For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് പരിഹാരം നെല്ലിക്കാ നീരിലെ ചന്ദനം...

പ്രമേഹത്തിന് പരിഹാരം നെല്ലിക്കാ നീരിലെ ചന്ദനം...

|

പ്രമേഹം ഒരു പരിധി വരെ പാരമ്പര്യ രോഗമാണെന്നുപറയാം. ഒരു പരിധി വരെ ജീവിത ശൈലീ രോഗവും. പാരമ്പര്യമായി പ്രമേഹമുണ്ടെങ്കില്‍ ഇതു വരാനുള്ള സാധ്യതയും ഏറെയാണ്. കാരണം ജീനുകള്‍ തലമുറകളിലേയ്ക്കു കൈ മാററം ചെയ്യപ്പെടുന്നതു കൊണ്ടു തന്നെ. ഇതു പോലെ ജീവിത ശൈലീ രോഗമെന്നു പറയുന്നതിനും കാരണമുണ്ട്. പ്രത്യേകിച്ചും ഭക്ഷണ ശീലങ്ങള്‍. അധികം മധുരമുളള ഭക്ഷണം ഇതു വരാന്‍ പ്രധാനപ്പെട്ട ഒരു കാരണം തന്നെയാണ്. ഇതിനു പുറമേ വ്യായാമക്കുറവ്, സ്‌ട്രെസ് തുടങ്ങിയ കാരണങ്ങളും ഇതിനുണ്ട്.

പ്രമേഹത്തിന് പല തരത്തിലുള്ള നാട്ടു വൈദ്യങ്ങളുമുണ്ട്. തികച്ചും സ്വാഭാവികമായ ഇവ യാതൊരു ദോഷങ്ങളും വരുത്താത്തവയുമാണ്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് പരിഹാരം നല്‍കും.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക ഇത്തരത്തില്‍ പ്രമേഹത്തിനു മരുന്നാകുന്ന ഒന്നാണ്. ഇതിന്റെ കയ്പു രസം തന്നെയാണ് ഇതിന് ഈ ഗുണം നല്‍കുന്നത്. നെല്ലിക്കാ നീര് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതു നല്ലതാണ്. ഇതില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്.

ശുദ്ധമായ ചന്ദനം

ശുദ്ധമായ ചന്ദനം

നെല്ലിക്കയുടെ നീരില്‍ നല്ല ശുദ്ധമായ ചന്ദനം അരച്ചു ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതും പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.

മാവിന്റെ തളിരിലകള്‍

മാവിന്റെ തളിരിലകള്‍

മാവിന്റെ തളിരിലകള്‍ ഇതിനുള്ള നല്ലൊന്നാന്തരം പരിഹാരമാണ്. . മാവിന്റെ 15 ഇലകള്‍ 15 മിനിറ്റു നേരം തിളപ്പിയ്ക്കുക. ഈ വെള്ളം കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ഇത് ദിവസവും ഒരു തവണയെങ്കിലും കുടിയ്ക്കുക.

പേരയുടെ തളിരിലകളും

പേരയുടെ തളിരിലകളും

പേരയുടെ തളിരിലകളും ഇതിനുളള നല്ലൊരു പരിഹാരമാണ്. ഇതില്‍ ഇതില്‍ ആല്‍ഫ ഗ്ലൂക്കോസിഡേസ് എന്ന ഒരു എന്‍സൈമുണ്ട്.പേരയുടെ നാല്-അഞ്ച് തളിരിലകള്‍ വെള്ളത്തിലിട്ട് 5 മിനിറ്റു നേരം തിളപ്പിയ്ക്കുക. ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. പേരയുടെ തളിരിലകള്‍ ചവച്ചരച്ചു കഴിയ്ക്കുന്നതും നല്ലതാണ്.

എരിക്കില

എരിക്കില

സാധാരണ പൂജകള്‍ക്കായി ഉപയോഗിയ്ക്കുന്ന എരിക്കില ഇതിനുള്ള മറ്റൊരു പരിഹാരമാണ്.എരിക്കിന്റെ രണ്ട് ഇല മുഴുവനായി പറിച്ചെടുക്കുക. ഇത് രണ്ടു പാദത്തിനടിയിലും മൃദുവല്ലാത്ത ഭാഗം പാദത്തിനടിയില്‍ വരുന്ന വിധത്തില്‍ വച്ച ശേഷം സോക്‌സ് ധരിയ്ക്കുക. ദിവസം മുഴുവന്‍ ഇത് ഇങ്ങനെ വയ്ക്കുക. രാവിലെ വയ്ക്കാം. രാത്രി കിടക്കും മുന്‍പു നീക്കം. ഇങ്ങനെ ഒരു ആഴ്ച അടുപ്പിച്ചു ചെയ്യുക. രണ്ടു കാലിനടിയിലും ഇതു വയ്ക്കണം. പുതിയ ഇലകള്‍ വേണം ഓരോ ദിവസവും ഉപയോഗിയ്ക്കുവാന്‍.ഇതു പ്രമേഹത്തെ നിയന്ത്രിയ്ക്കുവാന്‍ നല്ലതാണ്.

കറിവേപ്പില, തുളസിയില

കറിവേപ്പില, തുളസിയില

കറിവേപ്പില, തുളസിയില എന്നിവ തുല്യ അളവിലെടുത്ത് നല്ല പോലെ അരച്ച് മോരില്‍ കലര്‍ത്തി കുടിയ്ക്കാം. ഇതും പ്രമേഹ രോഗത്തിനുള്ള നല്ലൊരു പരിഹാരം തന്നെയാണ്‌

വെണ്ടയ്ക്ക

വെണ്ടയ്ക്ക

പ്രമേഹ രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക വെള്ളത്തില്‍ അരിഞ്ഞിടുക. ഇത് പിറ്റേന്നു രാവിലെ വെറും വയറ്റില്‍ ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതുപോലെ കഞ്ഞി വെള്ളത്തില്‍ വെണ്ടയ്ക്ക അരിഞ്ഞിടുക. ഇത് ഊറ്റിയെടുത്തും കുടിയ്ക്കാവുന്നതേയുള്ളൂ. ഇതും പ്രമേഹത്തിന് പരിഹാരമാണ്.

ഉലുവ

ഉലുവ

പ്രമേഹത്തെ നിയന്ത്രിയ്ക്കുവാന്‍ ഉലുവയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. തലേന്നു രാത്രി ഉലുവ വെള്ളത്തില്‍ ഇ്ട്ടു വയ്ക്കുക. ഈ വെള്ളം രാവിലെ കുടിയ്ക്കാം. ഉലുവ ചവച്ചരച്ചും കഴിയ്ക്കാം.

English summary

Sandalwood Paste In Amla Juice For Diabetes Control

Sandalwood Paste In Amla Juice For Diabetes Control, Read more to know about,
Story first published: Saturday, June 8, 2019, 23:50 [IST]
X
Desktop Bottom Promotion