Latest Updates
-
ഐ.എസ്.ആർ.ഒയുടെ വമ്പൻ തിരിച്ചുവരവ്: ജി.എസ്.എൽ.വി-എഫ്17 കുതിച്ചുയർന്നു, ഇ.ഒ.എസ്-05 ഭ്രമണപഥത്തിൽ! -
ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര: തിരുവനന്തപുരത്തും കൊച്ചിയിലും ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 4: ഗജകേസരി യോഗം ഇന്ന്? ശുഭസമയവും രാഹുകാലവും അറിയാം, ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ -
കേരളത്തിലെ കഠിനമായ ചൂടിലും ഈർപ്പത്തിലും ചർമ്മം തിളങ്ങാൻ ഈ 5 മിനിറ്റ് സ്കിൻകെയർ റൂട്ടീൻ പരീക്ഷിക്കൂ -
പഠനമുറിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും; വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ! -
അഷ്ടമിരോഹിണി: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഫ്ലാറ്റുകൾക്കും അനുയോജ്യം -
പണം കൈയിൽ നിൽക്കുന്നില്ലേ? സ്വർണ്ണവും പണവും സൂക്ഷിക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, ഒപ്പം ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും രക്ഷനേടാം -
മേക്കപ്പല്ല, ഇനി ചർമ്മ സംരക്ഷണം; കത്രീന കൈഫിന്റെ 'കായ് ബ്യൂട്ടി' സ്കിൻകെയർ വിപണിയിലേക്ക്! -
58-ൽ നിന്ന് 72 കിലോയിലേക്ക്, പിന്നെ പഴയ രൂപത്തിലേക്ക്! നിമിഷ സജയന്റെ കഠിനമായ മേക്കോവർ യാത്ര -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: സാമ്പത്തിക ഇടപാടുകൾക്കും വാങ്ങലുകൾക്കും ഇന്ന് സുവർണ്ണാവസരം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്ത്രീകള്‍ ദിനവും ഒരു മുട്ടയെങ്കിലും കഴിക്കണം: കാരണം നിസ്സാരമല്ല, അറിയണം ഇക്കാര്യങ്ങള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും സ്ത്രീകള്‍ അല്പം പുറകിലേക്കാണ്. കാരണം രോഗമാണെങ്കിലും തളര്‍ച്ചയാണെങ്കിലും വേണ്ട സമയത്ത് കാണിക്കാതെ അതിന്റെ മൂര്ധന്യാവസ്ഥയിലേക്ക് എത്തുമ്പോഴാണ് വേണ്ട പരിഹാരം പലരും ചിന്തിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ അതില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. അതില്‍ ഒന്നാണ് മുട്ട. കാരണം ഇതിലുള്ള പോഷകങ്ങളാണ് എന്തുകൊണ്ടും ആരോഗ്യത്തിന് സഹായിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തില്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം.
എന്തുകൊണ്ടാണ് ഒരു ദിവസം ഒരു മുട്ടയെങ്കിലും കഴിക്കണം എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം. അതിലുപരി അത് നിങ്ങളഉടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്ന കാര്യവും അറിഞ്ഞിരിക്കണം. പലപ്പോഴും ആരോഗ്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി ദിനവും മുട്ട കഴിക്കുന്നത് വഴി ശരീരത്തിന് എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

നേത്രരോഗങ്ങള്‍ക്ക് പരിഹാരം
പല സ്ത്രീകളിലും പ്രായത്തിന്റെ ആധിക്യം പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. പലപ്പോഴും അതില്‍ പ്രധാനപ്പെട്ടതാണ് കാഴ്ചക്കുറവ് പോലുള്ള പ്രശ്നങ്ങള്‍. അതിനെ പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം മുട്ട ഇതിനെല്ലാം ഒരു പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം മുട്ടയിലുള്ള ലൂട്ടീന്, സിയാക്സാന്തിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ഇത് തിമിരം പോലുള്ല പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും.
ഓര്‍മ്മശക്തി മെച്ചപ്പെടുത്തും
ആരോഗ്യ പ്രശ്നങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഓര്‍മ്മക്കുറവും അതുപോലെ തന്നെ മാനസികാവസ്ഥയുടെ അനാരോഗ്യവും. ഈ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും മുട്ടയിലുള്ള കോളിന് എന്ന പോഷകം. ഇത് നിങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്തുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിച്ച് മാനസികാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ഇത് ദിനവും കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
എല്ലിന്റെ ആരോഗ്യസംരക്ഷണം
പലപ്പോഴും മുപ്പതുകള്ക്ക്ശേഷം സ്ത്രീകളില്‍ എല്ലുകളില്‍ തേയ്മാനവും അസ്ഥികളുടെ സാന്ദ്രത കുറയുന്നതും സംഭവിക്കുന്നു. കാല്‍സ്യത്തിന്റെ ആഗിരണത്തെ കുറയ്ക്കുന്നത് വഴിയാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നതാണ് മുട്ടയിലുണ്ടാവുന്ന വൈറ്റമിന്‍ ഡി. ഇത് നിങ്ങളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം നല്കുന്നു. സ്ത്രീകള്‍ സ്ഥിരമായി മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങളില്‍ പ്രധാനമാണ് ഇതെല്ലാം.

ശരീരഭാരം നിയന്ത്രിക്കാന്‍
നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടി ശ്രമിക്കുന്ന ഒരു വ്യക്തിയെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. കാരണം പ്രോട്ടീന്‍ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. അതുപോലെ തന്നെ ഇത് വയറ് നിറഞ്ഞതായി കണക്കാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിന് സ്ത്രീകളെ സഹായിക്കുന്നതാണ് എന്തുകൊണ്ടും മുട്ട ദിനവും കഴിക്കുന്നത്.
ചര്‍മ്മത്തിന്റെയും മുടിയുടേയും ആരോഗ്യം
ചര്‍മ്മത്തിന്റേയും മുടിയുടെയും ആരോഗ്യം സ്ത്രീകളില്‍ ഒരു പ്രായത്തിന് ശേഷം പ്രതിസന്ധികള്‍ സൃഷ്ടിക്കും. എന്നാല്‍ ഇത്തരത്തില്‍ ആരോഗ്യകരമായ മുടിയും ചര്‍മ്മവും നിലനിര്‍ത്തുന്നതിന് വേണ്ടി മുട്ട ശീലമാക്കാവുന്നതാണ്. ഇത് കോശങ്ങളുടെ കേടുപാടുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കും. ഇത് മുടിയുടെ ചര്മ്മ്ത്തിന്റേയും ആരോഗ്യത്തെ മികച്ചതാക്കും. അത് കൂടാതെ ഹൃദയാരോഗ്യത്തെ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള നല്ല കൊളസ്ട്രോള്‍ നിങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അത് കൂടാതെ മിതമായ അളവില്‍ മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പല പഠനങ്ങളും പറയുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications