For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ പോകാന്‍ മുത്തശ്ശിയുണ്ടാക്കും നാടന്‍ വെള്ളം

വയര്‍ പോകാന്‍ മുത്തശ്ശിയുണ്ടാക്കും പ്രത്യേക വെള്ളം

|

വല്ലാതെ മെലിഞ്ഞിരിയ്ക്കുന്നവര്‍ തടി വയ്ക്കാന്‍ ആഗ്രഹിയ്ക്കും. എന്നാല്‍ ഇവര്‍ പോലും വയര്‍ ചാടാന്‍ ആഗ്രഹിയ്ക്കില്ല. തടി അല്‍പം ഉണ്ടായാലും വയര്‍ ചാടരുതെന്നാകും എല്ലാവരുടേയും ആഗ്രഹം.

ശരീരത്തില്‍ പെട്ടെന്നു തന്നെ കൊഴുപ്പടിഞ്ഞു കൂടുന്ന ഇടമാണ് വയര്‍. വന്നാല്‍ പോകാന്‍ അത്ര പ്രയാസവും. ശരീരത്തിലെ മറ്റേതു ഭാഗത്ത് അടിയുന്ന കൊഴുപ്പിനേക്കാളും അപകട സാധ്യത കൂടിയ ഒന്നു കൂടിയാണ് ഇത്.

വയറ്റിലെ വാവയ്ക്കു ബുദ്ധി കൂട്ടും ഇതെല്ലാം. വയറ്റിലെ വാവയ്ക്കു ബുദ്ധി കൂട്ടും ഇതെല്ലാം.

തടിയില്ലാത്തവര്‍ക്കു പോലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് വയര്‍ ചാടുന്നത്. ഭക്ഷണ ശീലം മാത്രമല്ല, വ്യായാമക്കുറവ്, സ്ത്രീകളില്‍ പ്രസവം, പാരമ്പര്യം, ചില അസുഖാവസ്ഥകള്‍ തുടങ്ങി കാരണങ്ങള്‍ പലതാണ്, ചാടുന്ന വയറിനു പുറകില്‍.

മരണംവരെ രാജാവിനെ പോലെ ജീവിയ്ക്കും നക്ഷത്രം,പക്ഷേമരണംവരെ രാജാവിനെ പോലെ ജീവിയ്ക്കും നക്ഷത്രം,പക്ഷേ

വയര്‍ കുറയ്ക്കാന്‍ വേണ്ടി തികച്ചും സുരക്ഷിതമായ വഴികള്‍ നോക്കുന്നതാണ് നല്ലത്. പെട്ടെന്നു തടി കുറയ്ക്കും എന്ന് അവകാശപ്പെട്ട് ഇറങ്ങുന്ന മരുന്നുകളില്‍ തട്ടിപ്പ് ഏറെയുണ്ടാകും.

വയര്‍ കുറയ്ക്കാന്‍ സഹായകമായ ഏറെ അടുക്കളക്കൂട്ടുകളുണ്ട്. ഇവയുപയോഗിച്ച് നമുക്കു തന്നെ വയര്‍ ചാടുന്നുവെന്ന പ്രശ്‌നം പരിഹരിയ്ക്കും. ഇത്തരം ചിലത് കൃത്യമായ രീതിയില്‍ ഉപയോഗിയ്ക്കണം എന്നു മാത്രം.

കന്യകാത്വം വില്‍പനയ്ക്കു വച്ച 6 പെണ്‍കുട്ടികള്‍കന്യകാത്വം വില്‍പനയ്ക്കു വച്ച 6 പെണ്‍കുട്ടികള്‍

ചില പ്രത്യേക അടുക്കളക്കൂട്ടുകള്‍ ചേര്‍ത്ത് നമുക്കു തന്നെ തയ്യാറാക്കാവുന്ന ഒരു പ്രത്യേക പാനീയമുണ്ട്. കുടിച്ചാല്‍ വയര്‍ കുറയുമെന്ന ഫലം ഉറപ്പു നല്‍കുന്ന ചിലത്. ഇതെക്കുറിച്ചറിയൂ,

ഗ്രാമ്പൂ, കറുവാപ്പട്ട, ഇഞ്ചി, കുരുമുളക്, മഞ്ഞള്‍പ്പൊടി

ഗ്രാമ്പൂ, കറുവാപ്പട്ട, ഇഞ്ചി, കുരുമുളക്, മഞ്ഞള്‍പ്പൊടി

ഗ്രാമ്പൂ, കറുവാപ്പട്ട, ഇഞ്ചി, കുരുമുളക്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക പാനീയം ഉണ്ടാക്കേണ്ടത്. ഒരു ഗ്രാമ്പൂ, അര കഷ്ണം കറുവാപ്പട്ട, ഒരിഞ്ച് ഇഞ്ചി, നാലഞ്ചു കുരുമുളക്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവയാണ് വേണ്ടത്. കുരുമുളകു ചതയ്ക്കുക, ഇഞ്ചി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക.

ഗ്രാമ്പൂ

ഗ്രാമ്പൂ

ഗ്രാമ്പൂ പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇതിലുള്ള പ്രത്യേക ഓയിലാണ് ഈ ഗുണം നല്‍കുന്നത്. ദഹനം മെച്ചപ്പെടുത്തിയും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമെല്ലാം ഈ ഗുണം ഗ്രാമ്പൂ നല്‍കുന്നു ഈ ഗുണങ്ങള്‍ വയര്‍ ചാടുന്നതു നിയന്ത്രിയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറെ ഗുണമാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയും തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതും ദഹനം മെച്ചപ്പെടുത്താനും അപചയ പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ്. വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഗ്യാസ് പ്രശ്‌നങ്ങളൊഴിവാക്കും. നല്ല ദഹനം നല്‍കും. മധുരമുള്ളതു കൊണ്ട് പഞ്ചസാരയ്ക്കു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നു കൂടിയാണിത്.

കുരുമുളകിനും

കുരുമുളകിനും

കുരുമുളകിനും ഇപ്പറഞ്ഞ ഗുണങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ കൊഴുപ്പു കത്തിച്ചു കളയാനും വയര്‍ കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താന്‍ ഇതിലെ പെപ്പറൈന്‍ സഹായിക്കുന്നു. ചൂട് വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നു കൂടിയാണിത്.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

കുര്‍കുമിന്‍ സമ്പുഷ്ടമായ മഞ്ഞള്‍പ്പൊടി ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. ഇതു വഴി അനാവശ്യ കൊഴുപ്പും നീക്കുന്നു. അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു ഇതെല്ലാം തന്നെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പ്രത്യേക ഗുണങ്ങളാണ്.

ഇഞ്ചി

ഇഞ്ചി

വയറിന്റെ പല പ്രശ്‌നങ്ങള്‍ക്കും ദഹനക്കേടിനും ഉളള നല്ലൊരു പ്രതിവിധിയാണ് ഇഞ്ചി. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ സഹായിക്കുന്ന ഒന്നാണിത്. ഇവയെല്ലാം തന്നെ ഇഞ്ചിയേയും ഇക്കാര്യത്തിന് ഉപയോഗപ്പെടുത്തുന്നതിനുളള കാരണമാണ്.

വെള്ളം

വെള്ളം

ഈ പ്രത്യേക പാനീയം തയ്യാറാക്കുവാന്‍ രണ്ടു ലിറ്റര്‍ വെള്ളമെടുക്കുക. ഇതില്‍ ആദ്യം കറുവാപ്പട്ടയും ഗ്രാമ്പൂവും ചേര്‍ക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോള്‍ കുരുമുളക് ചതച്ചത് ചേര്‍ക്കുക. പിന്നീട് മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. വെള്ളം നല്ലപോലെ തിളച്ച് അല്‍പം കഴിയുമ്പോഴാണ് മഞ്ഞള്‍പ്പൊടി ചേര്‍ക്കേണ്ടത്. പിന്നീട് ഇഞ്ചിയും അരിഞ്ഞു ചേര്‍ക്കാം.

ഈ വെള്ളം

ഈ വെള്ളം

ഈ വെള്ളം നല്ലപോലെ തിളച്ച് പകുതിയായി കുറയണം. കുറഞ്ഞ തീയിലാണ് ഈ പ്രത്യേക വെള്ളം തിളപ്പിയ്‌ക്കേണ്ടത്. ഇത് ഇളംചൂടോടെ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഒരാഴ്ച കുടിയ്ക്കുമ്പോള്‍ തന്നെ കാര്യമായ വ്യത്യാസം കണ്ടുവരും.

 വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

ഈ പ്രത്യേക പാനീയം തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ദഹന പ്രശ്‌നങ്ങള്‍ക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരം. ഇതിലെ ചേരുവകള്‍ എല്ലാം തന്നെ മരുന്നു ഗുണങ്ങള്‍ ഒത്തിണങ്ങിയവയാണ്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന നല്ലൊരു പാനീയം കൂടിയാണ് ഇത്. രോഗപ്രതിരോധശേഷി ശരീരത്തിന് ഉറപ്പു നല്‍കുന്ന ഒന്ന്. ഇതു ദിവസവും കുടിയ്ക്കുന്നത് കോള്‍ഡ്, അലര്‍ജി, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും ഈ പ്രത്യേക പാനീയം ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍, പ്രമേഹ നിയന്ത്രണത്തിനും ഇതു സഹായിക്കുന്നു. രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു. ഹൃദയത്തെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു.

English summary

Grandma Secret Recipe To Reduce Belly Fat

Grandma Secret Recipe To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion