For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരി വേവിയ്ക്കുമ്പോള്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ക്കൂ

അരി വേവിയ്ക്കുമ്പോള്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ക്കൂ

|

എന്തൊക്കെ കുറ്റം പറഞ്ഞാലും മലയാളിയ്ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ചോറ്. നല്ല ചൂടു കുത്തരിച്ചോറില്‍ സാമ്പാറോ മീന്‍കറിയോ ചേര്‍ത്തു കഴിയ്ക്കുന്നത് ഇഷ്ടപ്പെടാത്ത മലയാളികള്‍ ആരാണുള്ളത്.

എന്നാല്‍ ചോറിനോടുള്ള ഇഷ്ടം മറക്കേണ്ടി വരുന്ന പലരുമുണ്ട്. എല്ലാവരേയും ഭയപ്പെടുത്തുന്നത് ചോറു കഴിച്ചാല്‍ തടി വര്‍ദ്ധിയ്ക്കുമോയെന്ന ഭയമാണ്. സംഗതി ശരിയാണ്. കാര്‍ബോഹഡ്രേറ്റ് കൂടിയ തോതില്‍ ഉള്ളതു കൊണ്ടു തന്നെ ചോറ് തടി കൂട്ടാന്‍ സാധ്യതയുള്ള ഒന്നു തന്നെയാണ്. പ്രത്യേകിച്ചും വെള്ള അരിയുടെ ചോറ്. കുത്തരിയോ തവിടു കളഞ്ഞ അരിയോ ഇത്രയും പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും പ്രോസസ്ഡ് അരി, പ്രത്യേകിച്ചും വെള്ളരി തടി വര്‍ദ്ധിപ്പിയ്ക്കും. മാത്രമല്ല, പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഉപയോഗം മിതമല്ലെങ്കില്‍ കാരണമാകുകയും ചെയ്യും.

എന്നാലും ചോറ് നമുക്ക് ഉപേക്ഷിയ്ക്കാന്‍ വയ്യ. ഒരു നേരമെങ്കിലും ചോറില്ലെങ്കില്‍ ഭക്ഷണം കഴിച്ച പ്രതീതിയേ ഇല്ലെന്നു തോന്നുന്ന ധാരാളം പേരുണ്ട്.

ചോറു പോലെ തന്നെയാണ് വെളിച്ചെണ്ണയും മലയാളിയ്ക്ക്. നല്ല അവിയലുണ്ടാക്കാനും മീന്‍ കറിയില്‍ ചേര്‍ക്കാനുമെല്ലാം ശുദ്ധമായ വെളിച്ചെണ്ണ തന്നെ വേണം, എന്നാലേ രുചിയും മണവും ഒത്തു നില്‍ക്കൂ.

പറഞ്ഞു വരുന്നത് ചോറും വെളിച്ചെണ്ണയും ചേര്‍ന്നാലുള്ള കോമ്പിനേഷനെ കുറിച്ചാണ്. അരി വേവിയ്ക്കുമ്പോള്‍, അതായത് ചോറു തയ്യാറാക്കുമ്പോള്‍ ഒരു ചെറിയ ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്തു തയ്യാറാക്കി നോക്കൂ, ഗുണങ്ങള്‍ പലതാണെന്നു മാത്രമല്ല, ചോറിന്റെ ചില ദോഷങ്ങള്‍ ഒഴിവാക്കാനും ഇതിനു സാധിയ്ക്കും.

ജനുവരിയില്‍ ജനിച്ചവരെങ്കില്‍ രഹസ്യം വെളിപ്പെടുന്നുജനുവരിയില്‍ ജനിച്ചവരെങ്കില്‍ രഹസ്യം വെളിപ്പെടുന്നു

അരി വേവിയ്ക്കുമ്പോള്‍ ലേശം വെളിച്ചെണ്ണ ചേര്‍ത്തു വേവിയ്ക്കാന്‍ പറയുന്നതിന് ആരോഗ്യപരം മാത്രമല്ല, പാചക പരമായ ചില ഗുണങ്ങളുമുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ചോറ് തടി കൂട്ടാതിരിയ്ക്കാനുളള ഏറ്റവും നല്ലൊരു വഴിയാണ്

ചോറ് തടി കൂട്ടാതിരിയ്ക്കാനുളള ഏറ്റവും നല്ലൊരു വഴിയാണ്

ചോറ് തടി കൂട്ടാതിരിയ്ക്കാനുളള ഏറ്റവും നല്ലൊരു വഴിയാണ് വെളിച്ചെണ്ണ ചേര്‍ത്ത് അരി വേവിയ്ക്കുന്നത്. ചോറിലെ കൊഴുപ്പ് 10 ശതമാനത്തോളം കളയാന്‍ വെളിച്ചെണ്ണ ചേര്‍ത്തു ചോറു തയ്യാറാക്കുന്നതു സഹായിക്കും. ചില അരികളിലെ 50 ശതമാനം കൊഴുപ്പും ഈ രീതിയില്‍ വെളിച്ചെണ്ണ ഉപയോഗിയ്ക്കുന്നതുകൊണ്ടു കുറയും.ചോറുണ്ണുകയും വേണം, എന്നാല്‍ തടി കൂടുകയുമരുതെന്നു കരുതുന്നവര്‍ക്ക് ചെയ്യാവുന്ന പ്രധാന വഴിയാണിത്. വെളിച്ചെണ്ണ ദഹിയ്ക്കുന്ന സ്റ്റാര്‍ച്ചിനെ അതായത് ഡൈജെസ്റ്റബിള്‍ സ്റ്റാര്‍ച്ചിനെ റെസിസ്റ്റന്റ് സ്റ്റാര്‍ച്ചാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നതും.

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക്

ചോറ് പ്രമേഹ രോഗികള്‍ക്ക് ശത്രുവാണെന്നു വേണം, പറയാന്‍. രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയരുവാന്‍ ഇത് കാരണമാകും. ഇതിനുളള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ ചേര്‍ത്തു ചോറുണ്ടാക്കുന്നത്. വെളുത്ത അരി പൊതുവെ പ്രമേഹത്തിനു നല്ലതല്ലെന്നു പറയും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കൂട്ടും. എന്നാല്‍ വെളുത്ത ചോറില്‍ വെളിച്ചെണ്ണ ചേര്‍ത്തു തയ്യാറാക്കിയാല്‍ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കും.വെളുത്ത അരിയില്‍ മാത്രമല്ല, ഏതു തരം അരിയിലും ഇതു പരീക്ഷിയ്ക്കാം.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വെളിച്ചെണ്ണ ചേര്‍ത്ത് ചോറു തയ്യാറാക്കുന്നത് നല്ലൊരു പ്രോബയോട്ടിക് ഭക്ഷണത്തിന്റെ ഗുണമാണ് നല്‍കുന്നത്. അതായത് തൈരിന്റെ ഗുണം. വയറിന്റെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. കുടല്‍ ആരോഗ്യത്തിനും. ശരീരത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളെ ഈ രീതിയില്‍ തയ്യാറാക്കി കഴിയ്ക്കുന്ന ചോറു സഹായിക്കും. ഇതു കൊണ്ടു തന്നെയാണ് വയര്‍ ആരോഗ്യത്തിനും വയര്‍ സംബന്ധമായ രോഗങ്ങള്‍ക്കും പ്രതിവിധിയാകുന്നതും.

ചോറു തയ്യാറാക്കി കഴിഞ്ഞ്

ചോറു തയ്യാറാക്കി കഴിഞ്ഞ്

ചോറു തയ്യാറാക്കി കഴിഞ്ഞ് ഇത് പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ കൊഴുപ്പു തീരെ കുറയും. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഈ വഴിയും പരീക്ഷിയ്ക്കാം. വെള്ളമെടുത്ത് അരിയിടുമ്പോള്‍ ഇതില്‍ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. പിന്നീട് ചോറ് വാര്‍ത്തെടുത്തു കഴിഞ്ഞ് ഫ്രിഡ്ജില്‍ വച്ച് 12 മണിക്കൂര്‍ കഴിഞ്ഞുപയോഗിയ്കകാം. പുറത്തെടുത്ത് ചൂടാക്കുകയോ നേരത്തെ പുറത്തെടുത്തുവച്ചോ ഉപയോഗിയ്ക്കാം. തണുപ്പിയ്‌ക്കേണ്ടതില്ലെന്നവര്‍ക്ക് വെളിച്ചെണ്ണ ചേര്‍ത്തുള്ള ആദ്യപടി മാത്രം ഉപയോഗിയ്ക്കുകയുമാകാം.

വെളിച്ചെണ്ണയൊഴിച്ചു പാചകം ചെയ്ത ചോറ്

വെളിച്ചെണ്ണയൊഴിച്ചു പാചകം ചെയ്ത ചോറ്

വെളിച്ചെണ്ണയൊഴിച്ചു പാചകം ചെയ്ത ചോറ് ഫ്രീസറില്‍ കൂടി വയ്ക്കുമ്പോള്‍ പെട്ടെന്നു ദഹിയ്ക്കുന്ന അന്നജം പ്രതിരോധക അന്നജമായി മാറും. അതായത് ഡൈജെസ്റ്റബിള്‍ സ്റ്റാര്‍ച്ച് റെസിസ്റ്റന്റ് സ്റ്റാര്‍ച്ചായി മാറും. അതായത് കൊഴുപ്പ് ശരീരത്തില്‍ പെട്ടെന്നലിഞ്ഞു ചേരില്ല. ഇത് തടി കുറയ്ക്കാന്‍ സഹായകമാകും.

നല്ല രീതിയില്‍

നല്ല രീതിയില്‍

നല്ല രീതിയില്‍ ചോറു ലഭിയ്ക്കാനുള്ള വഴി കൂടിയാണിത്. ചോറിന്റെ വറ്റ് പരസ്പരം ഒട്ടാതിരിയ്ക്കാനും കുഴയാതിരിയ്ക്കാനുമെല്ലാം വെളിച്ചെണ്ണ ചേര്‍ത്തു ചോറു പാചകം ചെയ്യുന്നത് ഏറെ നല്ലതാണ്. ചോറിന് അമിത വേവാകിലെന്നര്‍ത്ഥം.

നാരങ്ങാനീരൊഴിച്ചു പാചകം ചെയ്യുന്നതും

നാരങ്ങാനീരൊഴിച്ചു പാചകം ചെയ്യുന്നതും

ഇതുപോലെ ചോറില്‍ അല്‍പം നാരങ്ങാനീരൊഴിച്ചു പാചകം ചെയ്യുന്നതും നല്ലതാണ്. ഇത് നല്ല വെളുത്ത ചോറു നല്‍കുക മാത്രമല്ല, തടി കുറയ്ക്കാനും സഹായിക്കുന്നു. നാരങ്ങയിലെ വൈറ്റമിന്‍ സിയാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ചോറു വേവിയ്ക്കുമ്പോഴോ അല്ലെങ്കില്‍ വെന്ത ശേഷമോ ഇതു ചേര്‍ത്തിളക്കാം.ചോറിന്റെ സ്വാദും വര്‍ദ്ധിയ്ക്കും. വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. നല്ല ദഹനവും നടക്കും.

ചോറ്

ചോറ്

ചോറ് തയ്യാറാക്കുന്നത് കുത്തരിയോ തവിടു കളയാത്ത അരിയോ ഉപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് തടി കൂടാതിരിയ്ക്കാനും പ്രമേഹം കൂടാതിരിയ്ക്കാനുമെല്ലാം സഹായിക്കുന്ന ഒന്നാണ്. വെള്ള അരിയേക്കാള്‍ എന്തു കൊണ്ടും ആരോഗ്യകരമാണ് തവിടു കളയാത്ത അരി അല്ലെങ്കില്‍ കുത്തരി എന്നു പറയാം.

English summary

Health Benefits Of Adding Coconut Oil While Preparing Rice

Health Benefits Of Adding Coconut Oil While Preparing Rice, Read more to know about,
Story first published: Friday, January 4, 2019, 11:59 [IST]
X
Desktop Bottom Promotion