For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരപുഷ്ടിയ്ക്കും രക്തപ്രസാദത്തിനും ഈന്തപ്പഴം ലേഹം

ശരീരപുഷ്ടിയ്ക്കും രക്തപ്രസാദത്തിനും ഈന്തപ്പഴം ലേഹം

|

ലോകത്തിലെ ഒരു വിഭാഗം തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരാണെങ്കില്‍ മറ്റൊരു വിഭാഗമുണ്ട്, തടി കൂട്ടാന്‍ ശ്രമിയ്ക്കുന്നവര്‍. വല്ലാതെ മെലിഞ്ഞ് വിളറിയ രൂപം കാഴ്ചയ്ക്കു ഭംഗിയാകില്ല എന്നു മാത്രമല്ല, ആരോഗ്യത്തിനും അത്ര നല്ലതല്ല. മാത്രമല്ല, രോഗങ്ങള്‍ വന്നു ചേരാനുള്ള സാധ്യതയും ഏറെ കൂടുതലാണ്.

ആരോഗ്യകരമായ ശരീരം എന്നത് അമിത വണ്ണം എന്നതല്ല, അതേ സമയം ശരീരത്തിന് പുഷ്ടിയും രക്തപ്രസാദവുമെല്ലാം എന്നതാണ്. ഇത് സൗന്ദര്യത്തിന്റെയും അളവുകോലാണ്. വല്ലാതെ ഒട്ടി വലിഞ്ഞ് വിളറിയ രൂപം സൗന്ദര്യവുമല്ല, ആരോഗ്യവുമല്ല.കാണുന്നവരില്‍ പോലും ആരോഗ്യമില്ലല്ലോ എന്ന തോന്നലുണ്ടാക്കുന്ന ഈ രൂപം ആരോഗ്യ പ്രശ്‌നങ്ങളാല്‍ പലപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യും.

റോക്കിംഗ് സെക്‌സിന് ഈ പച്ചക്കറിയും പഴങ്ങളുംറോക്കിംഗ് സെക്‌സിന് ഈ പച്ചക്കറിയും പഴങ്ങളും

ദേഹ പുഷ്ടിയുണ്ടാക്കും, രക്തപ്രസാദമുണ്ടാക്കുമെന്നെല്ലാം അവകാശപ്പെട്ട് ധാരാളം മരുന്നുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇവ കഴിച്ച് പല അസുഖങ്ങളും വരുത്തി വയ്ക്കുന്നവരുമുണ്ട്. വണ്ണം കൂട്ടാനും കുറയ്ക്കാനുമാണെങ്കിലും എത്രയോ പ്രകൃതി ദത്ത വഴികളുണ്ട്. ഇവ പരീക്ഷിയ്ക്കുന്നതാണ് ഗുണം തരിക.

ബാക്ക് പോക്കറ്റില്‍ പേഴ്‌സ് വച്ചാല്‍ ദുരന്തമാകുംബാക്ക് പോക്കറ്റില്‍ പേഴ്‌സ് വച്ചാല്‍ ദുരന്തമാകും

തടി അധികം കൂടാതെ തന്നെ ശരീരത്തിന് പുഷ്ടിയും ആരോഗ്യവും രക്തപ്രസാദവുമെല്ലാം നല്‍കാന്‍ നല്ല ഭക്ഷണ വസ്തുക്കളുണ്ട്. ഇതിലൊന്നാണ് ഈന്തപ്പഴം. ഇതുപയോഗിച്ച് ഒരു പ്രത്യേക തരത്തിലെ ലേഹ്യമുണ്ടാക്കി കഴിച്ചു നോക്കൂ. ആരോഗ്യപരമായ പല ഗുണങ്ങളും ഇതിനുണ്ടുതാനും.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴം പല പോഷകങ്ങളാലും സമൃദ്ധമാണ്. അയേണിന്റെ നല്ലൊരു ഉറവിടമായതു കൊണ്ടു തന്നെയാണ് ഇത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാകുന്നതും ശരീരത്തിന് രക്തപ്രസാദം നല്‍കുന്നതും. അമിതമായി തടിയ്ക്കുമെന്ന ഭയവും വേണ്ട. ധാരാളം നാരുകള്‍ അടങ്ങിയ ഇത് കുടലിന്റെ ആരോഗ്യത്തിനും ഏറെ ഫലപ്രദമായ ഒന്നു തന്നെയാണ്. പൊട്ടാസ്യവും മഗ്നീഷ്യവുമെല്ലാം ബിപി കുറയ്ക്കാന്‍ നല്ലതുമാണ്. ഇത് ഹൃദയാരോഗ്യത്തിനും സഹായിക്കുക തന്നെ ചെയ്യും. പ്രമേഹ രോഗികള്‍ക്കു പോലും മിതമായ രീതിയില്‍ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഈന്തപ്പഴം.

ബദാമും

ബദാമും

ഈന്തപ്പഴത്തിനൊപ്പം ബദാമും ഈ പ്രത്യേക ലേഹ്യത്തില്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഡ്രൈ നട്‌സില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ബദാം. ആന്റിഓക്‌സിഡന്റുകളുടേയും വൈറ്റമിനുകളുടേയും കലവറയാണിത്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഉത്തമമായ ഇത് ചര്‍മത്തെ സഹായിക്കുന്ന വൈറ്റമിന്‍ ഇ സമ്പുഷ്ടവും കൂടിയാണ്. ഇതില്‍ ആരോഗ്യകരമായ പോളി സാച്വറേറ്റഡ്, മോണോസാച്വറേറ്റഡ് ഫാറ്റുകളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തെ സഹായിക്കുന്നവയാണ്. ശരീരത്തിന് പുഷ്ടി നല്‍കുന്നവയുമാണ്.

അണ്ടിപ്പരിപ്പ്

അണ്ടിപ്പരിപ്പ്

ഇതില്‍ ഉപയോഗിയ്ക്കുന്ന മറ്റൊരു ചേരുവയാണ് അണ്ടിപ്പരിപ്പ്. കശുവണ്ടിപ്പരിപ്പിനും ഏറെ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. മഗ്നീഷ്യം സമ്പുഷ്ടമായ ഇത് എല്ലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. സെലേനിയം, വൈറ്റമിന്‍ ഇ തുടങ്ങിയവ അടങ്ങിയ കശുവണ്ടിപ്പരിപ്പ് ക്യാന്‍സര്‍ തടയാനടക്കം ഏറെ ഗുണകരമാണ്. ഇതിലെ സിങ്ക് അണുബാധ തടയാനും ഏറെ നല്ലതു തന്നെയാണ്.

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി

ഉണക്ക മുന്തിരിയാണ് ഇതില്‍ ചേര്‍ക്കുന്ന മറ്റൊന്ന്. കറുത്ത ഉണക്കമുന്തിരി ആരോഗ്യപരമായ ഗുണങ്ങളാല്‍ സമൃദ്ധമാണ്. വയറിന്റെ ആരോഗ്യത്തിനും ശരീരത്തില്‍ രക്തമുണ്ടാകാനും വിളര്‍ച്ച തടയാനുമെല്ലാം ഇത് ഏറെ ആരോഗ്യകരമാണ്. അയേണ്‍ സമ്പുഷ്ടമാണ് ഉണക്കമുന്തിരി. നാരുകള്‍ ഏറെ അടങ്ങിയ ഒന്നുമാണിത്.

കരയാമ്പൂ, നെയ്യ്

കരയാമ്പൂ, നെയ്യ്

ഇതില്‍ കരയാമ്പൂ, നെയ്യ് എന്നിവയും ചേര്‍ക്കുന്നുണ്ട്. കരയാമ്പൂവും വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നെയ്യ് ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടവുമാണ്. ശരീരത്തിന് പുഷ്ടി നല്‍കാന്‍ ചേര്‍ന്ന ഉത്തമമായ ഭക്ഷണങ്ങളില്‍ ഒന്നാണ് നെയ്യ്. വിളര്‍ച്ചയ്ക്കും ഇത് ഏറെ നല്ലതാണ്. ശരീരത്തിന് ഓജസും തേജസും നല്‍കാന്‍ ആയുര്‍വേദം അനുശാസിയ്ക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് നെയ്യെന്നു വേണം, പറയുവാന്‍. പശുവിന്‍ പാലും ഇതില്‍ ചേര്‍ക്കുന്ന മറ്റൊരു ചേരുവയാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പശുവിന്റെ പാലും. ഇത്

ഇതു തയ്യാറാക്കാന്‍

ഇതു തയ്യാറാക്കാന്‍

ഇതു തയ്യാറാക്കാന്‍ ഈന്തപ്പഴം-250 ഗ്രാം, കറുത്ത മുന്തിരി 20 ഗ്രാം, കരയാമ്പൂ- ലേശം, ബദാം 20 ഗ്രാം, അണ്ടിപ്പരിപ്പ് 20 ഗ്രാം എന്നിവയാണ് വേണ്ടത്. ഈന്തപ്പഴം കുരു കളയുക. ഈന്തപ്പഴവും ഉണക്ക മുന്തിരിയും നല്ല പോലെ കഴുകിയെടുക്കാം. ഇതും ബാക്കിയുള്ള എല്ലാ ചേരുവകളും ഒരു കുക്കറില്‍ ഇടുക. ഇതിലേയ്ക്ക് രണ്ടു കപ്പ് പശുവിന്‍ പാലൊഴിയ്ക്കാം. ഒരു വിസില്‍ വരുന്നതു വരെ ഇത് വേവിയ്ക്കുക. പിന്നീട് ഇത് തണുത്തു കഴിഞ്ഞ് മിക്‌സിയില്‍ അരച്ചെടുക്കാം. നല്ലപോലെ അരയ്ക്കാം.

ഒരു ചീനച്ചട്ടിയില്‍

ഒരു ചീനച്ചട്ടിയില്‍

ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ഇതിലേയ്ക്ക് ഈ മിശ്രിതം ഇടുക. മിക്‌സി കഴുകി ലേശം വെള്ളവുമൊഴി്ക്കാം. അധികം വെള്ളം പാടില്ല. ഇത് നല്ല പോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. ഇടയ്ക്കിടെ അല്‍പം നെയ്യൊഴിച്ചു കൊടുക്കാം. ഇതു നല്ലതു പോലെ ഇളക്കി കുറുകി വരുമ്പോള്‍ വാങ്ങി വയ്ക്കാം. തണുക്കുമ്പോള്‍ ഇത് വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിയ്ക്കാം. ഫ്രിഡ്ജില്‍ വയ്ക്കണമെന്നില്ല. എന്നാല്‍ വെള്ളത്തിന്റെ അംശമുണ്ടെങ്കില്‍ ഇതു പുറത്തു വച്ചാല്‍ കേടാകും.

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം ദിവസവും ഒരു ടേബിള്‍ സ്പൂണ്‍ വീതം രാവിലെയും രാത്രിയും കഴിയ്ക്കാം. കൂടെ ഒരു ഗ്ലാസ് ഇളം ചൂടുപാലും. അടുപ്പിച്ച് അല്‍പ നാള്‍ കഴിച്ചാല്‍ വ്യത്യാസം അറിയാം. ശരീരത്തിന് പുഷ്ടിയും രക്തപ്രസാദത്തിനും വേണ്ടി മാത്രമല്ല, ഈ മരുന്നുപയോഗിയ്ക്കുന്നത്. കുടലിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. നല്ല ശോധന നല്‍കും. മുതിര്‍ന്നവര്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും ഇതു നല്‍കാവുന്ന ഒരു മരുന്നാണ്. കുട്ടികള്‍ക്കു വിശപ്പുണ്ടാകാനും ഈ പ്രത്യേക മരുന്നുപയോഗിയ്ക്കാം.

English summary

Special Dates Mixture For Weight Gain And Blood

Special Dates Mixture For Weight Gain And Blood, Read more to know about,
X
Desktop Bottom Promotion