For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിരട്ട വെന്ത വെള്ളം മാറ്റാത്ത പ്രമേഹമില്ല

ചിരട്ട വെന്ത വെള്ളം മാറ്റാത്ത പ്രമേഹമില്ല

|

പണ്ടത്തെ കാലത്ത് ഒരു പ്രായം കഴിഞ്ഞാല്‍ വന്നിരുന്ന പ്രമേഹം പോലുള്ള രോഗങ്ങള്‍ ഇന്നത്തെ കാലത്തു ചെറുപ്പം കുട്ടികള്‍ക്കു വരേയും വരുന്നുണ്ട്. പഴി പറയേണ്ടത് ജീവിത രീതികളേയും ഭക്ഷണ ശീലങ്ങളേയുമാകും.

ഇത്തരം കാര്യങ്ങളല്ലാതെ പ്രമേഹത്തിന് കാരണമാകുന്ന ചില ഘടകങ്ങളുണ്ട്. പാരമ്പര്യം, ചില മരുന്നുകളുടെ ഉപയോഗം. ചില അസുഖങ്ങള്‍, അമിത വണ്ണം ഇതെല്ലാം തന്നെ പ്രമേഹത്തിലേയ്ക്കു വാതില്‍ തുറക്കുന്ന ഘടകങ്ങളാണ്.പ്രമേഹത്തിന്റെ നമ്പര്‍ വണ്‍ വില്ലന്‍ പാരമ്പര്യം തന്നെയാണ്. പാരമ്പര്യമായി ഇതുണ്ടെങ്കില്‍ ഇതു വരാനുളള സാധ്യത 90 ശതമാനം എന്നു പറയാം. കാരണം ജീനുകള്‍ പരമ്പരാഗതമായി കൈ മാറി വരുന്നതു തന്നെ.

<strong>കുഞ്ഞിനു മരുന്ന് പനിക്കൂര്‍ക്കയിലെ അമ്മക്കൈ പ്രയോഗ</strong>കുഞ്ഞിനു മരുന്ന് പനിക്കൂര്‍ക്കയിലെ അമ്മക്കൈ പ്രയോഗ

ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത ഒന്നാണ് ഇത്. നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നതു മാത്രമാണ് സാധ്യം.പ്രമേഹം അധികരിയ്ക്കുമ്പോള്‍ ടൈപ്പ് 2 പ്രമേഹമായി മാറുന്നു. കിഡ്‌നി, ഹൃദയം തുടങ്ങി ശരീരത്തിന്റെ പല അവയവങ്ങളേയും സാവധാനത്തില്‍ പ്രവര്‍ത്തന രഹിതമാക്കുന്ന ഒരു രോഗമാണ് ഇത്. ഭക്ഷണ, വ്യായാമ നിയന്ത്രണങ്ങള്‍ ഏറെ അത്യാവശ്യവുമാണ്. വേണ്ട മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍, അമിതമായാല്‍ ഹൃദയത്തെ വരെ ബാധിയ്ക്കാവുന്ന ഒന്നാണ് പ്രമേഹം അഥവാ ഡയബെറ്റിസ്.

പ്രമേഹത്തിന് പരിഹാരമായി പറയുന്ന ഒട്ടനവധി വീട്ടുവൈദ്യങ്ങളുണ്ട്. ഇംഗ്ലീഷ് ഗുളികകളെ ആശ്രയിക്കുന്നതിനു പകരം ഇത്തരം പരിഹാരങ്ങള്‍ പരീക്ഷിയ്ക്കുന്നത് യാതൊരു പാര്‍ശ്വ ഫലവുമില്ലാതെ ഗുണം നല്‍കും.

പ്രമേഹത്തിന് പരിഹാരമായി വരുന്ന ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം

ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം

ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ദിവസവും ശീലമാക്കുന്നത് ഏറെ നല്ലതാണ്.

വാഴ

വാഴ

വാഴയുടെ പല ഭാഗങ്ങളും പ്രമേഹത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതില്‍ പ്രധാനമാണ് വാഴപ്പിണ്ടി നീര്. ഇതില്‍ അല്‍പം മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം ചെയ്യും. വാഴപ്പിണ്ടി വേവിച്ചു കഴിയ്ക്കാം. വാഴക്കൂമ്പും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മുരിങ്ങയിലയുടെ ജ്യൂസും ഇഞ്ചിനീരും

മുരിങ്ങയിലയുടെ ജ്യൂസും ഇഞ്ചിനീരും

മുരിങ്ങയില പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതും ഇഞ്ചിയും ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. മുരിങ്ങയിലയുടെ ജ്യൂസും ഇഞ്ചിനീരും ചേര്‍ത്തു കുടിയ്ക്കാം. ഇതും ഗുണം നല്‍കും.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കും. മഞ്ഞള്‍പ്പൊടി വെണ്ണയില്‍ ചേര്‍ത്തു കഴിയ്ക്കുന്നതു നല്ലതാണ്.

പാവയ്ക്ക

പാവയ്ക്ക

പൊതുവേ പ്രമേഹത്തിന് ഉപകാര പ്രദമാണ് പാവയ്ക്ക. ഇതിന്റെ നീരും പാവയ്ക്കയുമെല്ലാം ഏറെ ഗുണകരമാണ്. കയ്പു സ്വാദുള്ള ഭക്ഷണ വസ്തുക്കള്‍ പ്രമേഹത്തിന് പരിഹാരമാണ്. പച്ച പാവയ്ക്ക ചെറുതായി അരിഞ്ഞി തൈരില്‍ ഇട്ടു ലേശം മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

ബ്രഹ്മി

ബ്രഹ്മി

ചില തരം പ്രകൃതി സസ്യങ്ങള്‍ പ്രമേഹത്തിനുള്ള ഏറ്റവും നല്ല പരിഹാരമാണ്. ഇതിലൊന്നാണ് ചെറൂള. ഇത് അരച്ചു മോരില്‍ കലക്കി കഴിയ്ക്കാം. ബ്രഹ്മി അരച്ചു പാലില്‍ ചേര്‍ത്തു കഴിയ്ക്കാം. ഇതെല്ലാം പ്രമേഹത്തിനുള്ള സസ്യ ഔഷധങ്ങളാണ്.

കൂവളത്തിന്റെ ഇല

കൂവളത്തിന്റെ ഇല

ചിറ്റമൃത് എന്ന സസ്യം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത്, തൊട്ടാവാടി സമൂലം പറിച്ചു നീരെടുത്തു ദിവസവും കുടിയ്ക്കുന്നത്, കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് ഇത് തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് എല്ലാം പ്രമേഹത്തിനുള്ള ഒറ്റമൂലി മരുന്നുകളാണ്.

കോവലിന്റെ ഇല, പച്ചമഞ്ഞള്‍, എള്ള്

കോവലിന്റെ ഇല, പച്ചമഞ്ഞള്‍, എള്ള്

കോവയ്ക്കയുണ്ടാകുന്ന കോവലിന്റെ ഇല, പച്ചമഞ്ഞള്‍, എള്ള് എന്നിവ ചേര്‍ത്ത് അരച്ച് പ്രമേഹം കാരണമുണ്ടാകുന്ന വ്രണങ്ങളിലും മുറിവുകളിലും പുരട്ടുന്നത് ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്.

നെല്ലിക്കയുടെ നീരില്‍

നെല്ലിക്കയുടെ നീരില്‍

നെല്ലിക്കയുടെ നീരില്‍ മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്തു കഴിയ്ക്കുന്നത്, പച്ചനെല്ലിക്കയും മഞ്ഞളും ചേര്‍ത്തരച്ചു കഴിയ്ക്കുന്നത്, നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്തു കഴിയ്ക്കുന്നത് എല്ലാം തന്നെ ഏറെ നല്ലതാണ്.

നല്ല ശുദ്ധമായ ചന്ദനം

നല്ല ശുദ്ധമായ ചന്ദനം

നല്ല ശുദ്ധമായ ചന്ദനം അരച്ചത് നെല്ലിക്കാ നീരില്‍ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണെന്നു വേണം, പറയാന്‍.

 ഉണക്കിപ്പൊടിച്ചു വച്ച്

ഉണക്കിപ്പൊടിച്ചു വച്ച്

ഞാവല്‍പ്പഴത്തിന്റെ കുരു ഉണക്കിപ്പൊടിച്ചു വച്ച് ഇതു രാവിലേയും വൈകീട്ടും അഞ്ചു ഗ്രാം വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും ഗുണം നല്‍കും.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

പോംഗ്രനേറ്റ് അഥവാ മാതളനാരകവും ഇതിനുളള നല്ലൊരു പരിഹാരമാണ്. ഇതിന്റെ കുരു അരച്ചു മോരില്‍ കലക്കി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

പച്ച നേന്ത്രക്കായ

പച്ച നേന്ത്രക്കായ

നല്ലപോലെ പഴുത്ത നേന്ത്രപ്പഴം പ്രമേഹ രോഗികള്‍ക്കു നല്ലതല്ലെങ്കിലും അധികം പഴുക്കാത്തത് ഏറെ നല്ലതാണ്. ഇതുപോലെ പച്ച നേന്ത്രക്കായ വേവിച്ചു കഴിയ്ക്കുന്നതും ഗുണം നല്‍കും. ഇതു ചുട്ടോ കറി വച്ചോ തോരനാക്കിയോ കഴിയ്ക്കാം. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം.

ആര്യവേപ്പിലയും കറിവേപ്പിലയുമെല്ലാം

ആര്യവേപ്പിലയും കറിവേപ്പിലയുമെല്ലാം

ആര്യവേപ്പിലയും കറിവേപ്പിലയുമെല്ലാം പൊതുവേ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നവയാണ്. ആര്യവേപ്പില, കറിവേപ്പില എന്നിവ തുല്യമായി എടുത്ത് അരയ്ക്കുക. ഇത് ഒരു ടേബിള്‍ സ്പൂണ്‍ 1 ടേബിള്‍ സ്പൂണ്‍ മോരില്‍ കലക്കി ദിവസവും വെറുംവയറ്റില്‍ കഴിയ്ക്കാം. പ്രമേഹത്തിന് ഉത്തമ പരിഹാരമാണിത്.

English summary

How To Treat Diabetes With Coconut Shell Boiled Water

How To Treat Diabetes With Coconut Shell Boiled Water, Read more to know about,
X
Desktop Bottom Promotion