For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാൽപ്പാമരത്തില്‍ രോഗകാരണത്തെ വേരോടെകളയും ഒറ്റമൂലി

|

അത്തി, ഇത്തി, അരയാൽ, പേരാൽ ഇതാണ് നാൽപ്പാമരം എന്ന് പറയുന്നത്. നാലുമരങ്ങൾ ചേർന്ന് ഉണ്ടാക്കുന്ന ഔഷധക്കൂട്ടാണ് നാൽപാമരം എന്ന് അറിയപ്പെടുന്നത്. ഇവ നാലും ചേർന്നാലുണ്ടാവുന്ന ഗുണങ്ങള്‍ എത്രയൊക്കെ എന്ന് നമുക്ക് പറഞ്ഞറിയിക്കാൻ പോലും ആവില്ല. നാൽപാമരം ഇട്ട് തിളപ്പിച്ച വെള്ളത്തിന്‍റെ ഗുണങ്ങള്‍ വളരെ നല്ലതാണ്.

നാൽപ്പാമരത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ആയുർവ്വേദത്തിൽ വളരെയധികം പ്രാധാന്യമാണ് നാൽപ്പാമരത്തിന് ഉള്ളത്. രോഗത്തേക്കാൾ കൂടുതൽ ചികിത്സയെക്കുറിച്ച് ചിന്തിക്കേണ്ട അവസ്ഥയാണ് ഇന്നത്തെ കാലത്തുള്ളത്. ആരോഗ്യവും സൗന്ദര്യവും എല്ലാം നമുക്ക് നാൽപ്പാമരത്തിലൂടെ നമുക്ക് കൈക്കലാക്കാവുന്നതാണ്. ഇത് രോഗകാരണത്തെ തന്നെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

<strong>most read: ശരീരത്തിലെവിടെ കൊഴുപ്പെങ്കിലും പച്ചപ്പയർ മതി</strong>most read: ശരീരത്തിലെവിടെ കൊഴുപ്പെങ്കിലും പച്ചപ്പയർ മതി

നാൽപ്പാമരമിട്ട് തിളപ്പിച്ച വെള്ളവും നാൽപ്പാമര കഷായവും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഈ നാല് മിശ്രിതവും ആയുർവ്വേദത്തിൽ വളരെയധികം സഹായിക്കുന്നുണ്ട്. പല ഔഷധക്കൂട്ടുകളിലും വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് നാൽപ്പാമരം. കുട്ടികൾക്കുണ്ടാവുന്ന പല ചർമ രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും നാൽപ്പാമരം. ആയുർവ്വേദത്തില്‍ ഇത്രയധികം ആരോഗ്യം നൽകുന്ന ഒരു കൂട്ടില്ല എന്ന് പറയാവുന്നതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത് എന്ന് നോക്കാം.

നാല്‍പ്പാമര കഷായം

നാല്‍പ്പാമര കഷായം

നാൽപ്പാമര കഷായം ആയുർവ്വേദത്തിൽ വളരെയധികം പ്രാധാന്യം ഉള്ള ഒന്നാണ്. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് ഈ കഷായം വളരെയധികം സഹായിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശത്തെ എല്ലാം പുറന്തള്ളി ആരോഗ്യമുള്ള ശരീരമാക്കി മാറ്റുന്നു. മാലിന്യത്തെ പുറന്തള്ളി ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു ഈ കഷായം.

image courtesy

 വയർ ക്ലീന്‍ ചെയ്യാൻ

വയർ ക്ലീന്‍ ചെയ്യാൻ

പലപ്പോഴും വയറിന്റെ അസ്വസ്ഥതകൾ എല്ലാവരേയും അലട്ടുന്ന ഒന്നാണ്. എന്നാൽ ഈ അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നാൽപ്പാമരം. ഇത് വയറിനുൾഭാഗം ക്ലീന്‍ ചെയ്യുന്നതിനും ശുദ്ധിയാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിൽ ഒരു മുതൽക്കൂട്ടാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് നാൽപ്പാമരം വളരെയധികം സഹായിക്കുന്നു.

 ചുമക്ക് പരിഹാരം കാണാൻ

ചുമക്ക് പരിഹാരം കാണാൻ

എത്ര വലിയ ചുമയാണെങ്കിലും അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു നാൽപ്പാമരം. ഏത് പഴകിയ ചുമക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് നാൽപ്പാമരം. നാൽപ്പാമരമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ ഇത് എത്ര വലിയ ചുമയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാൽ എന്ത് പുതിയ ചികിത്സ ആരംഭിക്കുന്നതിന് മുൻപും കൃത്യമായ വൈദ്യസഹായം തേടിയിരിക്കണം.

പനിക്ക് പരിഹാരം‌

പനിക്ക് പരിഹാരം‌

പെട്ടെന്നുള്ള പനി നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് പലപ്പോഴും നാൽപ്പാമരം. ഇതിന് പരിഹാരം കാണുന്നതിന് ഫലപ്രദമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഏതൊക്കെ അവസ്ഥയിൽ ആണെങ്കിലും പനിയെ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്നു നാൽപ്പാമരം.

ചർമ്മരോഗങ്ങള്‍

ചർമ്മരോഗങ്ങള്‍

ചർമരോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാൽപ്പാമരം തിളപ്പിച്ച വെള്ളം. ഈ വെള്ളത്തിൽ രണ്ട് നേരം കുളിച്ച് നോക്കൂ. ഇത് ചർമ്മത്തിലെ ഏത് അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള പ്രതിസന്ധിയും ചർമ്മത്തിൽ നിന്ന് അകറ്റി അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാൽപ്പാമരമിട്ട് തിളപ്പിച്ച വെള്ളം. അതുകൊണ്ട് തന്നെ ദിവസവും രണ്ട് നേരം കുളിക്കാൻ ശ്രദ്ധിക്കുക ഈ വെള്ളത്തിൽ.

കരപ്പന് പരിഹാരം

കരപ്പന് പരിഹാരം

കരപ്പൻ പോലുള്ള അവസ്ഥ കുട്ടികളിലാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ പലപ്പോഴും കുട്ടികളിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണാൻ കുട്ടികളെ നാൽപ്പാമര വെള്ളത്തിൽ കുളിപ്പിച്ചാൽ മതി. ഇത് പെട്ടെന്ന് തന്നെ കരപ്പൻ പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് സംശയിക്കാതെ തന്നെ നമുക്ക് കുഞ്ഞിനെ ഈ വെള്ളത്തിൽ കുളിപ്പിക്കാവുന്നതാണ്.

തലവേദനക്ക് പരിഹാരം

തലവേദനക്ക് പരിഹാരം

തലവേദനയുടെ മൂല കാരണം കണ്ടെത്തി അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു നാൽപ്പാമരം. ഇത് എത്ര പഴകിയ തലവേദനയാണെങ്കിലും അതിന് പരിഹാരം കാണുന്നു. മൈഗ്രേയ്ൻ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് നാല്‍പ്പാമരം. അതുകൊണ്ട് സംശയിക്കാതെ തന്നെ ഉപയോഗിക്കാവുന്നതാണ്.

English summary

health bebefits of nalpamara

we have listed some of the health benefits of nalpamara. Take a look
Story first published: Monday, February 18, 2019, 15:13 [IST]
X
Desktop Bottom Promotion