For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്നനാള ക്യാന്‍സര്‍; നിസ്സാരമാക്കി വിടുന്ന ലക്ഷണം

|

ക്യാന്‍സര്‍ ജീവിതത്തില്‍ എത്രത്തോളം ഭയക്കേണ്ടതാണ് എന്ന് പറയുമ്പോഴും അതിനെ അതിജീവിച്ചവരുടെ അനുഭവങ്ങളും നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതിന്റെ ഗുരുതരാവസ്ഥയിലേക്കാണ് നമ്മള്‍ എത്തുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. രോഗത്തിന്റെ കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടതാണ് രോഗത്തിന്റെ അവസ്ഥ മനസ്സിലാക്കുന്നതിന് സഹായിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒന്നാണ് പലപ്പോഴും അന്നനാളത്തിലെ ക്യാന്‍സര്‍.

ക്യാന്‍സര്‍ പോലുള്ള അവസ്ഥകളില്‍ അത് മാറുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്താണ് എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. എന്നാല്‍ പലപ്പോഴും രോഗിയുടെ മാനസികാരോഗ്യത്തെ കൂടിയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് അന്നനാള ക്യാന്‍സര്‍ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

<strong>Most read: ആര്‍ത്തവ രക്തം കറുപ്പോ, ഗര്‍ഭാശയ ക്യാന്‍സര്‍ സൂചന</strong>Most read: ആര്‍ത്തവ രക്തം കറുപ്പോ, ഗര്‍ഭാശയ ക്യാന്‍സര്‍ സൂചന

തൊണ്ടയേയും ആമാശയത്തേയും ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. ഭക്ഷണം കഴിക്കുന്നതെല്ലാം ഇറങ്ങിപ്പോവുന്നത് അന്നനാളത്തിലൂടെയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെയാണ് ക്യാന്‍സര്‍ ബാധിക്കുന്നത്. എന്നാല്‍ പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇതിനെ ഗുരുതരാവസ്ഥയില്‍ എത്തിക്കുന്നത്. ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ നശിപ്പിക്കുന്ന അവസ്ഥയാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ പടരാതിരിക്കാന്‍ രോഗലക്ഷണങ്ങളെ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അന്നനാള ക്യാന്‍സറിന്റെ ലക്ഷണങ്ങളും അതിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും നമുക്ക് നോക്കാം.

ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്

അന്നനാള ക്യാന്‍സര്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്. ഭക്ഷണം തൊണ്ടയിലൂടെ ഇറക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഭക്ഷണം ഇറക്കുമ്പോള്‍ നെഞ്ച് വേദനയും തൊണ്ടയില്‍ വേദനയും അനുഭവപ്പെടുന്നു. എന്നാല്‍ ഇത്തരത്തില്‍ കാണപ്പെടുന്ന എല്ലാ ലക്ഷണവും അന്നനാള ക്യാന്‍സര്‍ ആണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും അവഗണിച്ച് വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

നെഞ്ച് വേദന

നെഞ്ച് വേദന

നെഞ്ച് വേദന കൊണ്ട് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അന്നനാളത്തിലെ ക്യാന്‍സര്‍ പലപ്പോഴും നിങ്ങളെ കാണിച്ച് തരുന്ന സൂചനയാണ് പലപ്പോഴും നെഞ്ച് വേദന. വേദന ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതലാണെങ്കില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. നെഞ്ചെരിച്ചില്‍ ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വേദനയോടൊപ്പം നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് കൊണ്ട് പോവുന്നതിന്.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ദഹന പ്രശ്‌നങ്ങള്‍ വളരെ കൂടുതലായി നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് ദീര്‍ഘ നേരം നിലനില്‍ക്കുന്ന അവസ്ഥയും നിങ്ങളില്‍ ഉണ്ടെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും അന്നനാളത്തിലെ ക്യാന്‍സറിന്റെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഭക്ഷണം ചവക്കുന്നതിന് ബുദ്ധിമുട്ട്

ഭക്ഷണം ചവക്കുന്നതിന് ബുദ്ധിമുട്ട്

ഭക്ഷണം ഇറക്കുന്നതില്‍ മാത്രമല്ല ഭക്ഷണം ചവക്കുന്നതിലും ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. ഇത്തരം അവസ്ഥകള്‍ എല്ലാം ക്യാന്‍സറിന്റെ ലക്ഷണമല്ല. എന്നാല്‍ ഇതും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ഭക്ഷണം ചവക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അന്നനാളത്തിലെ ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.

ശരീരഭാരം കുറയുന്നത്

ശരീരഭാരം കുറയുന്നത്

പല കാരണങ്ങള്‍ കൊണ്ടും ശരീര ഭാരം കുറയുന്നുണ്ട്. എന്നാല്‍ ഒരു കാരണവും ഇല്ലാതെ ശരീര ഭാരം കുറയുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം. ശരീരത്തിന്റെ ഭാരം ക്രമാതീതമായി കുറഞ്ഞ് ശരീരം മെലിയുന്നത് ഈ ക്യാന്‍സര്‍ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ഇത്തരത്തില്‍ അസാധാരണമായി ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ഡോക്ടറെ ഉടനെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം.

<strong>Most read: കിഡ്‌നിരോഗത്തെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍</strong>Most read: കിഡ്‌നിരോഗത്തെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍

അനിയന്ത്രിതമായ ചുമ

അനിയന്ത്രിതമായ ചുമ

അനിയന്ത്രിതമായ ചുമ നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കിലും അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പല കാരണങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ ചുമയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് വിട്ടുമാറാത്ത ചുമ നിങ്ങളെ അലട്ടുന്നത് എന്നകാര്യം അറിഞ്ഞിരക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ഛര്‍ദ്ദി

ഛര്‍ദ്ദി

ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദിക്കുന്നുണ്ടോ? എങ്കിലും ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധിക്കണം. കാരണം പലപ്പോഴും ഛര്‍ദ്ദി ആരോഗ്യത്തിന് അല്‍പം വില്ലനാവുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം. ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദിക്കുന്നത് പലപ്പോഴും അന്നനാളത്തിലെ ക്യാന്‍സര്‍ ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് കൂടുതല്‍ ചികിത്സയും രോഗ നിര്‍ണയവുമാണ് ശ്രദ്ധിക്കേണ്ടത്.

പ്രായം ഒരു ഘടകം

പ്രായം ഒരു ഘടകം

പ്രായം ഒരു ഘടകമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം 55 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അന്നനാളത്തില്‍ ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ്. പ്രായം കൂടുന്തോറും ആണ് ഇത്തരത്തിലുള്ള ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങള്‍ പ്രായത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

സ്ത്രീകളേക്കാള്‍ പുരുഷന്

സ്ത്രീകളേക്കാള്‍ പുരുഷന്

സ്ത്രീകളേക്കാള്‍ പുരുഷനാണ് ഇത്തരത്തില്‍ അന്നനാളത്തിലെ ക്യാന്‍സര്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതല്‍. ചൂടുള്ള ചായയും കാപ്പിയും കുടിക്കുന്നവരില്‍ ഇത്തരത്തിലുള്ള ക്യാന്‍സര്‍ സാധ്യത വളരെ കൂടുതലാണ്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 പുകയിലയും മദ്യവും

പുകയിലയും മദ്യവും

പുകവലിക്കുന്നവരിലും മദ്യപിക്കുന്നവരിലും എല്ലാം പലപ്പോഴും ഇത്തരം രോഗാവസ്ഥകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരക്കാരില്‍ അന്നനാള ക്യാന്‍സര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ ശീലങ്ങളെ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.

English summary

Esophageal cancer causes, symptoms and risk factors

Learn about the risk factors, causes and symptoms of esophagus cancer, read on.
X
Desktop Bottom Promotion