For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയാന്‍ പ്രാതലിനും ലഞ്ചിനും മുട്ട ഓംലറ്റ്

തടി കുറയാന്‍ പ്രാതലിനും ലഞ്ചിനും മുട്ട ഓംലറ്റ്

|

മുട്ട സമീകൃതാഹാരമെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരു പോലെ നല്‍കാവുന്ന ഒന്നാണ് ഇത്. പല പോഷകങ്ങളുടേയും ഒരുമിച്ചുള്ള കലവറ. വൈറ്റമിന്‍ ഡി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങി മുട്ടയില്‍ ഇല്ലാത്ത പോഷകങ്ങളില്ലെന്നു തന്നെ പറയാം. പല അവയവങ്ങളുടേയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്ന ഒന്നാണു മുട്ട എന്നു വേണം, പറയാന്‍.

തടി കുറയ്ക്കുക എന്നതു പലരും ലക്ഷ്യം വയ്ക്കുന്ന ഒന്നാണ്. അമിത വണ്ണം പലരും സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുന്നതെങ്കിലും ഇത് ആരോഗ്യ പ്രശ്‌നം കൂടിയാണ് എന്നതാണ് വാസ്തവം. അമിത വണ്ണമുള്ളവര്‍ പലപ്പോഴും പല രോഗങ്ങളുടേയും അവകാശികള്‍ കൂടെയാണ്. ഇതു കൊണ്ടു തന്നെ ശരീരത്തിലുള്ള കൊഴുപ്പു നീക്കം ചെയ്യുകയെന്നത് വലിയ കാര്യം തന്നെയാണ്. തടി നിയന്ത്രിച്ചു നിര്‍ത്തിയാല്‍ തന്നെ ഒരു മാതിരിപ്പെട്ട രോഗങ്ങള്‍ എല്ലാം തന്നെ തടഞ്ഞു നിര്‍ത്തുകയും ചെയ്യാം.

തടി കുറയ്ക്കാനും കൂട്ടാനും കഴിയുന്ന പല ഭക്ഷണങ്ങളുമുണ്ട്. ആരോഗ്യകരമായി തടി കുറയ്ക്കാന്‍ കഴിയുന്ന ഭക്ഷണങ്ങളുണ്ട്, അനാരോഗ്യകരമായി ഇതു ചെയ്യാന്‍ കഴിയുന്ന ചിലതുണ്ട്. ഇതു പോലെ തന്നെ തൂക്കം കൂടാനും ആരോഗ്യകരവും അനാരോഗ്യകരവുമായി ചെയ്യാവുന്ന പല ഭക്ഷണങ്ങളുമുണ്ട്.

ആരോഗ്യകരമായി തൂക്കം കൂട്ടാനും തടി കുറയ്ക്കാനും സഹായിക്കുന്ന അപൂര്‍വം ചില ഭക്ഷണങ്ങളുണ്ട്. ഇതില്‍ ഒന്നാണ് മുട്ട. എല്ലു ബലം വര്‍ദ്ധിപ്പിച്ചാണ് മുട്ട ആരോഗ്യകരമായ തൂക്കത്തിനു സഹായിക്കുന്നത്. തടി കുറയ്ക്കാന്‍ ഇതിലെ പല ഘടകങ്ങള്‍ ഒത്തിണങ്ങുന്നു.

പലപ്പോഴും നാം പറയാറ് മുട്ട പുഴുങ്ങിയത് പ്രാതലിനു കഴിച്ചാല്‍ തടി കുറയും എന്നതാണ്. എന്നാല്‍ അല്‍പം വ്യത്യസ്തമായ ഒരു വീക്ഷണമിതാ. രാവിലെയും ഉച്ചയ്ക്കും ഓരോ മുട്ട ഓംലറ്റു വീതം കഴിച്ചാല്‍ തടി കുറയുമെന്നതാണ് ഈ കണ്ടെത്തില്‍. ഇതു വെറുതെ പറയുന്നതുമല്ല. പരീക്ഷണങ്ങള്‍ തെളിയിച്ച പാഠമാണ്.

മുട്ട ഓംലറ്റ് എങ്ങനെയാണ് തടി കുറയ്ക്കുക എന്ന സംശയമുണ്ടാകും. അറിയൂ, ഇതിന് അടിസ്ഥാനമായി പറയുന്ന ചില കാര്യങ്ങള്‍.

മുട്ട

മുട്ട

2013ല്‍ യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ന്യൂട്രീഷന്‍ പ്രസിദ്ധപ്പെടുത്തിയ ഒരു പഠന റിപ്പോര്‍ട്ടില്‍ മുട്ട പ്രാതലിന് കഴിയ്ക്കുന്നത് പെട്ടെന്നു തന്നെ വയര്‍ നിറയാന്‍, ഇട നേരത്തുള്ള വിശപ്പു കുറയ്ക്കാന്‍ സഹായകമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിലെ കലോറിയും കുറവാണ്. ഇതിലെ പ്രോട്ടീന്‍ ഘടകമാണ് വിശപ്പു കുറയ്ക്കുന്നത്, വയര്‍ പെട്ടെന്നു നിറഞ്ഞതായ തോന്നലുണ്ടാക്കുന്നതും. എന്നാല്‍ ഇത് തടി കുറയ്ക്കുമെങ്കിലും ആരോഗ്യകരമായ തൂക്കം നില നിര്‍ത്തുകയും ചെയ്യുമെന്നതും പ്രധാനമാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരെങ്കില്‍ രാവിലേയും ഉച്ചയ്ക്കും ഒരോ മുട്ട ഒാംലറ്റ് കഴിയ്ക്കുക ദിവസവും രണ്ടു മുട്ട എന്നതാണ് കണക്ക്. ഒരു വലിയ മുട്ടയില്‍ 94 കലോറി മാത്രമാണ് ഉള്ളത്. ഓംലറ്റിനൊപ്പം ഈ രണ്ടു നേരം ഭക്ഷണമായി തവിടു കളഞ്ഞ ധാന്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണം, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുമാകും. ആരോഗ്യകരമായ ഭക്ഷണം, ഒപ്പം മുട്ട ഓംലറ്റും. ഇത് തടി കൂട്ടില്ല.

ഓംലറ്റില്‍ പ

ഓംലറ്റില്‍ പ

ഓംലറ്റില്‍ പല വസ്തുക്കളും ചേര്‍ത്തു തയ്യാറാക്കുന്ന രീതികളുണ്ട്. സാധാരണ ഗതിയില്‍ ഇതില്‍ ചേര്‍ക്കുന്നത് സവാള മാത്രമെങ്കിലും. ഇതില്‍ ആരോഗ്യകരമായവ, കൊഴുപ്പില്ലാത്ത ചേര്‍ക്കാം. തക്കാളി, ക്യാപ്‌സിക്കം എന്നിവ. പച്ചമുളകും ചേര്‍ത്തു തയ്യാറാക്കണം. പച്ചമുളകു ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ നല്ലതാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇല്ലെങ്കില്‍ കുരുമുളകായാലും ഇതേ ഗുണം നല്‍കും.

കൊളസ്‌ട്രോളാണ്

കൊളസ്‌ട്രോളാണ്

കൊളസ്‌ട്രോളാണ് മുട്ടയിലെ ഭയപ്പെടുത്തുന്ന ഘടകമായി പലരും പറയുന്നത്. മുട്ട മഞ്ഞ കൊളസ്‌ട്രോള്‍ സമ്പുഷ്ടമാണെന്നതാണ് മുട്ടയെ അപകടകരമായ ഭക്ഷണ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണം. എന്നാല്‍ ഒരു കാര്യം തിരിച്ചറിയുക, നമ്മുടെ ശരീരത്തിന് ആവശ്യത്തിന് കൊളസ്‌ട്രോളും വേണം.

ദിവസവും

ദിവസവും

ദിവസവും 300 എംജി ഇത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്. ഒരു മുട്ടയില്‍ 212 എംജി ഉണ്ട്. ഒരു മുട്ട ഓംലറ്റ് മഞ്ഞക്കരുവിനൊപ്പവും മറ്റൊന്ന് ഇതില്ലാതെയും തയ്യാറാക്കാം. ആവശ്യത്തിനുള്ള കൊളസ്‌ട്രോള്‍ ശരീരത്തിനു ലഭിയ്ക്കാതെ വരുമ്പോള്‍ ലിവര്‍ അത് ഉല്‍പാദിപ്പിയ്ക്കുകയാണ് ചെയ്യുക. മുട്ട കഴിയ്ക്കുന്നത് കൊണ്ടു മാത്രം ദോഷകരമായ കൊളസ്‌ട്രോളുണ്ടാകില്ലെന്നതാണ് പഠനങ്ങള്‍ പറയുന്നത്. ഇതും എണ്ണയും കൊഴുപ്പുമുള്ള മറ്റ് അനാരോഗ്യകരമായ ഭക്ഷണങ്ങളും കഴിയ്ക്കുന്നതാണ് പ്രശ്‌നം.

ദിവസവും രണ്ടു മുട്ട

ദിവസവും രണ്ടു മുട്ട

ദിവസവും രണ്ടു മുട്ട കഴിയ്ക്കുന്നത് ആരോഗ്യവാനായ ഒരു മനുഷ്യന് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നു വേണം, പറയാന്‍. മുട്ടയിലെ ഡയറ്റെറി കൊളസ്‌ട്രോളാണ്. ഇത് സാച്വറേറ്റഡ് ഫാറ്റുണ്ടാക്കുന്ന കൊളസ്‌ട്രോള്‍ പോലെ അപകടകാരിയുമല്ല.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഒരു മുട്ട ഓംലറ്റില്‍, അതും പ്ലെയിന്‍ ആയി, മറ്റു വസ്തുക്കള്‍ ചേര്‍ക്കാതെ ഉണ്ടാക്കിയതില്‍ 6.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ദിവസവും 25-30 ഗ്രാം പ്രോട്ടീന്‍ ശരീരത്തിലെത്തിയാല്‍ ഇത് തടി കുറയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇക്കണക്കിനു നോക്കിയാല്‍ രണ്ടു മുട്ട ഓംലറ്റില്‍ നിന്നും ഭൂരിഭാഗം പ്രോട്ടീനും ശരീരത്തില്‍ ലഭ്യമാകും.

തടി കുറയ്ക്കാന്‍ ഉദ്ദേശിച്ചാണ് ഓംലറ്റെങ്കില്‍

തടി കുറയ്ക്കാന്‍ ഉദ്ദേശിച്ചാണ് ഓംലറ്റെങ്കില്‍

തടി കുറയ്ക്കാന്‍ ഉദ്ദേശിച്ചാണ് ഓംലറ്റെങ്കില്‍ നിങ്ങള്‍ ഇതില്‍ ആരോഗ്യകരമായ പലതും ചേര്‍ക്കുക. തക്കാളി, ചീര, സവാള, കൂണ്‍ ക്യാപ്‌സിക്കം എന്നിവയെല്ലാം ഇതല്‍ ചേര്‍ക്കാം. ഇവ ധാരാളം നാരുകളും അടങ്ങിയതാണ്. ഇതു കൊണ്ടു തന്നെ തടി കുറയല്‍ പ്രക്രിയയെ ഏറെ സഹായിക്കുന്നുമുണ്ട്.

മുട്ടയില്‍ പ്രോട്ടീന്‍

മുട്ടയില്‍ പ്രോട്ടീന്‍

മുട്ടയില്‍ പ്രോട്ടീന്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവുമാണ്. ഇതാണു തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം. മുട്ട ഓംലറ്റില്‍ ആരോഗ്യകരമായ ചേരുവകള്‍ ചേര്‍ക്കുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. പെട്ടെന്നു വയര്‍ നിറയും, ഏറെ നേരം വിശക്കാതിരിയ്ക്കും, ഇതു കൊണ്ട് സനാക്‌സ് കുറയ്ക്കാം, മുട്ട ദഹിയ്ക്കാനും എളുപ്പമാണ്, പോഷകങ്ങള്‍ എല്ലാം ലഭിയ്ക്കാം. മറ്റു ഭക്ഷണങ്ങളുടെ, പ്രത്യേകിച്ചും അരി ഭക്ഷണത്തിന്റെ അളവും കുറയ്ക്കാം.

തടി കുറയാന്‍ പ്രാതലിനും ലഞ്ചിനും മുട്ട ഓംലറ്റ്

ഒാംലറ്റ് മിക്കവാറും തയ്യാറാക്കുന്നത് ഓയില്‍ ഉപയോഗിച്ചെന്നതാണ് മറ്റൊരു ദോഷമായി പറയുന്നത്. മിതമായ അളവില്‍ എണ്ണ ഉപയോഗിയ്ക്കുക. ഒലീവ് ഓയില്‍ പോലുള്ള എണ്ണകള്‍ ദോഷം ചെയ്യാത്തവയാണ്. പൊതുവേ ആരോഗ്യത്തിന് ഉത്തമം. ഒലീവ് ഓയില്‍ കൊണ്ട് ഓംലറ്റ് തയ്യാറാക്കൂ. തടി കുറയ്ക്കാനും ആരോഗ്യ കൂടാനും ഏറെ നല്ലതാണിത്.

English summary

Egg Omelette For Lunch And Breakfast For Weight Loss

Egg Omelette For Lunch And Breakfast For Weight Loss, Read more to know about,
Story first published: Friday, March 22, 2019, 10:58 [IST]
X
Desktop Bottom Promotion