For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധൈര്യമായി കഴിയ്ക്കൂ, തടി കൂട്ടില്ല ഇവ

ധൈര്യമായി കഴിയ്ക്കൂ, തടി കൂട്ടില്ല ഇവ

|

ഭക്ഷണത്തോടു താല്‍പര്യമില്ലാത്തവര്‍ ചുരുങ്ങും.ഭക്ഷണത്തിനു വേണ്ടിയാണ് നാമോരോരുത്തരും കഷ്ടപ്പെടുന്നത്. നല്ല ഭക്ഷണത്തെ ഇഷ്ടപ്പെടാത്തവര്‍ ഏറെ ചുരുങ്ങുകയും ചെയ്യും.

എന്നാല്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍ പലരേയും പേടിപ്പിയ്ക്കുന്ന ഒന്നുണ്ട്, തടി വര്‍ദ്ധിയ്ക്കുന്നതും വയര്‍ ചാടുന്നതും. പലരും ഭക്ഷണം കുറയ്ക്കുന്നതും ആവശ്യത്തിനു കഴിയ്ക്കാതിരിയ്ക്കുന്നതുമെല്ലാം തടി എന്ന ഒറ്റ ഘടകത്തെ ഭയന്നാണന്നു വേണം, പറയുവാന്‍. കാരണം തടി പലരും സൗന്ദര്യ പ്രശ്‌നമായാണ് കരുതുന്നതെങ്കിലും ഇതു പ്രധാനമായും ആരോഗ്യപ്രശ്‌നമാണെന്നു വേണം, പറയുവാന്‍. തടി പല രോഗങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട ഒരു കാരമാണ്. ചില രോഗങ്ങള്‍ ദുര്‍മേദസിനും കാരണമാകും.

തടി കൂടുമെന്നു കരുതി ഭക്ഷണം ഒഴിവാക്കുന്നത് നല്ലൊരു പ്രവണതയല്ല. ഇത് ആരോഗ്യപരമായ ഏറെ ദോഷഫലങ്ങള്‍ വരുത്തും. കാരണം ഭക്ഷണം ആരോഗ്യത്തിന്റെ അടിസ്ഥാനമാണ്. ശരീരത്തിന്റെ നില നില്‍പ്പിന് ഇതേറെ പ്രധാനവുമാണ്.

ബീജം ഇരട്ടിയാക്കും ബദാം മരുന്ന്....ബീജം ഇരട്ടിയാക്കും ബദാം മരുന്ന്....

തടി കൂടുമെന്നു കരുതി ഭക്ഷണം ഉപേക്ഷിയ്‌ക്കേണ്ടതില്ല. ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്, എത്ര കഴിച്ചാലും തടിയ്ക്കാത്തവ, ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്നവ. തടി കൂടില്ലെന്ന ഉറപ്പില്‍ കഴിയ്ക്കാവുന്ന ഇത്തരം ആരോഗ്യകരമായ ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പോപ്‌കോണ്‍

പോപ്‌കോണ്‍

പോപ്‌കോണ്‍ ഇത്തരത്തിലെ ഒരു വസ്തുവാണ്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നവയാണ് നല്ലത്. വീട്ടില്‍ തന്നെ ചീസോ ബട്ടറോ ഒന്നും ചേര്‍ക്കാതെ കഴിയ്ക്കാവുന്ന ഒന്നാണിത്. ഒരു കപ്പു പോപ്‌കോണില്‍ 60 കലോറി മാത്രമേ ഉള്ളൂ. എന്നാല്‍ പലപ്പോഴും പുറത്തു ലഭിയ്ക്കുന്നവ, പ്രത്യേകിച്ചു സിനിമാ തീയേറ്ററുകളിലും മറ്റും ലഭിയ്ക്കുന്നവ മധുരവും മറ്റു പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുള്ളതാണ്. ഇതു ദോഷം വരുത്തും. യാതൊരു ഓയിലും ചേര്‍ക്കാതെ വീട്ടില്‍ തന്നെ ചീനച്ചട്ടിയില്‍ ചൂടാക്കി ഇതു തയ്യാറാക്കുവാന്‍ സാധിയ്ക്കും.

തൈര്

തൈര്

തൈരാണ് മറ്റൊരു ഭക്ഷണം. തടി കൂടുമെന്നു പേടിച്ച് ആരും ഒഴിവാക്കേണ്ടതില്ലാത്ത ഒരു ഭക്ഷണമാണിത്. തൈരില്‍ കാല്‍സ്യവും പ്രോട്ടീനുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകള്‍ തടി കുറയ്ക്കാന്‍ ഏറെ സഹായകവുമാണ്. എന്നാല്‍ കൃത്രിമ ചേരുവകള്‍ ചേര്‍ന്നവ കഴിയ്ക്കരുത്. നല്ല ശുദ്ധമായ തൈര് കഴിയ്ക്കാം.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള തടി കൂട്ടാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ 17 കലോറി മാത്രമേ ഉള്ളൂ. ഒരു മുട്ട വെള്ളയില്‍ 17 കലോറി മാത്രമേ ഉള്ളൂ. കൊളസ്‌ട്രോളും ഇതില്‍ തീരെയില്ല. ധൈര്യമായി കഴിയ്ക്കാവുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമാണിത്.

ഓറഞ്ചില്‍

ഓറഞ്ചില്‍

ഓറഞ്ചാണ് മറ്റൊരു ഭക്ഷണം. വൈററമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പൊതുവേ തടി കുറയ്ക്കാന്‍ നല്ലതാണ്. ഒരു ഓറഞ്ചില്‍ ആകെയുള്ളത് 47 കലോറി മാത്രമാണ്. പോരാത്തതിന് ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതിലുണ്ട്. ചര്‍മത്തിനും കണ്ണിനുമെല്ലാം നല്ലതാണ്.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് ഇത്തരത്തിലെ ഒന്നാണ്. 100 ക്യാരറ്റില്‍ 41 കലോറി മാത്രമേ ഉള്ളൂ. വയറിന്റെ ആരോഗ്യത്തിനും ബിപി, ക്യാന്‍സര്‍, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്താന്‍ ഇത് ഏറെ നല്ലതാണ്. ദിവസവും ഫ്രഷ് ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് ചര്‍മത്തിനും ഏറെ ഗുണകരമായതു തന്നെയാണ്.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളിയാണ് മറ്റൊരു ഭക്ഷണം. ഒരു ബ്രൊക്കോളിയില്‍ ആകെയുള്ളത് 34 കലോറി മാത്രമാണ്. ക്യാന്‍സറിനെതിരെയുളള നല്ലൊരു പ്രതിരോധ ആയുധമാണ് ബ്രൊക്കോളി. നാരുകളാല്‍ സമ്പുഷ്ടമാണ് ഇത്. എല്ലിന്റെ ആരോഗ്യത്തിനും മുഖത്തെ ചുളിവുകള്‍ നീക്കാനും ദഹനത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇതു പോലെ അലര്‍ജി പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു. ടോക്‌സിനുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

വെണ്ടയ്ക്കയാണ് തടി കൂട്ടാത്ത ഒന്ന്. 100 ഗ്രാം വെണ്ടയ്ക്കയില്‍ 33 കലോറി മാത്രമേയുള്ളൂ. ഇത് പ്രമേഹ നിയന്ത്രണത്തിനും ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനും ഏറെ നല്ലതാണ്. ഗര്‍ഭകാലത്ത് ഏറെ ഗുണകരമാണ് ഇത്. ഫോളിക് ആസിഡ് അടങ്ങിയതാണ് ഇതു ഗുണകരമാകുന്നത്.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറിയാണ് മറ്റൊരു ഭക്ഷണം. 100 ഗ്രാമില്‍ 33 കലോറി മാത്രമുള്ള ഇത് നാച്വറല്‍ ഫോളിക് ആസിഡ് അടങ്ങിയ ഒന്നാണ്. സ്‌ട്രോബെറി തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാനും ഇത് ഏറെ നല്ലതാണ്.

വഴുതനതങ്ങ

വഴുതനതങ്ങ

വഴുതനതങ്ങയാണ് മറ്റൊരു ഭക്ഷണം. 100 ഗ്രാം വഴുതനങ്ങയില്‍ 26 കലോറി മാത്രമേയുളളൂ. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം ഏറെ നല്ലതാണ്.

ക്യാബേജ്

ക്യാബേജ്

മറ്റൊരു ഇലക്കറിയായ ക്യാബേജ് വളരെ കലോറി കുറഞ്ഞ മറ്റൊരു ഭക്ഷണ വസ്തുവാണ്. 26 കലോറി മാത്രമേ ഇതിലുള്ളൂ. ഇതില്‍ വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ട പിടിയ്ക്കാന്‍, അതായത് മുറിവു പറ്റിയാല്‍ പെട്ടെന്നു നിലയ്ക്കാന്‍ ഇതു സഹായിക്കും. തടി കൂടാതെ ധൈര്യമായി കഴിയ്ക്കാന്‍ പറ്റിയ ഒന്നാണ്.

തക്കാളി

തക്കാളി

തക്കാളിയാണ് ഇത്തരത്തിലെ ഒന്നാണ്. ഇതില്‍ 17 കലോറി മാത്രമേ ഉള്ളൂ. പ്രോസ്‌റ്റേറ്റ്, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയെ തടുത്തു നിര്‍ത്താന്‍ ഇത് ഏറെ നല്ലതാണ്. ഇതുപോലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. സ്ത്രീകളില്‍ കൂടുതലായി കണ്ടു വരുന്ന യൂറിനറി ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്.

സെലറി

സെലറി

ഇത്തരത്തില്‍ ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നാണ് സെലറി. ഇത് പ്രായാധിക്യം മൂലമുണ്ടാകുന്ന പല രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണിത്. വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ എന്നിവയെല്ലാം ഇതിലുണ്ട്. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.

കുക്കുമ്പര്‍

കുക്കുമ്പര്‍

ധാരാളം വെള്ളമടങ്ങിയ കുക്കുമ്പര്‍ ആരോഗ്യകരമായ മറ്റൊരു ഭക്ഷണമാണ്. ഇത് കലോറി ഏറെ കുറവുള്ള ഒന്നാണ്. ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഇത് ഒരുപോലെ ആരോഗ്യകരവുമാണ്.

English summary

Foods That Your Can Consume Without Increasing Weight

Foods That Your Can Consume Without Increasing Weight, Read more to know about,
Story first published: Tuesday, June 25, 2019, 11:47 [IST]
X
Desktop Bottom Promotion