For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂര്‍ക്ക കഴിക്കണമിങ്ങനെ,ദഹനംകൃത്യം,ആരോഗ്യംസൂപ്പര്‍

|

ആരോഗ്യകാര്യത്തില്‍ പലരും പഴയ ഭക്ഷണങ്ങളെ ഉപേക്ഷിച്ച് പുതിയവക്ക് സ്ഥലവും സമയവും കൊടുത്തപ്പോഴാണ് രോഗം ഒഴിവാകാതെ കൂടെക്കൂടാന്‍ തുടങ്ങിയത്. പ്രകൃതിയില്‍ നിന്ന് കിട്ടുന്നതല്ലാതെ തന്നെ കൃത്രിമ ചൂടില്‍ വേവിക്കുന്നതും ആരോഗ്യത്തിന് ഹാനീകരമായതുമായ ഭക്ഷണം പല വിധത്തിലാണ് നമ്മള്‍ കഴിക്കുന്നത്. ഇതെല്ലാം ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഭീകരാവസ്ഥകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഉണ്ടാക്കുന്ന രോഗാവസ്ഥകള്‍ക്കും അനാരോഗ്യത്തിനും മരുന്നും ചികിത്സയും കൊണ്ട് ജീവിതം തീര്‍ക്കാന്‍ വിധിക്കപ്പെടുന്നവരാണ് നമ്മളില്‍ പലരും.

<strong>Most read: കാട്ടുപടവലത്തിലുണ്ട് ഉയിര് നല്‍കും ഒറ്റമൂലി</strong>Most read: കാട്ടുപടവലത്തിലുണ്ട് ഉയിര് നല്‍കും ഒറ്റമൂലി

എന്നാല്‍ പ്രകൃതി തന്നെ ആരോഗ്യം തുളുമ്പുന്ന ഭക്ഷണങ്ങള്‍ നമുക്ക് മുന്നില്‍ വെക്കുമ്പോള്‍ അതിനെ തള്ളിമാറ്റാതെ ഉപയോഗപ്രദമായ രീതിയില്‍ പാകം ചെയ്ത് ഭക്ഷിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണം ചില്ലറയല്ല. പല ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കൂര്‍ക്ക. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ധാരാളമായി കാണുന്ന ഒരു കിഴങ്ങ് വര്‍ഗ്ഗമാണ് ഇത്. കൂര്‍ക്ക കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം. പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യത്തിനും സഹായിക്കുന്നു കൂര്‍ക്ക. കൂര്‍ക്ക ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നുണ്ട് എന്ന് നോക്കാം.

 വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥത

പലപ്പോഴും വയറിന്റെ അസ്വസ്ഥതക്ക് കാരണം കിഴങ്ങ് വര്‍ഗ്ഗങ്ങളാണ് എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ശരിയായ ഒരു കാര്യമല്ല. കാരണം വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൂര്‍ക്ക.ഇത് ഏത് അസ്വസ്ഥതക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കറിവെച്ചും മെഴുക്ക് പുരട്ടിയായും ഇത് ഉപയോഗിക്കാവുന്നതാണ്.

 ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ പലപ്പോഴും പല തരത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കൂര്‍ക്ക. കൂര്‍ക്ക കഴിക്കുന്നത് ഒരിക്കലും നിങ്ങളില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കൂര്‍ക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട.

തൊണ്ട വേദന

തൊണ്ട വേദന

തൊണ്ട വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തുകൊണ്ടും കൂര്‍ക്ക തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം തൊണ്ടയിലെ അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂര്‍ക്കതിളപ്പിച്ച വെള്ളംകൊണ്ട് കവിള്‍ കൊള്ളുന്നത് ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് കൂര്‍ക്ക. കൂര്‍ക്ക ഉപയോഗിച്ച് ശരീരത്തിലെ അണുബാധയെ എല്ലാം ഇല്ലാതാക്കാം. രോഗങ്ങളൊന്നും വരാതെ തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് കൂര്‍ക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി കഴിക്കുന്നത് കൊണ്ടും ആരോഗ്യം നിലനിര്‍ത്താവുന്നതാണ്.

 ഡയറിയ

ഡയറിയ

ഡയറിയ പോലുള്ള ഗുരുതരാവസ്ഥകള്‍ക്കും കൂര്‍ക്ക നല്ലതാണ്. ഡയറിയ വന്നാല്‍ അത് നമ്മുടെ ശരീരത്തിലെ എല്ലാ പോഷകങ്ങളേയും ഇല്ലാതാക്കുന്നു. എന്നാല്‍ കൂര്‍ക്ക കഴിക്കുന്നതിലൂടെ ശരീരത്തിന് നഷ്ടപ്പെട്ട് പോവുന്ന പോഷകങ്ങളെ നമുക്ക് തിരികെ പിടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ തന്നെ നമുക്ക് കൂര്‍ക്ക ശീലമാക്കാവുന്നതാണ്.

image courtesy

കൊളസ്‌ട്രോള്‍ കുറക്കാന്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍

ഇന്നത്തെ കാലത്ത് ഭക്ഷണത്തില്‍ നിന്ന് പലപ്പോഴും വളരെയധികം പ്രതിസന്ധിയില്‍ ഉടലെടുക്കുന്ന രോഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് കൊളസ്‌ട്രോള്‍. അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു പലപ്പോഴും കൂര്‍ക്ക. ഇത് വേവിച്ച് ഉപ്പിട്ട് കഴിക്കുന്നത് ഇത്തരം അവസ്ഥകളില്‍ നിന്ന് ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ സംശയിക്കാതെ തന്നെ നമുക്ക് കൂര്‍ക്ക ഉപയോഗിക്കാവുന്നതാണ്.

മെഴുക്ക് പുരട്ടി

മെഴുക്ക് പുരട്ടി

ശരീരത്തിന് കരുത്തും ആരോഗ്യവും നല്‍കുന്നതിന് കൂര്‍ക്ക മെഴുക്ക് പുരട്ടി കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണം എന്ന് പറയുന്നത് ചില്ലറയല്ല. ഇത് ആരോഗ്യപ്രതിസന്ധികളില്‍ നിന്നെല്ലാം ശരീരത്തെ ഒരു ആവരണം പോലെ സംരക്ഷിക്കുന്നു. മാത്രമല്ല നല്ല കരുത്തും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സംശയമില്ലാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

ഛര്‍ദ്ദി

ഛര്‍ദ്ദി

ഛര്‍ദ്ദി പോലുള്ള അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു പലപ്പോഴും കൂര്‍ക്ക. ഇതിന്റെ കിഴങ്ങ് വേവിച്ച് കഴിക്കുന്നത് ഛര്‍ദ്ദി പോലുള്ള അവസ്ഥകളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കൂര്‍ക്ക. കുട്ടികള്‍ക്ക് വരെ ഉപ്പിട്ട് വേവിച്ച് കൊടുക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് കൂര്‍ക്ക. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് ഉപ്പിട്ട് വേവിച്ച് കഴിക്കാവുന്നതാണ്.

 നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

നല്ല ഉറക്കം ലഭിക്കുന്നതിനും കൂര്‍ക്ക് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഇത് എത്ര വലിയ ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതോടൊപ്പം നല്ല ഉറക്കവും ഇന്‍സോംമ്‌നിയ എന്ന അവസ്ഥയേയപം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി ഇത് കഴിക്കാവുന്നതാണ്.

English summary

health benefits of chinese potato

we have listed some health benefits of chinese potato. Check it out.
X
Desktop Bottom Promotion