For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോശയും പുട്ടും വേണ്ട,ആയുസ്സിന് കാച്ചിൽ പുഴുങ്ങിയത്

|

ആരോഗ്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ആരോഗ്യം പ്രശ്നത്തിലാവുന്നത് പലപ്പോഴും നമ്മുടെ ഭക്ഷണ രീതികളിലൂടെ തന്നെയാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് അനാരോഗ്യം എന്ന അവസ്ഥ കൂടെക്കൂടെ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നു. പണ്ടുള്ളവർക്ക് രോഗം വരാതെ കാത്തിരുന്നത് അവരുടെ ഭക്ഷണ രീതി തന്നെയാണ്. എന്നാൽ എന്താണ് ഇതിന് പിന്നിൽ എന്ന് പലരും അതിശയപ്പെട്ടിരുന്നു.

<strong>most read: തേങ്ങചമ്മന്തിയാവാം ദിവസവും,നല്ല ദഹനത്തിന് ബെസ്റ്റ്</strong>most read: തേങ്ങചമ്മന്തിയാവാം ദിവസവും,നല്ല ദഹനത്തിന് ബെസ്റ്റ്

ഭക്ഷണത്തിൽ ചേനയും കാച്ചിലും ചേമ്പും എല്ലാം ഇവര്‍ ധാരാളമായി ഉൾപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള രോഗങ്ങളും ഇവരെ ബാധിച്ചിരുന്നില്ല എന്ന് തന്നെ പറയാവുന്നതാണ്. ആരോഗ്യം വർദ്ധിപ്പിച്ച് നല്ല മിടുക്കൻമാരായി നടക്കുന്നതിന് പലപ്പോഴും ഈ ഭക്ഷണങ്ങൾ തന്നെ ഒരു പരിധി വരെ സഹായിച്ചിരുന്നു. എന്നാല്‍ ഇത്തരം അവസ്ഥകൾ മാറിയതോടെ രോഗങ്ങളുടെ കുത്തൊഴുക്കായി.

അതിന് പരിഹാരം കാണാൻ പല വിധത്തിലുള്ള മരുന്നുകൾ കഴിക്കലായി. അതോടെ പലരും രോഗക്കിടക്കിയിലും ആയി. എന്നാൽ ഒരു കാലത്ത് നമ്മൾ ഉപേക്ഷിച്ചിരുന്ന കാവത്ത് അഥവാ കാച്ചിൽ കഴിക്കുന്നത് ഇന്നത്തെ കാലത്ത് പലപ്പോഴും അമൃത് കഴിക്കുന്നതിന് തുല്യമാണ്. എന്താണ് ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം.

വിറ്റാമിൻ ബിയുടെ കലവറ

വിറ്റാമിൻ ബിയുടെ കലവറ

വിറ്റാമിൻ ബിയുടെ കലവറയാണ് കാച്ചില്‍. ഇത് നാഢീസംബന്ധമായ പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഉൻമേഷവും ഓര്‍മ്മശക്തിയും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് കാച്ചിൽ. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതുകൊണ്ട് തന്നെ പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് കാച്ചിലിൽ നല്ല മികച്ച ഒറ്റമൂലിയുണ്ട്. രാവിലെ കാച്ചിൽ പുഴുങ്ങി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

image courtesy

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലം തന്നെയാണ് പലപ്പോഴും ഈ രോഗത്തിന് ആധാരം. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാച്ചിൽ. പ്രമേഹ രോഗികള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ യാതൊരു വിധ സംശയവും നൽകാതെ കഴിക്കാവുന്നതാണ്. എന്നാൽ എന്തും അധികമായാൽ അത് പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് കഴിക്കുമ്പോൾ അൽപം ശ്രദ്ദിച്ച് വേണം കഴിക്കുന്നതിന്. അല്ലെങ്കിൽ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.

 ഹൃദ്രോഗത്തിന് പരിഹാരം

ഹൃദ്രോഗത്തിന് പരിഹാരം

ഹൃദയ സംബന്ധമായ രോഗങ്ങൾ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചത് തന്നെയാണ് ആരോഗ്യകരമായ ഭക്ഷണ ശീലം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി അൽപം കാച്ചിൽ തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. രാവിലെ ഇഡ്ഡലിയും ദോശയും എല്ലാം ഒഴിവാക്കി ഇനി അൽപം കാച്ചിൽ പുഴുങ്ങിക്കഴിച്ചു നോക്കൂ. ഇത്രത്തോളം ആരോഗ്യ ഗുണങ്ങളുള്ള വേറൊന്ന് ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മികച്ചതാണ് കാച്ചിൽ. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പെട്ടെന്നാണ് പരിഹാരം നൽകുന്നത്. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും ഇതിലുള്ള മിനറൽസ് വളരെ സഹായകമാണ്. അതുകൊണ്ട് കാഴ്ച സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് നല്ലൊരു പരിഹാരമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് സ്ഥിരമായി ഇനി അൽപം കാച്ചിൽ പുഴുങ്ങിക്കഴിച്ച് നോക്കൂ. ഇത് ആരോഗ്യവും കാഴ്ചശക്തിയും വര്‍ദ്ധിപ്പിക്കുന്നു.

 കഫക്കെട്ടിന് പരിഹാരം

കഫക്കെട്ടിന് പരിഹാരം

കഫക്കെട്ട് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്ന ഒന്നാണ് കാവത്ത് അഥവാ കാച്ചിൽ. ഇത് കഴിക്കുന്നതിലൂടെ അത് കഫക്കെട്ട്, ശ്വാസതടസ്സം എന്നീ അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ധൈര്യമായി ഇത് കഴിക്കാവുന്നതാണ്. കാച്ചിൽ പുഴുങ്ങിക്കഴിക്കുന്നത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് നല്ലതാണ്.

 ആന്റ‌ി ഓക്സിഡന്റ് കലവറ

ആന്റ‌ി ഓക്സിഡന്റ് കലവറ

ആന്റി ഓക്സിഡന്റിന്റെ കലവറയാണ് കാച്ചിൽ. ധാരാളം ആരോഗ്യ ഗുണങ്ങൾ അതുകൊണ്ട് തന്നെ ഇതില്‍ ഉണ്ട്. ആരോഗ്യത്തിന് വില്ലനാവുന്നപല അവസ്ഥകൾക്കും അമിതവണ്ണത്തിനും വയറിനും എല്ലാം ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി നമുക്ക് ഇത് കഴിക്കാവുന്നതാണ്.

ദഹനത്തിന് മികച്ചത്

ദഹനത്തിന് മികച്ചത്

ദഹന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് കാച്ചിൽ. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റിന് പകരം പുഴുങ്ങിക്കഴിക്കുന്നത് പല പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഏത് സമയത്ത് നിങ്ങളെ ബാധിക്കുമെന്ന് പറയാൻ ആവില്ല. അതിന് പരിഹാരം കാണാൻ കാച്ചിൽ വളരെ മികച്ചതാണ്. ഇത് ഏത് ദഹന പ്രതിസന്ധിക്കും പരിഹാരം നൽകി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഏത് അവസ്ഥക്കും വയറ് ക്ലീൻ ആക്കുന്നതിനും സഹായിക്കുന്നു കാച്ചിൽ.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മികച്ചതാണ് കാച്ചിൽ. ഇത് വേവിച്ച് കഴിക്കുന്നത് രോഗത്തെ വരാതെ തടയുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും തുടക്കത്തിൽ തന്നെ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി കാച്ചിൽ കഴിക്കാവുന്നതാണ്.

English summary

health benefits of purple yam (kachil)

we have listed some health benefits of kachil (purple yam), read on.
X
Desktop Bottom Promotion