For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോളിന് കറിവേപ്പില, ജാതിപത്രി ഒറ്റമൂലി

കൊളസ്‌ട്രോളിന് കറിവേപ്പില, ജാതിപത്രി ഒറ്റമൂലി

|

മിക്കവാറും പേരുടെ, പ്രത്യേകിച്ചും തോട്ടവും തൊടിയുമുള്ളരുടെ പറമ്പില്‍ കണ്ടു വരുന്ന ഒരു സാധാരണ സസ്യമാണ് കറിവേപ്പില. ഒരു കട കറിവേപ്പിയെങ്കിലും ഉണ്ടാകും. ഇന്നത്തെ കാലത്ത് ഇതിനു പ്രാധാന്യവുമേറും. കാരണം മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്നത് വിഷം തളിച്ചു വരുന്ന കറിവേപ്പിലയാണ്. ആരോഗ്യ ഗുണങ്ങളുള്ള ഇതിനെ വിഷമാക്കി മാറ്റുന്ന പ്രയോഗം. ഫ്‌ളാറ്റില്‍ താമസിയ്ക്കുന്നവര്‍ക്ക് ചെടിച്ചട്ടിയില്‍ പോലും ഇതു വളര്‍ത്താം.

<strong>മരുന്നു ഭക്ഷണശേഷവും മുന്‍പും നിര്‍ദേശം, രഹസ്യമിത്</strong>മരുന്നു ഭക്ഷണശേഷവും മുന്‍പും നിര്‍ദേശം, രഹസ്യമിത്

കറിവേപ്പില നാം സാധാരണ രുചിയ്ക്കും മണത്തിനുമാണ് കറികളില്‍ ഉപയോഗിയ്ക്കുന്നതെങ്കിലും ആരോഗ്യത്തിന് ഏറെ പ്രയോജനങ്ങള്‍ നല്‍കുന്ന ഒന്നാണ് ഇത്.

<strong>നല്ല അസല്‍ മരുന്നാണ് കോലിഞ്ചി, അറിയൂ,</strong>നല്ല അസല്‍ മരുന്നാണ് കോലിഞ്ചി, അറിയൂ,

ഇതില്‍ ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, വൈറ്റമിന്‍, ബീറ്റാ ഘടകങ്ങള്‍ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. പല രോഗങ്ങള്‍ക്കും ഉള്ള പ്രധാനപ്പെട്ട മരുന്നാണിത്. തടി കുറയ്ക്കാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ പ്രയോജനപ്രദമാണ് കറിവേപ്പില.

നാടന്‍ ചികിത്സാ രീതിയിലും ആയുര്‍വേദത്തിനും പ്രകൃതി വൈദ്യത്തിലുമെല്ലാം പ്രധാനപ്പെട്ട ചേരുവയാണ് കറിവേപ്പില. ദഹനത്തിനും പ്രമേഹത്തിനും കൊളസ്‌ട്രോളിനുമെല്ലാം പ്രധാനപ്പെട്ട മരുന്നുമാണിത്. പല രോഗങ്ങള്‍ക്കും പല തരത്തിലാണ് ഇത് ഉപയോഗിയ്‌ക്കേണ്ടത്.

കറിവേപ്പില കൊണ്ട് കൊളസ്‌ട്രോളുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും ഇതും പ്രധാനപ്പെട്ട ഒരു വഴിയാണ്. പല രീതിയിലും ഇത് ഉപയോഗിയ്ക്കാം.

കറിവേപ്പില.

കറിവേപ്പില.

കൊളസ്‌ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ് കറിവേപ്പില. കറിവേപ്പില വെറും വയറ്റില്‍ 8-10 ഇല ചവച്ചരച്ചു കഴിയ്ക്കുന്നതു തന്നെ ഏറ്റവും ഗുണകരമാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. കൊളസ്‌ട്രോളിന് മോരില്‍ ഇഞ്ചി, ഉള്ളി, കറിവേപ്പില, കാന്താരി മുളവ് എന്നിവ ചതച്ചിട്ട് സംഭാരമാക്കി കഴിയ്ക്കാം. കറിവേപ്പിലയും കാന്താരി മുളകും അരച്ചു ചേര്‍ത്തു ഭക്ഷണത്തില്‍ കലര്‍ത്തിയോ അല്ലാതെയോ കഴിയ്ക്കാം. ഇതെല്ലാം വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് നല്ലത്.

കറിവേപ്പിലയും മഞ്ഞളും

കറിവേപ്പിലയും മഞ്ഞളും

കറിവേപ്പിലയും മഞ്ഞളും അരച്ച് വെറുംവയറ്റില്‍ കഴിയ്ക്കുന്നതും കൊളസ്‌ട്രോളിനെ ചെറുക്കുവാനുള്ള നല്ലൊരു ഒറ്റമൂലിയാണ്. മഞ്ഞളും കൊളസ്‌ട്രോളിനെ പുറന്തള്ളുവാന്‍ ശേഷിയുള്ള ഒന്നാണ്. ഇതുപോലെ ഒരു പിടി കറിവേപ്പില, ഒരു ജാതിപത്രി എന്നിവ നാരങ്ങാ വലിപ്പത്തില്‍ അരച്ച് മോരില്‍ കലക്കി വെറുംവയറ്റില്‍ കുടിച്ചാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാകും, ശരീരത്തിനു ദോഷകരമായ ട്രൈ ഗ്ലിസറൈഡുകളും കുറയും.

പ്രമേഹത്തിനും

പ്രമേഹത്തിനും

പ്രമേഹത്തിനും കറിവേപ്പില നല്ലൊരു മരുന്നാണ്. ഇത് ഉണക്കി പൊടിച്ചു വയ്ക്കുക. ഇത് ദിവസവും രാവിലേയും വൈകീട്ടും 3-4 ഗ്രാം വീതം കഴിയ്ക്കുക. രാവിലെ വെറുംവയറ്റിലാണ് കഴിയ്‌ക്കേണ്ടത്. ഇത് ഡയബെറ്റിസിനുള്ള നല്ലൊരു കറിവേപ്പില ഒറ്റമൂലിയാണ്.

രക്തത്തിലെ ടോക്‌സിനുകള്‍

രക്തത്തിലെ ടോക്‌സിനുകള്‍

രക്തത്തിലെ ടോക്‌സിനുകള്‍ രക്തദോഷം വരുത്തി പല അസുഖങ്ങള്‍ക്കും കാരണമാകുന്നു. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കടക്കം ഇതു കാരണമാകുന്നുമുണ്ട്. കറിവേ്പ്പിന്റെ കായ, പഴുത്ത കായ ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. പഴുത്ത കായയ്ക്ക് കറുപ്പു നിറമുണ്ടാകും. ഇത് ഉണക്കി പൊടിയാക്കി ദിവസവും കഴിയ്ക്കാം. ചര്‍മ പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പ്രതിവിധിയാണ്. ചര്‍മത്തിനും ചെറുപ്പവും തിളക്കവും നല്‍കും. രക്തദോഷം കാരണമുണ്ടാകുന്ന രോഗങ്ങള്‍ നീങ്ങും.

അലര്‍ജി

അലര്‍ജി

അലര്‍ജി പലരേയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. കറിവേപ്പിലയും മഞ്ഞളും ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇവ രണ്ടും അരച്ചെടുത്ത് 41 ദിവസം വെറും വയററില്‍ കഴിയ്ക്കുന്നത് അലര്‍ജിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

ശര്‍ക്കര

ശര്‍ക്കര

ഇസ്‌നോഫീലിയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കറിവേപ്പില. കറിവേപ്പില നെയ്യില്‍ വറുത്തെടുക്കുക. ഇത് കല്‍ക്കണ്ടം അല്ലെങ്കില്‍ ശര്‍ക്കര എന്നിവ ചേര്‍ത്ത് ഇടിച്ചു വച്ചു കഴിയ്ക്കാം. ഇസ്‌നോഫീലിയയ്ക്കുള്ള നല്ലൊന്നാന്തരം മരുന്നാണിത്.

 പൈല്‍സിനുള്ള നല്ലൊരു പ്രതിവിധി

പൈല്‍സിനുള്ള നല്ലൊരു പ്രതിവിധി

പലരേയും അലട്ടുന്ന പൈല്‍സിനുള്ള നല്ലൊരു പ്രതിവിധിയാണ് കറിവേപ്പില. നവരച്ചോറില്‍ കറിവേപ്പില, കുരുമുളക്, പുളിച്ച മോര്, ഇന്തുപ്പ് അഥവാ ബ്ലാക് സാള്‍ട്ട് എന്നിവയും അല്‍പം എള്ളെണ്ണയും ചേര്‍ത്തിളക്കി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. പൈല്‍സിനു മാത്രമല്ല, കൃമിയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. മലബന്ധത്തിനും ഇതു നല്ലൊരു മരുന്നാണ്.

ഛര്‍ദി

ഛര്‍ദി

ഛര്‍ദി പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പ്രതിവിധിയാണ്. കറിവേപ്പില, കൂവള വേര്, ചുക്ക് എന്നിവ ചേര്‍ത്തു കഷായമുണ്ടാക്കി കഴിയ്ക്കാം. കറിവേപ്പില അരച്ച് നീരെടുത്ത് ഇതില്‍ മുളങ്കര്‍പ്പൂരം ചേര്‍ത്തു കഴിയ്ക്കുന്നത് വയറിളക്കത്തിനും ഒപ്പം പ്രമേഹത്തിനും നല്ലൊരു മരുന്നാണ്.

 അകാല നര

അകാല നര

മുടി വളരാനും അകാല നരയ്ക്കുമുള്ള ഏറ്റവും നല്ല പ്രകൃതി ചികിത്സയാണ് കറിവേപ്പില. ഇതും നെല്ലിക്കാത്തോടും കറുത്ത എള്ളും ചേര്‍ത്ത് അരയ്ക്കുക. ദിവസവും ഇത് ഒരു നെല്ലിക്കാ വലിപ്പത്തില്‍ കഴിയ്ക്കാം. കറിവേപ്പിലയുടെ നീരൊഴിച്ചു കാച്ചിയ വെളിച്ചെണ്ണ മുടിയില്‍ തേയ്ക്കാം.

മുഖത്തു കറിവേപ്പില

മുഖത്തു കറിവേപ്പില

മുഖത്തു കറിവേപ്പില അരച്ചിടുന്നത് മുഖക്കുരു, പാടുകള്‍, അലര്‍ജി എന്നിവയെല്ലാം ശമിപ്പിയ്ക്കും. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും. മുഖത്തിനു തിളക്കവും മൃദുത്വവും കൈ വരികയും ചെയ്യും.

വിഷാംശമുണ്ടെങ്കില്‍

വിഷാംശമുണ്ടെങ്കില്‍

ഭക്ഷണത്തിലെ രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, വിഷാംശമുണ്ടെങ്കില്‍ ഇതു നീക്കം ചെയ്യാനും ഇതേറെ നല്ലതാണ്. ഇതേ ഗുണം തന്നെയാണ് ശരീരത്തിലും ഇതു ചെയ്യുന്നത്. നല്ല ശുദ്ധമായ കറിവേപ്പില ഉപയോഗിച്ചാലേ ഗുണം ലഭിയ്ക്കൂ എന്നോര്‍ക്കുക.

കറിവേപ്പില വീട്ടില്‍ തന്നെ തഴച്ചു വളരാന്‍

കറിവേപ്പില വീട്ടില്‍ തന്നെ തഴച്ചു വളരാന്‍

കറിവേപ്പില വീട്ടില്‍ തന്നെ തഴച്ചു വളരാന്‍ വഴികളുണ്ട്. ഏറ്റവും നല്ലൊരു വളം ഇതിനായി ഉപയോഗിയ്ക്കാവുന്നത് പുളിച്ച കഞ്ഞിവെള്ളമാണ്. ഇത് ദിവസവും കറിവേപ്പിന്‍ കടയ്ക്ക് ഒഴിച്ചു നോക്കൂ ഗുണമുണ്ടാകും. ഇതുപോലെ ഇലകള്‍ പറിയ്ക്കുമ്പോള്‍ തോലു ചീന്തീപ്പോകാതെ തണ്ടോടെ ഒടിച്ചെടുക്കുക.പുതു മുള അവിടെ വരും.

English summary

Cholesterol Treatment Using Curry Leaves

Cholesterol Treatment Using Curry Leaves, Read more to know about,
X
Desktop Bottom Promotion