For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണറിയാതെ പെണ്ണിനെ കൊല്ലും രോഗമാണിത്

|

ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ് ബ്രെസ്റ്റ് ക്യാന്‍സര്‍. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പലതും ശ്രദ്ധിക്കാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള വില്ലനാവുന്നുണ്ട്. ഓരോ അവസ്ഥയിലും സ്ത്രീകളെ കൊല്ലാതെ കൊല്ലുന്ന ഒന്നാണ് ബ്രെസ്റ്റ് ക്യാന്‍സർ. ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധയാണ് ഏറ്റവും മുഖ്യം.

<strong>most read: ഇഞ്ചിതുളസി ചായ കഴിക്കൂ; കിഡ്നി സ്റ്റോണ്‍ ഔട്ട്</strong>most read: ഇഞ്ചിതുളസി ചായ കഴിക്കൂ; കിഡ്നി സ്റ്റോണ്‍ ഔട്ട്

ബ്രസ്റ്റ് ക്യാൻസർ എന്ന വില്ലനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യേണ്ടതാണ്. ഓരോ ദിവസം ചെല്ലുന്തോറും ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ പ്രതിസന്ധിയെ തുരത്തുന്നതിന് ഏറ്റവും അധികം ശ്രദ്ധിക്കാം. രോഗാവസ്ഥയിൽ അതിനെ പ്രതിരോധിക്കുന്നതിന് മുൻപ് ലക്ഷണങ്ങളെന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

സ്തന വലിപ്പം

സ്തന വലിപ്പം

സ്ത്രീകളിൽ സ്തനങ്ങളു‌ടെ വലിപ്പം അൽപം കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ചെറിയ വലിപ്പ വ്യത്യാസം ഇവയിൽ ഉണ്ടാവുന്നുണ്ട്. സ്തനങ്ങളുടെ വലിപ്പത്തിന്റെ കാര്യത്തില്‍ ചെറിയ വ്യത്യാസം സാധാരണയുണ്ടാവും. എന്നാല്‍ സ്തനാര്‍ബുദ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിച്ച് തുടങ്ങിയാല്‍ സ്തനത്തിന്റെ ആകൃതിയില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

സ്തനങ്ങളിലെ വീക്കം

സ്തനങ്ങളിലെ വീക്കം

സ്തനാർബുദത്തിന്റെ ലക്ഷണങ്ങളിൽ പലരും അശ്രദ്ധയോടെ വിടുന്ന ഒന്നാണ് പലപ്പോഴും സ്തനങ്ങളിലെ വീക്കം. അത്ര വലിയ കാര്യമല്ലെന്ന് കരുതി പലരും ഇത് വിട്ടു കളയുന്നു. എന്നാൽ സ്തനങ്ങള്‍ക്ക് വീക്കം ഉണ്ടാവുന്നതും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പനിയോട് കൂടിയായിരിക്കും ഈ പ്രശ്‌നത്തിന്റെ തുടക്കം. ചിലപ്പോള്‍ സ്തനങ്ങളില്‍ ചുവന്ന നിറത്തോട് കൂടിയ പാട് കാണപ്പെടുന്നു.

നിപ്പിളിലെ മാറ്റങ്ങൾ

നിപ്പിളിലെ മാറ്റങ്ങൾ

സ്തനങ്ങളിലെ മാറ്റങ്ങളില്‍ നിങ്ങളെ അർബുദം പിടികൂടി എന്ന് കാണിക്കുന്ന ലക്ഷണങ്ങളിൽ പ്രധാനമാണ് നിപ്പിളിലെ മാറ്റങ്ങൾ. സ്തനങ്ങളില്‍ നിപ്പിളില്‍ ഈ മാറ്റം കാണപ്പെടാം. നിപ്പിളില്‍ നിന്ന് ഡിസ്ചാര്‍ജ് അല്ലെങ്കില്‍ പാലു പോലുള്ള എന്തെങ്കിലും ദ്രാവകം കാണപ്പെട്ടാല്‍ ചികിത്സ തേടാന്‍ മടിക്കേണ്ടതില്ല.

നിറവ്യത്യാസം

നിറവ്യത്യാസം

സ്തനങ്ങളിലെ നിറ വ്യത്യാസം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ക്യാന്‍സർ നിങ്ങളിൽ പിടികൂടൽ നടത്തുന്നുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്തനങ്ങളില്‍ ചൊറിച്ചിലും ചുവന്ന നിറവും കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ ചൊറിച്ചിലും കാണപ്പെടുന്നുണ്ടെങ്കില്‍ ഒരിക്കലും ത്വക്ക് രോഗവിദഗ്ധനെ കാണാതെ ഡോക്ടറെ കാണാന്‍ ശ്രമിക്കുക.

ചെറിയ മുഴകൾ

ചെറിയ മുഴകൾ

സ്തനങ്ങളില്‍ പല സ്ഥലങ്ങളിലായി ചെറിയ മുഴകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുക. ഇതിന് വേദനയുണ്ടെങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

വേദന ശ്രദ്ധിക്കണം

വേദന ശ്രദ്ധിക്കണം

സ്തനങ്ങളില്‍ വേദന ആര്‍ത്തവ ദിനത്തോടനുബന്ധിച്ചും മറ്റും ഉണ്ടാവാറുണ്ട്. എന്നാല്‍ സ്തനങ്ങളില്‍ സ്ഥിരമായി വേദന അനുഭവപ്പെടുകയും വിട്ടുമാറാത്ത വേദനയായി അത് മാറുകയും ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക.

നെഞ്ച് വേദന

നെഞ്ച് വേദന

ചില സ്ത്രീകളില്‍ സ്തനങ്ങളിലുണ്ടാവുന്ന വേദനക്ക് പകരം നെഞ്ച് വേദന അനുഭവപ്പെടാറുണ്ട്. ഇതും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളൊന്നും അവഗണിക്കരുത്.

English summary

steps to early breast cancer detection

Here in this article we explain how to detect early breast cancer detection, read on.
Story first published: Monday, August 19, 2019, 20:10 [IST]
X
Desktop Bottom Promotion