For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പ്രകൃതി ദത്ത പരിഹാരം...

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പ്രകൃതി ദത്ത പരിഹാരം....

|

പല പുരുഷന്മാരേയും അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ എന്നു പറയാം. ഇത് ഒരു പരിധി കടന്നാല്‍ പുരുഷ വന്ധ്യതയ്ക്കു വരെ കാരണമാകുന്ന ഒന്നാണ്.

ഉദ്ധാരണ പ്രശ്‌നത്തിനുള്ള പ്രധാനപ്പെട്ട കാരണം അവയവ ഭാഗത്തേയ്ക്ക് രക്തപ്രവാഹം കുറയുന്നുവെന്നതു തന്നെയാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ചില തരം രോഗങ്ങള്‍, പോഷകങ്ങളുടെ കുറവ്, ചില മരുന്നുകള്‍, സ്‌ട്രെസ്, അമിത മദ്യപാനം, പുകവലി, ആ ഭാഗത്ത് കൂടുതല്‍ ചൂടേല്‍ക്കുക തുടങ്ങിയവയെല്ലാം തന്നെ ഈ പ്രശ്‌നത്തിന് കാരണമാണ്.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പ്രകൃതി ദത്തമായ പല പരിഹാര വഴികളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും. കൃത്രിമ മരുന്നുകളുടെ പുറകേ പോകാതെ ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നാണ് നല്ലതാണ്.

ഉദ്ധാരണ പ്രശ്‌നത്തിന് പരിഹാരമായി പറയാവുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

എല്‍ ആര്‍ഗിനൈന്‍

എല്‍ ആര്‍ഗിനൈന്‍

എല്‍ ആര്‍ഗിനൈന്‍ എന്ന അമിനോ ആസിഡ് രക്തക്കുഴലുകള്‍ ചുരുങ്ങുന്നതു തടയുന്നു. ഇതു വഴി അവയവത്തിലേയ്ക്ക് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ആര്‍ഗിനൈന്‍ ഉണ്ടാക്കുന്ന നൈട്രിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും 31 ശതമാനം ഈ പ്രത്യേക അമിനോ ആസിഡ് ഉപയോഗിച്ച പുരുഷന്മാര്‍ ഉദ്ധാരണ പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടെന്നു പഠനങ്ങള്‍ പറയുന്നു.

ചില പ്രത്യേക ഓയിലുകള്‍

ചില പ്രത്യേക ഓയിലുകള്‍

ചില പ്രത്യേക ഓയിലുകള്‍ ഇതിനുള്ള നല്ലൊരു വഴിയാണ്. റോസ് ഓയല്‍, സാന്റല്‍വുഡ് ഓയില്‍ അഥവാ ചന്ദനത്തൈലും, ല്യാംഗ് ല്യാംഗ് എന്നിവ അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇവ മണക്കാം, അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ ഇവയുടെ മണം ശ്വസിച്ചാലും മതിയാകും. ഇവ ഉദ്ധാരണം നല്‍കും.

അക്യുപംങ്ചര്‍

അക്യുപംങ്ചര്‍

അക്യുപംങ്ചര്‍ ഇതിനുള്ള ഒരു വഴിയാണ്. ഈ വഴി പരീക്ഷിച്ച 21 ശതമാനം പുരുഷന്മാരിലും ഇത് പ്രശ്‌ന പരിഹാരത്തിനു വഴിയൊരുക്കിയതായി തെളിഞ്ഞിട്ടുണ്ട്. ശരീരത്തിലെ ചില പ്രത്യേക പോയന്റുകളില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നത് നാഡികളെ ശക്തിപ്പെടുത്തും. ലൈംഗിക ആരോഗ്യത്തെ സഹായിക്കും.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധ ഉദ്ധാരണ ശേഷി നല്‍കുന്നതിനു സഹായിക്കുന്ന ഒന്നാണ്. 3000 വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നാണിത്. മറ്റു പല ഔഷധ ഗുണങ്ങളും ഇതിനുണ്ടുതാനും. അശ്വഗന്ധ പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. . ഒരു ഗ്ലാസ് ചെറുചൂടുപാലില്‍ അശ്വഗന്ധ പൊടി അര ടീസ്പൂണ്‍ കലക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ദിവസവും രണ്ടുതവണ കുടിയ്ക്കാം. പശുവിന്‍ പാലിനേക്കാള്‍ ആട്ടിന്‍ പാലില്‍ ഇതു കലക്കുന്നതാണ് കൂടുതല്‍ നല്ലത്.

ജിന്‍സെങ്

ജിന്‍സെങ്

ജിന്‍സെങ് എന്ന ആയുര്‍വേദ സസ്യമുണ്ട്. പുരുഷന് ഉദ്ധാരണം നല്‍കുന്ന നല്ലൊന്നാന്തരം ആയുര്‍വേദ മരുന്നാണിത്. പ്രത്യേകിച്ചും ചുവന്ന ജിന്‍സെങ്. ഇത് ഷോപ്പുകളില്‍ നിന്നും വാങ്ങുവാനും ലഭിയ്ക്കും. ഇതിലെ ജിന്‍സനോയ്ഡുകള്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. നല്ല ഉദ്ധാരണത്തിന് മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും ലംഗ്‌സിന്റെ ആരോഗ്യത്തിനും മെറ്റിബോളിക് സിന്‍ഡ്രോമിനുമെല്ലാം ഏറെ നല്ലതാണ്. ഇതിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണമാണ് ഇതിനു സഹായിക്കുന്നത്.

റോഡിയോ റോസിയ

റോഡിയോ റോസിയ

റോഡിയോ റോസിയ എന്നൊരു സസ്യമുണ്ട്. ഇതും പുരുഷന്റെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം തന്നെയാണ്. ഇത് ദിവസവും 150-200 മില്ലി ഗ്രാം വരെ കഴിച്ചാല്‍ ഗുണമുണ്ടാകും. യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാ്ത്ത സസ്യമാണിത്.

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍

ചില പ്രത്യേക ഭക്ഷണങ്ങള്‍ നല്ല ഉദ്ധാരണത്തിനു സഹായിക്കുന്നവയാണ്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നവയാണിത്. കക്കയിറച്ചിയിലെ വൈറ്റമിന്‍ ബി6, സിങ്ക് എന്നിവ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇത് ഉദ്ധാരണശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. മുട്ട സിങ്ക് അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. നല്ല ഉദ്ധാരണം ലഭിയ്ക്കാന്‍ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

പ്രകൃതിദത്ത വയാഗ്രയെന്നറിയപ്പെടുന്ന തണ്ണിമത്തന്‍ ഉദ്ധാരണത്തിനു സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ഇതിലെ ലൈകോഫീന്‍ എന്ന ഘടകം രക്തധമനികള്‍ അയയാനും ഇതുവഴി രക്തപ്രവാഹം സുഗമമായി നടക്കാനും സഹായിക്കുന്നു.

ശതാവരി

ശതാവരി

ശതാവരി അഥവാ ആസ്പരാഗസ് എന്ന ഭക്ഷണവും നല്ല ഉദ്ധാരണത്തിനുള്ളതാണ്. ഇതില്‍ ഫോളിക് ആസിഡ്, സിങ്ക്, വൈറ്റമിന്‍ സി, ബി12 തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഔഷധമെന്നു വേണമെങ്കില്‍ പറയാം.

നട്‌സ്, ഡാര്‍ക് ചോക്ലേറ്റ്

നട്‌സ്, ഡാര്‍ക് ചോക്ലേറ്റ്

നട്‌സ്, ഡാര്‍ക് ചോക്ലേറ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ തന്നെയാണ്. ഇതു പോലെ ബീറ്റ് റൂട്ട്, സവാള, വെളുത്തുളളി എന്നിവയും ഗുണം നല്‍കും.

 ബദാം

ബദാം

നട്‌സില്‍ തന്നെ ബദാം ഏറ്റവും ഗുണകരമായ ഒരു മരുന്നാണ്. 10 ബദാം, ഒരു കപ്പു പാല്‍, ഒരു കഷ്ണം ഇഞ്ചി, ഒരു നുള്ളു കുങ്കുപ്പൂ, ഒരു ഏലയ്ക്ക എന്നിവ ചേര്‍ത്തടിച്ച് പാനീയമാക്കുക. ഇത് കിടക്കും മുന്‍പു കുടിയ്ക്കുക. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഔഷധമാണിത്.

മുരിങ്ങ

മുരിങ്ങ

നല്ല ഉദ്ധാരണത്തിനും ലൈംഗിക സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് മുരിങ്ങ. ഇതിന്റെ പൂവ് ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്തു കഴിയ്ക്കാം, ഇതിന്റെ തോല്‍ ഉണക്കിപ്പൊടിച്ചും കഴിയ്ക്കാം. മുരിങ്ങാക്കുരുവും ഉണക്കിപ്പൊടിച്ചു കഴിയ്ക്കാം. മുരിങ്ങയുടെ ഇലയും കായും പൂവുമെല്ലാം ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നു തന്നെയാണ്.

ജീംഗോ ബിലോബ എ

ജീംഗോ ബിലോബ എ

ജീംഗോ ബിലോബ എന്നൊരു സസ്യവും ഇതിനുള്ള പരിഹാരമാണ്. ഇത രക്തപ്രവാഹം ശക്തിപ്പെടുത്തിയാണ് ഈ പ്രത്യേക പ്രശ്‌നത്തിനുള്ള പരിഹാരമാകുന്നത്. എന്നാല്‍ ബ്ലഡിന് കട്ടി കുറയാന്‍ മരുന്നു കഴിയ്ക്കുന്നവരും. ബ്ലീഡിംഗ് പ്രശ്‌നങ്ങളുള്ളവരും ഈ മരുന്നു കഴിയ്ക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശം തേടുക.

English summary

Natural Remedies For Male Stamina Problems

Natural Remedies For Male Stamina Problems, Read more to know about
Story first published: Friday, May 31, 2019, 12:33 [IST]
X
Desktop Bottom Promotion