഷ്ടപ്പെടും.

സോപ്പ്

സോപ്പ്

കുൡയ്ക്കുമ്പോള്‍ സോപ്പ് മിക്കവാറും പേര്‍ ഉപയോഗിയ്ക്കാം. അമിതമായ വാസനയുള്ള സോപ്പുകള്‍ തേച്ചു കുളിച്ചിറങ്ങുമ്പോള്‍ ചര്‍മത്തിന് തിളക്കം തോന്നാറുണ്ട്. ഇത് ബ്ലീച്ചിംഗ് ഇഫക്ടാണ്. ഇത്തരം ബ്ലീച്ചുകള്‍ ആരോഗ്യത്തിനും ചര്‍മത്തിനും നല്ലതല്ല. അമിത വാസനയും നിറവുമുള്ള സോപ്പുകള്‍ ഉപയോഗിയ്ക്കരുത്. വല്ലാതെ അഴുക്കുള്ളപ്പോള്‍ മാത്രം സോപ്പുുയോഗിച്ചു കുളിയ്ക്കുന്നതാണ് നല്ലത്. ഇതും അധികം വാസനയില്ലാത്ത, വെളുത്ത നിറത്തിലെ സോപ്പുകളാണ് കൂടുതല്‍ നല്ലത്. ഇവയ്ക്കു പൊതുവേ കെമിക്കല്‍ ഉപയോഗം കുറയും. ഇത്തരം ഘട്ടങ്ങളിലാണ് ചെറുപയര്‍ പൊടി പോലുള്ള സ്വാഭാവിക വഴികള്‍ക്കു പ്രാധാന്യമേറുന്നതും.

സ്‌ക്രബര്‍

സ്‌ക്രബര്‍

ഇതുപോലെ ചെളി പോകുവാന്‍ സ്‌ക്രബര്‍ ഉപയോഗിച്ചു കുളിയ്ക്കുന്നവരുമുണ്ട്. ദിവസവും സ്‌ക്രബര്‍ ഉപയോഗിച്ചു കുളിയ്ക്കുന്നത് ചര്‍മത്തിലെ എപ്പിത്തീലിയല്‍ കോശങ്ങളെ കേടാക്കുന്നു. ചര്‍മത്തിന് മുറിവുകളും കേടുപാടുകളുമുണ്ടാക്കുന്നു. രണ്ടു മൂന്നു ദിവവസത്തില്‍ ഒരിക്കല്‍ മാത്രം സ്‌ക്രബര്‍ ഉപയോഗിച്ചാല്‍ മതിയാകും.

തലയില്‍ തേയ്ക്കുന്ന ഷാംപൂവിന്റെ കാര്യത്തിലും

തലയില്‍ തേയ്ക്കുന്ന ഷാംപൂവിന്റെ കാര്യത്തിലും

തലയില്‍ തേയ്ക്കുന്ന ഷാംപൂവിന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. മിക്കവാറും ഷാംപൂവില്‍ കെമിക്കലുകളുടെ അതി പ്രസരമുണ്ട്. തേയ്ക്കുമ്പോള്‍ നല്ല മണവുള്ളല ഷാംപൂ പ്രത്യേകിച്ചും. മുടി തല്‍ക്കാലത്തേയ്ക്കു സില്‍ക്ക് പോലെയാകുമെങ്കിലും പിന്നീട് മുടി വല്ലാതെ വരണ്ടതാകുന്നതില്‍ ചെന്നവസാനിയ്ക്കും, ഇത്. ചലയിലും നാച്വറലായ സെബേഷ്യസ് കോട്ടിംഗുണ്ട്. ഇതാണ് തലയോടിന് ഈര്‍പ്പം നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ ഷാംപൂവും ഒരു ദിവസത്തില്‍ കൂടുതല്‍ കണ്ടീഷണറും ഉപയോഗിയ്ക്കരുത്. ഇതെല്ലാം തലമുടിയ്ക്കു നല്ലതല്ല. ഇതു പോലെ തലയില്‍ വെള്ളമൊഴിച്ച് വല്ലാതെ ശക്തിയായി തുവര്‍ത്തുന്നത് മുടി പോകാന്‍ ഇടയാക്കും. പ്രത്യേകിച്ചും മുടി കൊഴിച്ചിലുള്ളവര്‍ക്ക്.

കുളിയ്ക്കുമ്പോള്‍

കുളിയ്ക്കുമ്പോള്‍

കുളിയ്ക്കുമ്പോള്‍ ശരീര ഭാഗങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം ചെവിയുടെ ഉള്‍വശം, ചെവിയുടെ പുറംഭാഗം, കഴുത്തിന്റെ മുന്‍ഭാഗവും പുറകും, മൂക്കിനുള്‍വശം എന്നിവ നല്ലപോലെ വൃത്തിയാത്തി വയ്ക്കുക. ഇവിടം നാം അറിയാതെ തന്നെ അഴുക്കടിഞ്ഞു കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ്. ഇതുപോലെ തുടയിടുക്ക്, പൊക്കിള്‍ എന്നീ ഭാഗങ്ങളില്‍ അമിതമായി സോപ്പുപയോഗിയ്ക്കരുത്. ഫംഗല്‍, ബാക്ടീരിയകള്‍ എന്നിവ വരാന്‍ സാധ്യതയുണ്ട്.

കുട്ടികളെ കുളിപ്പിയ്ക്കുമ്പോള്‍

കുട്ടികളെ കുളിപ്പിയ്ക്കുമ്പോള്‍

കുട്ടികളെ കുളിപ്പിയ്ക്കുമ്പോള്‍ അന്തരീക്ഷ താപനിലയേക്കാള്‍ ഒന്നോ രണ്ടോ ഡിഗ്രി കൂടിയ വെള്ളം ഉപയോഗിയ്ക്കാം. ഇതുപോലെ വേണമെങ്കില്‍ മാത്രം സോപ്പുപയോഗിയ്ക്കുക. കാരണം കുട്ടികളുടെ ചര്‍മം ഏറെ മൃദുവായതു കൊണ്ടു തന്നെ പെട്ടെന്നു തന്നെ വരണ്ടു പോകാനും സാധ്യതയുണ്ട്. ്അത്യാവശ്യമെങ്കില്‍ മാത്രം സോപ്പുപയോഗിച്ചാലും മതിയാകും.

എണ്ണ തേച്ച കുളി

എണ്ണ തേച്ച കുളി

പൂര്‍വികര്‍ പറയുന്നതു പോലെ എണ്ണ തേച്ചു

കുളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. എണ്ണ തേയ്ക്കുമ്പോള്‍ ഉള്ളം കാല്‍, ചെവിയുടെ പുറക് എന്നിവിടങ്ങളിലും എണ്ണ തേയ്ക്കുക. എള്ളെണ്ണയോ വെളിച്ചെണ്ണയോ പുരട്ടി കുളിയ്ക്കാം. തലയില്‍ വെളിച്ചെണ്ണയും ദേഹത്ത് എള്ളെണ്ണയും നല്ലതാണ്. എണ്ണ പുരട്ടി മസാജ് ചെയ്ത് 10 മിനിറ്റെങ്കിലും നിന്നു കുളിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. സോപ്പിനും പകരം ചെറുപയര്‍ പൊടി, കടലപ്പൊടി പോലുള്ള സ്വാഭാവിക വഴികള്‍ ഉപയോഗിച്ചാല്‍ ചര്‍മം വരണ്ടു പോകുന്നതു തടയുകയും ചെയ്യാം.

English summary

Tips To That Leading To Healthy Bath

Tips To That Leading To Healthy Bath, Read more to know about,
X
Desktop Bottom Promotion