For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപിക്കുംഷുഗറിനും കിടിലന്‍ ഒറ്റമൂലി നിത്യകല്ല്യാണി

|

ഇന്നത്തെ കാലത്ത് ബിപി എന്നത് വളരെ പരിഷ്കരിച്ച് പറയേണ്ട ഒരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യസംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ തേടുമ്പോൾ അതിന്റെയെല്ലാം പരിണിത ഫലമാണ് പലപ്പോഴും ബിപി അഥവാ രക്തസമ്മർദ്ദം എന്ന കാര്യത്തിൽ സംശയം വേണ്ട. അൽപം പത്രാസ് കാണിക്കാൻ ബിപിയും ഷുഗറും ഒക്കെ ഉണ്ടെന്ന് പറയുന്നതും ഒരു ഗമയാണ്.

അതുകൊണ്ട് തന്നെ അതിനെ വേണ്ട വിധം ചികിത്സിക്കുന്നതിനും അൽപം കാലതാമസം പലരിലും നേരിടുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളിൽ വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം കൈവിട്ടു പോവും എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകുമ്പോഴാണ് അത് പലപ്പോഴും പ്രശ്നങ്ങളെ കൂടുതൽ വിളിച്ച് വരുത്തുന്നത്.

എന്നാൽ അധികം ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ അത് അത്ര വലിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. പണ്ടുള്ളവർ ഇത്തരത്തിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ അത്ര ശ്രദ്ധിക്കാതെ വരുമ്പോഴാണ് അവർ ആരോഗ്യമുള്ളവരായി തീരുന്നത്. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ ഉണ്ടാവുന്ന പ്രതിസന്ധികൾ ചില്ലറയല്ല.

<strong>most read:പ്രമേഹം അങ്ങെത്തിയോ, കാൽ നോക്കി അറിയാം</strong>most read:പ്രമേഹം അങ്ങെത്തിയോ, കാൽ നോക്കി അറിയാം

ഏത് ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ ഇനി ഒരു അത്ഭുത ചെടിയുണ്ട്. അതാണ് നിത്യകല്ല്യാണി, അഥവാ ഉഷമലരി. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. ഔഷധ ഗുണങ്ങള്‍ ഏറെയുണ്ടായിട്ടും പലരും അവഗണിക്കുന്ന ചെടിയുടെ കൂട്ടത്തിൽ പ്രധാനിയാണ് നിത്യ കല്ല്യാണി. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അർബുദത്തിന് ഉണ്ട് പരിഹാരം

അർബുദത്തിന് ഉണ്ട് പരിഹാരം

ഇന്ന് ലോകം ഭയക്കുന്ന രോഗങ്ങളുടെ കൂട്ടത്തിലെ പ്രധാനിയാണ് അർബുദം. വിവിധ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു കാര്യം കണ്ടെത്തിയിട്ടുള്ളത്. ക്യാന്‍സർ ചികിത്സക്ക് ഇതിന്റെ ആൽക്കലോയ്ഡുകൾ ഉപയോഗിക്കാവുന്നതാണ്. അർബുദ ചികിത്സക്ക് ഉപയോഗിക്കുന്ന പല മരുന്നുകളുടേയും കൂട്ടുകൾ ഇത്തരത്തിൽ നിത്യകല്ല്യാണിയിൽ നിന്നും ഉണ്ടാക്കിയെടുക്കുന്നതാണ്. ഈ ചെടിയുടെ ഉപയോഗം രക്തത്തിലെ രക്താണുക്കളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തുന്നു എന്നാണ് ഇത്തരമൊരു ചെടി ക്യാന്‍സർ ചികിത്സക്ക് ഉപയോഗിക്കാം എന്ന നിഗമനത്തിൽ എത്താൻ സഹായിച്ചത്. ഇതിലുള്ള വിഷാംശം നീക്കം ചെയ്യുന്നതിന് പ്രത്യേകം ശുദ്ധീകരിക്കണം എന്ന് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.

പ്രമേഹത്തെ നിയന്ത്രിക്കാൻ

പ്രമേഹത്തെ നിയന്ത്രിക്കാൻ

പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് നിത്യ കല്ല്യാണി. ഇല ഇടിച്ച് പിഴിഞ്ഞ് നീര് കഴിച്ചാൽ മതി ഇത് പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രമേഹ നിയന്ത്രണത്തിനും ഏറ്റവും ബെസ്റ്റ് ആണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ശവംനാറിച്ചെടി എന്നും ഈ ചെടി അറിയപ്പെടുന്നുണ്ട്. നല്ല നാടന്‍ മരുന്നായി പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ചെടി. ആയുർവ്വേദത്തില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് ഒരു പരിഹാരം തന്നെയാണ് ഈ ചെടി.

 മൂത്രാശയ രോഗങ്ങൾ

മൂത്രാശയ രോഗങ്ങൾ

മൂത്രാശയ രോഗങ്ങൾ കൊണ്ട് വലയുന്നവർ അൽപം ശ്രദ്ധിക്കാം. ഡോക്ടറെ കാണാൻ ഓടും മുൻപ് ഒന്ന് ശ്രദ്ധിക്കാം. കാരണം നിത്യകല്ല്യാണിയിൽ ഉണ്ട് ഇനി മൂത്രാശയ രോഗങ്ങൾക്ക് പരിഹാരം. എത്ര വലിയ മൂത്രാശയ സംബന്ധമായ രോഗമാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. ഓരോ ഇടങ്ങളിലും ഓരോ പേരുകളാണെങ്കിലും ഇലയും പൂവും ഔഷധമൂല്യത്തിന്റെ കാര്യത്തിൽ ഒരിക്കലും പ്രശ്നമുണ്ടാക്കുന്നില്ല എന്നതാണ് സത്യം.

രക്തസമ്മർദ്ദത്തിന് പരിഹാരം‌

രക്തസമ്മർദ്ദത്തിന് പരിഹാരം‌

ബിപി അഥവാ രക്തസമ്മർദ്ദം എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ഏറ്റവും അധികം സഹായിക്കുന്നു നിത്യകല്ല്യാണി എന്ന ഔഷധ സസ്യം. രക്തസമ്മർദ്ദവും രക്തത്തിലെ പ‍ഞ്ചസാരയും നിയന്ത്രിക്കാന്‍ ഇതിനോളം നല്ലൊരു ഔഷധമില്ല എന്ന് തന്നെ പറയാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകൾ പലപ്പോഴും ഉണ്ടാക്കുന്നത് രക്തസമ്മർദ്ദത്തിലൂടെയാണ്. അതിനെ പരിഹരിച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്നു ശവംനാറിപ്പൂ എന്നറിയപ്പെടുന്ന നിത്യകല്ല്യാണി.

രക്തപ്രവാഹം നിർത്താൻ

രക്തപ്രവാഹം നിർത്താൻ

പലപ്പോഴും മുറിവിൽ നിന്നുള്ള രക്തപ്രവാഹം പല വിധത്തിലുള്ള വലിയ രക്തപ്രവാഹത്തിലേക്കും തളർച്ചയിലേക്കും നിങ്ങളെ നയിക്കുന്നു. എന്നാൽ മുറിവിൽ നിന്നുള്ള രക്തപ്രവാഹത്തെ ഇല്ലാതാക്കുന്നതിനും മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും ഇനി നിത്യകല്ല്യാണിയുടെ ഇല അരച്ച് വെച്ച് കെട്ടിയാൽ മതി. ഇത് മുറിവിന് പെട്ടെന്ന് തന്നെ ആശ്വാസം നൽകുന്നതിന് സഹായിക്കുന്നു.

വയറിളക്കത്തിന് പരിഹാരം

വയറിളക്കത്തിന് പരിഹാരം

വയറിളക്കം, കൃമിശല്യം എന്നിവക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നിത്യകല്ല്യാണി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ചെടി ചതച്ചി‌‌ട്ട വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതി ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് കൃമിശല്യത്തെ വരെ ഇല്ലാതാക്കുന്നു. വയറിളക്കം എന്ന അവസ്ഥ എത്ര ഭീകരമാണെന്ന് അനുഭവിച്ചവർക്കെല്ലാം അറിയാം. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ശവംനാറിചെടി അഥവാ നിത്യകല്ല്യാണി.

വിഷചികിത്സക്ക്

വിഷചികിത്സക്ക്

പാമ്പിന്‍ വിഷം പോലുള്ളവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. പാമ്പിൻ വിഷത്തെ ഇല്ലാതാക്കുന്നതിനുള്ള കഴിവ് നിത്യകല്ല്യാണിയിൽ ഉണ്ട്. ഇത് എത്ര കൊടിയ വിഷമാണെങ്കില്‍ പോലും അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല അവസ്ഥകളിൽ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രണ്ട് നിറങ്ങളിൽ

രണ്ട് നിറങ്ങളിൽ

രണ്ട് നിറങ്ങളിലാണ് ഈ ചെടി കാണപ്പെടുന്നത്. റോസ് നിറത്തിലും വെളുത്ത നിറത്തിലും ആണ് നിത്യകല്ല്യാണി ഉള്ളത്. ശ്രദ്ധിക്കേണ്ടത് ഇതിലെ വിഷാംശം നീക്കം ചെയ്യാൻ പ്രത്യേകം ശുദ്ധീകരിക്കണം എന്നതാണ്. ഉഷമലരി എന്നും ഇത് അറിയപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ അലങ്കാരച്ചെടിയായും ഇത് അറിയപ്പെടുന്നു. എന്നാൽ ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ മറ്റ് ചെടികളെ തോൽപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. എങ്കിലും ഏത് ചികിത്സക്കും സ്വയം മുൻകൈ എടുത്ത് ഇറങ്ങും മുൻപ് വിദഗ്ധരോട് അഭിപ്രായം ചോദിക്കാൻ മടിക്കേണ്ടതില്ല. അല്ലെങ്കിൽ അത് നെഗറ്റീവ്ഫലമാണ് ഉണ്ടാക്കുക.

English summary

health benefit of Periwinkle

We have listed some health benefit of Periwinkle,take a look.
Story first published: Tuesday, January 15, 2019, 13:07 [IST]
X
Desktop Bottom Promotion