For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരള്‍ ദീനം മാറാന്‍ കീഴാര്‍ നെല്ലി പശുവിന്‍ പാലില്‍

കരള്‍ ദീനം മാറാന്‍ കീഴാര്‍ നെല്ലി പശുവിന്‍ പാലില്‍

|

ആരോഗ്യത്തിന് സഹായിക്കുന്ന നാട്ടുചെടികള്‍ ധാരാളമുണ്ട്. നാം പലപ്പോഴും കാട്ടു ചെടിയെന്നു കരുതി പറിച്ചു കളയുന്ന പലതിനും വലിയ വില നല്‍കി മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പല സസ്യങ്ങളേക്കാള്‍ ഗുണങ്ങളുണ്ടെന്നതാണ് വാസ്തം.

ഇതുപോലെ അവഗണിയ്ക്കപ്പെട്ടു കിടക്കുന്ന സസ്യങ്ങളിലൊന്നാണ് കീഴാര്‍ നെല്ലി. നെല്ലിയുടെ കുടുംബക്കാരനെങ്കിലും കാര്യമായ പരിഗണന ലഭിയ്ക്കാതെ വഴിവക്കില്‍ വളരുന്ന ഈ സസ്യം പല രോഗങ്ങളുടേയും അന്തകനാണ്. നമ്മുടെ ആയുസിനെ പോലും ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള ഒന്നാണിത്.

കീഴാര്‍ നെല്ലിയുടെ ഏറ്റവും വലിയ മരുന്നു ഗുണം ഇത് കരളിന്റെ പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണെന്നതാണ്. പല കരള്‍ രോഗങ്ങളേയും തടുത്തു നിര്‍ത്താനുള്ള കഴിവ് ഈ ചെറിയ ചെടിയ്ക്കുണ്ട്.

കരള്‍ ആരോഗ്യത്തിനു മാത്രമല്ല, പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണിത്.

കീഴാര്‍ നെല്ലിയുടെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ, ലിവര്‍ പ്രശ്‌നങ്ങള്‍ക്ക് ഇത് എങ്ങനെ ഉപയോഗിയ്ക്കുമെന്നുമറിയൂ,

മഞ്ഞപ്പിത്തത്തിന്

മഞ്ഞപ്പിത്തത്തിന്

കീഴാര്‍ നെല്ലി മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു മരുന്നാണ്. ഇതു സമൂലം അരച്ച് നെല്ലിക്കാ വലിപ്പത്തിലാക്കി ശുദ്ധമായ പശുവിന്‍ പാലില്‍ കലര്‍ത്തി 7 ദിവസം അടുപ്പിച്ചു കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിന് നല്ല പരിഹാരമാണ്. ഇങ്ങനെ ചെയ്താല്‍ രക്തത്തിലുള്ള മഞ്ഞപ്പിത്തത്തിന്റെ അണുക്കള്‍ മുഴുവന്‍ നശിച്ചു പോകും. പശുവിന്‍ പാലില്‍ അല്ലെങ്കില്‍ തേങ്ങാപ്പാലില്‍ ചേര്‍ത്തു കഴിയ്ക്കാം.

ഫാറ്റി ലിവര്‍

ഫാറ്റി ലിവര്‍

മഞ്ഞപ്പിത്തത്തിനു മാത്രമല്ല, കരളിനെ ബാധിയ്ക്കുന്ന മറ്റേതു രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇതു പരിഹാരമായി ഉപയോഗിയ്ക്കാം. കരളിന് രോഗബാധയുണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

ബിപി

ബിപി

ബിപി കുറയ്ക്കാന്‍ കഴിവുള്ള ഇതു ഹൃദയാരോഗ്യത്തിന് അത്യുത്തമമാണെന്നു പറയാം. ഹൈ ബിപിയുള്ളവര്‍ ഇത് അരച്ചു കഴിയ്ക്കന്നതും ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്. നാരുകള്‍ അടങ്ങിയ ഇത് കൊളസ്‌ട്രോള്‍ നീക്കാനും നല്ലതാണ്. ഇതും ഹൃദയാരോഗ്യത്തെ സഹായിക്കും.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാര്‍ നെല്ലി. ഇതു മുഴുവനുമായി അരച്ച് മോരില്‍ കലക്കി കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. നല്ല ദഹനത്തിന്, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണിത്.

ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്കുള്ള

ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്കുള്ള

സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് സമൂലം അതായത് കടയോടെ അരച്ച് കാടി വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

വേനല്‍ക്കാലത്ത്

വേനല്‍ക്കാലത്ത്

വേനല്‍ക്കാലത്ത് ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെളളം കുടിയ്ക്കാം. ശരീരം തണുപ്പിയ്ക്കാന്‍ ഇത് ഏറെ ഉത്തമമാണ്. ഇതിട്ടു തിളപ്പിച്ച വെള്ളത്തിലും കുളിയ്ക്കാം.ശരീരത്തിലുണ്ടാകന്ന വ്രണങ്ങള്‍ക്കും നീരിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി.

പ്രമേഹത്തിനുള്ള

പ്രമേഹത്തിനുള്ള

പ്രമേഹത്തിനുള്ള സ്വാഭാവിക പരിഹാരമാണ് ഈ ഇല. ഇതിന്റെ ഇലയിട്ടു തിളച്ച വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. ഇതിന്റെ ഇല പച്ചയ്ക്കു ചവച്ചരച്ചു കഴിച്ചാലും മതിയാകും. ഇതിന്റെ നീരും കുടിയ്ക്കാം.

തലമുടിയുടെ ആരോഗ്യത്തിനും

തലമുടിയുടെ ആരോഗ്യത്തിനും

തലമുടിയുടെ ആരോഗ്യത്തിനും കീഴാര്‍ നെല്ലി ഏറെ ഗുണകരമാണ്. ഇതിട്ടു തിളപ്പിച്ചോ ഇതിന്റെ നീരെടുത്തു ചേര്‍ത്തു തിളപ്പിച്ചോ വെളിച്ചെണ്ണ തയ്യാറാക്കി തലയില്‍ പുരട്ടാം

മൂത്രം

മൂത്രം

മൂത്രം നല്ലപോലെ പോകാനും മൂത്രശയ അണുബാധകള്‍ക്കു നല്ലതാണ് ഇത്. ഇത് ദിവസവും കഴിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും മൂത്രച്ചൂടിനും പഴുപ്പിനുമെല്ലാം ഏറെ നല്ലതാണ്.

പനിയുള്ളപ്പോള്‍

പനിയുള്ളപ്പോള്‍

പനിയുള്ളപ്പോള്‍ ഇതിന്റെ ഇല ചവച്ചരച്ചു കഴിയ്ക്കാം. പനിയും കോള്‍ഡും അണുബാധയുമെല്ലാം മാറാന്‍ ഇത് സഹായിക്കും.

കഫ ദോഷം തീര്‍ക്കാന്‍ ഉത്തമമായ ഒന്നാണ് കീഴാര്‍ നെല്ലി.

English summary

How To Use Phyllanthus niruri Keezhar Nelli

How To Use Phyllanthus niruri Keezhar Nelli, Read more to know about,
Story first published: Saturday, March 16, 2019, 12:47 [IST]
X
Desktop Bottom Promotion