For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചക്ക,മാങ്ങ,നേന്ത്രപ്പഴം പ്രമേഹ രോഗികള്‍ക്ക് അരുതോ,

ചക്ക,മാങ്ങ,നേന്ത്രപ്പഴം പ്രമേഹ രോഗികള്‍ക്ക് അരുതോ,

|

പ്രമേഹത്തിന് ഏറ്റവും വലിയ വില്ലന്‍ ഭക്ഷണമാണെന്നു പറയാം. പ്രധാനമായും ഭക്ഷണത്തിലെ ദോഷ ഫലങ്ങളാണ് പ്രമേഹ രൂപത്തില്‍ വരുന്നത്. പ്രത്യേകിച്ചും മധുരം കൂടുമ്പോള്‍. ഇതിനു പുറമേ പാരമ്പര്യം, ചില രോഗങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണമാകാം.

പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാവുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അരുതുകള്‍ ധാരാളമുണ്ട്. ചിലതു വര്‍ജ്യം, ചിലതു ഗുണം ചെയ്യും, ചിലത് മിതമായി. എന്നിങ്ങനെ പോകുന്നു, ഇത്.

<strong>ഉണ്ണിയ്ക്കുള്ളില്‍ ഉണ്ണിയെ ഉദരത്തിലേന്തിയ അമ്മ</strong>ഉണ്ണിയ്ക്കുള്ളില്‍ ഉണ്ണിയെ ഉദരത്തിലേന്തിയ അമ്മ

ഇതു മാമ്പഴക്കാലവും ചക്കപ്പഴക്കാലവുമെല്ലാമാണ്. ഇത്തരം ഫലങ്ങള്‍, ഇതു കൂടാതെ നേന്ത്രപ്പഴം പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാമോ എന്നുള്ള സംശയങ്ങള്‍ പലരേയും അലട്ടാറുണ്ട്. ചിലര്‍ പറയുക ഇത് കഴിയ്ക്കാം എന്നാണ്, ചിലര്‍ മധുരമുള്ളതിനാല്‍ ഇതു കഴിച്ചാല്‍ പ്രമേഹ രോഗികള്‍ക്കു ദോഷം എന്നും പറയാറുണ്ട്. ഫലങ്ങളും പച്ചക്കറികളും പ്രമേഹ രോഗികള്‍ക്കു നല്ലതെന്നു പറയുമ്പോള്‍ തന്നെ ചക്ക, മാമ്പഴം, എത്തപ്പഴം എന്നിവ പ്രമേഹത്തിന് നല്ലതോ ചീത്തയോ എന്ന സംശയം പലര്‍ക്കുമുണ്ട്.

പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍ സുലഭമായ, വീട്ടു വളപ്പില്‍ ധാരാളമുള്ള, മായം കലരാത്ത ഇത്തരം ഫല വര്‍ഗങ്ങള്‍ ലഭ്യമാകുമ്പോള്‍ പ്രമേഹമെന്ന കാരണത്തില്‍ ഇതു വര്‍ജിയ്‌ക്കേണ്ടി വരുന്നത് ആരെയും അല്‍പം വിഷമിപ്പിയ്ക്കുന്ന കാര്യം തന്നെയാണ.്

പ്രമേഹ രോഗികള്‍ക്ക് ഇത്തരം ഫലങ്ങള്‍ കഴിയ്ക്കാമോ എന്നതിനെ കുറിച്ചു വിശദമായി അറിയൂ

മാങ്ങ, പഴുത്ത മാങ്ങ

മാങ്ങ, പഴുത്ത മാങ്ങ

മാങ്ങ, പഴുത്ത മാങ്ങ പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാമോ എന്നതിന് കഴിയ്ക്കാം എന്നു തന്നെയാണ് ഉത്തരം. പഴുത്ത മാങ്ങ ജ്യൂസായോ ഷേയ്ക്കായോ അല്ല, ചെത്തി കഴിയ്ക്കുന്നതാണ് പ്രമേഹ രോഗികള്‍ക്കും. നല്ലത്. നല്ല പോലെ പഴുത്ത മാമ്പഴം ദിവസവും രണ്ടോ മൂന്നോ വരെ ആകുന്നതു കൊണ്ടും തെറ്റില്ല.

പഴുത്ത മാമ്പഴം

പഴുത്ത മാമ്പഴം

എന്നാല്‍ ഇവ ഏതു ഭക്ഷണത്തിനൊപ്പം കഴിയ്ക്കുന്നുവെന്നു കൂടി ശ്രദ്ധിയ്ക്കുക. നമ്മുടെ പൊതുവായ ശീലമാണ്, ഭക്ഷണ ശേഷം, പ്രത്യേകിച്ചും ഊണു കഴിഞ്ഞാല്‍ പഴുത്ത മാമ്പഴം കഴിയ്ക്കുക എന്നത്. പലരും മാങ്ങ കഴിയ്ക്കുവാന്‍ തിരഞ്ഞെടുക്കുന്ന സമയവും ഇതാകും. ഊണില്‍ അഥവാ അരിയില്‍ നിന്നു തന്നെ ഷുഗര്‍ ലെവല്‍ ഉയരും. ഇതിനൊപ്പം രണ്ടു മൂന്നു മാമ്പഴം കൂടിയായാല്‍ ദോഷം വരും. പക്ഷേ കുറ്റം മാമ്പഴത്തിനല്ല, എന്നോര്‍ക്കുക. ഇങ്ങനെയുള്ള സമയത്തല്ലാതെ വേറെ സമയത്ത് ഇതു തനിയെ കഴിച്ചാല്‍ ദോഷമില്ല.

ഷുഗര്‍

ഷുഗര്‍

പഴുത്ത മാങ്ങയില്‍ മധുരമുണ്ട്. എല്ലാ ഫല വര്‍ഗങ്ങളിലും ഇതുണ്ട്. മിക്കവാറും എല്ലാ ഭക്ഷണത്തിലും ഇതുണ്ട്. പച്ചവെള്ളത്തില്‍ മാത്രമാണ് സീറോ ഷുഗര്‍ ഉള്ളത്. അതായത് ഷുഗര്‍ ഒഴിവാക്കി ജീവിയ്ക്കുക എന്നത് അസാധ്യമാണ്. .

മാമ്പഴപ്പുളിശേരി

മാമ്പഴപ്പുളിശേരി

മാമ്പഴം മാമ്പഴപ്പുളിശേരി പോലുള്ള പല വിഭവങ്ങളും തയ്യാറാക്കാന്‍ ഉപയോഗിയ്ക്കാറ്. പല വിഭവങ്ങളും തയ്യാറാക്കാം. ഇത് മിക്കവാറും എണ്ണ പോലുള്ളവയോ കൊഴുപ്പുള്ള തേങ്ങാ പോലെയുള്ള വിഭവങ്ങളോ ചേര്‍ത്താണു തയ്യാറാക്കാറ്. ഇതിലെ മധുരം ശരീരത്തിനു ദോഷം വരുത്താതിരിയ്ക്കാന്‍ പൂര്‍വികരുടെ വിദ്യ കൂടിയായിരുന്നു ഇത്തരം കൊഴുപ്പുള്ളവ ചേര്‍ക്കുക എന്നത്. ഈ കൊഴുപ്പ് മധുരം പെട്ടെന്ന് ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു.

പോലെയുള്ള മധുരം ചേര്‍ത്ത്

പോലെയുള്ള മധുരം ചേര്‍ത്ത്

ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയരില്ല. അതായത് ഇത് ഈ വിധം ഉപയോഗിച്ചാലും പ്രമേഹ രോഗികള്‍ക്കു ദോഷം വരുത്തില്ലെന്നര്‍ത്ഥം. ശര്‍ക്കര പോലെയുള്ള മധുരം ചേര്‍ത്ത് ഉപയോഗചിച്ചാല്‍ പോലും തെറ്റില്ല. എന്നു കരുതി കൈ വിട്ടു കഴിയ്ക്കുക എന്നതല്ല. മിതമായി എന്നതും പ്രധാനം.

പഴുത്ത ചക്ക

പഴുത്ത ചക്ക

ഇതുപോലെയാണ് ചക്ക. പഴുത്ത ചക്ക പലര്‍ക്കും ഏറെ ഇഷ്ടമാണ്. പച്ചച്ചക്ക കൊണ്ട് പുഴുക്കും തോരനുമെല്ലാമുണ്ടാക്കാം. വറുത്തത് രുചികരമാണെങ്കിലും ദോഷകമാണ്. ചക്കയുടെ മാര്‍ക്കറ്റിംഗ് രീതിയിലും ഇപ്പോള്‍ വര്‍ദ്ധനവുണ്ട്.

പ്രമേഹ രോഗികള്‍ക്കും

പ്രമേഹ രോഗികള്‍ക്കും

പ്രമേഹ രോഗികള്‍ക്കും പഴുത്ത ചക്ക കഴിയ്ക്കാം. ഇത് പ്രമേഹ രോഗത്തിനു നിഷിദ്ധമാണെന്നത് തെറ്റാണ്. ഇതും മിതമായി കഴിയ്ക്കുക. ചക്കയും ഇതു പോലെ വയറു നിറയെ ഊണും തട്ടി മീതേ മധുരം എന്ന രീതിയില്‍ കുറേ പഴുത്ത ചക്ക കഴിച്ചാല്‍ ദോഷം തന്നെയാണ്.

നെയ്യോ ശര്‍ക്കരയോ

നെയ്യോ ശര്‍ക്കരയോ

ചക്കയുടെ വിഭവങ്ങളും പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്നത് നെയ്യോ ശര്‍ക്കരയോ കൊഴുപ്പോ ചേര്‍ത്താണ്. ഇത് മധുരം വലിച്ചെടുത്തുന്നത്. അതായത് ഷുഗര്‍ ഉള്ള ഭക്ഷണത്തിനൊപ്പം ഇത്തരം കൊഴു്പ്പുകള്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇത് ശരീരം ഷുഗര്‍ ആഗിരണം ചെയ്യുന്നു. അതായത് അത് ഉപയോഗിയ്ക്കപ്പെട്ടു പോകുന്നു. അല്ലാതെ ഷുഗര്‍ കാരണമായി രക്തത്തില്‍ നില്‍ക്കുന്നില്ല. കഞ്ഞിയ്‌ക്കൊപ്പം നെയ്യ്, ചോറിനൊപ്പം തൈര് എന്നിവയുടെ കാരണവും ഇതാണ്. കൊഴുപ്പ് ചേര്‍ത്താല്‍ ഷുഗര്‍ ആഗിരണം ചെയ്തു പോകും. ദോഷകരമാകില്ല.

 നേന്ത്രപ്പഴം

നേന്ത്രപ്പഴം

ഇതു പോലെ തന്നെ വിഷുക്കാലത്ത്, അതായത് ചക്ക, മാമ്പഴക്കാലത്ത് പ്രത്യേകിച്ചും കൂടുതല്‍ ലഭ്യമാകുന്ന ഒന്നാണ് നേന്ത്രപ്പഴം. മലയാളികളുടെ മാത്രമാണ് ഇത്. കേരള ബനാന എന്ന പേരില്‍ അറിയപ്പെടുന്ന ഇതും പലപ്പോഴും പ്രമേഹ രോഗികളെ ഭയപ്പെടുത്തുന്ന ഒന്നാണ്.

നേന്ത്രപ്പഴവും

നേന്ത്രപ്പഴവും

എന്നാല്‍ നേന്ത്രപ്പഴവും പ്രമേഹത്തിന് ആകാം. കഴിയ്ക്കുന്ന രീതി ശ്രദ്ധിയ്ക്കണം എന്നു മാത്രം. പ്രമേഹ രോഗികള്‍ക്ക് നേന്ത്രപ്പഴം പുഴുങ്ങി കഴിയ്ക്കുന്നത് അത്ര നല്ലതല്ല. ഇത് ഗ്ലൈസമിക് ഇന്‍ഡെക്‌സ് ഉയരാന്‍ സാധ്യതയുണ്ടാക്കും. എന്നാല്‍ പഴുത്ത നേന്ത്രപ്പഴം പുഴുങ്ങാതെ കഴിയ്ക്കാം. ഇതുപോലെ വല്ലാതെ പഴുക്കാത്ത, അഥവാ അധികം പഴുക്കാത്ത നേന്ത്രപ്പഴം കഴിയ്ക്കാം. നേന്ത്രപ്പഴം നുറുക്കാക്കി നെയ്യില്‍ അല്‍പം റോസ്റ്റു ചെയ്തും കഴിയ്ക്കാം. ഇവിടെയും നെയ്യിലെ കൊഴുപ്പ് ഷുഗര്‍ ദോഷകരമാക്കുന്നില്ലെന്നതാണ് വാസ്തവം.

നേന്ത്രപ്പഴം

നേന്ത്രപ്പഴം

അല്‍പം നെയ്യ് എന്നതാണ് കണക്ക്. ഇതുപോലെ പച്ച നേന്ത്രക്കായ പുഴുങ്ങി കഴിയ്ക്കുന്നതും പച്ച നേന്ത്രക്കായയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതുമെല്ലാം പ്രമേഹത്തിന് പരിഹാരമായ വഴികളുമാണ്. ദിവസവും ഒരു നേന്ത്രപ്പഴം എന്നതാണ് കണക്ക്. ഇതുപോലെ നേന്ത്രപ്പഴത്തിനൊപ്പം ബാക്കിയെല്ലാ പഴങ്ങളും, അതായത് റോബസ്റ്റ, പാളയംകോടന്‍ എന്നിവയും കൂടി കഴിയ്ക്കരുത്. എല്ലാം കൂടി ഒരുമിച്ചു കഴിയ്ക്കരുതെന്നര്‍ത്ഥം. ഇത് ദോഷം വരുത്തും.

English summary

Is It Safe To Eat Ripe Kerala Banana, Mango And Jackfruit For Diabetics

Is It Safe To Eat Ripe Kerala Banana, Mango And Jackfruit For Diabetics, Read more to know about,
X
Desktop Bottom Promotion