For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7 ദിവസം അടുപ്പിച്ച് നാരങ്ങാവെള്ളം കുടിച്ചാല്‍ ഫലം

7 ദിവസം അടുപ്പിച്ച് നാരങ്ങാവെള്ളം കുടിച്ചാല്‍ ഫലം...

|

ശരീരത്തിന് ആരോഗ്യവും ഊര്‍ജവും നല്‍കുന്ന പല വിധത്തിലുളള കാര്യങ്ങളുണ്ട്. ശാരീരികമായ ഊര്‍ജം നല്‍കുന്ന പല വസ്തുക്കളും. ഇത്തരത്തില്‍ ഒന്നാണ് ചെറുനാരങ്ങാവെള്ളം.

വലിപ്പത്തില്‍ ചെറുതാണെങ്കിലും ഏറെ ഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നു തന്നെയാണിത്.

ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണിത്. ഇതിലെ പല വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. നാരങ്ങ ഒരു നല്ല ആന്റി ഓക്സിഡന്റാണ്. അതായത് നമ്മുടെ കോശങ്ങൾക്ക് ദോഷകരമായ രാസപദാർത്ഥങ്ങളെ നീക്കാൻ നാരങ്ങ സഹായിക്കും. പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, വിറ്റമിൻ എ, ബി, സി, ഡി എന്നിങ്ങനെ ശരീരത്തിന് ആവശ്യം വേണ്ട ഘടകങ്ങളും നാരങ്ങയിലുണ്ട്.

അടുപ്പിച്ച് നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ പല മാറ്റങ്ങളും, പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. അടുപ്പിച്ച് നാരങ്ങാവെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.

ദഹനം

ദഹനം

ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാനപ്പെട്ട ഒന്നാണ് നാരങ്ങാവെള്ളം. നാരങ്ങയിലെ സിട്രിക് ആസിഡ് ഉമിനീരിനെ കൂടുതൽ കാര്യക്ഷമമാക്കുന്നു. അങ്ങനെ ദഹനപ്രക്രിയയുടെ ആരംഭത്തിൽ തന്നെ നാരങ്ങ അതിന്റെ കഴിവ് പുറത്തെടുക്കുന്നു. പിന്നീട് ദഹനസ്രവങ്ങളെ ഉത്തേജിപ്പിക്കാനും നാരങ്ങ സഹായിക്കുന്നു.ഇതു കൊണ്ടു തന്നെ മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും പരിഹാരമവുമാണ്. ദിവസവും ഇളംചൂടുള്ള നാരങ്ങാവെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതുമാണ്. ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

തടി

തടി

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് നാരങ്ങാവെള്ളം.

നാരങ്ങായിലെ സിട്രിക് ആസിഡ് തടി കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം. സിട്രിക് ആസിഡ് നമ്മുടെ ശരീരത്തിലെ മെറ്റാബോളിക്കൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു. അതോടെ കാലറി, സംഭരിച്ച് വച്ചിട്ടുള്ള കൊഴുപ്പ് എന്നിവയുടെ അളവ് കുറയുകയും ചെയ്യുന്നു.

തടി കുറയ്ക്കാന്‍ ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളമാണ് കുടിയ്‌ക്കേണ്ടത്. തേന്‍ കലര്‍ത്തുന്നത് ഏറെ ഉത്തമം.

ശരീരത്തിന്റെ പിഎച്ച് തോത്

ശരീരത്തിന്റെ പിഎച്ച് തോത്

ശരീരത്തിന്റെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്താനുള്ള പ്രധാന വഴിയാണ് ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളം. പ്രധാനമായും ശരീരം ആല്‍ക്കലൈനാക്കി മാറ്റും. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും അകറ്റാം.ഇതു ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതും സഹായകമാണ്.

 പ്രമേഹ രോഗികള്‍ക്കും

പ്രമേഹ രോഗികള്‍ക്കും

ചെറുനാരങ്ങാവെള്ളം പ്രമേഹ രോഗികള്‍ക്കും ഉത്തമമായ ഒന്നാണ്. നാരങ്ങയിലെ വിറ്റാമിൻ സി രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണത്തെ കുറയ്‌ക്കുന്നു . അത് വഴി പ്രമേഹ രോഗ നിയന്ത്രണത്തിനും നാരങ്ങ സഹായകരമാകുന്നു.പ്രമേഹവുമായി ബന്ധപെട്ട് കണ്ണിൽ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ഹെസ്പെരറ്റിന്‍ രക്തത്തിലെ ഉയര്‍ന്ന ബ്ളഡ് ഷുഗർ നില കുറക്കുകയും ചെയ്യും.

ശരീരത്തിന് ഈര്‍പ്പം നല്‍കാന്‍

ശരീരത്തിന് ഈര്‍പ്പം നല്‍കാന്‍

ശരീരത്തിന് ഈര്‍പ്പം നല്‍കാന്‍, നിര്‍ജ്ജലീകരണം തടയാന്‍ പറ്റി യ ഏ്റ്റവും നല്ല വഴിയാണ് ചെറുനാരങ്ങാവെള്ളം. വേനല്‍ക്കാലത്തു പ്രത്യേകിച്ചും നാരങ്ങാവെള്ളം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

എല്ലിന്റെ ആരോഗ്യത്തിനു പറ്റിയ നല്ലൊരു വഴി

എല്ലിന്റെ ആരോഗ്യത്തിനു പറ്റിയ നല്ലൊരു വഴി

എല്ലിന്റെ ആരോഗ്യത്തിനു പറ്റിയ നല്ലൊരു വഴി കൂടിയാണതിത് നാരങ്ങാനീരിലെ വൈറ്റമിന്‍ സി ഇതിനു സഹായിക്കുന്നു. വൈറ്റമിന്‍ സി എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എല്ലുകള്‍ക്കുണ്ടാകുന്ന വേദനയും സന്ധിവാതം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചൊരു ചേരുവയാണിത്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, രക്തം ശുദ്ധീകരിയ്ക്കാനും ഏറെ നല്ലതാണ് ചെറുനാരങ്ങാവെള്ളം.പൊട്ടാസ്യം ബിപി നിയന്ത്രണത്തിനും സഹായിക്കും. കൊളസ്‌ട്രോള്‍ നീക്കുന്നതിലൂടെയും ഹൃദയാരോഗ്യത്തിനു സഹായിക്കുന്നു.

നാരങ്ങാജ്യൂസില്‍

നാരങ്ങാജ്യൂസില്‍

നാരങ്ങാജ്യൂസില്‍ അടങ്ങിയിട്ടുള്ള സിട്രിക്ക് ആസിഡ് കരളിലെയും വൃക്കയിലെയും കല്ലുകളും കാല്‍സ്യം നിക്ഷേപവും അലിയിക്കാന്‍ ശേഷിയുള്ളതാണ്.നാരങ്ങജ്യൂസ് വലിയഗ്ളാസ് വെള്ളത്തില്‍ ചേര്‍ത്ത് അതിരാവിലെ കുടിച്ചാല്‍ കരളിലെ വിഷാംശങ്ങള്‍ വലിയ അളവില്‍ നീക്കപ്പെടും

English summary

Health Benefits Of Drinking Lemon Juice

Health Benefits Of Drinking Lemon Juice, Read more to know about,
Story first published: Thursday, January 10, 2019, 21:03 [IST]
X
Desktop Bottom Promotion