Latest Updates
-
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ?
ആര്‍ത്തവ ദിനത്തിലെ യോഗാസനം പെണ്ണിനെ മാറ്റും
ആര്‍ത്തവ ദിനത്തില്‍ പല വിധത്തിലുള്ള ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും സ്ത്രീകള്‍ തേടുന്നുണ്ട്. മെയ് 28 ആയ ഇന്ന് ആര്‍ത്തവ ശുചിത്വ ദിനമായാണ് കണക്കാക്കുന്നത്. സ്ത്രീകള്‍ക്കിടയില്‍ ആര്‍ത്തവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ചെയ്യേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും സ്ത്രീകളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ത്തവ ശുചിത്വ ദിനം ആചരിക്കുന്നത്.
ആര്‍ത്തവ കാലത്ത് പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ച് സ്ത്രീകളില്‍ അവബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. വയറു വേദന, തലകറക്കം, രക്തസ്രാവം, ഛര്‍ദ്ദി, തലവേദന തുടങ്ങി നിരവധി അസ്വസ്ഥതകള്‍ ആ സമയത്ത് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്.
എന്നാല്‍ ഇത്തരം അസ്വസ്ഥതകളില്‍ നിന്ന് പുറത്ത് കടക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് യോഗ. യോഗയുടെ അത്ഭുതഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. ഇത് ഡിപ്രഷന്, വേദന, മാനസിക പിരുമുറുക്കങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് യോഗ ചെയ്യാവുന്നതാണ്. എന്നാല്‍ ആര്‍ത്തവ ദിനത്തില്‍ ചെയ്യാന്‍ പാടുള്ളതും ചെയ്യാന്‍ പാടില്ലാത്തതും ആയ ചില യോഗാസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ആര്‍ത്തവ കാലത്ത് ചെയ്യേണ്ടവ
ആര്‍ത്തവ കാലത്ത് ചെയ്യേണ്ട ചില യോഗാസനങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവ ഏതൊക്കെയെന്ന് പലര്‍ക്കും അറിയില്ല. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. ചിലര്‍ക്ക് ചെയ്യേണ്ടത് ചെയ്യാന്‍ പാടില്ലാത്തതുമായ ചില യോഗാസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ബലാസന
ബലാസന ആര്‍ത്തവ കാലത്ത് ചെയ്യാവുന്ന യോഗാസനമാണ്. അതിന് വേണ്ടി ഉപ്പൂറ്റിയില്‍ കയറിയിരുന്ന് കൈകള്‍ മുന്നോട്ട് നീട്ടുകയോ കൈകള്‍ പതിയേ പുറകില്‍ ഉപ്പൂറ്റി തൊടുകയോ ചെയ്യുക. ഇത് നിങ്ങളുടെ നട്ടെല്ലിന് ബലമുള്ളതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കഴുത്ത് വേദന, പുറം വേദന എന്നീ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ദണ്ഡാസനം
ദണ്ഡാസനം ചെയ്യുന്നതും ആര്‍ത്തവ കാലത്ത് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതിന് വേണ്ടി നടു നിവര്‍ത്തി തറയില്‍ ഇരുന്ന ശേഷം കാലുകള്‍ വിടര്‍ത്തി പാദങ്ങള്‍ നിവര്‍ത്തി ഇരിക്കുക. അതിന് ശേഷം നിങ്ങളുടെ പിന്‍ഭാഗം തറയില്‍ അമര്‍ത്തുകയും ശരീരഭാരം പുറംഭാഗത്ത് ബാലന്‍സ് ചെയ്യുകയോ ചെയ്യുക. പിന്നീട് തല മുന്നിലേക്ക് നോക്കി നിവര്‍ത്തുക. പിന്നീട് ഉപ്പൂറ്റികള്‍ രണ്ടും നല്ലചു പോലെ തറയില്‍ അമര്‍ത്തി വെക്കുക. അതിന് ശേഷം കാലുകള്‍ അയച്ചിട്ട ശേഷം ശ്വാസഗതിയില് ശ്രദ്ധിക്കുക.

ദണ്ഡാസനം
സമ്മര്‍ദ്ദം അകറ്റുന്നതിനും, നടുവിന്റെ പേശികളും വയറും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ആസ്ത്മ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നുണ്ട്. മാത്രമല്ല വയറു വേദന പോലുള്ള് അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ ഇത് ചെയ്യുന്നത് നടുവേദന കഴുത്ത് വേദന എന്നീ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

സന്തുലനാസന
പുഷ് അപ്പ് ചെയ്യുന്നതാണ് ഈ യോഗാസനം. അതിന് വേണ്ടി പുഷ് അപ് ചെയ്യുന്ന തരത്തില്‍ ചെയ്യുക.ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കത്തിന് പരിഹാരം കാണുന്നതിനും ആയാസം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. വയറിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആര്‍ത്തവ ദിനത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് സന്തുലനാസന.

പശ്ചിമോത്താനാസനം
പശ്ചിമോത്താനാസനം ചെയ്യുന്നതും ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കാല് നീട്ടിയിരുന്ന് കാലുകള്‍ തമ്മില്‍ അകറ്റിവെക്കുക. പിന്നീട് ചെറുതായി ശ്വാസം വിട്ടു കൊണ്ട് മുന്നോട്ട് കുനിയുക. അതിന് ശേഷം നെഞ്ചും ചുമലും നിലത്ത് വരുന്ന തരത്തിലായിരിക്കണം. താടി നിലത്ത് വെച്ച ശേഷം കൈകള്‍ പതുക്കെ മുന്നോട്ടോ ഇരുവശങ്ങളിലേക്കോ പിടിപ്പിക്കണം. ഇത് ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ആര്‍ത്തവ ദിനത്തിലെ അസ്വാഭാവികത
ആര്‍ത്തവ ദിനത്തില്‍ ചില അസ്വാഭാവികതകള്‍ ഉണ്ടാവുന്നുണ്ട് ചിലരിലെങ്കിലും ഇതിനെയെല്ലാം പരിഹരിക്കുന്നതിനും ആരോഗ്യത്തിനും എല്ലാം സഹായിക്കുന്നുണ്ട് യോഗാസനം. ആര്‍ത്തവ ദിനങ്ങളുടെ കാര്യത്തില്‍ ഉണ്ടാവുന്ന അസ്വാഭാവികതകള്‍ വളരെയധികം ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്നും ആര്‍ത്തവ ദിനത്തിലെ അസ്വസ്ഥതകള്‍ എന്തൊക്കെയെന്നും തിരിച്ചറിയണം.

വോൺവില്ലിബ്രാൻഡ് രോഗം
കൂടുതൽ കേട്ടറിവുകൾ ഇല്ലാത്ത ഒരു രോഗമാണ് വോൺ വില്ലിബ്രാൻഡ് രോഗം. എന്നാൽ ഇത് സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യം നിറഞ്ഞതാണ്. രക്തം കട്ടപിടിക്കുന്നതിന് വില്ലിബ്രാൻഡ് എന്ഫാക്റ്റർ വളരെ അത്യാവശ്യമുള്ളതാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ അഭാവമാണ് ഇത്തരം അവസ്ഥകൾ സ്ത്രീകളിൽ ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. ഇതി തിരിച്ചറിയാൻ ആർത്തവ സമയത്ത് അമിത രക്തസ്രാവമോ അല്ലെങ്കിൽ കൂടുതൽ ദിവസങ്ങള്‍ നീണ്ട് നിൽക്കുന്ന ആര്‍ത്തവമോ ആയിരിക്കും ഉണ്ടാവുന്നത്.



Click it and Unblock the Notifications











