For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയ്ക്കും മണ്‍ചട്ടിയിലെ കുടംപുളി മാജിക്

വയര്‍ കുറയ്ക്കും മണ്‍ചട്ടിയിലെ കുടംപുളി മാജിക്

|

പലരേയും അലട്ടുന്ന പല പ്രശ്‌നങ്ങളില്‍ ഒന്നാണ് കൂടി വരുന്ന തടി. ചിലര്‍ ഭക്ഷണം കഴിച്ചാകും, തടി കൂടുക. ഒന്നും കഴിച്ചില്ലെങ്കിലും തടി കൂടുന്നുവെന്ന പരാതി പറയുന്നവര്‍ ധാരാളമാണ്.

തടിയ്ക്കു പുറകിലെ കാരണങ്ങള്‍ ഭക്ഷണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. ഭക്ഷണം കഴിയ്ക്കുന്ന സമയം തെറ്റുന്നത്, പ്രാതല്‍ ഒഴിവാക്കുന്നത്, ഉറക്കം തോന്നിയ പോലെയാകുന്നത്, സ്‌ട്രെസ് പോലുള്ളവ, ചില മരുന്നുകള്‍, ഹൈപ്പോതൈറോയ്ഡ് പോലുള്ള ചില രോഗങ്ങള്‍ എന്നിവയെല്ലാം തന്നെ അമിതമായ വണ്ണത്തിന് കാരണമാകാം. ഇതില്‍ പാരമ്പര്യവും ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്.

തടി കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ട് വരുന്ന പരസ്യങ്ങളില്‍ മയങ്ങി ഇതിനു പുറകേ പോകുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്. ഇതു പരീക്ഷിച്ച് അസുഖങ്ങള്‍ വരുത്തി വയ്ക്കുന്നവര്‍ കുറവല്ല. തടി കുറയാന്‍ ചിലപ്പോള്‍ സഹായിക്കുമെങ്കിലും പകരം ഗുരുതര രോഗങ്ങളാകും, വരിക്.

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വഴികളുണ്ട്, പ്രകൃതിദത്ത മരുന്നുകളുമുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഈ ഒരു ഗുണം മാത്രമല്ല, പല ഗുണങ്ങളും ഇവ നല്‍കുന്നുണ്ട്.

കറികളില്‍, പ്രത്യേകിച്ച് മീന്‍ കറിയില്‍ നാം ചേര്‍ക്കുന്ന കുടംപുളി ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ്. പ്രത്യേകിച്ചും തടി കുറയാനും വയര്‍ കുറയാനും. ഗാര്‍സീനിയ കാംബോജിയ എന്ന ശാസ്ത്രീയ നാമമുള്ള കുടംപുളി പല തരത്തിലാണ് തടി കുറയ്ക്കാനും വണ്ണം കുറയ്ക്കാനുമെല്ലാം ഫലപ്രദമാകുന്നത്.

കുടംപുളിയില്‍ ഹൈഡ്രോസിട്രിക്‌ ആസിഡ് എന്നൊരു ആസിഡുണ്ട്. ഇതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകം. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളുവാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് ഈ പ്രത്യേക ആസിഡ്. തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന പല സപ്ലിമെന്റുകളിലും പ്രധാനപ്പെട്ട ഒരു ചേരുവയാണ് ഈ ആസിഡ്. ഇവ ഇത്തരം സപ്ലിമെന്റുകളില്‍ 20-50 ശതമാനം വരെ അടങ്ങിയിട്ടുണ്ട്.

സുഖപ്രസവം ഉറപ്പാക്കും കരിക്കുവെള്ളം ഈ നേരത്ത്‌സുഖപ്രസവം ഉറപ്പാക്കും കരിക്കുവെള്ളം ഈ നേരത്ത്‌

കുടംപുളി ഏതെല്ലാം വിധത്തിലാണ്, എങ്ങനെ ഉപയോഗിച്ചാലാണ് തടിയും വയറും പോകുക എന്നറിയൂ, തടി കുറയുന്നതു മാത്രമല്ലാതെ മറ്റ് ധാരാളം ആരോഗ്യ ഗുണങ്ങളും ഇതു നല്‍കും.

 കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

തടി അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ് കൊളസ്‌ട്രോള്‍. കുടംപുളി കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിയ്ക്കുക മാത്രമല്ല, തടിയും വയറും കുറയ്ക്കുകയും കൂടി ചെയ്യുന്നു. കുടംപുളി കൊളസ്‌ട്രോളിന്റെ പ്രധാനപ്പെട്ട ശത്രുവാണ്. കൊളസ്‌ട്രോള്‍ കുറയുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പും സ്വാഭാവികമായി തന്നെ കുറയുന്നു.

മലബന്ധം

മലബന്ധം

മലബന്ധം വയര്‍ ചാടുന്നതിനുള്ള, വയറിനു കനം തോന്നുന്നതിനും ഒരു പരിധി വരെ തടി കൂടുന്നതിലും കാരണമാകുന്നു. ഇതിനുള്ള പ്രധാനപ്പെട്ട ഒരു പരിഹാരമാണ് കുടംപുളി. ഇതില്‍ നാരുകളും ധാരാളമുണ്ട്. ഇത് നല്ല ശോധനയ്ക്കും സഹായിക്കുന്ന ഒന്നാണ്.

നല്ല ദഹനം

നല്ല ദഹനം

നല്ല ദഹനം തടിയും വയറും കുറയ്ക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ്. നല്ല ദഹനത്തിനു വഴിയൊരുക്കുന്നതില്‍ കുടംപുളി സഹായകമാണ്. ഇതു വഴി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിയുന്നുവെന്നു മാത്രമല്ല, തടിയും വയറും കുറയുക കൂടി ചെയ്യുന്നു. ഇതു വഴിയും കുടം പുളി തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

ശരീരത്തിലെ അപചയ പ്രക്രിയ

ശരീരത്തിലെ അപചയ പ്രക്രിയ

ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയെന്ന ധര്‍മ്മം കൂടി നിര്‍വഹിയ്ക്കുന്ന ഒന്നാണ് കുടംപുളി. ഇതു ശരീരത്തിന് ചൂടു നല്‍കുന്നു. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. തടിയും വയറും കുറയ്ക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ തടിയുള്‍പ്പെടെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊന്നാന്തരം പരിഹാരം കൂടിയാണ് കുടംപുളി. കുടംപുളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

ഇത് ശരീരത്തിലെ ടോക്‌സിനുകളെ നീക്കുന്നു. ഇതു വഴി അനാവശ്യമായ കൊഴുപ്പു പുറന്തള്ളപ്പെടുന്നു. ഇതും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

വിശപ്പു കുറയ്ക്കാന്‍

വിശപ്പു കുറയ്ക്കാന്‍

വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് കുടംപുളി. ഇത് തലച്ചോറിലെ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇത് അമിതഭക്ഷണം ഒഴിവാക്കുകയും ഇതുവഴി തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

കൊഴുപ്പിനെ

കൊഴുപ്പിനെ

കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാനുള്ള കഴിവ് കുടംപുളിയ്ക്കുണ്ട്. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കാന്‍ ഏറെ ഗുണകരമാണിത്. ഇതു തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ്.

വണ്ണവും തടിയും കുറയാന്‍

വണ്ണവും തടിയും കുറയാന്‍

വണ്ണവും തടിയും കുറയാന്‍ പ്രത്യേക രീതിയില്‍ കുടംപുളി ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. ഒന്നോ രണ്ടോ കുടംപുളി മണ്‍ചട്ടിയില്‍ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് കുതിര്‍ത്തുക. രാത്രി മുഴുവന്‍ കുതിര്‍ത്തി രാവിലെ വെറുംവയറ്റില്‍ ഉപയോഗിയ്ക്കുന്നതാണ് ഗുണം. ഈ വെള്ളം കുറഞ്ഞ തീയില്‍ തിളപ്പിച്ചു പകുതിയാക്കി ചെറുചൂടോടെ കുടിയ്ക്കുക. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ കാര്യമായ വ്യത്യാസമുണ്ടാകും.

 പ്രമേഹം

പ്രമേഹം

ഇതിനു പുറമേ പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് കുടംപുളി. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനും നല്ലതാണ്. ഇന്‍സുലിന്‍ സെന്‍സിറ്റീവിറ്റി കുറയ്ക്കുകയും ചെയ്യുന്നു. ഇതുകൊണ്ടുതന്നെ പ്രമേഹത്തിനുള്ള ഉത്തമ ഔഷധമെന്നു പറയണം. പ്രമേഹ രോഗികള്‍ക്ക് ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതിട്ട വെള്ളം നേരത്തെ പറഞ്ഞ പോലെ കുടിയ്ക്കുന്നതും ഗുണകരമാണ്.

ടോക്‌സിനുകള്‍ നീക്കുന്നതിനാല്‍ ലിവര്‍ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.

English summary

How To Use Garcinia kambogia In Mud Pot To Reduce Belly Fat

How To Use Garcinia kambogia In Mud Pot To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion