For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാബേജ് പുഴുങ്ങിയ വെള്ളത്തിലുണ്ട് കിടിലൻ ഒറ്റമൂലി

|

ആരോഗ്യസംരക്ഷണം എന്നും വെല്ലുവിളി നിറഞ്ഞ ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. കാരണം നാം കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും നമ്മുടെ വില്ലനായി മാറുന്നത്. ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നതാണ് എന്നും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളിൽ നിന്നെല്ലാം നമ്മളെ സഹായിക്കുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ഉദിച്ച് വരുന്നത് പലപ്പോഴും നമ്മു‌‌‌‌ടെ ഭക്ഷണം തന്നെയാണ്. മാ‌റിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും ജീവിത ശൈലിയും തന്നെയാണ് നമ്മളെ വലക്കുന്നത്. പ്രമേഹം, പ്രഷർ, ക്യാൻസർ എന്നിവയെല്ലാം പലപ്പോഴും നമ്മു‌‌ടെ തന്നെ ചില ഭക്ഷണ ശീലങ്ങളുടെ ഭാഗമാണ്.

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും പരിഹരിക്കുന്നതിന് നമുക്ക് ക്യാബേജ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കാബേജിട്ട് തിളപ്പിച്ച വെള്ളം ഉണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇന്നത്തെ കാലത്ത് ക്യാന്‍സറും ഹൃദയാഘാതവും നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു.

<strong>most read: ഉറച്ച മസിലിനും കരുത്തിനും കല്ലുമ്മക്കായയിൽ രഹസ്യം</strong>most read: ഉറച്ച മസിലിനും കരുത്തിനും കല്ലുമ്മക്കായയിൽ രഹസ്യം

നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാമാണ് ഇത്തരത്തില്‍ ക്യാന്‍സറിനെയും ഹൃദയാഘാതത്തേയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നത്. കാബേജ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും എന്ന് നോക്കാം.

 ക്യാന്‍സര്‍ പ്രതിരോധം

ക്യാന്‍സര്‍ പ്രതിരോധം

ക്യാൻസർ പലപ്പോഴും നമ്മളെ ഇല്ലാതാക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിനും ക്യാൻസർ കോശങ്ങളുടെ നാശത്തിനും സഹായിക്കുന്നു കാബേജിട്ട് തിളപ്പിച്ച വെള്ളം. ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് മുന്‍പില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് കാബേജ്. എന്നും കാബേജ് കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് കാബേജ്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

കാബേജ് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. വിറ്റാമിൻ സി കാബേജിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായതാണ് കാബേജ്. വിറ്റാമിന്‍ കുറവുമൂലമുണ്ടാകുന്ന എല്ല ആരോഗ്യപ്രശ്‌നങ്ങളേയും ഇത് പരിഹരിക്കുന്നു. അതിനെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് കാബേജ് ഇട്ട് തിളപ്പിച്ച വെള്ളം കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ഹൃദയാഘാതം തടയുന്നു

ഹൃദയാഘാതം തടയുന്നു

ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ ഒരൽപം മുന്നില്‍ തന്നെയാണ് നാം എന്ന കാര്യം മറക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാബേജ്. ഹൃദയാഘാതം തടയുന്നതില്‍ മിടുക്കനാണ് കാബേജ്. കാബേജ് എന്നും രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം അല്‍പം ഉപ്പിട്ട് വേവിച്ച് കഴിക്കുന്നതും അതിന്റെ വെള്ളം കുടിക്കുന്നതും ഹൃദയപ്രശ്‌നങ്ങളെ പരിഹരിയ്ക്കാം.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് പല വിധത്തില്‍ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാബേജ് തിളപ്പിച്ച വെള്ളം. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കാബേജ് സഹായിക്കുന്നു. ദഹനപ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും കാബേജ് സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജിട്ട് തിളപ്പിച്ച വെള്ളം അൽപം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യ സംബന്ധമായ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

എല്ലുകള്‍ക്ക് ബലം നല്‍കുന്നു

എല്ലുകള്‍ക്ക് ബലം നല്‍കുന്നു

എല്ലുകളും പല്ലുകളും പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് വിധേയമാവുന്നുണ്ട്. എന്നാൽ ഇനി ഈപ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണുന്നതിന് കാബേജ് കൊണ്ട് പരിഹാരം കാണാം. എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും കാബേജ് സഹായിക്കുന്നു. കുട്ടികള്‍ക്കും ആര്‍ത്രൈറ്റിസ് പ്രശ്‌നമുള്ളവര്‍ക്കു കാബേജ് കഴിയ്ക്കുന്നത് നല്ലതാണ്. ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെ പെ‌ട്ടെന്ന് പരിഹരിക്കാന്‍ കാബേജി‌ട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു.

 ഓർമ്മക്കുറവ് പരിഹരിക്കുന്നു

ഓർമ്മക്കുറവ് പരിഹരിക്കുന്നു

ഓർമ്മക്കുറവ്, അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നതിനും കാബേജ് തന്നെ സഹായിക്കുന്നു. ഇതിനായി കാബേജിട്ട് തിളപ്പിച്ച വെള്ളംകഴിക്കുന്നതിലൂടെ ഓർമ്മക്കുറവിന് പരിഹാരം കാണുന്നു. പ്രത്യേകിച്ച് ചുവന്ന കാബേജ്. വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിന് മികച്ച് നിൽക്കുന്ന ഒന്നാണ് കാബേജ് ഇട്ട് തിളപ്പിച്ച വെള്ളം എന്ന കാര്യത്തിൽ സംശയം വേണ്ട.

അള്‍സര്‍ പരിഹാരം

അള്‍സര്‍ പരിഹാരം

അൾസർ പോലുള്ള അവസ്ഥകള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാബേജിട്ട് തിളപ്പിച്ച വെള്ളം. അള്‍സറിനെ പ്രതിരോധിയ്ക്കാനും കാബേജിന് കഴിയും. ഇതിലുള്ള ഗ്ലൂട്ടാമിന്‍ ആണ് അള്‍സറിനെ പ്രതിരോധിയ്ക്കുന്നത്. അതുകൊണ്ട് കാബേജ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

health benefits of boiled cabbage

we have listed some health benefits boiled cabbage water, read on to know more about it.
Story first published: Wednesday, February 6, 2019, 16:30 [IST]
X
Desktop Bottom Promotion