Just In
Don't Miss
- News
നിയമസഭാ സമ്മേളനത്തിനിടെ നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- Movies
അവാര്‍ഡ് നിര്‍ണയം വരുമ്പോള്‍ അവര്‍ പറയുന്നത് വിചിത്രമായ കാരണം, തുറന്നുപറഞ്ഞ് ഉര്‍വ്വശി
- Finance
നിഫ്റ്റി ഒരു ശതമാനം താഴ്ന്നു, സെൻസെക്സിൽ 470 പോയിന്റ് ഇടിവ്
- Sports
IND vs AUS: അമ്മയുമായുള്ള ഫോണ്‍ കോള്‍ പ്രചോദനമായി, ശ്രദ്ധ ഒന്നില്‍ മാത്രമായിരുന്നു- സിറാജ് പറയുന്നു
- Travel
ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!
- Automobiles
ഗ്രാസിയ 125-ന് സ്പോര്‍ട്സ് പതിപ്പ് സമ്മാനിച്ച് ഹോണ്ട; വില 82,564 രൂപ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആസിഡ് പൊള്ളലും നിസ്സാരമല്ല, അറിയണം ഇതെല്ലാം
ഉയരെ എന്ന സിനിമ ഇന്നും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തുകയാണ്. ആസിഡ് ആക്രമണത്തിന്റെ ഇരയായിട്ടും തന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ച പെണ്‍കുട്ടിയുടെ കഥയുമായാണ് ഉയരെ എത്തിയത്. എന്നാല്‍ നമുക്ക് ചുറ്റും നിരവധി പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ആസിഡ് ആക്രമണത്തില്‍ പെട്ട് ജീവിതവും ജീവനും നഷ്ടപ്പെട്ട് കഴിയുന്നത്. പ്രണയ നൈരാശ്യവും മറ്റും ഇതിന്റെ പ്രധാന കാരണങ്ങളായി മാറുന്നു. പല പെണ്‍കുട്ടികള്‍ക്കും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്.
Most read: തടിയും കൊളസ്ട്രോളും ഇല്ല, ഈ ഉപ്പുമാവ് രാത്രി
എങ്കിലും അതില്‍ നിന്നെല്ലാം ഉയര്‍ത്തെഴുന്നേറ്റ് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ജീവിച്ച് കാണിച്ച് കൊടുക്കുകയാണ് സമൂഹത്തിന് മുന്നില്‍ ഓരോ പെണ്‍കുട്ടിയും. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ അല്ലെങ്കില്‍ അബദ്ധവശാല്‍ ആസിഡ് കൈകാര്യം ചെയ്യുമ്പോള്‍ പൊള്ളലേല്‍ക്കാന്‍ ഇടയുള്ളവര് ശ്രദ്ധിക്കേണ്ട അല്ലെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് അറിയാന്‍ ഇടയില്ല. ആസിഡ് കൊണ്ട് പൊള്ളലേറ്റാല്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ പ്രഥമ ശുശ്രൂഷ പോലെ ചെയ്താല്‍ അത് പൊള്ളലിനെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

വസ്ത്രം മാറ്റുക
പൊള്ളലേറ്റ ഭാഗത്ത് നിന്ന് വസ്ത്രം മാറ്റേണ്ടതാണ്. ആദ്യം ചെയ്യേണ്ടത് ഇതാണ്. പൊള്ളലേറ്റ സ്ഥലത്ത് നിന്ന് വസ്ത്രം മാറ്റുക. ഇത് ചര്‍മ്മത്തിനോട് ചേര്‍ന്നിട്ടുള്ള സ്ഥലത്ത് ആണെങ്കില്‍ ചര്‍മ്മവും വസ്ത്രവും ഒട്ടിപ്പിടിച്ച് നില്ക്കുന്ന അവസ്ഥ കൂടുതല്‍ പ്രശ്നമാണ് ചര്‍മ്മത്തിന് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല വസ്ത്രം നീക്കം ചെയ്യുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും ചര്‍മ്മം ഇതോടൊപ്പം വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

കെമിക്കല്‍ ഡ്രൈ ആണെങ്കില്‍
ചര്‍മ്മത്തില്‍ ചെറിയ രീതിയിലാണ് പൊള്ളലേറ്റതെങ്കില്‍ അത് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. കെമിക്കല്‍ ഡ്രൈ ആയിക്കഴിഞ്ഞാല്‍ അത് നല്ല സോഫ്റ്റ് ആയ ഒരു ബ്രഷ് കൊണ്ട് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. എന്നാല്‍ ഇത് ഡ്രൈ ആയിക്കഴിഞ്ഞാല്‍ മാത്രമേ ഇത്തരം ഒരു നീക്കം നടത്താന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വളരെയധികം ശ്രദ്ധയോടെ മാത്രമേ ഇത് ചെയ്യാന്‍ പാടുകയുള്ളൂ.

വെള്ളം
വെള്ളം ധാര ധാരയായി ഒഴിച്ച് കൊടുക്കുക. ഇത് പൊള്ളലിന് ആശ്വാസം നല്‍കുന്നുണ്ട്. മാത്രമല്ല ഇത് ആസിഡിന്റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ എന്ത് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് വളരെയധികം വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മാറ്റികിടത്തുക
ആസിഡ് വീണ സ്ഥലത്ത് നിന്നും അവരെ മാറ്റിക്കിടത്താന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് പൊള്ളല്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വെള്ളം ഒഴിക്കുകയാണെങ്കില്‍ പോലും ആ സ്ഥലത്ത് നിന്ന് അവരെ മാറ്റിക്കിടത്താന്‍ ശ്രദ്ധിക്കുക.

ആഭരണങ്ങള്‍ മാറ്റുക
ആദ്യം ശ്രദ്ധിക്കേണ്ടത് ഇതാണ്. ആസിഡ് ദേഹത്ത് ആയിക്കഴിഞ്ഞാല്‍ ആദ്യം സ്ത്രീ ആണെങ്കിലും പുരുഷനായാലും ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ എല്ലാം മാറ്റുക. അല്ലെങ്കില്‍ അത് ശരീരത്തില്‍ കൂടുതല്‍ ഒട്ടിപ്പിടിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത് കൂടുതല്‍ പൊള്ളലിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ചര്‍മ്മത്തില്‍ ഒട്ടിപ്പിടിച്ചത്
ഒരിക്കലും ചര്‍മ്മത്തില്‍ ഒട്ടിപ്പിടിച്ച തരത്തിലുള്ള വസ്ത്രമോ ആഭരണമോ ഇളക്കി മാറ്റാന്‍ ശ്രമിക്കരുത്. ഇത് മുറിവിന്റെ ആഴവും വലിപ്പവും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

നേരെ ഇരുത്തുക
ഒരിക്കലും ആസിഡ് വീണ് പൊള്ളലേറ്റാല്‍ ആ വ്യക്തിയെ അധികം ടെന്‍ഷനാക്കാതെ നോക്കണം. മുഖത്തും കണ്ണിലും പൊള്ളലേറ്റാല്‍ ശുദ്ധജലം കൊണ്ട് നല്ലതു പോലെ വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം. എന്നിട്ട് നേരെ ഇരുത്താന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആസിഡ് കെമിക്കല്‍ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിനുള്ള സാധ്യത ഉണ്ട്.