For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂറിക് ആസിഡിനെ ചെറുക്കും കേമി സീമമല്ലി

യൂറിക് ആസിഡിനെ ചെറുക്കും കേമി സീമമല്ലി

|

നമ്മുടെ ആരോഗ്യത്തെ കാക്കുന്ന കാര്യത്തില്‍ ഏറെ സഹായിക്കുന്നവയാണ് ഇലക്കറികള്‍. പലതരം ഇലക്കറികളുണ്ട്. ചിലത് മുഖ്യ ഭക്ഷണമായി ഉപയോഗിയ്ക്കുന്നവ. മററു ചിലത് ചില ഭക്ഷണങ്ങളില്‍ ചേരുവകളായി ചേര്‍ക്കുന്നത്.

ചിലപ്പോള്‍ ചില ഇലക്കറികള്‍, പ്രത്യേകിച്ചും മല്ലിയില, കറിവേപ്പില എന്നിവയെല്ലാം നാം കറികളില്‍ ചേര്‍ക്കാറുമുണ്ട്. ഇതെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ സ്വാദിനൊപ്പവും തരും.

നാം പൊതുവേ പരിചയിച്ചു വരുന്ന ഇലക്കറികളില്‍ പൊതുവേ ഉപയോഗിയ്ക്കുന്നവയുണ്ട്. ഇതില്‍ മുരിങ്ങയില, ചീരയില എന്നിവയെല്ലാം പെടുന്നുമുണ്ട്. കറിവേപ്പില പോലുള്ളവ നാം സ്വാദിനും മണത്തിനുമായി ഉപയോഗിയ്ക്കുകയും ചെയ്യുന്നു.

പുറമെ പലരും കൂടുതലായി ഉപയോഗിച്ചു വരുന്നതെങ്കിലും നമ്മുടെ നാട്ടില്‍ അധികം ഉപയോഗിയ്ക്കാത്ത ചില ഇലയിനങ്ങളുണ്ട്. ഇതില്‍ മല്ലിയില ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ മല്ലിയിലയും ആളുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മല്ലിയില കൂടാതെ പാര്‍സ്ലി എന്നൊതു സസ്യമുണ്ട്. നമ്മുടെ നാട്ടില്‍ സുലഭമല്ലാത്ത ഇത് കാഴ്ചയില്‍ മല്ലിയിലയോട് സാമ്യമുള്ള ഒന്നാണ്. ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ള ഒന്നാണിത്. സീമമല്ലിയെന്നാണ് ഇത് അറിയപ്പെടുന്നത്. സാലഡിയും മറ്റും ചേര്‍ത്തു കഴിയ്ക്കാവുന്ന ഇത പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്.

സീമമല്ലി യൂറിക് ആസിഡ് ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും നല്ലതാണ്. കരള്‍ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

യൂറിക് ആസിഡിനുള്ള നല്ലൊരു പ്രകൃതി ദത്ത മരുന്നാണ്

യൂറിക് ആസിഡിനുള്ള നല്ലൊരു പ്രകൃതി ദത്ത മരുന്നാണ്

യൂറിക് ആസിഡിനുള്ള നല്ലൊരു പ്രകൃതി ദത്ത മരുന്നാണ് സീമമല്ലി. ഇതിന്റെ ഒരു കെട്ട് ഇലകള്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. കുറഞ്ഞ തീയില്‍ വേണം, തിളപ്പിയ്ക്കുവാന്‍. പിന്നീട് ഇത് ആറിയ ശേഷം ഓരോ ഗ്ലാസ് വീതം രാവിലെ വെറും വയറ്റിലും രാത്രി കിടക്കാന്‍ നേരത്തും കുടിയ്ക്കുക.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ചെറുക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതിലെ മൈറിസെത്തീന്‍ എന്നൊരു ഘടകം ഫ്‌ളേവനോയ്ഡായി പ്രവര്‍ത്തിയ്ക്കുന്നു. ഇത് ബ്ലാക് കറന്റ്‌സ്, ക്രാന്‍ബെറീസ്, മധുരക്കിഴങ്ങ് എന്നിവയിലും അടങ്ങിയിട്ടുണ്ട്. ഇത് പ്രധാനമായും സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ളവയെ ചെറുക്കാന്‍ ഏറെ നല്ലതാണ്. സീമമല്ലിയില്‍ ധാരാളം ക്ലോറോഫില്‍ അടങ്ങിയിട്ടുമുണ്ട്. ഇത് ക്യാന്‍സര്‍ കാരണമാകുന്ന കാര്‍സിനോജെനുകളെ നശിപ്പിയ്ക്കുവാനും ഏറെ ഗുണകരമാണ്. ഇതിലെ എപിജെനീന്‍ എന്ന ഘടകം ബ്രെസ്റ്റ് ക്യാന്‍സര്‍ ട്യൂമറുകളുടെ സൈസ് കുറയ്ക്കാനും ഏറെ നല്ലതാണ്.

പ്രമേഹത്തിനുള്ള സ്വാഭാവിക പ്രതിരോധമാണ്

പ്രമേഹത്തിനുള്ള സ്വാഭാവിക പ്രതിരോധമാണ്

പ്രമേഹത്തിനുള്ള സ്വാഭാവിക പ്രതിരോധമാണ് ഇത്. ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇത് രക്തത്തിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കുന്ന ഒന്നു തന്നെയാണ്. പ്രമേഹ രോഗികള്‍ക്ക് ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുമെല്ലാം ഏറെ ഗുണം നല്‍കും.

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണിത്. ഇതിലെ വൈറ്റമിന്‍ കെ ആണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തിന് കാല്‍സ്യം വലിച്ചെടുക്കാന്‍ ഇത് സഹായിക്കുന്നു. വൈറ്റമിന്‍ കെയുടെ കുറവ് എല്ലുകള്‍ പൊട്ടിപ്പോകുവാന്‍ ഇടയാക്കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി എല്ലുകള്‍ ആരോഗ്യത്തോടെയിരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. വൈറ്റമിനുകളും ധാതുക്കളുമെല്ലാം ആരോഗ്യത്തിന് പല തരത്തിലും സഹായിക്കുന്നു. വൈററമിന്‍ സി ഉല്‍പാദിപ്പിയ്ക്കുന്ന കൊളാജനുകള്‍ എല്ലുകള്‍ക്കു ചുറ്റുമായി വലയം തീര്‍ത്ത് എല്ലുകളെ സംരക്ഷിയ്ക്കുന്നു.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

വൈറ്റമിന്‍ സി ഉള്ളതു കൊണ്ടു തന്നെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് പാര്‍സ്ലി. കോള്‍ഡ് പോലെയുള്ള രോഗങ്ങള്‍ ചെറുക്കാന്‍ ഏറെ നല്ലതുമാണ്. ബീറ്റാ കരോട്ടിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഇത്. ബീറ്റാ കരോട്ടിനുകള്‍ ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്നതു കൊണ്ടു തന്നെ ഫ്രീ റാഡിക്കലുകളെ തടഞ്ഞ് ശരീരത്തിന് പ്രായാധിക്യം തോന്നുന്നതു തടയുന്നു.

 യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകളെ തടയാന്‍

യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകളെ തടയാന്‍

നല്ലൊരു നാച്വറല്‍ ആന്റിബയോട്ടികാണ് പാര്‍സ്ലി. കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിയ്ക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു മരുന്നാണിത്. യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകളെ തടയാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇതിന്റെ ഇലയും വേരുമെല്ലാം കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഗുണകരമായ ഒന്നാണ് ഇത്. ഇതിലെ ഫോളേറ്റുകള്‍ ഹൃദയ കോശങ്ങള്‍ക്ക് ആരോഗ്യകരമായ ഗുണങ്ങള്‍ നല്‍കുന്നു. കോശ നാശം തടയുകയും ചെയ്യുന്നു. അതിലെ അമിനോ ആസിഡുകള്‍ ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലുകളെ ആരോഗ്യകരമായി സംരക്ഷിയ്ക്കുന്നു.

കരള്‍ ആരോഗ്യത്തിനും

കരള്‍ ആരോഗ്യത്തിനും

കരള്‍ ആരോഗ്യത്തിനും നല്ലതാണ് സീമമല്ലി. ഇതിന് ഡീ ടോക്‌സിഫിക്കേഷന്‍ ഇഫക്ടുണ്ട്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നത് ലിവറാണ്. അതായത് കരള്‍ ശരീരത്തിലെ അരിപ്പയുടെ ധര്‍മ്മം നിര്‍വഹിയ്ക്കുന്നു. കരളിലെ ടോക്‌സിനുകള്‍ അകറ്റുന്നതിന് സഹായിക്കുന്ന ഒന്നാണു സീമമല്ലി. കരളിലെ ടോക്‌സിനുകളും ഫാറ്റുമെല്ലാം നീക്കി കരള്‍ ആരോഗ്യത്തെ, ഇതു വഴി ശാരീരിക ആരോഗ്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണിത്.

ചര്‍മത്തിന്റെ നിറത്തിനും

ചര്‍മത്തിന്റെ നിറത്തിനും

ചര്‍മത്തിന്റെ നിറത്തിനും തിളക്കത്തിനുമെല്ലാം ഗുണകരമായ ഒന്നാണ് സീമമല്ലി. ഇതിലെ ഗ്ലൂട്ടാത്തിയോണ്‍ വളരെ പ്രധാനപ്പെട്ട ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് പൊതുവേ ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നുമാണ്. ഏഷ്യയില്‍ ചര്‍മം വെളുപ്പിയ്ക്കുവാനായി ഗ്ലൂട്ടാത്തിയോണ്‍ ഡ്രിപ് എന്നൊരു ചികിത്സാ രീതി തന്നെയുണ്ട്. ചര്‍മത്തിന് തിളക്കം നല്‍കാനും ക്ലിയര്‍ ചര്‍മം നേടാനുമെല്ലാം ഇത് ഏറെ നല്ലതുമാണ്.

മുടിയുടെ ആരോഗ്യത്തിനും

മുടിയുടെ ആരോഗ്യത്തിനും

മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് സീമമല്ലി. ഇതിലെ എപിജെനീന്‍ എന്ന ഫ്‌ളേവനോയ്ഡ് മുടി വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ്. ഇത് തലയോടിനുണ്ടാകുന്ന അണുബാധ തടയുകയും ചെയ്യുന്നു. സീമമല്ലിയിലെ കോപ്പര്‍ മുടിയ്ക്ക് കറുപ്പു നിറം നല്‍കുകയും ചെയ്യുന്ന ഒന്നാണ്.

English summary

Health Benefits Of Parsely

Health Benefits Of Parsely, Read more to know about,
Story first published: Monday, April 1, 2019, 14:45 [IST]
X
Desktop Bottom Promotion