For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോളിനെ പടിയിറക്കും പ്രത്യേക മുതിര പൗഡര്‍

കൊളസ്‌ട്രോളിനെ പടിയിറക്കും പ്രത്യേക മുതിര പൗഡര്‍

|

ഇന്നത്തെ കാലത്തു നമ്മെ അലട്ടുന്ന പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയാണ് കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ ചില പ്രശ്‌നങ്ങള്‍. പണ്ട് ഒരു പ്രായം കഴിഞ്ഞാല്‍ വരാറുള്ള ഈ പ്രശ്‌നങ്ങള്‍ ഇന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ പോലും സാധാരണയാണ്.

ഇപ്പോഴത്തെ ഭക്ഷണവും ജീവിത സാഹചര്യങ്ങളുമെല്ലാമാണ് ഇത്തരത്തിലെ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്. പോരാത്തതിന് വ്യായാമക്കുറവും സ്‌ട്രെസുമെല്ലാം പല രോഗങ്ങള്‍ക്കും കാരണമാണ്.

ഗര്‍ഭിണി ദിവസവും പച്ചനെല്ലിക്ക കഴിയ്ക്കൂഗര്‍ഭിണി ദിവസവും പച്ചനെല്ലിക്ക കഴിയ്ക്കൂ

കൊളസ്‌ട്രോള്‍ രോഗങ്ങളുടെ കാര്യത്തില്‍ വില്ലനാണെന്നു തന്നെ വേണം, പറയാന്‍. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഒന്നായതു കൊണ്ടു തന്നെ കൊളസ്‌ട്രോള്‍ ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. ഇതാണ് ഈ രോഗത്തെ ഗൗരവമാക്കുന്നതും.

നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍, ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ എന്നിങ്ങനെ രണ്ടു തരം കൊളസ്‌ട്രോളുകളുണ്ട്. നല്ല കൊളസ്‌ട്രോള്‍ പേരു സൂചിപ്പിയ്ക്കുന്ന പോലെ നല്ല ഗുണങ്ങള്‍ നല്‍കുന്നവയാണ്. ചീത്ത കൊളസ്‌ട്രോളാകട്ടെ, ചീത്ത ഫലവും.

കൊളസ്‌ട്രോള്‍ പരിഹാരത്തിന് ഏറ്റവും നല്ലത് വീട്ടുവൈദ്യങ്ങള്‍ തന്നെയാണ്. യാതൊരു ദോഷവും വരുത്താത്ത നിരവധി വീട്ടു വൈദ്യങ്ങള്‍ ഈ പ്രശ്‌നത്തിനു പരിഹാരമായുണ്ട്. ഇവ കൃത്യമായി പരീക്ഷിയ്ക്കുന്നത് കാര്യമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. അസുഖത്തെ നിയന്ത്രിച്ചു നിര്‍ത്താനും സാധിയ്ക്കും.

ഇത്തരം ചില വീട്ടു വൈദ്യങ്ങളെക്കുറിച്ചറിയൂ, കൂടുതലും നാം ഭക്ഷണമായി ഉപയോഗിയ്ക്കുന്നവ തന്നെയാണ്.

മുതിര

മുതിര

മുതിര കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഉത്തമമായ ഒന്നാണ്. ഇതിലെ ലിപിഡുകളാണ് ഇതിനു സഹായിക്കുന്നത്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. തടി കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന ഒന്നു കൂടിയാണ് മുതിര.

മുതിര

മുതിര

മുതിര തലേ ദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തി വേവിച്ചു കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് വറുത്തിട്ടോ അല്ലാതെ ലേശം ഉപ്പു മാത്രമിട്ടോ വേവിച്ചു കഴിയ്ക്കാം. ഇതിലെ നാരുകള്‍ തടി കുറയ്ക്കാനും ദഹനത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണിത്.

പൗഡര്‍

പൗഡര്‍

മുതിര കൊണ്ട് പ്രത്യേത രീതിയിലെ ഒരു പൗഡര്‍ തയ്യാറാക്കി ഉപയോഗിയ്ക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇത് ദോശയ്ക്കും ഇഡ്ഡലിയ്ക്കു ചോറിനും ഒപ്പം കഴിയ്ക്കാവുന്ന ഒന്നു കൂടിയാണ്. ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

കറിവേപ്പില, കൊല്ലമുളക്, ജീരകം

കറിവേപ്പില, കൊല്ലമുളക്, ജീരകം

മുതിരയ്‌ക്കൊപ്പം കറിവേപ്പില, കൊല്ലമുളക്, ജീരകം എന്നിവയും ഊ പ്രത്യേക പൊടിയുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നു. മുതിര പോലെ തന്നെയാണ് കറിവേപ്പിലയും. കൊളസ്‌ട്രോളിനും പ്രമേഹത്തിനുമെല്ലാം ചേര്‍ന്നൊരു മരുന്നാണിത്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. കറിവേപ്പില മഞ്ഞളുമായി ചേര്‍ത്തും അരച്ചുപയോഗിയ്ക്കാം.

ജീരകവും

ജീരകവും

ജീരകവും പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. ഇത് ഈസ്ട്രജന്‍ എന്ന ഹോര്‍മോണു സമാനമായി പ്രവര്‍ത്തിയ്ക്കുന്നു. ഈസ്ട്രജന്‍ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിയ്ക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. എല്‍ഡിഎല്‍, ട്രൈ ഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിയ്ക്കാനും ജീരകം ഏറെ നല്ലതാണ്.

ചുവന്ന മുളകും

ചുവന്ന മുളകും

ചുവന്ന മുളകും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതാണ്. ശരീരത്തിന്റെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കുറയ്ക്കുന്ന ഒന്നാണിത് ഇതു തടി നിയന്ത്രിയ്ക്കാന്‍ മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. കാരണം കൊളസ്‌ട്രോളും തടിയും പരസ്പര പൂരകങ്ങളാണ്. ഒന്നുണ്ടെങ്കില്‍ അടുത്തതുണ്ടാകാനും സാധ്യതയേറെയാണ്.

ഒരു കപ്പ് ഫ്രഷ് കറിവേപ്പില

ഒരു കപ്പ് ഫ്രഷ് കറിവേപ്പില

ഒരു കപ്പ് ഫ്രഷ് കറിവേപ്പില, ഒരു കപ്പ് മുതിര, ഒരു ടീസ്പൂണ്‍ ജീരകം, 7-8 കൊല്ല മുളക് എന്നിവയാണ് ഈ പ്രത്യേക പൊടിയുണ്ടാക്കുവാന്‍ വേണ്ടത്. ആദ്യം ചീനച്ചട്ടി ചൂടാക്കി കറിവേപ്പില നല്ല പോലെ വറുത്തെടുക്കുക. എണ്ണ ചേര്‍ക്കാതെ വറുക്കുക. പിന്നീട് ഇതു മാറ്റി മുതിരയും വറുത്തെടുക്കുക. പിന്നീട് ജീരകവും അതിനു ശേഷവും കൊല്ലമുളകും വറുക്കുക. ഇവയെല്ലാം പൊടിയ്ക്കാന്‍ പാകത്തിനാക്കി വേണം, വാങ്ങാന്‍യ

എല്ലാ ചേരുവകളും തണുത്തു കഴിയുമ്പോള്‍

എല്ലാ ചേരുവകളും തണുത്തു കഴിയുമ്പോള്‍

ഈ എല്ലാ ചേരുവകളും തണുത്തു കഴിയുമ്പോള്‍ ഒരുമിച്ചു ചേര്‍ത്ത് പൊടിച്ചെടുക്കാം. നല്ല പൊടിയായോ തരുതരെയോ ഇതു പൊടിയ്ക്കാം. ഈ പൊടി സൂക്ഷിച്ചു വച്ച് ഭക്ഷണത്തിനൊപ്പം കഴിയ്ക്കാം.അല്ലെങ്കില്‍ വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം. ദിവസവും ഇതു കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല, മറ്റ് ഒരു പിടി രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയായി മാറുന്നു.

മുതിര വെന്ത വെള്ളം

മുതിര വെന്ത വെള്ളം

മുതിര വെന്ത വെള്ളം കുടിയ്ക്കുന്നതും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു നല്ലതാണ്. മുതിര വെള്ളം കുടിയ്ക്കുന്നത് മൂത്രത്തില്‍ കല്ലിനെ അലിയിട്ടു കളയാനും സഹായിക്കുന്ന ഒന്നാണ്. ഇതെല്ലാം അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുന്നതു ഗുണം നല്‍കും.

തണ്ണിമത്തന്‍ കുരു

തണ്ണിമത്തന്‍ കുരു

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് തണ്ണിമത്തന്‍ കുരു. ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ കുരു ഉണക്കിപ്പൊടിച്ച് ഇത് പാലില്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. രാത്രി കിടക്കും മുന്‍പാണ് കൂടുതല്‍ നല്ലത്. ഇതും ജീരകവും പൊടിച്ചു ചേര്‍ത്തു പാലില്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവും നാലഞ്ച് അല്ലി വീതം പച്ചയ്‌ക്കോ ചുട്ടോ കഴിയ്ക്കുന്നത് നല്ലതാണ്. ഭക്ഷണത്തില്‍ ചേര്‍ത്തും കഴിയ്ക്കാം. പച്ചയ്ക്കു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് തേനില്‍ നുറുക്കിയിട്ട് ഈ തേനും വെളുത്തുള്ളിയും ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. വെളുത്തുള്ളി ഉപ്പും ഇഞ്ചിയും ചേര്‍ത്തു ചതച്ചു കഴിയ്ക്കും. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം.

Read more about: cholesterol health body
English summary

Special Horse Gram Powder To Reduce Cholesterol

Special Horse Gram Powder To Reduce Cholesterol, Read more to know about,
X
Desktop Bottom Promotion