For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പിടി പുളിയില വെള്ളത്തില്‍ പ്രമേഹം ഒതുങ്ങും

പ്രമേഹത്തിന് പുളിയിലയിട്ട വെള്ളം...

|

ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ പ്രധാനപ്പെട്ടവയാണ് ഭക്ഷണങ്ങള്‍. നല്ല ഭക്ഷണങ്ങളും മോശം ഭക്ഷണങ്ങളുമുണ്ട്. ആരോഗ്യം നന്നാക്കാനും മോശമാക്കാനുമെല്ലാം പങ്കു വഹിയ്ക്കുന്ന ഇവ തിരഞ്ഞെടുത്തു കഴിയ്ക്കണം എന്നു മാത്രം.

നമ്മുടെ പല അസുഖങ്ങള്‍ക്കും മരുന്നായി വരുന്നത് പലപ്പോഴും അടുക്കളക്കൂട്ടുകളും നമ്മുടെ തൊടിയില്‍ നിന്നും ലഭിയ്ക്കുന്ന പല നാടന്‍ വിഭവങ്ങളുമാണ്. പലപ്പോഴും ഭക്ഷണത്തില്‍ രുചി കൂട്ടാനും മണം കൂട്ടാനുമെല്ലാം ഉപയോഗിയ്ക്കുന്ന ഇവ പലപ്പോഴും നാമറിയാതെ തന്നെ പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നവയുമാണ്.

ഗര്‍ഭം തെളിയിക്കാന്‍ ഉപ്പും പഞ്ചസാരയും..ഗര്‍ഭം തെളിയിക്കാന്‍ ഉപ്പും പഞ്ചസാരയും..

പണ്ടത്തെ കാലത്ത് വിശാലമായ നമ്മുടെ തൊടികളില്‍ ഒരു പുളിമരമുണ്ടാകുമായിരുന്നു. വാളന്‍ പുളിയെന്ന് അറിയപ്പെടുന്ന, പഴുത്തു കഴിഞ്ഞാല്‍ മധുരവും പുളിയും ഇട കലര്‍ന്നുള്ള പ്രകൃതിദത്ത പഴം എന്നു തന്നെ പറയാം. ഇതിന്റെ ഇളം പുളിയും മൂത്തതും ഉണക്കിയതുമെല്ലാം കഴിയ്ക്കുന്ന തലമുറയുമുണ്ടായിരുന്നു. നല്ലപോലെ പഴുത്താല്‍ ബ്രൗണ്‍ നിറമാകുന്ന ഇത് ഉണക്കി കുരു കളഞ്ഞ് ഉപ്പു ചേര്‍ത്ത് ഇടിച്ച് വര്‍ഷത്തേയ്ക്കു മുഴുവന്‍ ഉള്ള കറി ആവശ്യങ്ങള്‍ക്കായി കാത്തു വച്ചിരുന്ന മുത്തശ്ശിമാരും നമുക്കുണ്ടായിരുന്നു.

വാളന്‍ പുളി മാത്രമല്ല, പുളിയുടെ ഇലയും ഏറെ നല്ലതാണ്. പല അസുഖങ്ങള്‍ക്കുമുള്ള മരുന്നാണ് വാളന്‍ പുളിയുടെ ഇല. വാളന്‍ പുളിയുടെ ഇല നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ, ഇത് ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നും അറിയൂ.

മലേറിയ

മലേറിയ

മലേറിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പുളിയില. ഇതിന്റെ നീരു കുടിയ്ക്കുന്നത് പ്രമേഹത്തിനുളള പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്. മലേറിയയ്ക്കുള്ള കാരണമാകുന്ന പ്ലാസമോഡിയും ഫാല്‍സിപാരം കൊതുകുകളിലൂടെ പടരുന്നത് ഇതു തടയുന്നു.

പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ്

പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ്

പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് പുളിയില. ഇതിലെ ടാനിന്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ഇതിട്ടു തിളപ്പിച്ച് വെള്ളം കുടിയ്ക്കുന്നതു ഗുണം നല്‍കും. ഒരു പിടി പുളിയില അല്‍പം വെള്ളത്തില്‍ ഇട്ടു കുറഞ്ഞ തീയില്‍ നല്ലപോലെ തിളപ്പിച്ച് വാങ്ങി ഇതു കുടിയ്ക്കാം. ഇതല്ലെങ്കില്‍ തലേന്നു രാത്രിയില്‍ ഒരു പിടി പുളിയില നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളത്തില്‍ ഇട്ടു വച്ച് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം.

വൈറ്റമിന്‍ സി സ

വൈറ്റമിന്‍ സി സ

വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. പുളിയില. ഇതിലെ ആസ്‌കോര്‍ബിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. ഇത് സ്‌കര്‍വി പോലെയുള്ള രോഗങ്ങള്‍ക്കുള്ള പരിഹാരമാണ്. വൈറ്റമിന്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടു തന്നെ ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്‍കാനും ഇത് ഏറെ ഉത്തമമാണ്.

മുറിവുകള്‍ക്കുളള നല്ലൊരു പ്രതിവിധി

മുറിവുകള്‍ക്കുളള നല്ലൊരു പ്രതിവിധി

ശരീരത്തിലെ മുറിവുകള്‍ക്കുളള നല്ലൊരു പ്രതിവിധിയാണിത്. പുളിയിലയുടെ നീരെടുത്തു മുറിവുകളില്‍ പുരട്ടിയാല്‍ മുറിവു പെട്ടെന്നുണങ്ങും. ഇതിന് ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ഉള്ളതാണ് കാരണം. ഇത് മറ്റ് അണുബാധകള്‍ തടയുവാനും നല്ലതാണ്.

വയറും തടിയും

വയറും തടിയും

ദിവസവും ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ടാനിന്‍ എന്ന ഘടകം ഇതിനു സഹായിക്കുന്നു.

തൊണ്ടവേദന

തൊണ്ടവേദന

തൊണ്ടവേദനയ്ക്കും ചുമയ്ക്കുമെല്ലാം ഇതു പരിഹാരമാണ്.

അല്‍പം തുളയിയിലയും പുളിയിലയും നാലു കപ്പു വെള്ളത്തില്‍ തിളപ്പിയ്ക്കുക. ഇത് ഒരു കപ്പാകുന്നതു വരെ തിളപ്പിയ്ക്കണം.ഇത് ഇളംചൂടോടെ കുടിയ്ക്കുന്നത് തൊണ്ടവേദനയ്ക്കും ചുമയ്ക്കുമെല്ലാം ശമനം നല്‍കും. പെരുഞ്ചീരകം, പുളിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്.

ലിവര്‍

ലിവര്‍

ലിവര്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പുളിയിലയിട്ടു തിളപ്പിച്ച വെള്ളം. . ഇത് ലിവര്‍ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.ലിവറില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നത് കരള്‍ ആരോഗ്യത്തെ മാത്രമല്ല, ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തേയും കേടു വരുത്തും.

മാസമുറ സമയത്തെ വേദന

മാസമുറ സമയത്തെ വേദന

മാസമുറ സമയത്തെ വേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ഇലകളും പുളിയുടെ തോലും ഇട്ടുള്ള വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇത് നല്ലൊരു അനാള്‍ജിക് ഗുണം നല്‍കുന്ന ഒന്നാണ്. ഇതിനൊപ്പം അല്‍പം പപ്പായ ഇല, ഉപ്പ് എന്നിവ കൂടിയിട്ടു തിളപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. മാസമുറ സമയത്തെ വേദന മാറാന്‍ ഗുളികകള്‍ക്കു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

നല്ലൊരു ആന്റിഓക്‌സിഡന്റ്

നല്ലൊരു ആന്റിഓക്‌സിഡന്റ്

നല്ലൊരു ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്ന ഒന്നാണ് പുളിയിയ. ഇതിട്ടു തിളപ്പിച്ച വെള്ളവും ഇതിന്റെ നീരുമെല്ലാം ഫ്രീ റാഡിക്കല്‍ നാശത്തിനു കാരണമാകുന്നു. ഇതുവഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ചര്‍മത്തിനു പ്രായം തോന്നുന്നതു തടയാനും സഹായകമാകും.

ബിപി

ബിപി

ബിപിയ്ക്കുളള നല്ലൊരു മരുന്നാണിത്. ഇതു വഴി ഹൃദയാരോഗ്യത്തിനും സ്‌ട്രോക്ക് പോലുള്ള അവസ്ഥകള്‍ തടയാനും സഹായിക്കുന്ന ഒന്നു കൂടിയാണിത്.

English summary

Tamarind Leaves Benefits For Treating Diabetes

Tamarind Leaves Benefits For Treating Diabetes, Read more to know about,
X
Desktop Bottom Promotion